Slider

ഹൃദയത്തിൽ മുറിവേല്പിച്ചവർ

0
Image may contain: 1 person

ചില നേരങ്ങളിലെ തോന്നലുകൾ ഏത് വികാരങ്ങളുടെ അടിവരയ്ക്കു കീഴിൽ കുറിക്കേണ്ടതാണെന്നറിയില്ല..
ഇടനെഞ്ചിനുള്ളിലെ
തുടിക്കുന്ന അവയവമാരോ പിഴുതെടുത്തിരിക്കുന്നു..
വളരെ നേർത്തു സുതാര്യമായ
ഒരു കത്തി കൊണ്ട് അതിനെ
ഏറ്റവും അടുത്തടുത്ത അകലങ്ങളിൽ വരഞ്ഞു മുറിപ്പെടുത്തിയിരിക്കുന്നു..
ഓരോ തുള്ളി രക്തത്തിനൊപ്പവും ഇറ്റു വീഴുന്ന മിടിപ്പുകളെ ഗൂഢമായൊരാനന്ദം നിറച്ച
മിഴികളാൽ നോക്കുന്നു പിഴുതെടുത്തു മുറിവേല്പിച്ചവർ..
രക്തം വാർന്ന്, മിടിപ്പുകളറ്റ്, വിളറിവെളുത്തൊരു മാംസക്കഷ്ണം വീണ്ടുമീ ഇടനെഞ്ചിൽ തുന്നിച്ചേർക്കപ്പെട്ടു..
നിർവികാരമായി ചേതനയറ്റ്
അതെന്റെ ഉടലിന്റെ ഭാഗമായ്...
രമ്യ രതീഷ്
25/9/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo