Slider

രണ്ടാം വിരൽ

0
Image may contain: 1 person

"വിവാഹിതരാകാൻ പോകുന്ന പുരുഷന്മാർ ജാഗ്രതൈ! കാലിലെ രണ്ടാം വിരലിനു നീളമുള്ള പെണ്കുട്ടിയെ വിവാഹം കഴിച്ചാൽ...."
ഫേസ്ബുക്കിലൂടെ ചിക്കിചികഞ്ഞു നടക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു തലക്കെട്ടോടെ ഒരു ലിങ്ക് അയാളുടെ കണ്ണിൽ പെട്ടത്.
രണ്ടാം വിരൽ നീണ്ട പെണ്ണ്.. ഈശ്വരാ! ലവളുടെ വിരല് തോട്ടി പോലെ നീണ്ടിട്ടണല്ലോ.എന്തായാലും എന്താണെന്നറിയണല്ലോ സംഗതി. ലിങ്ക് തുറന്നപ്പോൾ എന്റെ സാറേ.. ചുറ്റുമുള്ളതൊന്നും കാണില്ല അത് വായിച്ചു കഴിഞ്ഞാൽ. അമ്മാതിരി കാര്യങ്ങൾ ആണ് അതിലുള്ളത്.
"സുഹൃത്തേ രണ്ടാം വിരൽ നീളമുള്ള കുട്ടിയെയാണോ നിങ്ങൾ കെട്ടാൻ പോകുന്നത് എങ്കിൽ നിങ്ങളുടെ കാര്യം കട്ടപ്പുക.ഏകദേശം നിങ്ങളുടെ കാര്യം തീരുമാനമാകും. നിങ്ങളുടെ തലയിൽ കയറിയിരുന്ന് മുടിവെട്ടുന്ന ടീമായിരിക്കും അവൾ"എന്ന ഉള്ളടക്കമായിരുന്നു അതിൽ. സംശയമുണ്ടെങ്കിൽ അങ്ങനെയൊരുത്തിയെ കെട്ടി ഭാഗ്യം പരീക്ഷിച്ചു നോക്കാൻ ഒരു ഉപദേശവും.
ഹാ.. അഞ്ചെട്ട് കൊല്ലമായി പുകഞ്ഞോണ്ടിരിക്കുവല്ലേ സഹോ ഇനിയെന്ത് പരീക്ഷിക്കാൻ എന്നൊരു ആത്മഗതത്തോടെ ഫേസ്ബുക്ക് പൂട്ടി."എടിയെ.. ഒരു ചായ തന്നേ" ന്ന് വിളിച്ചു പറഞ്ഞതെ ഒള്ളൂ ദേ വന്നു ഉണ്ടക്കണ്ണും തുറിപ്പിച്ചു."ദേ ചായ എടുത്ത് വച്ചിട്ട് അരമണിക്കൂർ ആയി,അതെങ്ങനെയാ ആ മൊബൈലിൽ നിന്ന് തല പൊക്കി നോക്കിയാലല്ലേ കാണൂ"
കയ്യിലിരുന്ന ചട്ടുകം ചൂണ്ടികൊണ്ടാണ് ഇത്രയും പറഞ്ഞത്. തിരിച്ചൊന്നും പറയാതിരിക്കുന്നതാണ് ബുദ്ധി എന്നയാൾക്ക് തോന്നി. അവൾ ചവിട്ടിക്കുടഞ്ഞു ചായ ചൂടാക്കാൻ പോയ ഗ്യാപ്പിൽ വീണ്ടും ഫേസ്ബുക്കിലൂടെ അയാളുടെ കണ്ണ് പാഞ്ഞു.
"കഴുത്തിൽ മറുകുള്ള പെണ്ണ് കൈവിട്ട് പോകുമത്രേ" !
അല്ലേലും പാവങ്ങൾ പെടാൻ അല്ല കെട്ടാൻ പോകുമ്പോൾ ഉപദേശിക്കാൻ ആരുമില്ലല്ലോ..നെടുവീർപ്പോടെ ഒരു 'പാവത്തിന്റെ'ആത്മഗതം വീണ്ടും.
രമ്യ രതീഷ്
26/9/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo