Slider

ഹലാക്കിലെ അവിലുംകഞ്ഞി

0


അന്ത്രുക്കാന്‍റെ തൊള്ളക്കൊര് വേന.
തൊള്ള തൊറക്കാന്‍ പറ്റ്ന്നില്ല. 
ചോറ് തിന്നാന്‍ പറ്റൂലെങ്കിലും വര്‍ത്താനം പറയ്‌ന്നേന് കൊയപ്പൊന്നുല്ല. വേന കൂട്ന്ന്ന്ന് തോന്ന്യപ്പൊ മൂപ്പര് വേഗം നാട്ട്ലെ വൈദ്യരെ ഫോണില് വിളിച്ച് കാര്യം പര്‍ഞ്ഞ്.
വൈദ്യരൊര് മരുന്നും പറഞ്ഞൊട്ത്ത്, ഭക്ഷണത്തിന് ശേശം കൈക്കാനും പറഞ്ഞ്.
ഫോണ് നെലത്ത് വെച്ച് മരുന്നും വാങ്ങി പൊരേലെത്ത്യപ്പളാണ് മൂപ്പര്ക്ക് കൊയപ്പം തിരിഞ്ഞത്.
" ചോറ് തിന്നാന്‍ പറ്റാത്ത ഞമ്മളെങ്ങന്യാ ഭശ്ശണത്തിന്‍റെ ശേശം മര്ന്ന് കുടിക്ക്യ "
ആകെ അല്ക്കുല്‍ത്തായല്ലൊന്‍റെ റബ്ബേ.
വെശന്ന് നട്ടപ്പ്രാന്ത് പിടിച്ച മൂപ്പര് ഗവന്മേന്റ്റ് ആസ്പ്ത്രീല്‍ക്ക് വിട്ട്.
മോഹനന്‍ ഡോക്ടറ്ണ്ട് കസേരേല്‍ കുത്തിരിക്ക്ന്ന്.
വാത്ക്കല്ണ്ട് ഒരു തള്ള മോനെ ചീത്ത പറയ്ന്ന്.
എയ്‌വത്തഞ്ചുറുപ്പ്യന്‍റെ ഷര്‍ട്ട് വാങ്ങ്യതാണ് പ്രശ്നം.
"ന്‍റെ ഹരിദാസാ എയ്‌വത്തഞ്ചുറുപ്പ്യണ്ടേല്‍ അനക്കൊരു ആടിനെ വാങ്ങിക്കൂടായ്ന്യോ"
അപ്പെന്നെ മോന്‍റെ മറ്പടി
"മറ്റന്നാള് കല്യാണത്തിന് ആടിനെ തോളിലിട്ട് പോയാ മത്യോ വല്യമ്മേ "
അക്ഷന്തവ്യമായ ആ മറുപടിയില്‍ നിന്ന്,
കാലിക വ്യവഹാരങ്ങളില്‍ അവന്‍റെ അപാരമായ അവഗാഹം ഉള്‍ക്കൊണ്ട് തന്‍റെ അനവധാനത്തെ
വല്യമ്മ തിരിച്ചറിഞ്ഞു.
അപ്പളേക്കും ഡോക്ടറ് വിളിച്ച്.
അന്ത്രുക്ക ആത്ത് കേറി.
കാര്യങ്ങളൊക്കെ വിവരിക്കുന്നേന്‍റെ എടക്ക് ഒരു നേയ്സ് ലഡ്ഡു കൊണ്ടന്ന്. മൂപ്പത്തിന്‍റെ ആരോ പെറ്റ്.
ഡോക്ടറ് ഒര് ലഡ്ഡു അന്ത്രുക്കാക്ക് കൊട്ത്ത്.
അല്ലെങ്കിലേ തല പെര്ത്ത് നിക്ക്ന്ന അന്ത്രുക്ക ദേഷ്യം കടിച്ചമര്‍ത്തി ലഡ്ഡു വേണ്ടാന്ന് പറഞ്ഞ്.

നേയ്സിനോട് സൊള്ളി സൊള്ളി അന്ത്രുക്കാനെ ഡോക്ടറ് മറന്ന്ന്ന് തോന്ന്യപ്പൊ അന്ത്രുക്ക ഒന്ന് ചൊമച്ച്.
ഡോക്ടര്‍ അന്ത്രുക്കാനെ നോക്കി വളരെ പെട്ടന്ന്
കാര്യങ്ങള് ഓര്‍ത്തെടുത്ത് ടോര്‍ച്ച് കയ്യിലെടുത്ത്
" അബ്ദുര്‍ റഹ്മാന്‍ വായൊന്ന് തുറക്കൂ "
അതോടെ അന്ത്രുക്കാന്‍റെ കണ്ട്രോള് പോയി.
" വായ തൊറക്കാന്‍ പറ്റാഞ്ഞിട്ടല്ലെ നായിന്‍റെ മോനേ ഞമ്മള് അന്‍റടുക്കെ വന്നത് " ന്നും പറഞ്ഞ്
അത് വരെ ഷെമിച്ചിര്ന്ന മൂപ്പര് ചാട്യെണീറ്റ് ഡോക്ടറെ മൊഖത്തൊന്ന് കൊട്ത്ത്.

BY: SarathWrites
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo