നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇടവേള

Image may contain: 1 person, smiling, selfie and closeup

ഈയിടെ ആയി ഇഡഡലിയും പുട്ടും മാറി മാറി വേറൊന്നും ഇല്ലേ . വെറൈറ്റി ആയിട്ടെന്തേലും ഉണ്ടാക്ക് അശ്വതീ..
ഉഴുന്ന് ആരോഗ്യത്തിന് ഏറ്റവും നല്ലതാ.. ഉച്ച ഊണിന് എന്തുണ്ടാകും എന്ന് ഗവേഷണം നടത്തി കൊണ്ടിരിക്കുന്നതിനിടയിൽ അവൾ പറഞ്ഞു..
ഇവളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.
നാകുലേട്ടാ ഈയിടെ ആയി മുട്ടിനൊക്കെ ഭയങ്കര വേദന..
നീയല്ലേ പറഞ്ഞെ പണി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന്..
അതൊക്കെ ശരിയാ പക്ഷെ വേലക്കാരി ഇല്ലാതെ ഇനി പറ്റത്തില്ലാ..
കാള വാലു പൊക്കുമ്പോഴേ അറിയാം ...
ആ സമയം കൂടെ നിനക്ക് കുത്തികളിക്കാലോ..
നകുൽ എഴുനേറ്റു പോയി..
വേലക്കാരി മറക്കണ്ടാ..
ആവശ്യം എന്റെയാണല്ലോ.
ഉച്ചയൂണ് വേഗം റെഡി ആക്കണം..
സാമ്പാർ ആക്കിയാലോ..
വേണ്ട , കഷണങ്ങൾ അരിയുമ്പോഴേക്കും സമയം ഒരുപാട് ആവും. ..പരിപ്പും മുരിങ്ങാ കായും.. വേറെ വേറെ വേവിക്കേണ്ടേ അതും വേണ്ട..
തക്കാളിക്കറി.. അത് മതി അതാവുമ്പോ സമയലാഭം..മിയാസ് കിച്ചനിൽ കുറച്ചു നാൾ മുൻപേ കണ്ടതാ ..
തക്കാളി അരിഞ്ഞു മുളകുപൊടീം ഇട്ട് അടുപ്പിൽ വെച്ചു.. ഫോൺ എടുത്തു നോക്കി ദൈവമേ ഇന്നെല്ലാരും പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ..
കുറേ വായിക്കാനുണ്ട്..കമന്റും ലൈക്കും എല്ലാം കഴിയുമ്പോളേക്കും നമ്മുടേതായിട്ടെന്തേലും കുത്തി കുറി ക്കേണ്ടേ..
പോസ്റ്റ് വായിച്ചു കഴിയുമ്പോഴേക്കും ടൈം കുറേ ആവും..
അരപ്പ് ചേർത്ത് വാങ്ങി വെച്ചു....ഇനി തോര നിപ്പോ..
ഇന്നലെ നകുലേട്ടൻ വാങ്ങി വന്ന ചീര ഉണ്ട് ഫ്രിഡ്ജിൽ .അതരിയാനും ടൈം വേണം..ഒരു കഥ ഉരുത്തിരിഞ്ഞു വന്നതാ പിടിച്ചു വച്ചില്ലേൽ ഒഴുക്കങ്ങട് പോവും..
ഇന്ന് വെണ്ടയ്ക്ക ഉപ്പേരി മതി അതാ എളുപ്പം..വലുതായി അറിഞ്ഞു നാലാ യ് ചീന്തി.ഉപ്പും മഞ്ഞളും ഇത്തിരി മുളകും തേങ്ങയും ചേർത്തു എണ്ണയിൽ വേവിച്ചെടുക്കാം..മിയയുടെ ഉപ്പേരിയെ ഒന്നു പുതുക്കി പണിതതാ..ഉണ്ണികുട്ടനതും തൈരും പപ്പടവും മതി..
ചോറ് വാർത്തു വെച്ചു്..
പാത്രങ്ങൾ ബൈസിനിലേക്ക് തട്ടി..
ചൂലെടുത്ത് തൂത്ത് വാരാൻ പോയി..
മുകളിലോട്ട് നോക്കീട്ട് ദിവസങ്ങൾ ആയി..
ചുമ്മാ ഒന്ന് തലപൊക്കി നോക്കി ഓരോ മൂലയിലും എട്ടുകാലി വലയിട്ടു കഴിഞ്ഞു..ഒരു മൂലയിൽ സാമാന്യം വലുപ്പമുള്ള എട്ടുകാലി വല നെയ്തോണ്ടിരിക്കുന്നു.
എന്നാലും നല്ലെഴുത്തു വരുത്തിയ മാറ്റം..
ഒരു പൊടി കണ്ടാൽ മനസ്സ് നിക്കത്തിലായിരുന്നു പണ്ട്..
ഇനി അത് തട്ടിയാൽ കഥ കൈവിട്ടു പോവും..
എല്ലാം കഴിഞ്ഞു എന്തേലും വായിക്കണം ..
ആരാച്ചാർ എടുത്ത് നാല് പേജ് വായിച്ചത് മിച്ചം..
വായനാശീലം ഒന്ന് തല പോക്കീട്ടുണ്ട്..
ഒന്നിനും ടൈം ഇല്ലാത്ത അവസ്ഥ ..
മുന്നേ ടൈം പോവാത്ത അവസ്ഥ..
നല്ലെഴു ത്തിൽ വന്നി ട്ടെത്രയായി..
കൂട്ടിയും ഗുണിച്ചും ഹരിച്ചും നോക്കി..
ഈയിടെ ആയി ഓർമ്മ പിശക് ഇത്തിരി കൂടുതലാ അവൾ പിറുപിറുത്തു..
അതേങ്ങാനാ ഇരുപത്തിനാലു മണിക്കൂറും ഇതും കുത്തിപിടിച്ചോണ്ടിരിക്കും ..മെമ്മറി ഫുൾ ആയി കാണും . ഉണ്ണികുട്ടനാ.
ചെറിയ വായിൽ വലിയ വർത്താനം പറയുന്നോ??
ഏതു നേരവും ടിന്റുമോനും കണ്ടോണ്ടിരിക്കും ..പറഞ്ഞു തീർന്നില്ല
അടുത്ത പടക്കത്തിന് അവൻ തീകൊളുത്തി
അമ്മക്കും വേണം ആ ചിന്ത ..ഈയിടെ ആയി വായിക്കു രുചിയായിട്ടെന്തേലും ഉണ്ടാക്കുന്നുണ്ടോ..
മൗനം വിദ്ധ്വാ നു ഭൂഷണം..
വീണ്ടും കണക്ക് കൂട്ടി നോക്കി അതെ മൂന്ന് മാസമായിരിക്കുന്നു
അവൾ ഉറപ്പിച്ചു..
നല്ലേഴ്‌ത്തിൽ വന്നിട്ട് മൂന്ന് മാസമായി..
തൂത്തു വാരലും കഴിഞ്ഞു..
ലഞ്ച് പേക്ക് ചെയ്ത് ബാഗിൽ വെച്ച് കൊടുത്തു രണ്ടു പേർക്കും..
രണ്ടു പേരും പോയി കഴിഞ്ഞു..
സ്വസ്ഥമായി ഫോണിലേക്ക്..
ലൈക്കും കമന്റും കഴിയുമ്പോഴേക്കും മൂന്നുമണി..
കഥയെഴുത്ത് കഴിയാറാവുമ്പോ വാതിലിൽ മുട്ട് ..
തുറന്നു നോക്കി ഉണ്ണികുട്ടനാ..
അല്ലേലും ഇവനിങ്ങനെയാ ക്ലൈമാക്സ് കല ക്കാം എന്ന് കരു തിയതാ..
അമ്മ ലഞ്ച് കഴി ച്ചോ അമ്മാവൻ ചോദ്യം ചെയ്യൽ തുടങ്ങി ..സത്യമാ ..വായനയും എഴുത്തുമായി അതും മറന്നു..
അവനീ ചോദിക്കുന്നത് നല്ലതാ അല്ലേൽ ടോയ്‌ലറ്റിൽ വരെ ഫോണും കൊണ്ട് പോയേനെ..ഡിന്നർ ആക്കി അടുത്ത അംഗത്തിന് റെഡി ആവേണ്ടതാ ..മെല്ലെ അടുക്കളയിലേക്ക്...
(കവിതസഫൽ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot