നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിഴികൾ (ഭാഗം 6)

മിഴികൾ (ഭാഗം 6)
******************
....ചക്കരകുട്ടി നീ ഏതാ ?''..നീന അത്ഭുതത്തോടെ..ആ കുഞ്ഞിനെ നോക്കി ചോദിച്ചു....
ഞാൻ ചക്കരകുട്ടി അല്ല....
പിന്നാരാ ?
കാർത്തിക......
എന്നാ...ശരി കാർത്തികകുട്ടി ഏതാ...
ഞാൻ അപ്പുറത്തെ വീട്ടിലെയാ...അവൾ അപ്പുറത്തോട്ടു കൈ ചൂണ്ടി പറഞ്ഞു..
എനിയ്ക്കു അപ്പൂപ്പൻ താടി തരുവോ...അവൾ കൊഞ്ചിക്കൊണ്ടു ചോദിച്ചു...
തരാം...പകരം എനിക്കെന്തു തരും.....
അവൾ ആലോചിച്ചോണ്ടിരുന്നു....
നീന ഒരു കായ് പറിച്ചു ആ കുഞ്ഞിന്..കൊടുത്തിട്ടു പറഞ്ഞു....
എനിക്കൊന്നും വേണ്ടടി മുത്തേ...എന്നിട്ടു അവളെ ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുത്തു...
ആ കുഞ്ഞു.. പറഞ്ഞു....ചേച്ചി ഹരി മാമനെ.. കല്യാണം കഴിക്കാത്തതെന്താ?
നിന്നോടാര് പറഞ്ഞാടി കുറുമ്പി.....
എനിക്കറിയാല്ലോ.....അതുംപറഞ്ഞു അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങി...
അപ്പോഴാണ്..ഒരു വയലിൻ സംഗീതം...അവിടെ ഒഴുകി എത്തിയത്...
നീന....നിമിഷ നേരം കൊണ്ട് അതിൽ ലയിച്ചു ചേർന്നു...അത്രക്ക് മനോഹരമായിരുന്നു..അത്...
നീന കാർത്തികയും കൂട്ടി....ആ വയലിൻ ശബ്‌ദത്തിന്റെ പുറകെ പോവാൻ തുടങ്ങി...
അവൾ നോക്കുമ്പോൾ...ഹരി ആണ്..വയലിൻ വായിക്കുന്നത്...
അവൾക്കു പറഞ്ഞു അറിയിക്കാൻ കഴിയാത്ത..സന്തോഷം....അവൾ അവനെ
കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു....
കുളിച്ചു കുറിതൊട്ട്.. വയലിൻ വായിച്ചു വല്ലാത്തൊരു മൂഡിലായിരുന്നു അവൻ അവനപ്പോൾ....
അവന്റെ നെറ്റിയിലെ കുറി അവനെ ഒത്തിരി സുന്ദരനാക്കിയ പോലെ അവൾക്കു തോന്നി..
നീന പതിയെ ഹരിയുടെ പുറകിലൂടെ ചെന്നു അവനെ വട്ടം കെട്ടിപിടിച്ചു...
ഹരി പതിയെ..അവളെ തിരിഞ്ഞു നോക്കി...പിന്നെയും വായന തുടർന്നു...
കുറെ സമയം അവർ അങ്ങനെ തന്നെ നി. ന്നു.
അപ്പോഴാണ്...ഹരി കാർത്തികകുട്ടിയെ കാണുന്നത്...അവൻ വയലിൻ താഴേ വച്ച്..
അവളെ എടുത്തു...എന്നിട്ടു കൈകൊണ്ടു..
ആഗ്യത്തിൽ ഓരോന്ന് ചോദിക്കാൻ തുടങ്ങി..
ഇത് കണ്ടു...നീന ആകാംഷയോടെ...എന്താ ഹരിയേട്ടാ..ഈ കാണിക്കുന്നേ....
നീന.....ഈ മോള് സംസാരിക്കില്ല....നമ്മുടെ അയല്പക്കത്തെ വീട്ടിലെ കുട്ടിയാണ്...
എപ്പോഴും..ഇവിടെ വരും....
അയ്യോ ഹരിയേട്ടാ എന്താ ഈ പറയുന്നേ ഞാനും.....മോളും കൂടി ഇത്രയും നേരം സംസാരിച്ചതാണല്ലോ....
സംസാരിച്ചെന്നോ....നിനക്കു തോന്നിയതാകും..ഹരി ചിരിച്ചു..കൊണ്ട് പറഞ്ഞു...
അല്ല അല്ല എനിക്ക് തോന്നിയതല്ല..ഹരിയേട്ടാ. മോളുടെ പേര് കാർത്തിക എന്നല്ലേ....
അതെ
പേര് കാർത്തിക എന്ന് തന്നെയാണ്..അവൾ സംസാരിക്കില്ല...പക്ഷേ നമ്മൾ പറയുന്നതെല്ലാം കേൾക്കാം...പാവം..
എന്തെ ദൈവമേ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും...നീന...കുഞ്ഞിനോട് ചോദിച്ചു...കാർത്തിക കുട്ടി.....
നീ ചേച്ചിയോട് ഇത്രയും നേരം സംസാരിച്ചതലെ ?
ആ കുഞ്ഞു കൈകൊട് ആഗ്യം കാണിച്ചു..പിന്നെ ഹരിയോട് എന്തൊക്കെയോ കാണിച്ചു..
നീന ക്കു അത്ഭുതവും ആകാംഷയും ഒക്കെ ആയി.അവൾ ആ കുഞ്ഞിനെ തന്നെ സൂഷി ച്ചു നോക്കാൻ തുടങ്ങി...
ഹരി അവളോട് പറഞ്ഞു....നീന തല്ക്കാലം നെ പോയി കുളിച്ചു ഫ്രഷ് ആയിട്ട് വാ....അപ്പോഴേക്കും. എല്ലാം
ഓക്കേ ആകും.
നീന ആ കുഞ്ഞിനെ തന്നെ അത്ഭുതത്തോടെ നോക്കി കൊണ്ട്...അവിടെ നിന്നും പോയി...
നീന കുളി കഴിഞ്ഞു മുടി ചീകി കൊണ്ടിരിക്കുമ്പോൾ..ഹരി അവിടേക്കു വന്നു....
വന്ന പാടെ...അവൾ ചോദിച്ചു കാർത്തിക മോളെന്തിയെ ഹരിയെട്ടാ ?
അവളെ അവളുടെ അമ്മ വന്നു വിളിച്ചോണ്ട് പോയി...
നീന......അവൾ എവിടെ വെച്ചാണ് നിന്നോട് സംസാരിച്ചത്...എന്താ പറഞ്ഞത്
കാവിൽ വെച്ച്.. നമ്മൾ .കല്യാണം കഴിക്കാത്തതെന്താ എന്ന് ചോദിച്ചു..
സത്യമാണ് ഹരിയേട്ടാ...
ഹരി ഒന്നും മിണ്ടാതെ കുറെ നേരം ആലോചിച്ചു കൊണ്ട് നിന്നു
വരൂ...ഭക്ഷണം കഴിക്കാം..
അവൾ നടക്കാൻ തുടങ്ങിയപ്പോ...ഹരി അവളെ പിടിച്ചു അവന്റെ നേരെ നിർത്തി..
എന്നിട്ടു അവിടെ വച്ചിരുന്ന ഒരു ബോക്സിൽ നിന്ന് ഒരു വലിയ ചുവന്ന പൊട്ടു എടുത്തു അവളുടെ നെറ്റിയിൽ തൊടുവിച്ചു....
ഇപ്പോഴാണ് എന്‍റെ പെണ്ണ് കൂടുതൽ സുന്ദരിയായതു.
അവന്റെ കണ്ണിൽ നോക്കിയപ്പോൾ നാണം കൊണ്ട് അവളുടെ കവിളുകൾ തുടുത്തു...
അവന്റെ കണ്ണിലെ പ്രണയം അവളുടെ മി
മിഴികളെ ലോലമാക്കി
അവൾ പതിയെ കണ്ണുകൾ അടച്ചു.... അവളുടെ കവിളുകൾ അവന്റെ കൈകുമ്പിളുകളിൽ എടുത്തു കൊണ്ട് അവൻ പറഞ്ഞു...
നീ എന്‍റെയ്യാണ് എന്‍റെ മാത്രം...ഇനി എന്നും...
അപ്പോഴാണ് ആഹാരം കഴിക്കാനായിട്ടു അമ്മ വിളിച്ചത്....അവർ അങ്ങോട്ടു പോയി
കുറെ കഴിഞ്ഞപ്പോ
ഹരി നീനയെയും വിളിച്ചു കൊണ്ട് കാവിനടുത്തെത്തി....
നീന....നിനക്കറിയുമോ ഈ കാവിലെ അതെ സുഗന്ധം തന്നെയാണ് അന്ന് ശ്രീയ യും എന്നെ കൊണ്ട് പോയ അമ്പലത്തിലും..
നീന.....ഇന്നേക്ക് ഇരുപത്തിയെട്ടു ദിവസത്തിനുള്ളിൽ നമ്മുടെ കല്യാണം നടന്നിലെകിൽ...പിന്നീട്ട് ഒരിക്കലും നമ്മൾ ഒന്നാകില്ല..നമ്മളിൽ ഒരാൾ മരണപ്പെടും...
എന്‍റെ ജാതക പ്രകാരം അങ്ങനെയാണ്...
എന്‍റെ അച്ഛൻ..പറഞ്ഞതൊന്നും ഇത് വരെ തെറ്റിയിട്ടില്ല....
ഒരു പക്ഷെ കാർത്തികയുടെ സ്വരമായീ ദേവി ഓര്മിപ്പിച്ചതായിരിക്കും നമ്മുടെ കല്യാണകാര്യം..
അയ്യോ എന്താ ഹരിയേട്ടാ ഈ പറയുന്നത്...
ഇരുപത്തിയെട്ടു ദിവസത്തിനുള്ളിൽ..കല്യാണമോ ?
ജോലിക്കായിട്ടു ബാംഗ്ലൂർക്കു പോന്ന ഞാനാണ്......
ഹരിയേട്ടനെ കണ്ടപ്പോ എല്ലാം ഞാൻ മറന്നു...
ജോലി ഇനി കിട്ടില്ല....
എങ്ങനെ വീട്ടിലോട്ടു തിരിച്ചു ചെല്ലും...എന്ന്
ആലോചിക്കുംതോറും എനിക്ക് ഭ്രാന്താകുന്നു..
അപ്പൊ പിന്നെ കല്യാണം എങ്ങനെ...???
ഹരിയേട്ടനറിയുമോ....വളരെ പാവപ്പെട്ട ഒരു കുടുംബമാണ് ഞങ്ങള്‌ത്തേതു
എന്‍റെ അപ്പനും അമ്മയും വളരെ കഷ്ടപ്പെട്ടു ആണ് എന്നെ പഠിപ്പിച്ചത്..അതിന്റെ തന്നെ
ഒത്തിരി കടമുണ്ട്.....എന്നിലാണ് ഇനി അവരുടെ പ്രതീക്ഷ മുഴുവനും..
പിന്നെ അതിലും വലിയ കാര്യം..പാവപെട്ടവരാണെകിലും എന്‍റെ അപ്പനും അമ്മയും വളരെ അടിയുറച്ച മത വിശ്വാസികളാണ്..
ഹരിയേട്ടനറിയുമോ..എന്‍റെ അപ്പന്റെ പെങ്ങളുടെ മോൻ..ഒരു ഹിന്ദു പെൺകുട്ടിയെ കല്യാണം കഴിച്ചത് കാരണം...അപ്പന്റെ പെങ്ങളുടെ വീട്ടിൽ ഇതുവരെ അപ്പൻ പോയിട്ടില്ല...വര്ഷം അഞ്ചു കഴിഞ്ഞു..അവരെ വീട്ടിലും കയറ്റിയിട്ടില്ല...
അപ്പൊ പിന്നെ നമ്മുടെ കാര്യം..അവരുടെ മനസ് വിഷമിപ്പിച്ചിട്ടു ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല.ചിലപ്പോ ഇതുമൂലം ഒരു കൂട്ട ആത്‍മഹത്യ...സംഭവിക്കും അത്രക്ക് അഭിമാനിയാണ് എന്‍റെ അപ്പൻ.....
.ദൈവം പൊറുക്കില്ല എന്നോട്...
നീന കരയുവാൻ തുടങ്ങി അവൾക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല...
ഹരി അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു...മോളെ നീ വിഷമിക്കല്ലേ...
ദേവി എന്തെങ്കിലും വഴി കാണിച്ചു തരും..
നമുക്ക് രണ്ടു പേർക്കും കൂടി നാളെ നിന്‍റെ വീട്ടിലോട്ടു പോകാം.....
അയ്യോ ഹരിയേട്ടാ...നമ്മളൊന്നിച്ചു വീട്ടിലോട്ടു പോകാനോ....ഒര്കുമ്പോ തന്നെ കയ്യും കാലും വിറക്കുന്നു....
നീ വിഷമിക്കല്ലേ ഞാൻ ഇല്ലേ കൂടെ....
പിറ്റേ ദിവസം രാവിലെ നീനയും ഹരിയും..നീനയുടെ വീട്ടിൽ പോകുവാനായിട്ടു റെയിൽവേ സ്റ്റേഷനിൽ എത്തി..
ഹരിയേട്ടാ.....എനിക്ക് ടെൻഷൻ അടിച്ചിട്ട്...വയ്യ... എന്ത് സംഭവിക്കുമെന്ന് ഓർക്കുമ്പോ????
നീന ഹരിയുടെ അടുത്ത് ആകെ വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് ഇരുന്നു
അവൾക്കു ആകെ ടെൻഷൻ....ആയിരുന്നു കാരണം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അവളെ സംമ്പധിച്ചു താങ്ങാവുന്നതിലും അപ്പുറമായിരുന്നു...
അപ്പോഴേക്കും അവർക്കു പോകുവാനുള്ള ട്രെയിൻ പ്ലാറ്റഫോമിലോട്ടു...പതിയെ വന്നു കൊണ്ടിരുന്നു......(തുടരും)

Binoy

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot