Slider

കള്ള നസ്രാണി

0
Image may contain: 1 person

നിങ്ങൾ പലരുടെയും ഓർമ്മകളിൽ
പോലും ഇല്ലാത്ത
ഒരു സ്‌കൂൾക്കാലം ഉണ്ടായിരുന്നു.... !
സ്‌ക്കൂൾ യൂണിഫോമുകളുടെ
ഒരേ നിറങ്ങളിലൊതുങ്ങാതെ
ഉള്ളതു കൊണ്ട്
കളർഫുൾ ആയി
നടന്നിരുന്നവരുടെ ലോകം..!
മൊബൈൽ ഫോണോ, കമ്പ്യൂട്ടറോ, ചിന്തിക്കാൻ കൂടി കഴിയാതെ
ടെലിവിഷൻ പോലും അപൂർവമായ
റേഡിയോ മാത്രം സ്വന്തമായുള്ളവരുടെ ലോകം.....!
സ്‌കൂൾ ബസ്സൊന്നും ഇല്ലാതെ
സ്ലയ്റ്റ് കൈയിലേന്തിയും
മഷിത്തണ്ട് പറിച്ചും
മഴകൊണ്ടും
വെള്ളത്തിൽ കളിച്ചും
വഴിയോരങ്ങളിൽ നിന്ന് കിട്ടുന്നതെല്ലാം പറിച്ചു തിന്നും
സ്കൂളിൽ പോയിരുന്നവരുടെ ഒരു ലോകം...!
ക്രിക്കറ്റും ടെന്നിസും വീഡിയോ ഗെയിമും ഇല്ലാതെ
ഗോലിയും , കുറ്റിയും കോലും ,കബഡിയും, ഫുട്ബോളും മാത്രം കളിച്ചിരുന്നവരുടെ ലോകം....!
വാലന്റൻസ് ഡേയും ഫ്രണ്ട്ഷിപ്‌ ഡേയും ഒന്നുമില്ലാതെ..,
ഓണവും വിഷുവും പൂജാ അവധിയും ക്രിസ്തുമസും പെരുന്നാളും നാട്ടിലെ
ഉത്സവങ്ങളും മാത്രം ആഘോഷിക്കുന്നവരുടെ ലോകം...!
കിട്ടുന്ന പോക്കറ്റമാണിയെല്ലാം കൂട്ടിവയ്ച്ച ഒരു ഷോയുടെ അത്രയും നേരം പൊരിവെയിലത്ത് വിയർത്തൊലിച്ച് തിക്കി തിരക്കി ക്യൂ നിന്ന് ന്യൂഡെൽഹിയും ആര്യനും ആവനാഴിയും ഇരുപതാം നൂറ്റാണ്ടും ഒക്കെ കണ്ടാഘോഷിച്ചവരുടെ ലോകം....!
അല്ലാതെ
നേരത്തെ ഓൺലൈനിൽ വഴി ബുക്ക് ചെയ്ത് പോപ്പ്കോണും കോക്കും കൈയ്യിൽ പിടിച്ചു പടം തുടങ്ങാൻ അഞ്ചു മിനിട്ടുള്ളപ്പോൾ കയറിച്ചെന്നു
A/C -യിലിരുന്നു ബഹുബലി കാണുന്നവരുടെ
ലോകമല്ല...
സിനിമാറ്റിക് ഡാൻസും ഓണാഘോഷത്തിന്റെ പേരിൽ കെട്ടിക്കാഴ്ച്ചകൾ ഒരുക്കി കൂളിംഗ് ഗ്ലാസും കളർ ഷർട്ടും തലെക്കെട്ടും കസവു മുണ്ടും മടക്കി കുത്തി
വെള്ള ഷുസും ഇട്ട് ജിമിക്കി കമ്മൽ പാട്ടും പാടി ബുള്ളറ്റിൽ നഗരം ചുറ്റുന്നവരുടെ ലോകമല്ല....,
നാടൻ കലാരൂപങ്ങളായ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുടിയും ഒക്കെ ഒത്തു ചേർന്ന നൃത്ത രൂപങ്ങൾക്കായി ചിലങ്ക കെട്ടുക എന്നത്
ഒരു തപസ്യയായി പ്രാണനായി ഉള്ളിൽ കൊണ്ട് നടന്നവരുടെ ലോകം....!
അങ്ങിനെയുള്ള ആ കാലത്ത്..,
നല്ല മഴയുള്ള
കുടയെടുക്കാൻ മറന്ന
നേരം വൈകി വന്ന ഒരു ദിവസം
അന്നാണ്
അവളെ ആദ്യമായി ഞാൻ കണ്ടത്... !
രണ്ടായി പിന്നിയിട്ട മുടിയും...!
നെറ്റിയിൽ ചന്ദന കുറിയും....!
കിളിപ്പച്ച പട്ടുപാവാടയുമണിഞ്ഞു...,
ഇരു കൈകളിലായി താങ്ങി പിടിച്ച രജിസ്റ്റർ ബുക്കും അതിനു നടുവിൽ ചൂരലുമായി ക്ലസ്സ്മുറിയിലേക്ക് നടന്നു പോകുന്ന അവളെ... !
കുടയെടുക്കാൻ മറന്നതിനെ ആദ്യമായി സ്നേഹിച്ച നിമിഷം ആയിരുന്നു അത്...!
അന്ന് അവൾ എഴാം ക്‌ളാസിലും..,
ഞാൻ ഒമ്പതിലുമായിരുന്നു....!
പിന്നെ എപ്പോഴും അവളറിയാതെ അവളെ കാണുക ഒരു പ്രത്യേക സുഖം പോലെ ആയി...!
അന്നൊക്കെ മിക്കവാറും ക്ലസ്സ്മുറിയുടെ മുന്നിലിരുന്നാണ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്....
അതെനിക്കൊരു സൗകര്യമായിരുന്നു...
അവളുടെ ക്ലാസ് മുറിയുടെ മുന്നിൽ കുറച്ചു മാറി അവളെ കാണാൻ ഞാനും അവിടെ പോയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി....,
പക്ഷെ
ഏതോ ഒരുത്തൻ അതും കണ്ടു പിടിച്ചു എന്ന്
ആ വിരുതൻ
സ്കൂളിന്റെ സ്റ്റേജിന്റെ പിൻവശത്തെ ചുമരിൽ എന്റെയും അവളുടെയും പേരുകൾ ചേർത്ത്
മഞ്ജുഷ 💘 ജോഷിചാക്കോ
എന്നെഴുതിയത് കണ്ടപ്പോളാണ് എനിക്കും അത് മനസ്സിലായത്......
അന്നുച്ചക്ക്..
ആരോ പറഞ്ഞറിഞ്ഞ് ആ എഴുതി വെച്ചതുകാണാൻ അവളും വന്നു....
അതു കണ്ടതും
അവളുടെ കണ്ണുകൾ നിറഞ്ഞു... !
അന്നത്തെ കാലത്ത് അതൊരു വലിയ സംഭവമായിരുന്നെങ്കിലും
അവളുടെ കണ്ണുകൾ അന്നേരം നിറഞ്ഞത് ചെയ്യാത്ത തെറ്റിലകപ്പെട്ടതിന്റ വേവലാതിയായിരിക്കും
എന്ന്
നിങ്ങൾക്ക് തോന്നിയെങ്കിൽ തെറ്റി...
അത് നിങ്ങൾക്ക് എന്നെ പറ്റി അറിയാത്തത് കൊണ്ടാണ്.....!
ഞാൻ ജോഷി ചാക്കോ....!
നാട്ടിലെ സകല ചാരായഷാപ്പും കോൺട്രാക്ട് എടുത്തു നടത്തുന്ന
ചാക്കോ ചാണ്ടിയുടെ ഏക മകൻ....!
പണമുണ്ടാക്കാൻ ഏതു മാർഗവും സ്വീകരിക്കാൻ മടിയില്ലാത്ത ഒരപ്പൻ....!
അതു കണ്ടിട്ടുള്ള എന്റെ അമ്മച്ചിടെ നിത്യേനയുള്ള പ്രാർത്ഥന കേട്ടിട്ടാവണം
അപ്പന്റെ പണമെല്ലാം ധൂർത്തടിക്കാൻ
എന്നെ പോലെ ഒരുത്തനെ കർത്താവ് ഭൂമിയിലേക്ക് വിട്ടത് .. !
എനിക്കാണേൽ സ്‌കൂളിലൊക്കെ
അപ്പനെ പോലെ തന്നെ നല്ല പേരാണ്
നേരം വൈകി സ്‌കൂളിൽ വരുക..,
ഒരു വകയും പഠിക്കാതിരിക്കുക...,
ഇഷ്ടമല്ലാത്ത ടീച്ചർമാരുടേയും സാറുമാരുടെയും പേരുകൾ ഒന്നിച്ചു ചേർത്തു  ലവ് ചിഹ്നം വരച്ചു് സകല മതിലുകളിലും എഴുതി വയ്ക്കുക..!
പെൺകുട്ടികളുടെ പാത്രത്തിൽനിന്നും ചെമ്മീൻ ചമ്മന്തിയും മീൻ വറുത്തതും മുട്ട പൊരിച്ചതും കട്ടെടുത്തു തിന്നുക...!
കളിക്കുന്നതിനിടയിൽ മറ്റു കുട്ടികളെ പിടിച്ചു മനപ്പൂർവ്വം തള്ളിയിടുക.. !
പെൺകുട്ടികളുടെ ബാത്റൂമിൽ ഒളിഞ്ഞു നോക്കുക....!
സത്യത്തിൽ അന്ന് പെൺക്കുട്ടികൾ മൂത്രം ഒഴിക്കാൻ പോകുന്നിടത്ത് ഒളിഞ്ഞു പോയി നോക്കുന്നത് എന്ത് പിണ്ണാക്ക് കാണാൻ വേണ്ടിയാണെന്ന് സത്യത്തിൽ ഒരു പിടിയുമില്ലയിരുന്നു.
എന്നാൽ
അങ്ങനെയൊക്കെ ചെയ്താലേ നമ്മളെ കാണുമ്പോൾ അവരെല്ലാവരും പേടിക്കൂ എന്നൊരു ധാരണ മുൻക്കാല പിള്ളാരായിട്ട് ഉണ്ടാക്കിവെച്ചത് നമ്മളും പിൻ തുടരുന്നു എന്നതായിരുന്നു ശരി....!
സത്യം പറഞ്ഞാൽ എന്നെ
ആ സ്കൂളിലെ സകല പെൺകുട്ടികളും
ഒരു മഹാ വഷളനായിട്ടായിരുന്നു കണ്ട് കൊണ്ടിരുന്നത്.....,
ഇനി നിങ്ങൾ പറ..,
അവൾ എന്തിനായിരിക്കും കരഞ്ഞത് ?
അതുതന്നെ.....!!!
എന്നെ പോലെ ഒരു ആഭാസന്റെ പേരിന്റെ കൂടെ തന്റെ പേര് കണ്ട ആ പെൺകുട്ടി എങ്ങനെ കരയാതിരിക്കും.....!
എങ്കിലും
അതുകൊണ്ടൊരു ഉപകാരം ഉണ്ടായി.......
പേടിയോടും വേവലാതിയോടെയും ആണെങ്കിലും അവൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി...!
കാലം ഒന്നും രണ്ടുമായി അങ്ങനെ മെല്ലെ കൊഴിഞ്ഞു വീഴാൻ തുടങ്ങി....,
അങ്ങനെ ആറേഴ് വർഷം....
പക്ഷെ
ഒരക്ഷരം പോലും ഞാനവളോട് സംസാരിച്ചില്ല..,
അവൾ എന്നോടും....!
എന്നാൽ
എല്ലായിപ്പോഴും എന്റെ നിഴൽ അവൾക്കൊപ്പം ഉണ്ടായിരുന്നു.... !
അതിൽ നിന്നെല്ലാം രണ്ട് ഗുണങ്ങളുണ്ടായി
ഒന്ന്
നമ്മളെ ഭയപ്പെടുത്തുന്നത് എന്തുതന്നെയാണോ കുറെ നാൾ അതിനെ നേരിട്ട് കണ്ട് കണ്ട്‌ അത്
നമുക്ക് പരിചിതമാവുകയും
പതിയെ അതിനോടുള്ള നമ്മുടെ ഭയവും മാറും എന്നത്...!
രണ്ട്...
അവൾ ഒരു അനുഭൂതിയായതോടെ
എനിക്കുള്ള ചീത്ത സ്വഭാവങ്ങൾ എല്ലാം തന്നെ ഞാൻ മറന്നു പോയി എന്നത്....!
എന്നാൽ
എനിക്കറിയാമായിരുന്നു അവൾക്ക് ഒരിക്കലും എന്നെ ഇഷ്ടമാവില്ല എന്ന്
അതുകൊണ്ടു തന്നെ എന്റെ ഇഷ്ടം ഒരിക്കലും അവളെ ഞാൻ അറിയിച്ചില്ല...!
എന്റെ മനസ്സിന്റെയുള്ളിൽ തന്നെ ഭദ്രമായി ഞാനവയെ കുഴിച്ചു മൂടി....!
നല്ലവൻ ആവാതിരുന്നതിൽ ഏറ്റവും കൂടുതൽ സങ്കടം തോന്നിയ ഒരു സന്ദർഭവും അതായിരുന്നു ....!
അന്നൊരു ഞായറാഴ്ച്ച സ്ഥിരമായി ചെയ്യാറുള്ള ഏക ജോലിയായ അമ്മച്ചിയേയും കൊണ്ട് പള്ളിയിൽ വരുക എന്നതിന് വന്നതായിരുന്നു ഞാൻ.... !
കുർബ്ബാന കഴിഞ്ഞതും അപ്പാപ്പന്റെയും അമ്മാമ്മയുടെയും കുഴിമാടത്തിൽ പോയി പ്രാർത്ഥിച്ചിട്ട് വരാമെന്ന അമ്മച്ചി പറഞ്ഞു...,
അതിന് തലയാട്ടി സമ്മതിച്ച് കാറെടുത്തു വരാമെന്നും പറഞ്ഞ് പള്ളി മുറ്റത്തേക്ക് നടന്നു....,
കാർ പാർക്ക്‌ ചെയ്‌തിടത്തെത്തിതും
ഞാൻ നോക്കുമ്പോൾ അവൾ....!
അവൾ എന്റെ കാറിനടുത്ത് നിൽക്കുന്നു...,
എനിക്കതിശയമായി...,
ഒരു ബ്രാഹ്മണപ്പെണ്ണായ ഇവൾക്ക്
മൂന്നു നേരവും ഇറച്ചിയും മീനും തിന്നുന്ന നസ്രാണികളുടെ പള്ളി പറമ്പിലെന്തു കാര്യം...?
അവളെന്നെ കണ്ടതും ഒന്നു ചിരിച്ചു
പക്ഷെ
ആ ചിരിക്കത്ര സുഖം പോരായിരുന്നു..,
ഒരു പാതി ചിരിയുമായി ഞാനും അവൾക്കു മുന്നിലെത്തി...
അവൾക്കെന്തോ പറയാനുണ്ട് അവൾക്കു പറയാനുള്ളത് കേൾക്കാനായി ക്ഷമയോടെ ഞാൻ കാത്തു നിന്നു
അതു മനസിലാക്കി അവൾ പറഞ്ഞു....!
അടുത്ത വ്യാഴാഴ്ച്ച എന്റെ വിവാഹനിശ്ചയമാണ്..."
അന്നേരം ആ വാക്കുകൾ ഉള്ളിലെവിടെയൊക്കയൊ കൊണ്ടു..."
അവൾ തുടർന്നു...,
കുറച്ചുക്കാലം എന്നെയും മനസിൽ കൊണ്ടു നടന്നതല്ലെ അതു കൊണ്ടു തന്നെ ഒന്നു വന്നു പറയണമെന്നു തോന്നി....,
അത്രയും പറഞ്ഞു കൊണ്ടവൾ എന്നെ മറികടന്ന് നടന്നു...!
അവൾ എയ്ത ആ ബ്രഹ്മാസ്ത്രം കൃത്യമായി എന്റെ ഹൃദയത്തിൽ തന്നെ വന്നു തറച്ചു...,
എനിക്കറിയാം ചെറുപ്പത്തിലെ എന്റെ തെറ്റുകൾക്കുള്ള ശിക്ഷയാണെന്ന്
എങ്കിലും ആയിരം കാരമുള്ളുകൾ നെഞ്ചിൽ കുത്തിയിറങ്ങും പോലെ വേദന കൊണ്ട് ഹൃദയം പിടഞ്ഞു...,
നഷ്ടപ്പെടലിന്റെ ആദ്യവേദന പ്രസവ വേദനയോള്ളം കാഠിന്യത്തോടെ
നെഞ്ചിൽ തറച്ചിറങ്ങി....,
അവസാനമായി അവളെയൊന്നു തിരിഞ്ഞു നോക്കി കാണുവാനുള്ള തൃാണി പോലും മനസ്സിനില്ലാതെ...,
ഇരു കൈകളും കാറിനു മേലെ കുത്തി
ഞാൻ നിന്നു...,
അവൾക്കിതു പറയാതിരുന്നൂടായിരുന്നോ...?
ഇതു പറഞ്ഞിട്ടിപ്പോ എന്തു പുണ്യം നേടാനാണ്... ?
അല്ലെങ്കിലും..,
ഇവറ്റകൾക്കെല്ലാം തന്നെയുള്ളതാണ് പോണപോക്കിൽ നെഞ്ചിനിട്ടൊരു കുത്തു കുത്തീട്ട് ഇറങ്ങി പോകുന്ന ഒരു പരിപാടി...!
ഇനി ഈ ജൻമം മുഴുവൻ നമ്മൾ ഈ വേദനയും കൊണ്ട് നടക്കണമെന്ന് ഇവറ്റകൾക്കറിയെണ്ട കാര്യമില്ലല്ലൊ....
സ്വപ്നങ്ങൾ പോലും ശരിക്കുറക്കാത്ത പ്രായത്തിൽ കണ്ടൊരു സ്വപ്നം കൈവിട്ടു പോകുന്നതിന്റെ വേദനയോടെ നിൽക്കവേ....,
പെട്ടന്നാണ് എന്റെ കണ്ണുകൾ കാറിന്റെ ഗ്ലാസ്സിനു മേലെ ഉടക്കിയത്.....,
അതിശയപ്പെട്ട് ഞാൻ അവളെ തിരിഞ്ഞു നോക്കിയതും..,
ഞാൻ അവളിലെക്ക് തിരിയുന്നതും കാത്ത് എന്നെയും നോക്കി നിൽക്കുന്ന അവളെയാണ് ഞാൻ അവിടെ കണ്ടത്...!
എന്നെ കണ്ടതും മുഖഭാവം കൊണ്ടെന്നോടവൾ ചോദിച്ചു...."
എങ്ങിനുണ്ടെന്ന്.....?
ഞാൻ തിരിഞ്ഞ് വീണ്ടും കാറിന്റെ ഗ്ലാസ്സിലെക്കു തന്നെ നോക്കി....,
അവിടെ പൊടി പിടിച്ച കാറിന്റെ ഗ്ലാസ്സിനു മുകളിൽ പണ്ട് സ്ക്കൂളിലെ ചുമരിന്റെ മേലെ എന്റെയും അവളുടെയും പേരേഴുതി വെച്ചപ്പോലെ
മഞ്ജുഷ 💘 ജോഷി ചാക്കോ "
എന്നെഴുതി വെച്ചിരിക്കുന്നു.....!
വീണ്ടും ഞാനവളിലെക്ക് തിരിഞ്ഞതും...,
അവളെന്നോട് വിളിച്ചു ചോദിച്ചു..,
ഡാ "
കള്ള നസ്രാണി "
ചങ്കൂറ്റമുണ്ടോ
ഈ കഴുത്തിൽ താലി കെട്ടാൻ എന്ന്....?
അപ്പോൾ..,
മനസ്സും കൊണ്ടും...,
ഹൃദയം കൊണ്ടും.....,
മുഖം കൊണ്ടും............,
പുഞ്ചിരി കൊണ്ടും..........,
എന്നുള്ളിലെ അവളോടുള്ള സകല സ്നേഹവും എന്റെ കണ്ണുകളിലെക്ക് ആവാഹിച്ച്
മിഴി കൊണ്ട് ഹൃദയത്തിന്റെ ഭാഷയിൽ
ഞാനവളോട് പറഞ്ഞു...,
ഐ ലൗ യൂ "

അവളെ സ്വന്തമാക്കിയ ശേഷവും എന്റെ സംശയം മാറിയില്ല അതറിയാനായി ഞാൻ അവളോടു തന്നെ ചോദിച്ചു...,
നാട്ടിലെ ഏറ്റവും തല്ലിപ്പൊളിയായ എന്നെ നിനക്കെന്തു കൊണ്ട് ഇഷ്ടമായി എന്ന്...?
അതിനവൾ പറഞ്ഞ മറുപടി....,
ഒരിക്കലവളുടെ
ഒരു കൂട്ടുക്കാരി പറഞ്ഞത്രെ
ഈ നാട്ടിലുള്ള ആൺപിള്ളേരാരും തന്നെ അവളെ കമന്റടിക്കുകയോ പ്രണയപനിയായിട്ടു പിന്നാലെ നടക്കുകയോ എവിടെയെങ്കിലും ഒന്നൊതുങ്ങി കിട്ടുമ്പോൾ അറിയാത്ത പോലെ തട്ടാനോ ,തൊടാനോ , പിടിക്കാനോ പോലും തുനിയാത്തതിന്റെ രഹസ്യം അത് നിന്നെ ജോഷിടെ പെണ്ണായി അവർ കാണുന്നത് കൊണ്ടാണെന്ന്....!
കാരണം അവർക്കറിയാം എനിക്കെന്തെങ്കിലും സംഭവിച്ച് അതെങ്ങാനും നിന്റെ ചെവിയിലെത്തിയാൽ അതു ചെയ്തവൻ പിന്നെ ബാക്കിയുണ്ടാവില്ലാന്ന്...!!!
അതു കേട്ടതോടെ
ഞാനും ഉറപ്പിച്ചു
" ഈ തെമ്മാടിയുടെ അദൃശ്യ സംരക്ഷണമല്ല ഉറപ്പുള്ള സുരക്ഷയാണ് എനിക്കു വേണ്ടതെന്ന്.....!!!!
മനസിലായോടാ
കള്ള നസ്രാണി.....? ? ?
നിങ്ങളെന്നെ നോക്കണ്ട അവളെന്നെ സ്നേഹം കൊണ്ടു വിളിച്ചതാണ്
കള്ള നസ്രാണിയെന്ന്..!!!!
.💘💘
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo