നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗൗരി

Image may contain: 1 person, hat

അച്ഛന്റെ കുട്ടി ഇതുവരെ റെഡിയായില്ലേ????? സമയം ആകുന്നു! ..... ഗൗരിയുടെ മുറി അൽപ്പം തുറന്ന് ബാലഗോപാലൻ ആരാഞ്ഞു! നിലക്കണ്ണാടിയുടെ മുന്നിലായിരുന്ന ഗൗരി പതുക്കെ തിരിഞ്ഞു നോക്കി!!! മകളുടെ വിങ്ങുന്ന മുഖം കണ്ടതും ബാലഗോപാലന്റെ നെഞ്ചിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു ! വാതിൽ പൂർണ്ണമായും തുറന്നു അകത്തുകയറിയ അയാളെ കണ്ട് റൂമിലുണ്ടായിരുന്നവർ പതിയെ വെളിയിലിറങ്ങി ! "ഞാൻ അച്ഛനും ഒരു ഭാരമായിത്തുടങ്ങിയല്ലേ "? ഗൗരിയുടെ കണ്ണുകൾക്ക് ഉൾക്കൊള്ളാനാകാതെ മിഴിനീർ കവിളിണകളെ ചുംബിച്ചു നീങ്ങി! " എന്റെ മോളേ നീ ഒരിക്കലും അച്ഛനൊരു ഭാരമായിരുന്നില്ല!!! പക്ഷേ അച്ഛനും ചില കടമകളുണ്ട് അത് അച്ഛനു ചെയ്തേ പറ്റു " ! എന്റെ കുട്ടിക്ക് അത് ഒരിക്കൽ മനസ്സിലാകും!! ഇപ്പോൾ എന്റെ കുട്ടി റെഡിയാക് "!!
പറഞ്ഞ് തീർത്ത് ഗൗരിക്ക് മുഖം കൊടുക്കാതെ ബാലഗോപാലൻ മുറി വിട്ടിറങ്ങി!!! കണ്ണു തുടച്ച് നടന്നു നീങ്ങുന്ന അയാളെ കണ്ടു കൊണ്ടാണ് അശ്വതി ഗൗരിയുടെ റൂമിലെത്തിയത്!!! "എന്താ ഗൗരീ ഇത് ഇതെന്താ മരണവീടോ??? എല്ലാവരുടെയും മുഖത്ത് കണ്ണീരാണല്ലോ" ! അശ്വതി അസ്വസ്ഥതയോടെ ഗൗരിയുടെ മുഖം പിടിച്ചുയർത്തി!! അശ്വതിയുടെ കൈ പതുക്കെ പിടിച്ചു മാറ്റി ഗൗരി കട്ടിലിൽ ചെന്നിരുന്നു!!! '' എല്ലാം നിനക്കറിയില്ലേ! ഞാൻ കല്യാണം കഴിക്കാതിരുന്നാൽ ആർക്കാ കുഴപ്പം ???? അഥവാ എല്ലാവർക്കും ഞാനൊരു ഭാരമാണേ എങ്ങോട്ടേലും പൊയ്ക്കോളാം ഞാൻ ! എന്റെ മോളേ!!: ജീവിതത്തിൽ സംഭവിച്ചു പോയൊരു നിസ്സാര സംഭവത്തിന്റെ പേരിൽ എന്തിനാ നീ നിന്റെ ജീവിതം ഹോമിക്കുന്നത് ? ഒന്നും മറച്ചു വച്ചിട്ടല്ലല്ലോ നമ്മളിതു നടത്തുന്നത് ? ഗൗരിയുടെ കൂടെ കട്ടിലിലിരുന്ന അശ്വതി കൈ ഗൗരിയുടെ തോളിൽ മെല്ലെ അമർത്തി!!! '' നിനക്കത് നിസ്സാരമായിരിക്കാം പക്ഷ എനിക്ക് നഷ്ട്ടപ്പെട്ടത് എന്റെ സ്വപ്നങ്ങൾ ആണ് " ! അശ്വതിക്കറിയാം എത്രയൊക്കെ സമാധാനിപ്പിച്ചാലും ഗൗരിയുടെ മനസ്സിലുള്ള കനൽ കെടാൻ പോകുന്നില്ലെന്ന്!!
ബാലഗോപാലന്റയും അംബികയുടെയും ഒരേ ഒരു മകളായിരുന്നു ഗൗരി! അമ്മാവന്റെ മകളായ അശ്വതിയും,, ഗൗരിയും പഠിച്ചതും വളർന്നതുമെല്ലാം ഒരുമിച്ച് !!! " "അശ്വതിയും കൂടെ ഉണ്ട് "എന്ന ഒറ്റ ധൈര്യത്തിലാണ് മുംബൈയിൽ ഗൗരിക്ക് ജോലി കിട്ടിയപ്പോൾ ബാലഗോപാലൻ സമ്മതം മൂളിയത്!!! പുതിയ നാടും ഭാഷയും പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളു ഗൗരി! ആനന്ദ് ! കമ്പനിയിൽ ഗൗരിയുടെ സീനിയർ ! എല്ലാ കാര്യത്തിലും മുൻകൈ എടുത്ത് വളരെപ്പെട്ടെന്ന് ഗൗരിയുടെ സൗഹൃദവും വിശ്വാസവും ആനന്ദ് നേടിയെടുത്തു!!! അശ്വതിക്കു പലപ്പോഴും ആനന്ദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു! പലപ്പോഴും ഗൗരിയോടത് സൂചിപ്പിക്കുകയും ചെയ്തു! അപ്പോഴെല്ലാം ഗൗരി അത് ചിരിച്ചു തള്ളി ! ഒരു നല്ല സുഹൃത്ത് അത്രയേ ഗൗരി കരുതിയിരുന്നുള്ളു! ആ ഒരു സൗഹൃദത്തിന്റെ വിശ്വാസത്തിലാണ് രാത്രി ഡിന്നറിനു ക്ഷണിച്ചപ്പോൾ ഗൗരി കൂടെപ്പോയതും !!!! എന്നാൽ ആനന്ദിന്റെ കൂട്ടുകാരാണെന്ന് പരിചയപ്പെടുത്തി ആനന്ദിന്റെ ഒപ്പം ഉണ്ടായിരുന്ന കാട്ടാളന്മാർ ശരീരം പിച്ചിച്ചീന്തുമെന്നായപ്പോൾ ഗൗരി സഹായത്തിനായി ആനന്ദിനേ നോക്കി യാചിച്ചു ! ആനന്ദിന്റെ ചിരികണ്ടപ്പോഴാണ് ഉള്ളിലൊളിപ്പിച്ച ചതി ഗൗരി മനസ്സിലാക്കിയത്! പക്ഷേ വൈകിപ്പോയിരുന്നു: അവസാനം മാനം രക്ഷിക്കാൻ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് എടുത്തു ചാടി ഗൗരി! രാത്രിയിൽ മരണത്തോട് മല്ലിട്ട് കിടന്ന ഗൗരിയെ ആരോ ഹോസ്പിറ്റലിൽ എത്തിച്ചു! നീണ്ട ഹോസ്പിറ്റൽ ജീവിതത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഗൗരി മാനസികമായി ഏറെത്തളർന്നിരുന്നു!
വിവരമറിഞ്ഞെത്തിയ ഏവരും മാനഭംഗത്തിനിരയായ പെൺകുട്ടി എന്ന നിലക്കാണ് ഗൗരിയെ കണ്ടത്! അടക്കിപ്പിടിച്ച സംഭാഷണങ്ങളും കുത്തുവാക്കുകളും ഗൗരിയുടെ മനസ്സിലെ മുറിവിനെ കൂടുതൽ കൂടുതൽ മുറിവേൽപ്പിച്ചു! ഒറ്റക്കൊരു മുറിയിൽ ദിവസങ്ങൾ കഴിച്ചു കൂട്ടിയ ഗൗരിയുടെ മനസ്സിൽ ആൺ വർഗ്ഗത്തോടുള്ള വെറുപ്പു കുമിഞ്ഞുകൂടി! ഇനിയൊരു ജീവിതമില്ലെന്നു കരുതി ഇരിക്കുന്നതിനടക്കാണ് ഈ ആലോചന! ഒരു പാടു എതിർത്തു ഗൗരി '' അവസാനം ബാലഗോപാലന്റെ കണ്ണുനീരിനു മുമ്പിൽ മനസ്സില്ലാ മനസ്സോടെ ഗൗരിക്ക് സമ്മതം മൂളേണ്ടി വന്നു!
അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ചു,,,, കൃഷ്ണന്റെ നടയിൽ താലികെട്ട് !!! വരന്റ ഭാഗത്തു നിന്നും വളരെക്കുറച്ചാളുകൾ! ചടങ്ങുകൾ കഴിഞ്ഞ് വരനോടൊപ്പം കാറിൽ കയറുന്ന ഗൗരിയുടെ മുഖത്തേക്ക് ബാലഗോപാലനൊന്ന് നോക്കി!!! ഒരു ഭാവഭേദവും അയാൾക്ക് ഗൗരിയുടെ മുഖത്ത് കാണാൻ കഴിഞ്ഞില്ല! ഗൗരി യാത്രയായിക്കഴിഞ്ഞ് ബാലഗോപാലനും അംബികയും നിറമിഴിയുമായി കൃഷ്ണന്റെ നടക്കുമുന്നിൽ ഒരുപാടു നേരം നിന്നു !
രാത്രി !!!! വരന്റെ മുറിയിൽ ഗൗരി തനിച്ചായി!!!! വൃത്തിയായി അലങ്കരിച്ച മുറി! ചുമരിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ഹരികൃഷ്ണന്റെ ഫോട്ടോ! മുല്ലപ്പൂ കൊണ്ട് നിറച്ച കട്ടിലിൽ ശ്വാസം മുട്ടി ഗൗരി ഇരുന്നു!!! മനസ്സിൽ മുംബൈയിലെ ഇരുണ്ട രാത്രി നിറഞ്ഞു! എങ്ങോട്ടേലും ഇറങ്ങി ഓടാൻ തോന്നി ഗൗരിക്ക്! വാതിൽ തുറക്കുന്ന ശബ്ദവും അടുത്തു വരുന്ന കാലടികളും!!!! ഗൗരി കണ്ണുകൾ ഇറുക്കിയടച്ചു! ബോറടിച്ചോ ഗൗരീ........... പതിഞ്ഞ സൗമ്യമായ ശബ്ദം!!!!! ഗൗരി മുഖമുയർത്തിയില്ല!!! '' " തനിക്കു ഈ വേഷം കംഫർട്ടല്ലങ്കിൽ ഇഷ്ട്ടമുള്ളത് എടുത്തിട്ടോളു "! സാരിയിൽ ശ്വാസം മുട്ടിയിരിക്കുന്ന ഗൗരിയേ നോക്കി പറഞ്ഞു കൊണ്ട് ,,ഹരി ഒരു ഗ്ലാസിൽ വെള്ളം പകർന്നു ഒരിറക്കു കുടിച്ചു ! ആളുകളുടെ ഇടയിൽ നിന്നു ശ്വാസം മുട്ടിയതല്ലേ ഫ്രഷാകണമെങ്കിൽ ആയിക്കൊള്ളു!!! ഹരീ.... "എനിക്കു കുറച്ചു സംസാരിക്കാനുണ്ട് " ഗൗരി വായ് തുറന്നു! ജനലിന്റെ പാളി വലിച്ചടച്ചു കൊണ്ടിരുന്ന ഹരി ചിരിച്ചുകൊണ്ട് തിരിഞ്ഞു!!! ''എനിക്കറിയാം തനിക്കു എന്താണു സംസാരിക്കാൻ ഉള്ളതെന്ന് !!!! ബട്ട് ഇപ്പോൾ വേണ്ട!!! തനിക്കു നല്ല ക്ഷീണം ഉണ്ട്!!! താൻ ആദ്യം പോയി ഒന്നു ഫ്രഷായി വാ എന്നിട്ടു നല്ലതുപോലെ കിടന്നൊന്നുറങ്ങ് !!!! ഗൗരി മുഖമുയർത്തിയതേ ഇല്ല!!! മണിയറ തന്നെ ഗൗരിക്കൊരു അസ്വസ്ഥതയാണെന്ന് ഹരിക്ക് മനസ്സിലായി!!!! പോയിട്ടു വാടോ !!!! ഗൗരി പതുക്കെ എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു!!!! തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ അൽപ്പം ആശ്വാസമായി ഗൗരിക്ക് !!!! തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച ഗൗരിയെ അത്ഭുതപ്പെടുത്തി!!! കട്ടിലിലുണ്ടായിരുന്ന പൂവുകളും അലങ്കാരങ്ങളെല്ലാം നീക്കി പുതിയ ബഡ്ഷീറ്റ് വിരിച്ചിരിക്കുന്നു! ഹരിയെ തിരഞ്ഞപ്പോൾ നിലത്ത് ബെഡ്ഷീറ്റുവിരിക്കുകയായിരുന്നു അവൻ: തലയിണ എടുക്കാൻ തിരിഞ്ഞ ഹരി ഗൗരിയെ കണ്ടു! ആഹാ താൻ എത്തിയോ?? ഗൗരി കംഫർട്ടായി കിടന്നോളു ലൈറ്റിന്റെ സ്വിച്ച് അവിടെയാണ് ഇരുട്ടു പേടിയില്ലെങ്കിൽ ഓഫ് ചെയ്തേരെ!!! അപ്പോൾ ഗുഡ് നൈറ്റ്...... പറഞ്ഞു തീർന്ന് ഹരി നിലത്തു വിരിച്ചിരുന്ന ഷീറ്റിലേക്ക് ചാഞ്ഞു !!!കുറച്ചു നേരം ഹരിയുടെ മുഖത്തേക്കു ഗൗരി നോക്കി നിന്നു !!! ഹരിയുടെ പെരുമാറ്റത്തിൽ ഒരേ സമയം സംശയവും അൽപ്പം ആശ്വാസവും തോന്നി ഗൗരിക്ക്!!! കുറച്ചു പുലർന്നതിനു ശേഷമാണ് ഗൗരി ഉറക്കമുണർന്നത്! കണ്ണുകൾ തിരുമ്മി മുഖമമർത്തി തുടച്ച് ഗൗരി റൂമിലാകമാനം ഒന്നു നോക്കി!!! കട്ടിലിനോടു ചേർന്നിരിക്കുന്ന ടേബിളിൽ വച്ചിരുന്ന ചായയിൽ നിന്നും ആവി വിട്ടൊഴിഞ്ഞിരുന്നില്ല! ഗൗരി പതിയെ എഴുന്നേറ്റ് ഹരി കിടന്നിരുന്ന സ്ഥലത്തേക്കു നോക്കി ശൂന്യമായിരുന്നു അവിടം! ഗൗരിക്ക് ആകെയൊരു വല്ലായ്മ തോന്നി !!! വാഷ് ബെയ്സിനിൽ മുഖം കഴുകി മുഖം തുടച്ച് ഗൗരി ജനലിന്റെ അടുത്തേക്കു നീങ്ങി കർട്ടൻ പതുക്കെ ഒരു വശത്തേക്കു മാറ്റി! തലേ ദിവസം മുഴുവൻ ആർത്തലച്ചു പെയ്തതു മതിയാകാതെ മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ടായിരുന്നു!!! ഗൗരിക്കു ചെറുതായി മനസ്സിനു കുളിർമ്മതോന്നി! കർട്ടൻ പഴയ സ്ഥലത്തു വലിച്ചിട്ട് ഗൗരി വാതിൽ തുറന്ന് പുറത്തേക്കിറങ്ങി ! ഹാളിൽ ചെന്നപ്പോൾ ടീവിയും കണ്ടുകൊണ്ട് .സോഫയിൽ നന്ദൂട്ടി ഇരിപ്പുണ്ട് " ആ ചേച്ചീ വാ ഇരിക്ക് " ഗൗരിയെ കണ്ട നന്ദൂട്ടി സ്നേഹത്തോടെ എഴുന്നേറ്റ് ഗൗരിയുടെ കയ്യ് പിടിച്ചു സോഫയിൽ ഇരുത്തി! ഇത് ഹരിയുടെ അനിയത്തിയാണ് ... "നന്ദകൃഷ്ണ " ഞങ്ങൾ നന്ദൂട്ടി എന്നു വിളിക്കും ഡിഗ്രി സെക്കൻഡ് ഇയറാണ്!!!! ഹരിയുടെ അമ്മ ഇന്നലെ പരിചയപ്പെടുത്തിയത് ഗൗരിക്ക് ഓർമ്മവന്നു! "ചേച്ചിക്ക് ദുൽഖറിനെ ഇഷ്ട്ടമാണോെ?????? കാലു രണ്ടും ചമ്രം പടഞ്ഞ് ഗൗരിക്ക് അഭിമുഖമായിരുന്നു നന്ദൂട്ടി ചോദിച്ചു! ഗൗരിക്ക് അൽപ്പം ചിരി വന്നു!!! ടിവിയിൽ ദുൽഖർ സൽമാന്റെ ഏതോ ഫിലിം ആണ് ഓടിക്കൊണ്ടിരിക്കുന്നത്!! മുഖം തിരിച്ച് നന്ദൂട്ടിക്കു നേരെ തലയാട്ടി ഗൗരി !! ഗൗരിയുടെ ചിരിയും തലയാട്ടലും കണ്ട് നന്ദൂട്ടി അൽപ്പം ഉറക്കേ അടുക്കളേലോട്ടു നോക്കി വിളിച്ചു കൂവി ! ശാരദക്കൊച്ചേ........ അമ്മേടേം മോന്റെയും ഭൂരിപക്ഷം തകർന്നു കേട്ടോ! ദുൽഖർ ഫാൻ മൂന്നായി ! അമ്പരന്നിരിക്കുന്ന ഗൗരിയേനോക്കി നന്ദൂട്ടി കണ്ണിറുക്കി! അമ്മയും ഹരിയേട്ടനും ലാലേട്ടൻ ഫാൻസാ അച്ഛൻ മമ്മൂക്കയും !ദുൽഖറിനെയും ഇഷ്ട്ടാ! അച്ഛനും കൂടെ ഉള്ളതുകൊണ്ട് ഞാൻ പിടിച്ചു നിൽക്കുവല്ലേ! നന്ദൂട്ടി വാതോരാതെ എന്തൊക്കെയോ പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു! മോൾക്കു കുളിക്കണ്ടായോ?????? തോളിൽ സ്നേഹപൂർവ്വം കരതലമമർന്നപ്പോൾ ഗൗരി തലയുയർത്തി !!!!!നിറഞ്ഞ ചിരിയുമായി ശാരദ !!!! ഹരിയുടെ അമ്മ! ഗൗരി പതിയെ എഴുനേറ്റു! തണുത്ത വെള്ളത്തിൽ കുളിക്കണ്ട!!!! വെള്ളം മാറിക്കുളിച്ച് ഇനി പനിപിടിപ്പിക്കണ്ട! ശാരദ പതിയെ ഗൗരിയുടെ മുടിയിൽ തഴുകി..... ഹരിയേ നോക്കണ്ട ....നമുക്കു കുറച്ചു പറമ്പുണ്ട് അച്ഛനും ഹരിക്കുട്ടനും അങ്ങോട്ടു പോയിരിക്കുവാ ഇന്നലെ നല്ല മഴയല്ലായിരുന്നോ എന്തെങ്കിലും നാശമുണ്ടായോന്ന് നോക്കണ്ടായോ മോളേ !....... ഉം....... യാന്ത്രികമായി ഗൗരി തല കുലുക്കി !ഗൗരിക്കു സത്യം പറഞ്ഞാൽ എല്ലാം ഒരത്ഭുതമായി തോന്നി അൽപ്പം വിമ്മിഷ്ട്ടവും! ഒരുപാടു നാളായി പരിചയമുള്ളതു പോലെയുള്ള ഹരിയുടെ വീട്ടുകാരുടെ പെരുമാറ്റം ,,,,ഗൗരിയുടെ മനസ്സിൽ സന്തോഷത്തിനു പകരം അസ്വസ്ഥതയാണ് ഉളവാക്കിയത്!!: !!! തന്നോടു വെറുപ്പോടെ പെരുമാറിയിരുന്നാൽ ഗൗരിക്കു ഒരുപക്ഷേ ഇത്രയ്ക്ക് ശ്വാസം മുട്ടില്ലായിരുന്നു അതെല്ലാം പ്രതീക്ഷിച്ചാണ് ഗൗരി എത്തിയതും !!!!! പക്ഷേ!!!!!
ടീ പെണ്ണേ.......... പോയി ഏട്ടത്തിക്ക് ഹീറ്റർ ഓണാക്കിക്കൊടുക്ക് ശാരദാമ്മ റിമോട്ട് പിടിച്ചു വാങ്ങി ടി വി ഓഫാക്കി! വാ ഏട്ടത്തി........! നന്ദൂട്ടി ഗൗരിയുടെ കൈ പിടിച്ചു നടക്കാൻ തുടക്കിയപ്പോൾ വെളിയിൽ ബൈക്കിന്റെ ഹോൺ കേട്ടു !!!! വാ..... ഏട്ടത്തി ,,,,ഏട്ടൻ വന്നു .........കൈയ്യിൽ നിന്നു പിടിവിടാതെ നന്ദൂട്ടി ഗൗരിയെയും വലിച്ച് സിറ്റൗട്ടിലേക്ക് നടന്നു!!!! കൈയ്യിലൊരു ചെറിയ വാഴക്കുലയുമായി കൃഷ്ണൻ നായർ അകത്തേക്കു വന്നു!!!!! ഗൗരി പുറത്തേക്കു എത്തിനോക്കി.... ബുള്ളറ്റ് പോർച്ചിലേക്കു കയറ്റി സ്റ്റാൻഡിൽ വച്ച് ഇറങ്ങുകയായിരുന്നു ഹരി! കൈലി മടക്കിക്കുത്തി തോർത്തുമുണ്ട് തലയിൽ കെട്ടി താടിയിൽ തങ്ങി നിന്ന വെള്ളം തുടച്ചു ഹരിയും അച്ഛന്റെ ഒപ്പം അകത്തേക്കുകയറി!! ! ഹരിയെക്കണ്ടാൽ ഇന്നലെ കല്ലാണം കഴിഞ്ഞതാണെന്നും പുതുമോടിയാണെന്നും ആരും പറയില്ല ......കൃഷ്ണൻ നായരോട് ചേർന്ന് നിന്നാൽ ഏട്ടനും അനിയനുമാണെന്നേ പറയൂ ! പാടത്തും പറമ്പത്തും പണിയെടുക്കുന്ന ,,,,ആരോഗ്യ ദൃഢഗാത്രമായ ശരീരമാണ് കൃഷ്ണൻ നായരുടേത് !!!!
ഇതെന്താ കൃഷ്ണേട്ടാ...... മഴ മുഴുവൻ നനഞ്ഞല്ലോ!!!! ശാരദാമ്മ,,, കൊണ്ടുവന്ന ടവ്വൽ നീട്ടിക്കൊണ്ട് ചോദിച്ചു! ഇങ്ങു വന്നേ ഹരിക്കുട്ടാ !!!! തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചു മുഖം തുടച്ച് ഹരി അമ്മയുടെ മുന്നിൽ അനുസരണയോടെ നിന്നു ! ശാരദാമ്മ എത്തി വലിഞ്ഞു ഹരിയുടെ തല തോർത്തികൊടുത്തു!!!! " " പോത്തുകൾ നനഞ്ഞാൽ എന്നാ പറ്റാനാ ശാരദക്കൊച്ചേ" നന്ദൂട്ടി ഹരിയുടെ കൈയ്യകലം പാലിച്ച് അന്നത്തെ അങ്കത്തിനു തുടക്കം കുറിച്ചു! " "" അച്ഛാ...... അച്ഛനെ പുന്നാരമോളുവിളിച്ചതു കേട്ടോ പോത്തേന്ന്!!!! ഹരി തനിക്കു നേരെ വന്ന ബാണം കൃഷ്ണൻ നായരുടെ നേർക്കു തിരിച്ചു വിട്ടു !!! അയ്യോ!!!! പോടാ "പോത്താ ".....നന്ദൂട്ടി ഒറ്റച്ചാട്ടത്തിന് അച്ഛന്റെ കൈയ്യിൽ തൂങ്ങി ! ഞാൻ പറഞ്ഞത് ഈ പോത്തിന്റെ കാര്യമാ! ഓഹ്!!! എങ്കിൽ പിന്നെ "പോത്ത് " എന്ന് പറഞ്ഞാൽ പോരായിരുന്നോ????? എന്തിനാടീ.... ബഹുവചനം!!!! ഹരി ശാരദാമ്മയുടെ തോളിൽ താടിയുരുമ്മി കള്ളച്ചിരി ചിരിച്ചു ! അത് അച്ഛാ !!! ഞാനിന്ന് പല്ല് തേച്ചില്ല നാക്കുളുക്കീതാ!!!!! കൈയിൽ തൂങ്ങിക്കിടന്നു കൊഞ്ചുന്ന നന്ദൂട്ടിയെ ചേർത്തു നിർത്തി കൃഷ്ണൻ നായർ മെല്ലെ നെറുകിൽ തലോടി! നന്ദൂട്ടി പതിയെ അച്ഛൻ കാണാതെ ഹരിയെ നോക്കി കൊഞ്ഞണം കുത്തി! ശാരദാമ്മ കണ്ണുരുട്ടിയപ്പോൾ വീണ്ടും അച്ഛനോടൊട്ടി! ഇതെല്ലാം കണ്ട് ഒരധികപ്പറ്റ് ആകണ്ടാ എന്നു കരുതി ഗൗരി തിരിഞ്ഞു നടന്നു !!!!
മോളേ ഗൗരീ............പുറകിൽ,, സ്നേഹവും ഗാംഭീര്യവുമുള്ള വിളി കേട്ടപ്പോൾ ഗൗരി നിന്നു !!!! കൃഷ്ണൻ നായർ ഗൗരിക്കു മുന്നിൽ നിന്നു !!! അയാളുടെ മുഖത്തു നോക്കാൻ ഗൗരി നന്നേ പണി പെട്ടു!!! മോളുടെയടുത്ത് അധികം സംസാരിക്കാൻ പറ്റിയില്ല!!! ഇതാണ് ഞങ്ങളുടെ ലോകം!!! ഇനി മുതൽ മോളുടേയും !!!! എല്ലാ കാര്യങ്ങളും ഞങ്ങൾക്കറിയാം........ എന്റെ മക്കളിൽ ഒരാളാണ് നീയും...... ഞങ്ങൾക്കറിയാം നിന്റെ വിഷമം!! പെട്ടെന്നു മറക്കാൻ കഴിയില്ല എന്നറിയാം.... എന്നാലും മറക്കണം: നിനക്ക് ഞങ്ങൾ എല്ലാരും ഉണ്ട് !!! ഗൗരി പെട്ടെന്ന് പൊട്ടിക്കരഞ്ഞു :..അടക്കിപ്പിടിച്ചിരുന്ന സങ്കടമെല്ലാം ധാരയായി പുറത്തേക്കൊഴുകി! ശാരദാമ്മ ഗൗരിയെ ചേർത്തണച്ചു സാരിത്തുമ്പുയർത്തി ഗൗരിയുടെ കണ്ണുകൾ തുടച്ചു .....നെറുകയിൽ ചുംബിച്ചു !!!! എന്റെ മോളാണു നീ! സ്വന്തം മോൾ!!!! കരയാതെ മോളേ...... ശാരദാമ്മയ്ക്കും സ്വരം ഇടറുന്നുണ്ടായിരുന്നു! കണ്ടു നിന്ന നന്ദൂട്ടിക്കും കരച്ചിൽ വന്നു .....നന്ദൂട്ടിയുടെ കണ്ണുനിറഞ്ഞ കണ്ട ഹരി അവളെ ചേർത്തുനിർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു "അപ്പുക്കുട്ടാ !!!!! ഓവറാക്കല്ലെ!"!!!! അയ്യടാ...... പോത്തേ...... അപ്പോ നിന്റെ കണ്ണു നിറഞ്ഞതോ??????? ഹരി നന്ദുട്ടി കാണാതെ മുഖം തിരിച്ചു ......ശാരദാമ്മയുടെ മാറിൽ നിന്ന് മുഖമുയർത്തിയ ഗൗരി അറിയാണ്ട് ചിരിച്ചു....... അതു കണ്ട് കാർമേഘമൊഴിഞ്ഞ മാനംപോലായി ഗോകുലം വീട്!'........
ഗൗരി പെട്ടെന്ന് തന്നെ എല്ലാവരുമായി അടുത്തു....... പ്രത്യേകിച്ച് കൃഷ്ണൻ നായരോട് ഹരിയോട് മാത്രം അൽപം അകലം പാലിച്ചു ....മഴ തോർന്നപ്പോൾ ഉച്ചഭക്ഷണവും കഴിച്ച് എല്ലാവരും കൂടി നടക്കാനിറങ്ങി !!!!! ഗൗരിയും നന്ദൂട്ടിയും കൃഷ്ണൻ നായരും മുമ്പേ നടന്നു....... ഹരിയും ശാരദാമ്മയും പുറകിലും!!!! പോകുന്ന വഴിക്ക് എതിരെ വന്നവർക്കൊക്കെയും ഗൗരിയെ പരിചയപ്പെടുത്തിയായിരുന്നു നന്ദൂട്ടിയുടെ പോക്ക്!!! ശരിക്കും ഒരു വായാടി!!!!
കൃഷ്ണൻ നായരും കുടുംബവും നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറി തോട്ടം!!!! പാവലും പടവലവും വാഴയും ചേനയും ചേമ്പും എല്ലാം തഴച്ചുവളർന്നു ഇടതൂർന്നു നിൽക്കുന്നു! കൃഷ്ണൻ നായർ ഓരോന്നും ഗൗരിക്കു കാട്ടിക്കൊടുത്തു! ഹരിയും അമ്മയും കൂടി അത്യാവശ്യം വീട്ടിലേക്കു വേണ്ടുന്ന പച്ചക്കറികൾ ഇറുത്തു കവറിലാക്കി !!!!! കുറച്ചു കഴിഞ്ഞപ്പോൾ നന്ദൂട്ടി ചിണുങ്ങിക്കൊണ്ട് ഹരിയുടെ അടുത്തെത്തി!!!! ''ഹരിക്കുട്ടാ" .......... അതേ!....... ഹരി മുഖമുയർത്തി നന്ദൂട്ടിയെ നോക്കി !!!! ക്രിത്രിമ നിഷ്കളങ്കതയോടെ നിൽക്കുന്ന നന്ദൂട്ടിയെ കണ്ടപ്പോഴേ എന്തോ കാര്യം സാധിക്കാനാണെന്ന് ഹരിക്ക് മനസ്സിലായി!
ഉം..... എന്തേ!!!!! ഹരിയും ക്രിത്രിമ ഗൗരവം നടിച്ചു !!!! ആ വാഴക്കൂമ്പ് ഒന്നൊടുച്ചു തരുമോ? തേൻ കുടിക്കാനാ!!!! അയ്യടാ...... അങ്ങനെ ഇപ്പോൾ തേൻ കുടിക്കണ്ട! നീ എന്നതാ വിളിച്ചേ? പോത്തേന്ന് !!!!എന്നിട്ട് ഇപ്പോൾ ഈ പോത്ത് വേണമല്ലേ! ഹരി ശാരദാമ്മയേ നോക്കി,,,,, കേട്ടോ അമ്മേ അവസരവാദി!!!!! അയ്യ!!! ഒരമ്മയും മോനും വന്നേക്കുന്നു ! ഗൗരി ചേച്ചി ഒരാഗ്രഹം പറഞ്ഞപ്പോൾ ഞാൻ പറഞ്ഞെന്നേ ഉള്ളു ! പറ്റില്ലങ്കിൽ വേണ്ട ഞാൻ അച്ഛനോടു പറഞ്ഞ് ഒടിച്ചു കൊടുത്തോളാം!!!! നന്ദൂട്ടി പറഞ്ഞിട്ട് പോകാനൊരുങ്ങിയപ്പോഴേക്കും ഹരി നന്ദൂട്ടിയെ തടഞ്ഞു! സത്യായിട്ടും ഗൗരി പറഞ്ഞോ?????? ഉം !!!! പറഞ്ഞന്നേ!!!!! നന്ദൂട്ടി പിന്നെയും നിഷ്കളങ്കയായി!!!! ഹരി തിരിഞ്ഞ് അമ്മയെ നോക്കി !!!! ശാരദാമ്മ പതിയെ തിരിഞ്ഞ് നന്ദൂട്ടിയേ നോക്കി!!! വിളഞ്ഞ ഒരു പയറിന്റെ അറ്റം കടിച്ചു കൊണ്ട് നിൽക്കയാണവൾ..... ഏറു കണ്ണിട്ട് ഹരിയെ നോക്കുന്നുമുണ്ട്!!!!!
അതേ ശാരദാമ്മച്ചീ ........ഇതാണീ റൊമാൻസ് എന്നു പറയുന്ന സാധനം ല്ലേ???? പോണ പോക്കു കണ്ടാ!!!! നന്ദൂട്ടി ശാരദാമ്മയുടെ തോളിലൂടെ കയ്യിട്ടു !!!! കൈലിയും മടക്കിക്കുത്തിയുള്ള ഹരിയുടെ പോക്കു കണ്ട് ശാരദാമ്മ നന്ദൂട്ടിയെ പിടിച്ചു തനിക്കഭിമുഖമായി നിർത്തി! സത്യം പറയടീ...... ഗൗരിക്കു വേണ്ടിത്തന്നെയാണോ? എവിടുന്ന്! പറ്റത്തില്ലാന്ന് പറഞ്ഞപ്പോൾ ഞാനൊരു നമ്പരിറക്കീതല്ലേ! ടീ ..........ശാരദാമ്മ കൈയോങ്ങിയപ്പോഴേക്കും നന്ദൂട്ടി മാറിക്കളഞ്ഞു!
എന്തോ വീഴുന്ന ശബ്ദം കേട്ട് വാഴത്തോപ്പിലായിരുന്ന ഗൗരിയും കൃഷ്ണൻ നായരും എന്താണ് കാര്യമെന്ന് ചെന്ന് നോക്കി!!!! കൈയ്യിൽ വാഴക്കൂമ്പും പിടിച്ച് കൈയ്യിലും കാലിലും പറ്റിയ മണ്ണ് തട്ടിക്കളയുകയായിരുന്നു ഹരി! എന്താ ഹരിക്കുട്ടാ എന്താ പറ്റീത്? നീ വീണോ? ദേഹത്താകമാനം മണ്ണാണല്ലോ? കൃഷ്ണൻ ചോദിച്ചു കൊണ്ട് ഹരിയുടെ ദേഹത്ത് മുറിവു വല്ലതും പറ്റിയോ എന്ന് പരതി ! അത് അച്ഛാ ഗൗരിക്ക് തേൻ കുടിക്കണം എന്ന് പറഞ്ഞപ്പോൾ ഞാനീ വാഴക്കൂമ്പ് ഒടിക്കാൻ നോക്കീതാ .... :കാല് ചെറുതായി ഒന്നു സ്ലിപ്പായി ......ഹരി ചമ്മൽ മറക്കാൻ പാടുപെട്ടു! ആണോ മോളേ? ഗൗരി അമ്പരന്ന് നിൽക്കയാണ്! നന്ദൂട്ടീ.......... കാര്യം മനസ്സിലായ കൃഷ്ണൻ നായർ നീട്ടി വിളിച്ചു! വാഴയ്ക്ക് പിന്നിൽ മറഞ്ഞു നിന്ന നന്ദൂട്ടി പതിയെ വെളിയിൽ വന്നു ! ഹരി രൂക്ഷമായി അനിയത്തിയെ നോക്കി ! അതു പിന്നെ അച്ഛാ........ ഗൗരി ചേച്ചിയ്ക്കും കൂടി കൊടുക്കാമെന്നാ പറഞ്ഞേ കേട്ടപാതി കേൾക്കാത്തപാടെ ഹരിയേട്ടൻ ഓടിയതാ! ഗൗരി ഹരിയെ പാളിനോക്കി! ദേഷ്യവും ചമ്മലും കാരണം ഹരിയുടെ മുഖം ചുവന്നു തുടുത്തിരുന്നു! ഗൗരിക്ക് ചിരി വന്നു അവന്റെ മുഖം കണ്ടപ്പോൾ ! ഗൗരികൂടി ചിരിക്കുന്ന കണ്ടപ്പോൾ ഹരിയുടെ ദേഷ്യവുമലിഞ്ഞാതായി! വാ അടുത്ത മഴയ്ക്ക് മുമ്പ് വീട്ടിലെത്തണം നിനക്ക് ഒന്നും പറ്റിയില്ലല്ലോ ഹരീ...... കൃഷ്ണൻ നായർ ഹരിയോടാരാഞ്ഞു! ഇല്ലച്ഛാ ! ഹരിയുടെ മറുപടി കേട്ടപ്പോൾ ഗൗരിയെയും കൂട്ടി അദ്ദേഹം മുൻപോട്ടു നടന്നു ! ഹരിയും നന്ദൂട്ടിയും പിറകയേയും! പോകുന്ന വഴിക്ക് നന്ദൂട്ടിക്കിട്ട് ഒന്നു കിഴുക്കാനും ഹരി മറന്നില്ല!
തിരികെ പോകും വഴി ഗൗരി രണ്ടു മൂന്നു വട്ടം ഹരിയെ തിരിഞ്ഞു നോക്കുന്നത് കൃഷ്ണൻ നായർ ശ്രദ്ധിച്ചു! അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി വിരിഞ്ഞു!
"ഇതെന്താ ഹരിയേ ദേഹത്താകെ മണ്ണാണല്ലോ എന്തു പറ്റി? പറമ്പിൽ നിന്നും റോഡിലേക്കു കയറിയപ്പോൾ എതിരേ വന്ന പോസ്റ്റുമാൻ ഹരിയോടായി ചോദിച്ചു! ഹരി മറുപടി പറയും മുമ്പേ നന്ദൂട്ടി ഇടയിൽ ചാടി വീണു! അത് ചേട്ടാ...... ഹരിയേട്ടൻ ''കല്യാണസൗഗസികം " പറിക്കാൻ പോയതാ പക്ഷേ കാലിത്തിരി സ്ലിപ്പായിപ്പോയി! ധിം തരികിട തോം ! ടീ...... ഹരി നന്ദൂട്ടിയെ പിടിക്കാനായി ആഞ്ഞപ്പോളേക്കും നന്ദൂട്ടി ഓടിക്കളഞ്ഞു! ഒന്നും മനസ്റ്റിലാകാതെ കുറച്ചു നേരം നിന്നിട്ട് പോസ്റ്റുമാനും മുന്നോട്ടു നടന്നു ! നേരം സന്ധ്യയായി തുടങ്ങിയിരുന്നു! മഴക്കുള്ള തയ്യാറെടുപ്പും !
ഗൗരി കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും പൂജാമുറിയിൽ ഈശ്വരനാമം ഉയർന്നു തുടങ്ങിയിരുന്നു !!!! ഗൗരിയുടെ സാമീപ്യമറിഞ്ഞ ശാരദാമ്മ നാമജപം നിർത്താതെ തന്റെ അടുത്തിരുന്നോളാൻ മുഖം കൊണ്ടാംഗ്യം കാട്ടി!!!! ഹരിക്കും നന്ദൂട്ടിക്കുമൊപ്പം ഗൗരിയും ശാരദാമ്മ ചൊല്ലിക്കൊടുത്ത നാമജപം ഏറ്റുചൊല്ലി! '" രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം " " ! ഓരോ തവണ ഏറ്റുചൊല്ലുമ്പോഴും ഗൗരിയുടെ മനസ്സിലെ വ്യഥകൾ പടിയിറങ്ങുകയായിരുന്നു!
സന്ധാനാമം ചൊല്ലിക്കഴിഞ്ഞ് വിളക്കു തൊട്ട് കണ്ണിൽ വച്ച് ഇറങ്ങിയപ്പോഴാണ്! ഹരിയുടെ അമ്മാവന്റെ വരവ്! വാ ഏട്ടാ ഇരിക്ക് ! ശാരദാമ്മ ക്ഷണിച്ചിരുത്തി! എവിടെ പുതുപ്പെണ്ണ്?????????? അയാളുടെ കണ്ണുകൾ ഗൗരിയെ തിരഞ്ഞു! ഗൗരി മുന്നോട്ടു വന്നു ഔപചാരികതയോടെ ചിരിച്ചു ! അവസാനം നിന്നെ കെട്ടാൻ ഞങ്ങളുടെ ഹരിമോനായിരുന്നു വിധി അല്ലേ??????? അയാൾ ചുണ്ട് ഒരു വശം കോടി ഒരു ചിരി ചിരിച്ചു ! ഒരു നിമിഷം ഹാൾ നിശബ്ദമായി! നിന്ന നിൽപ്പിൽ ഭൂമി പിളർന്ന് താണുപോയെങ്കിൽ എന്ന് ഗൗരി ആഗ്രഹിച്ചു പോയി! ഏട്ടാ !!!!! ശാരദ അസഹ്യതയോടെ വിളിച്ചു!!!!
അമ്മാവാ മര്യാദക്കു സംസാരിക്കണം! ഇതു ചോദിക്കാനാണോ ഇപ്പോഴിങ്ങോട്ട് എഴുന്നെള്ളിയത് ? മഴക്കുമുമ്പേ ഇറങ്ങാൻ നോക്ക് ! സോഫയിൽ ഇരിക്കുവായിരുന്ന നന്ദൂട്ടി കലിപ്പോടെ ചാടി എഴുന്നേറ്റു! നന്ദൂ!! ഹരി താക്കീതിന്റെ സ്വരത്തിൽ വിളിച്ചു! അവളു പറയെട്ടട! ഇവിളതല്ല ഇതിനപ്പുറവും പറയും ! ഇവളെയൊക്കെയല്ലേ കണ്ടു പഠിക്കുന്നത്! അയാളുടെ കണ്ണുകൾ ഗൗരിയുടെ നേർക്ക് നീണ്ടു! ഗൗരി പുറത്തേക്കു വന്ന കരച്ചിൽ കടിച്ചമർത്തി റൂമിലേക്കോടി!!!
റൂമിലെത്തിയ ഗൗരി നെഞ്ചുപൊട്ടി കരഞ്ഞു ! ഗൗരിക്കു മനസ്സിലായി വിധി തന്നെ വെറുതേ വിടില്ലാന്ന്! മുറിയിലിരുന്നാൽ ശ്വാസംമുട്ടി ചത്തുപോകുമെന്ന് തോന്നിയ ഗൗരി പതിയെ എഴുന്നേറ്റു ! റൂമിൽ പുറത്തേക്കിറങ്ങാൻ ഒരു വാതിൽ ഉണ്ടായിരുന്നു ......തുറന്നിറങ്ങുന്നത് വീടിനെ ചുറ്റിയുള്ള വരാന്തയിലേക്കും! പുറത്തേക്കിറങ്ങിയ ഗൗരി വരാന്തയുടെ അറ്റത്ത് ഒരു ഞരക്കം കേട്ടു അങ്ങോട്ടു നോക്കി!!!!! ഒരു നിമിഷം സ്തബ്ദയായി നിന്നു പോയി! അരണ്ട വെളിച്ചത്തിൽ അമ്മാവന്റെ കോളർ കൂട്ടിപ്പിടിച്ച് ഭിത്തിയോട് ചേർത്തി നിർത്തിയിരിക്കുകയാണ് ഹരി! ഹരിയുടെ കൈയ്യുടെ കരുത്തിൽ അമ്മാവന്റെ കാലുകൾ നിലത്തു നിന്ന് അൽപ്പം ഉയർന്നിട്ടുണ്ട്! " " "ഇനി തന്റെ ദുഷിച്ചനാക്കെടുത്ത് ''എന്റെ ഗൗരിയെ " എന്തേലും പറഞ്ഞാൽ അമ്മാവനാണെന്നും നോക്കില്ല,,,,,, നെഞ്ചിൻകൂട് ഇടിച്ചു വാട്ടും ഞാൻ """ !!!!!! ഹരി പതിഞ്ഞ ശബ്ദത്തിൽ മുരണ്ടു!!!!!! ഹരിയുടെ മറ്റൊരു മുഖം കാണുകയായിരുന്നു ഗൗരി!!!! എന്നെ താഴെ നിർത്തെന്റെ ഹരീ.......ഞാൻ അറിയാണ്ട് പറഞ്ഞു പോയതാ! അമ്മാവൻ വിക്കി പറഞ്ഞു! ഹരി മെല്ലെ പിടിവിട്ടു! അമ്മാവൻ തറയിൽ കുത്തിയിരിന്നു കിതച്ചു! " "" ഇതിനോടകം ഒരുപാടു വേദനിച്ചിട്ടുണ്ടെന്റെ ഗൗരി..... ഇനി ഒരു വാക്കെങ്കിലും തെറ്റായി തന്റെ വായിൽ നിന്നു വന്നാൽ അറിയാല്ലോ തനിക്ക് ഹരിയെ നന്നായി ????? പറഞ്ഞ് മുന്നോട്ടു നടന്ന ഹരി ഒരു നിമിഷം നിന്നു !!!!!! ഹരി തിരിയുന്നതു കണ്ട ഗൗരി അൽപം പുറകോട്ടു മാറി ഹരി കാണാത്ത രീതിയിൽ നിന്നു !!!!! ഇതിനി അച്ഛനറിയണ്ട,,,, അച്ഛന് കവലയിൽ പോകാൻ തോന്നിയത് തന്റെ ഭാഗ്യം!!! ! ഹരിയല്ല ,,,,, ഗോകുലത്തു കൃഷ്ണൻ നായർ ! അച്ഛനിപ്പോൾ പെൺമക്കൾ രണ്ടാ! തന്റെ വൃത്തികെട്ട നാക്ക് അവർക്കെതിരെ തിരിഞ്ഞന്നറിഞ്ഞാൽ,,,,,, കൈക്കോട്ടു പിടിച്ചു തഴമ്പിച്ച കൈയ്യാ ,,,,,,ഒറ്റ വലിക്ക് തന്റെ കൊരവള്ളി വലിച്ചു പൊട്ടിച്ച് പട്ടിക്കിട്ടു കൊടുക്കും !!!! അതു കൊണ്ട് മഴയ്ക്കു മുമ്പേ സ്ഥലം വിടാൻ നോക്ക്........ പുറത്തേക്ക് കൈ ചൂണ്ടി കാട്ടി ഹരി നടന്നകന്നു!!!!!!
ഗൗരിക്ക് കൺമുന്നിൽ കണ്ട കാഴ്ചകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല....! ഇതിനു മുമ്പ് ഹരിയേയോ വീട്ടുകാരയോ ഒരു മുൻപരിചയവുമില്ല!!!!! പക്ഷേ തന്നോടു കാണിക്കുന്ന സ്നേഹം, തന്റെ കാര്യത്തിലെ ഉത്കണ്ഠ എത്ര ആലോചിച്ചിട്ടും ഗൗരിക്കു ഒന്നും മനസ്സിലായില്ല !!!! ഏട്ടത്തീ ........ചുമലിൽ ഒരു കൈത്തലമമർനപ്പോൾ ഗൗരി തിരിഞ്ഞു നോക്കി! നന്ദൂട്ടി!!!! ...... ഗൗരി കരയുകയായിരുന്നെന്ന് കലങ്ങിയ കണ്ണുകണ്ടപ്പോൾ നന്ദൂട്ടിക്ക് മനസ്സിലായി! കരയല്ലേ ഗൗരിയേട്ടത്തീ! അമ്മാവൻ അങ്ങനെ ആയിപ്പോയി. ഞങ്ങൾ ശരിക്കും കൊടുത്തിട്ടുണ്ട് ഇനി ഈ വഴി വരില്ല!!!!!
ഞാൻ ഒരു കാര്യം ചോദിച്ചാൽ നന്ദൂട്ടി സത്യം പറയാമോ?????? എന്താ ഏട്ടത്തി ??? നന്ദു ഗൗരിയുടെ മുഖത്തേക്കു നോക്കി ...... ഹരിക്കും നിങ്ങൾക്കുമെല്ലാം എന്നെ നേരത്തേ അറിയാമോ??????? എന്റെ എല്ലാ ഇഷ്ട്ടങ്ങളും നിങ്ങൾക്കെല്ലാവർക്കും നല്ലതുപോലെ അറിയാം! എന്നെ സങ്കടപ്പെടുത്താതിരിക്കാൻ നിങ്ങൾ നന്നായി ശ്രമിക്കുന്നുണ്ട് !!!!! എന്താ നന്ദൂട്ടി,,,,, ഇതിനെല്ലാം കാരണം? നന്ദൂട്ടി ദൃഷ്ട്ടിമാറ്റി മുഖം തിരിച്ചു! നന്ദൂട്ടി പ്ലീസ് പറ ! അല്ലങ്കിൽ നിങ്ങൾക്കൊരു ശല്യമാകാതെ നാളെത്തന്നെ ഞാനെന്റെ വീട്ടിലേക്കു പൊയ്ക്കോളാം!!!! ഇക്കുറി ഗൗരിയുടെ വാക്കുകൾ അൽപ്പം കടുത്തു......
ഏട്ടത്തി വാ ! ഗൗരിയുടെ കൈപിടിച്ചു കട്ടിലിലിരുത്തി .......നന്ദൂട്ടി.... ഹരിയുടെ ലാപ്ടോപ് തുറന്നു !!!!! "ഗൗരി " എന്ന ഫോൾഡർ തുറന്നതും ഗൗരിയുടെ നൂറുകണക്കിന് ഫോട്ടോകൾ ഡിസ്പ്ലെയിൽ തെളിഞ്ഞു! ഫെയ്സ് ബുക്കിൽ അപ് ലോഡു ചെയ്തതുമല്ലാത്തതുമായ ഒരുപാടു ഫോട്ടോകൾ കണ്ട് അമ്പരന്നിരിക്കുന്ന,,,, ഗൗരിയോടായി അതിലൊരു ഫോട്ടോ സെലക്റ്റ് ചെയ്ത് നന്ദൂട്ടി ചോദിച്ചു!!!!! ഈ ഫോട്ടോ ഓർമ്മയുണ്ടോ ചേച്ചിക്ക്??????? ഗൗരി കണ്ടു,,,, മുംബൈയിലെ മലയാളി സമാജത്തിന്റെ ഓണാഘോഷ പരുപാടിയിൽ കേരള സാരിയുടുത്തു നിൽക്കുന്ന തന്റെ ഫോട്ടോ! പക്ഷേ ഇതെങ്ങെനെ ഹരിയുടെ കയ്യിൽ ??????? ഗൗരി ചോദ്യരൂപേണ നന്ദൂനെ നോക്കി! ചെറു ചിരിയോടെ നന്ദു പറഞ്ഞു തുടങ്ങി !!!! മുംബൈയിൽ ഗൗരി ജോലി ചെയ്തിരുന്ന ഒഫീസിന്റെ അതേ ബിൾഡിംഗിൽ ആയിരുന്നു ഹരിയുടെയും കമ്പനി പ്രവർത്തിച്ചിരുന്നത്!!!!!!! എന്നാലും ആദ്യമായി കണ്ടു മുട്ടിയത് അന്നത്തെ ഓണാഘോഷ പരുപാടിയിൽ ! ഗൗരിയെ കണ്ട അന്നേ ഹരി ഫ്ലാറ്റായിപ്പോയി! !!! ഗൗരിയെ കൂടുതലറിയാനായിരുന്നു പിന്നത്തെ ശ്രമം! ഇതിനിടക്ക് ഗൗരിയുടെ ഫോട്ടോ,,,, നന്ദൂട്ടി വഴി അച്ഛനെയും അമ്മയെയും കാണിച്ചു കൊടുത്തു!!!! കണ്ടയുടനേ ശാരദാമ്മ ഉറപ്പിച്ചു ഗോകുലത്തെ മരുമകൾ ഗൗരി തന്നെ എന്ന് കൃഷ്ണൻ നായർക്കും അതേ അഭിപ്രായം!!!!!! നീ ആദ്യം കുട്ടിയെക്കണ്ട് സംസാരിക്ക്.,,,,,,, ഇഷ്ട്ടമാണെങ്കിൽ ഞാനും ശാരദയും കുട്ടിയുടെ വീട്ടിൽ പോയി സംസാരിക്കാം...... . വീട്ടിൽ വിളിച്ചു വച്ചതിനു ശേഷം ഒരുപാടു സന്തോഷത്തോടെയാണ് ഹരി ഉറങ്ങാൻ കിടന്നത് ........" "നാളെത്തന്നെ ഗൗരിയെക്കണ്ട് സംസാരിക്കണം " " ഇഷ്ട്ടം തുറന്നു പറയണം ".....പക്ഷേ ആ രാത്രി വിധി തീരുമാനിച്ചത് വേറൊന്ന് അയിരുന്നു! ഹരിയുടെയും ഗൗരിയുടെയും സ്വപ്നങ്ങൾ തകർത്ത രാത്രി!
വിവരമറിഞ്ഞ ഹോസ്പിറ്റലിൽ ഓടിയെത്തിയ ഹരിയുടെ മുന്നിൽ ദേഹമാസകലം ബാൻഡേജുമായി അബോധാവസ്ഥയിൽ ആയിരുന്നു ഗൗരി!!!!! വിവരമറിഞ്ഞെത്തിയ ഗൗരിയുടെ അച്ഛന് എല്ലാ സഹായവുമായി ഹരി ഓടി നടന്നു !!!!! അവസാനം ഗൗരിക്കു ബോധം തെളിഞ്ഞപ്പോൾ ഒരു നോക്കുകണ്ട് സംസാരിക്കാൻ ഓടിയെത്തിയ ഹരിയെ അശ്വതിയാണ് തടഞ്ഞത്,,,,,,, ഗൗരിയുടെ മാനസികാവസ്ഥ അശ്വതി പറഞ്ഞറിഞ്ഞ ഹരിക്കും തോന്നി ഇപ്പോൾ കാണാതിരിക്കുന്നത് തന്നെയാണ് നല്ലതെന്ന്!!!! പിന്നീട് ഗൗരിക്കായുള്ള കാത്തിരിപ്പ്! ഇതിനിടയിൽ ഗൗരിയുടെ അച്ഛനുമായുള്ള കൂടിക്കാഴ്ചകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കി! ഹരിയുടെ നിർബന്ധം ആയിരുന്നു ഗൗരിയെ ഒന്നും അറിയിക്കരുതെന്ന്,,,,,,, കല്യാണം കഴിഞ്ഞ് സ്നേഹം കൊണ്ട് ഗൗരിയെ പഴയ നിലക്കാക്കാമെന്ന ഹരിയുടെ തീരുമാനത്തെ എല്ലാവരും ഒരുപോലെ പിന്തുണച്ചു!!!!!! ഇതിനിടയ്ക്ക് അശ്വതി വഴി ഗൗരിയുടെ മാനസികാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഓരോന്നും ഹരി അറിയുന്നുണ്ടായിരുന്നു!!!! ഗൗരിയുടെ വരവിനായി എല്ലാ അർഥത്തിലും ഗോകുലം വീട് ഒരുങ്ങി ! അടക്കിപ്പിടിച്ചു പറയുന്ന ഒരു ചെറിയ കുത്തുവാക്കു പോലും ഗൗരിയെ ഒരുപാടു നോവിക്കുമെന്നറിയാവുന്ന കൃഷ്ണൻ നായരാണ് കല്യാണം വളരെ ലളിതമായി മതിയെന്നും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്താൽ മതിയെന്നും തീരുമാനിച്ചത്! ബാലഗോപാലനും അംബികയ്ക്കും വളരെ ആശ്വാസമായിരുന്നു ആ തീരുമാനം....... പിന്നാമ്പുറത്തു നടന്ന ഇത്തരം കാര്യങ്ങൾ അറിയാതെ ഗൗരി ഹരിയുടെ ഭാര്യയായി!
നന്ദൂട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട് സ്തബ്ദയായി ഇരിക്കുകയാണ് ഗൗരി! ഏട്ടത്തീ........... നന്ദു ഗൗരിയെ കുലുക്കി വിളിച്ചു!!!!! ഗൗരി ഒന്നു ഞെട്ടി ,,,,,,,നന്ദൂട്ടിയുടെ മുഖത്തേക്കു നോക്കി! ""ഒരുപാടിഷ്ട്ടാ ഹരിയേട്ടന് ഗൗരിയേച്ചിയെ!! !!! ചേച്ചിക്ക് സുഖമാകുന്നവരെ ഏട്ടൻ ഉറങ്ങിയിട്ടില്ല!!!!! പാവമാ ഏട്ടത്തീ.....ഹരിയേട്ടൻ !!!!! ഗൗരിയേച്ചീന്നു വച്ചാൽ ജീവനാ!!!!! പിന്നെ "റൊമാൻസു " "കാണിക്കാനൊന്നും എന്റെ പോത്തന് അറിയില്ല!!!! നന്ദൂട്ടിയുടെ കണ്ണു നിറഞ്ഞു!! ഗൗരി കാണുകയായിരുന്നു, അനുഭവിച്ചറിയുകയായിരുന്നു നന്ദൂട്ടിക്ക് ഏട്ടനോടുള്ള സ്നേഹം.... ഗൗരിയുടെ മനസ്സു മുഴുവൻ ഹരി നിറയുകയായിരുന്നു! പിന്നെ ചേച്ചിയെ ഉപദ്രവിച്ചവനുണ്ടല്ലോ! നന്ദൂട്ടി തുടർന്നു.......അവന്റെ കാലു രണ്ടും ഹരിയേട്ടനും ഫ്രണ്ട്സും ചേർന്ന് തല്ലിയൊടിച്ചു! ഇനി എഴുന്നേറ്റു നടക്കരുത് പട്ടി!!!!! നന്ദുട്ടി പല്ലു ഞെരിച്ചു!!!!! ലാപ്ടോപ്പ് തിരികെ വച്ച് വന്ന നന്ദൂട്ടി ഗൗരിയുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കവിളിലൊരുമ്മ കൊടുത്തു!!!!! എന്റെ ഏട്ടത്തിയായി ,,,,,,,,,എന്റെ പോത്തന്റെ ഭാര്യയായി സന്തോഷത്തോടെ ഇരിക്കണം എന്റെ ഏട്ടത്തി!!!! ഇനി മേലാൽ കരഞ്ഞുപോകരുത് കേട്ടല്ലോെ? ഇല്ല നന്ദൂട്ടി ....... ഞാനിനി കരയില്ല ഇത്രയ്ക്കെന്നെ സ്നേഹിക്കാൻ നിങ്ങളുള്ളപ്പോൾ എന്തിനാ ഞാൻ കരയുന്നേ!ഗൗരി എഴുന്നേറ്റ് നന്ദൂട്ടിയെ കെട്ടിപ്പിടിച്ചു!!!!!
നന്ദൂട്ടി എല്ലാം പറഞ്ഞല്ലേ??????? വരാന്തയിൽ പുറത്തുപെയ്യുന്ന മഴ നോക്കി നിൽക്കുകയായിരുന്ന ഗൗരി ഹരിയുടെ ചോദ്യം കേട്ടു തിരിഞ്ഞു!!!!! വരാന്തയിൽ തെളിഞ്ഞു നിന്നിരുന്ന സീറോ വാൾട്ടു ബൾബിന്റെ വെളിച്ചത്തിൽ ഗൗരി ഹരിയുടെ മുഖം ശ്രദ്ധിച്ചു!!!!! ഗൗരിയുടെ പ്രതികരണം എന്താകുമെന്നറിയാത്ത ആശങ്ക ആ മുഖത്തു കാണാമായിരിന്നു !!!!! ഉള്ളിൽ നിറഞ്ഞ "പ്രണയം" പുറത്തു കാട്ടാതെ ഗൗരി ഹരിയുടെ മുന്നിൽ മാറിൽ കൈ പിണച്ചു നിന്നു !!!!! ഇയ്യാൾക്കെന്നെ ഭയങ്കര ഇഷ്ട്ടമായിരുന്നോ??????? ഗൗരിയുടെ ചോദ്യം കേട്ട് ഹരിയൊന്നു ഞെട്ടി! അതു പിന്നെ ....... ഹരി വാക്കുകൾക്കായി പരതി....... മുഖത്തു നോക്കടാ...... കള്ള പോത്താ..... ഇത്തവണ ഹരി ശരിക്കും ഞെട്ടി..... കണ്ണു മിഴിച്ചു നിൽക്കുന്ന ഹരിയുടെ ഷർട്ടിൽ കൂട്ടിപ്പിടിച്ച് �

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot