നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണ്ടും

Image may contain: 1 person, tree, closeup and outdoor

സ്വപ്നങ്ങൾ പൂവിനെ അലങ്കരിക്കുമ്പോഴൊരു
വണ്ടായി മൂളി വന്നതായിരുന്നു അവൻ,
മോഹമലയുടെഅതിരുകൾക്കപ്പുറത്തെ
വിലക്കപ്പെട്ട താഴ് വരയിലേക്ക്
വഴികാട്ടികവർന്നെടുത്തതെൻ്റെ
മോഹ സാഫല്യത്തിൻ്റെ അകക്കാമ്പുതന്നെയായിരുന്നു.
അനുഭൂതികളിലൂടവനെന്നെ
കാഴ്ച്ചയില്ലാത്ത ലോകത്തേക്ക്
കണ്ണാരം പൊത്തി കൊണ്ടുപോയിരുന്നു.
പുതു തേൻ തേടി പറക്കാനൊരുങ്ങവേ
ഞാൻ എല്ലാ പൂക്കളെയും പോലെ
നിസ്സഹായത കാറ്റിനോട്
പങ്കുവെച്ചിരുന്നു.
ഉടലുകൾ തേടിയുള്ള യാത്രകൾ ആയിരുന്നു അവനെല്ലാം
ഉയിരുതേടിയായിരുന്നു അവളുടെ യാത്ര
ഉടയാടകൾക്ക് പഞ്ഞമില്ലായിരുന്നു അവന്റെ ഭാണ്ഡത്തിൽ
ഉടലുകൾക്കും...
ഉയിരെടുക്കാൻ വാക്കുകളെ
അവൻ ചൂണ്ടലിട്ടു
ഉപേക്ഷിക്കപ്പെട്ടവൾക്ക് വാക്കുകളോ മരണത്തിൽ നിന്നുള്ള പിടിവള്ളിയായി...
ഉറഞ്ഞാടിയ ദൈവങ്ങൾക്കും
ഉടവാളേന്തിയ കോമരങ്ങൾക്കും
ഉമ്മറത്തെ നിലവിളക്കിനും
ഉണ്ടിപ്പോഴും സത്യം
ഉള്ളതെല്ലാം വെളിവായി
ഉള്ളു നീരും നോവ്‌ പറഞ്ഞു
ഉള്ളോളം കൊണ്ടൊരു ചതിയുടെ കഥ പറയാൻ
ഉണ്ടായി മറ്റൊരു പെണ്ണുടൽ അവൾക്ക് മുന്നിൽ
നഷ്ടസ്വപ്നങ്ങളെ കുഴിച്ചുമൂടി
വിണ്ടുമൊരു ഉഷസ്സിലേക്ക്
വീണ്ടുമൊരു അതിജീവനത്തിനായി,
പുതിയ പ്രതീക്ഷകളിൽ.. തനിയേ..
 സിനി ശ്രീജിത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot