
നഗരമുപേക്ഷിച്ചൊരു പാതയായിരുന്നു അത്.
തേഞ്ഞും പഴകിയും കുണ്ടും കുഴിയുമായൊരു റോഡ്. അതിനിരുവശങ്ങളിലും പൊട്ടിപ്പൊളിഞ്ഞതും തുരുമ്പെടുത്തതുമായ വാഹനങ്ങള്‍ കാടും പടലും മൂടിക്കിടന്നു.
ഭിക്ഷക്കാരും തെരുവ് നായ്ക്കളും ആക്രിക്കച്ചവടക്കാരും ചില ഭ്രാന്തന്‍മാരുമൊക്കെയായിരുന്നു അവിടെ കാണപ്പെട്ടിരുന്നത്. ടൗണിനു പിന്നിലെ പ്രശസ്തമായ വലിയ പള്ളിയിലേയ്ക്ക് പോകുന്ന മദ്ധ്യവയസ്കകളായ സ്ത്രീകളും, യുവതികളും കുട്ടികളുമായിരുന്നു പുറം ലോകത്തുനിന്നും അതുവഴി കടന്നുപോകുന്ന സഞ്ചാരികള്‍.
റോഡിനോരം ചേര്‍ന്ന് ചില ആക്രിക്കടകളും, വര്‍ക്ഷോപ്പുകളും പ്രവര്‍ത്തിച്ചിരുന്നു.
തേഞ്ഞും പഴകിയും കുണ്ടും കുഴിയുമായൊരു റോഡ്. അതിനിരുവശങ്ങളിലും പൊട്ടിപ്പൊളിഞ്ഞതും തുരുമ്പെടുത്തതുമായ വാഹനങ്ങള്‍ കാടും പടലും മൂടിക്കിടന്നു.
ഭിക്ഷക്കാരും തെരുവ് നായ്ക്കളും ആക്രിക്കച്ചവടക്കാരും ചില ഭ്രാന്തന്‍മാരുമൊക്കെയായിരുന്നു അവിടെ കാണപ്പെട്ടിരുന്നത്. ടൗണിനു പിന്നിലെ പ്രശസ്തമായ വലിയ പള്ളിയിലേയ്ക്ക് പോകുന്ന മദ്ധ്യവയസ്കകളായ സ്ത്രീകളും, യുവതികളും കുട്ടികളുമായിരുന്നു പുറം ലോകത്തുനിന്നും അതുവഴി കടന്നുപോകുന്ന സഞ്ചാരികള്‍.
റോഡിനോരം ചേര്‍ന്ന് ചില ആക്രിക്കടകളും, വര്‍ക്ഷോപ്പുകളും പ്രവര്‍ത്തിച്ചിരുന്നു.
മൂന്ന് മാസത്തോളം നീണ്ട കടുത്ത വേനലിനൊടുവില്‍ നഗരത്തിന് മീതെ മഴത്തുള്ളികള്‍ വീണ് തുടങ്ങി-ഉച്ചക്ക് മുന്‍പ്തന്നെ ആകാശം ഇരുണ്ട് മൂടിയിരുന്നു- റോഡിലെ കുണ്ടിലും കുഴിയിലും നിന്ന് പുതു മഴയുടെ നനവിനൊപ്പം പെട്രോളിന്‍റെയും ഗ്രീസിന്‍റെയും ഓയിലിന്‍റെയുമൊക്കെ മത്തുപിടിപ്പിക്കുന്നൊരു മണം ഉയര്‍ന്നുപൊങ്ങി.
കറുത്ത് തടിച്ചൊരു പയ്യന്‍ അവനേക്കാള്‍ കറുത്ത തന്‍റെ ഫയല്‍ ബാഗ് തലക്കു മീതെ പിടിച്ച് മഴയെ മറികടക്കാനുള്ള വ്യഗ്രതയോടെ യപ്പോള്‍ നടത്തത്തിന് വേഗം കൂട്ടി. കറുത്തതെങ്കിലും അവനെ കാണാനൊരു ചന്തമുണ്ടായിരുന്നു. മഴയായി മാറാതെ ആദ്യ നിമിഷങ്ങളിലൊന്ന് മടിച്ച് നിന്ന ത്തുള്ളികള്‍ ഒരു കാറ്റിനൊപ്പം മഴയിലേക്ക് വളര്‍ന്നു. പെട്ടന്നൊരു വെപ്രാളത്തോടെ നടത്തം ഓട്ടമാക്കുന്നതിനിടയിലവന്‍ ഒരു ഗട്ടറിലേയ്ക്ക് മുഖമടച്ച് വീഴുകയായിരുന്നു. 'ഹമ്മേ' എന്ന ഞെരുങ്ങിയ നിലവിളിയോടെ.
ഓട്ടവും വീഴ്ചയുമൊന്നും തീരെ പരിചയമില്ലാതിരുന്ന അവന് എന്താണ് സംഭവിച്ചതെന്ന് തന്നെ മനസ്സിലായില്ല-ബീഫും ചിക്കനും ഫാസ്റ്റ് ഫുഡ്ഡുകളും കാറും ബൈക്കും സ്കൂട്ടറുമൊക്കെ ചേര്‍ന്ന് നിര്‍മ്മിച്ച ദുര്‍മ്മേദസ്സ് അവന്‍റെ ശരീരത്തിലും മനസ്സിലും വേണ്ടുവോളമുണ്ടായിരുന്നു- ആകാശം ഇടിഞ്ഞു വീണതുപോലെയോ, ഭൂമിപൊട്ടിപ്പിളര്‍ന്നതുപോലെയോ ഒക്കെത്തോന്നിപ്പോയി അവന്.
തൊട്ടടുത്ത ഗട്ടറിലെ ചെളിവെള്ളത്തിന് മീതെ കണ്ട മഴവില്‍ വര്‍ണ്ണം തന്‍റെ ജീവനാണോ എന്ന് ഭയന്നുപോയ അവന്‍ ചാടിപ്പിടഞ്ഞെണീറ്റു. അവന്‍റെ കൈമുട്ടുകളിലും താടിയെല്ലിലും നെഞ്ചത്തുമെല്ലാം വേദനയും നീറ്റലുമനുഭവപ്പെട്ടു. മഴയുടെ തണുപ്പിനിടയിലെവിടെയോ സൂചി കുത്തുന്നതുപോലൊരു വേദന, വീഴ്ചയുടെ ആഘാതത്തില്‍ അതെവിടെയാണെന്ന് കൃത്യമായും തിരിച്ചറിയാന്‍ അവനായില്ല.
ദേഹം മുഴുവനും നനഞ്ഞു കുതിര്‍ന്ന് കഴിഞ്ഞിരുന്നത് കൊണ്ട് അവനവിടെ നിന്ന് മഴയേറ്റ് വാങ്ങി ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. അവന്‍ ചുറ്റുപാടുമൊന്ന് കണ്ണോടിച്ച് നോക്കി, മഴ മാത്രമേയുള്ളൂ. ആരും കണ്ടില്ലെന്നറിഞ്ഞപ്പോള്‍ അവന് ചിരിവന്നു. അവന്‍റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വീഴ്ചയായിരുന്നു അത്.
മഴയുടെ അവ്യക്തതയിലൂടെ ഒരു പെണ്‍കുട്ടി തന്‍റേതുപോലെ ഒരു ഫയലോ, ബാഗോ, തലക്ക് മീതെ പിടിച്ച് വഴിയോരത്തുണ്ടായിരുന്ന പഴയൊരു വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഓടിക്കയറുന്നതവന്‍ കണ്ടു. വീണ്ടുമൊരോട്ടത്തിന് മുതിരാതെ മഴയൊഴുകുന്ന വഴിയിലൂടെ സാവധാനം നടന്ന്,അവനും വെയിറ്റിംഗ് ഷെഡിലേയ്ക്ക് കയറി.
ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്തു കയറ്റി അവനാദ്യം കൈമുട്ടുകളിലെ മുറിവുകള്‍ പരിശോധിച്ചു ചുവന്ന മഷികൊണ്ട് കോറിയതുപോലെ ഏതാനും വരകളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവന്‍റെ മുഖത്തത് വലിയ നീറ്റലും വേദനയുമായി പ്രതിഫലിച്ചു. തുടര്‍ന്നവന്‍ തന്‍റെ ഫയല്‍ ബാഗ് തുറന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റും നനവ് തട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ചു.
പെണ്‍കുട്ടി അവന് മുഖം കൊടുക്കാതെനില്‍ക്കുകയായിരുന്നു. ആളുകളില്‍ നിന്നും പരമാവധി അകന്നും ഉള്‍വലിഞ്ഞും ജീവിച്ചുപോന്ന ഒരു നാട്ടിന്‍പുറത്തുകാരിയായിരുന്നു അവള്‍. അവളുടെ നീണ്ട ഭംഗിയുള്ള കഴുത്തില്‍ നൂലുപോലെ നേര്‍ത്തൊരു സ്വര്‍ണ്ണമാലയും പൊന്‍കുരിശുമുണ്ടായിരുന്നു. അവളെ കണ്ടമാത്രയില്‍ തന്നെയവന്‍ അതിശയിച്ചുപോയി. അത്രയ്ക്ക് സുന്ദരിയായിരുന്നു അവള്‍. തന്‍റെ വീഴ്ചയും കാഴ്ചയും മഴയുമെല്ലാം ഒരു സ്വപ്നം പോലെ തോന്നി അവന്, മഴയുടെ ലോകത്ത് താനും അവളും മാത്രമായതുപോലെ. മഴയുടെ ഈര്‍പ്പവും ശൈത്യവും നിറഞ്ഞ ആ ഗൂഡുസുമുറിയില്‍ ശരീരങ്ങളില്‍ നിന്നുമുതിരുന്ന നേര്‍ത്ത ചൂടും സുഗന്ധവും പകര്‍ന്നുകൊണ്ടവര്‍ നിശബ്ദം നിന്നു.
പെണ്‍കുട്ടി അവനെ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ അവന്‍റെ നെഞ്ചില്‍ പടരുന്ന ചോരയുടെ വൃത്തത്തിലവളുടെ കാഴ്ചയുടക്കി, അവളുടെ കണ്ണേറുകൊണ്ട് മുറിപ്പെട്ടതുപോലെ അവനുമപ്പോളത് കണ്ടു. തന്‍റെ ഇളം നീല ഷര്‍ട്ടിന്‍റെ ഹൃദയഭാഗത്ത് പടര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്ന കറുപ്പും ചുവപ്പും കലര്‍ന്ന രക്ത പുഷ്പം, അതിന്‍റെ മദ്യഭാഗത്ത് കേസരം പോലെ അല്‍പം മാത്രം നീണ്ട് നില്‍ക്കുന്ന നൂല്‍കമ്പിയുടേതുപോലുള്ള ഏതാനും ഇഴകള്‍, വീഴ്ചയിലുണ്ടായ സൂചി കുത്തിയതുപോലുള്ള വേദനയുടെ ഉറവിടമായിരുന്നു അത്. അവന് ഞെട്ടലോ ഭയമോ ഉണ്ടായില്ല, അവളുടെ വിടര്‍ന്ന മിഴികള്‍ക്ക് മുന്നില്‍ അതൊരനുഗ്രഹമായിട്ടാണവന് തോന്നിയത്.
അവനാ നൂല്‍ കമ്പികളില്‍ നുള്ളിപ്പിടിച്ച് പതുക്കെയൊന്നിളക്കി വലിച്ചു. അവന്‍റെ ദേഹമാകെ കറണ്ട് പായുന്നപോലെ ഒരു വേദനയും തരിപ്പുമുണ്ടായി. അത്രമേലത് ഹൃദയത്തിനുള്ളിലേയ്ക്ക് ആഴ്ന്നിറങ്ങിയിരുന്നു. ഭയവും വേദനയും അല്‍പാല്‍പമായി അവന്‍റെ മുഖത്തേയ്ക്ക് പടര്‍ന്ന് കയറി. ഒന്നുകൂടി ആ നൂല്‍ കമ്പിയുടെ അഗ്രത്ത് തൊടാന്‍ പോലുമവന്‍ ഭയന്നു. അതുവരെ എവിടെയോ കുരുങ്ങിക്കിടന്നിരുന്നതുപോലെ മുറിവായില്‍ നിന്നുമപ്പോള്‍ കൂടുതല്‍ ചോരയൊലിച്ചിറങ്ങാന്‍ തുടങ്ങി. ആ കാഴ്ചയവളെ അവന്‍റെ മുറിവിലേയ്ക്ക് രണ്ട് ചുവട് കൂടി അടുപ്പിച്ചു.
അവളിപ്പോള്‍ എന്തെങ്കിലും ചോതിച്ചേക്കുമെന്നവന്‍ ചങ്കിടിപ്പോടെ ഓര്‍ത്തു. പക്ഷെ അവളൊന്നും തന്നെ മിണ്ടിയില്ല. അത്രയേറെ അവളാ ചോരയൊഴുക്കിലേയ്ക്ക് മുഴുകിപ്പോയിരുന്നു.
ആ മുറിവിനെക്കുറിച്ചുള്ള ചിന്തകളും ഊഹങ്ങളും കൊണ്ടാവാം അവളുടെ ശ്വാസഗതി വേഗത്തിലായി.
അവളിപ്പോള്‍ എന്തെങ്കിലും ചോതിച്ചേക്കുമെന്നവന്‍ ചങ്കിടിപ്പോടെ ഓര്‍ത്തു. പക്ഷെ അവളൊന്നും തന്നെ മിണ്ടിയില്ല. അത്രയേറെ അവളാ ചോരയൊഴുക്കിലേയ്ക്ക് മുഴുകിപ്പോയിരുന്നു.
ആ മുറിവിനെക്കുറിച്ചുള്ള ചിന്തകളും ഊഹങ്ങളും കൊണ്ടാവാം അവളുടെ ശ്വാസഗതി വേഗത്തിലായി.
"സ്വപ്നം പോലെ" എന്നാ രണ്ട് മനുഷ്യജീവികളെയും ഒരുപോലെ തോന്നിപ്പിക്കുമാറ് മഴ പെരുകുകയും, സന്ധ്യയ്ക്ക് മൂന്ന് മണിക്കൂറുകളെങ്കിലും ശേഷിക്കെ നേര്‍ത്ത ഇരുള്‍ പരക്കുകയും ചെയ്തു.
മുറിവേറ്റിട്ടെന്നപോലെ അവളും ഭയം കൊണ്ട് വിറക്കാനും വേദനിക്കാനും തുടങ്ങി. സ്വയമറിയാതവളുടെ വിരലുകള്‍ ഇടനെഞ്ചില്‍ ഇല്ലാത്ത മുറിവിനായി പരതിക്കൊണ്ടിരുന്നു.
മുറിവേറ്റിട്ടെന്നപോലെ അവളും ഭയം കൊണ്ട് വിറക്കാനും വേദനിക്കാനും തുടങ്ങി. സ്വയമറിയാതവളുടെ വിരലുകള്‍ ഇടനെഞ്ചില്‍ ഇല്ലാത്ത മുറിവിനായി പരതിക്കൊണ്ടിരുന്നു.
ദേഹം തളരുന്നതായും കൈകാലുകളുടെ ബലം ചോരുന്നതായും തോന്നിയെങ്കിലും മരണം തന്നെ സംഭവിച്ചേക്കാവുന്ന ആ മുറിവിന്‍റെ യഥാര്‍ത്ഥ തീവ്രത അവളുടെ സാന്നിദ്ധ്യം കൊണ്ടവന്‍ മറന്നുപോയി. നീരാവിയുടെ നേര്‍ത്തവലയമുള്ള അവളുടെ ദിവ്യ രൂപത്തില്‍ ലയിച്ചവന്‍ നിന്നു.
ബോധക്ഷയത്തിന്‍റെ മായക്കാഴ്ചകള്‍ അവളെയൊരു മാലാഖയായി അലങ്കരിക്കുന്നതവന്‍ കണ്ടു. അവളുടെ പുഷ്പകിരീടത്തില്‍ വെള്ളയും വയലറ്റും നിറത്തിലുള്ള ഓര്‍ക്കിഡ് പുഷ്പങ്ങളും ചുവന്ന ചെമ്പരത്തിപ്പൂക്കളുമുണ്ടായിരുന്നു. അദൃശ്യമായ ഒരു ധൂപക്കുറ്റിയില്‍ നിന്നും കുന്തിരിക്കത്തിന്‍റെ മണമുള്ള വെളുത്ത പുകചുരുളുകളുയര്‍ന്നു.
ബോധക്ഷയത്തിന്‍റെ മായക്കാഴ്ചകള്‍ അവളെയൊരു മാലാഖയായി അലങ്കരിക്കുന്നതവന്‍ കണ്ടു. അവളുടെ പുഷ്പകിരീടത്തില്‍ വെള്ളയും വയലറ്റും നിറത്തിലുള്ള ഓര്‍ക്കിഡ് പുഷ്പങ്ങളും ചുവന്ന ചെമ്പരത്തിപ്പൂക്കളുമുണ്ടായിരുന്നു. അദൃശ്യമായ ഒരു ധൂപക്കുറ്റിയില്‍ നിന്നും കുന്തിരിക്കത്തിന്‍റെ മണമുള്ള വെളുത്ത പുകചുരുളുകളുയര്‍ന്നു.
അവള്‍ക്കാ മുറിവ്, വിട്ട് പുറത്തിറങ്ങിയോടാന്‍ തോന്നി. റോഡിന്‍റെ ചെറിയൊരു വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭീതിനിറഞ്ഞ ആ മുറിക്കും മുറിവിനുമപ്പുറം ലോകമാകെ മഴയിലില്ലാതായതുപോലെ-ആ നിമിഷം തന്നെയവള്‍ക്ക് ചോരയൊലിക്കുന്ന ആ നൂല്‍ക്കമ്പിയുടെ അഗ്രം പല്ലുകള്‍ക്കൊണ്ട് കടിച്ചൂരിയെടുക്കാന്‍ ചുണ്ടും പല്ലും തരിച്ചു.
രണ്ടും കല്‍പ്പിച്ചവന്‍ ഒരവസാന ശ്രമമെന്നനിലയില്‍ അവയവം പോലെ വേദനയിലുറച്ചുപോയ ആ ഇരുമ്പ് തകിടിന്‍റെ നൂല്‍ കമ്പിമൊട്ടുകളില്‍ പിടിച്ച് ഇളക്കി വലിച്ചു. അവള്‍ക്ക് വേണ്ടി എന്നപോലെ അവളുടെ മുഖത്തേയ്ക്ക് മാത്രം നോക്കിയാണവന്‍ അങ്ങനെ ചെയ്തത്. അവളുടെ മുഖഭാവവും വേദനകൊണ്ടെന്നപോലെ ചുളിയുകയും കോടുകയും കണ്ണുകള്‍ പിടയുകയും ചെയ്തു. വേദനയും കരച്ചിലും കടിച്ചമര്‍ത്താനായെങ്കിലും ചോര പുറത്തേക്കൊഴുകി, അവന്‍റെ ഷര്‍ട്ടിലൊരു പൂക്കളം തന്നെ തീര്‍ത്തു. പക്ഷെ ഹൃദയത്തിനുള്ളിലേയ്ക്ക് പുളഞ്ഞ് കയറിയ ആ ഇരുമ്പ് തകിട് ഊരിപ്പോന്നില്ല. അതിന്‍റെ കൈ പിടിക്കാനുള്ള അഗ്രം ഒരല്‍പം മാത്രമേ പുറത്തേക്കുണ്ടായിരുന്നുള്ളൂ.
അവന്‍റെയാ പിടച്ചിലും ശ്രമവും കണ്ടവളുടെ കൈവിരലുകള്‍ തരിച്ചു. പല്ലുകള്‍ ഞെരിഞ്ഞമര്‍ന്നു. ഒരുനിമിഷമവള്‍ തന്‍റെ അന്ന് വരെയുണ്ടായിരുന്ന ജീവിതവും തന്നെത്തന്നെയും മറന്ന്, അവന്‍റെ ചോര പുരണ്ട കൈകള്‍ക്കിടയിലൂടെ കൈകടത്തി അവന്‍റെ ഹൃദയത്തിലാണ്ടുപോയ വേദനയുടെ അഗ്രത്ത് നുള്ളിപ്പിടിച്ചു. അവന്‍റെ ചോരയുടെ തീച്ചൂടവള്‍ക്ക് ആവേശം പകര്‍ന്നു. ഒരു പെണ്ണിന്‍റെ സൗമ്യതയും മൃദുല വികാരങ്ങളുമെല്ലാം വെടിഞ്ഞവള്‍ ആ കമ്പിയില്‍ നുള്ളിപ്പിടിച്ചിളക്കി, അവന്‍ ചോര ചീറ്റിത്തെറിച്ച് നിലവിളിച്ചപ്പോള്‍ മാത്രമേ അവള്‍ പിടിവിട്ടുള്ളൂ,
അവനാകെ അവശനായിക്കഴിഞ്ഞിരുന്നു. അവന്‍റെ കിതപ്പുകള്‍ ഇനിയൊരിക്കലും ജീവിതത്തിലേക്ക് തലഉയര്‍ത്താന്‍ കഴിയാത്തവന്‍റേതുപോലെ തോന്നിച്ചു. വിരലുകള്‍ പിന്‍വലിച്ചവള്‍ അവന്‍റെ മുറിവായില്‍ പല്ലുകള്‍ ചേര്‍ത്തു, ഒരുയക്ഷിയെ പോലെ മുറിവിലേയ്ക്ക് പല്ലുകളാഴ്ത്തി കടിച്ചു. ഭയം കൊണ്ട് പോലും പിന്‍ മാറാനാവാത്ത വിധമവന്‍ തളര്‍ന്നടിഞ്ഞ് ചുവരുചാരി നിന്നു.
അവന്‍റ ഹൃദയത്തിനുള്ളില്‍ തുളഞ്ഞുകയറിയ ഇരുമ്പ് തകിടവള്‍ കടിച്ചൂരിയെടുത്തു. അവളുടെ ചുണ്ടും നാവും മുറിഞ്ഞിരുന്നു. അവന്‍റെ ഹൃദയരക്തം അവളുടെ മുഖത്തും കണ്ണുകളിലും മഴപോലെ തെറിച്ചുവീണൊഴുകി. തന്‍റെ ടവ്വലെടുത്തവള്‍ അവന്‍റെ മുറിവില്‍ ചുരുട്ടിവെയ്ക്കുകയും തന്‍റെ ഷോളുകൊണ്ടവന്‍റെ നെഞ്ചിന് കുറുകെ വരിഞ്ഞുകെട്ടുകയും ചെയ്തു. അവളുടെ മുഖത്തു നിന്നും കാഴ്ചമങ്ങാനനുവദിക്കാതവന്‍ വളരെ പാടുപെട്ട് കണ്ണുകളെ തുറന്നു പിടിച്ചു.
ജീവിതത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ മാത്രം ചെന്നുപെടുന്ന ആ നഗരം വിട്ടവള്‍ പിറ്റേന്ന്പുലര്‍ച്ചെ തന്നെ തന്‍റെ നാട്ടിന്‍ പുറത്തെ ചെറിയ ടൗണിലെത്തി. അവിടെ നിന്നും റബ്ബര്‍ കാടുകള്‍ക്കിടയിലുള്ള തന്‍റെ വലിയ വീടിന്‍റെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലേയ്ക്കും. പകല്‍ മുഴുവനുമവള്‍ ചോരമണമുള്ള അവ്യക്തമായ ചില സ്വപ്നങ്ങള്‍ കണ്ടുറങ്ങി.
മരണം അവന് ഇതുപത്തിനാല് വര്‍ഷത്തെ ജീവിതത്തിന്‍റെ നഷ്ടപ്പെടലായിരുന്നില്ല. ജീവിതത്തിന്‍റെ അവസാന ഇരുപത് മിനിറ്റുകള്‍ മാത്രം കണ്ണുകളില്‍ നിറഞ്ഞുനിന്നൊരു സുന്ദരി പെണ്‍കുട്ടിയുടെ മാഞ്ഞുപോകലായിരുന്നു.അവളുടെ നനുത്ത തൂവാല എന്ന തോന്നലിലവന്‍,ഒരുപിടി ശൂന്യത ഇറുകെ പിടിച്ചിരുന്നു.
ഉറക്കമുണര്‍ന്ന ശേഷമവളന്ന് വൈകുന്നേരം തന്‍റെ വല്യമ്മച്ചിക്കൊപ്പം പള്ളിയിലേയ്ക്ക് പോയി. പൗരാണികമായ ആ ദേവാലയത്തിന്‍റെ തണുത്ത തറയില്‍ മുട്ടുകുത്തി നിന്നവള്‍ അവന്‍റെ മുറിവിനായി പ്രാര്‍ത്ഥിച്ചു. അവന്‍റെ മുഖമവള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല...
By: Sunu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക