നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വായിക്കാൻ വാർത്ത



സ്‌കൂൾവിട്ട് വന്ന മോന്റെ ആവശ്യം കേട്ടതും ശരിക്കും ഞാനൊന്നു വിയർത്തു..
നാളെ സ്കൂളിൽ വായിക്കാൻ വാർത്ത ഉണ്ടാക്കണം പോലും..
ശരിക്കും പെട്ടുവെന്നു പറഞ്ഞാ മതിയല്ലോ..
ഈ കെട്ടകാലത്തു എന്തുവാർത്ത എഴുതാനാ..
പത്രമെടുത്തു നോക്കിയാ ആദ്യപേജ് തൊട്ടു തന്നെ രണ്ടു 'അ' കളാണ്...
അഴിമതിയും അവിഹിതവും..
അതിൽ തന്നെ രണ്ടാമത്തേതിനാണ് വായനക്കാര് കൂടുതൽ..
അത്യാവശ്യം പൊടിപ്പും തൊങ്ങലും ചേർത്തെഴുതിയാ ചൂടപ്പം പോലെ വിറ്റുപോവുകയാ..
പീഡനമൊന്നും ഇപ്പോ വലിയ വാർത്തയല്ലാതായി..
പതിനാറുകാരന്റെ കൂടി ഒളിച്ചോടിയ വീട്ടമ്മ..
ഭർത്താവിനെ ഉപേക്ഷിച്ചു രാജസ്ഥാനിയുടെ കൂടെപോയ വാർത്ത..
തുടങി എല്ലാ കോളത്തിലും അവിഹിതമാണ് താരം..
ഇതേക്കുറിച്ചു പരമ്പര തുടങ്ങീട്ടുമുണ്ട് ഒരു പത്രം..
വേലിചാടുന്ന വീട്ടമ്മമാർ..
വീട്ടച്ഛന്മാർ പാവങ്ങൾ..
നിർദ്ദോഷികൾ..
കുറ്റം മുഴുവനും വീട്ടമ്മമാർക്കാ..
ഇങ്ങനെ പോവുന്നു പത്രവിശേഷം..
ഇനി വാർത്താ ചാനലുകൾ നോക്കി എന്തെലും എഴുതാന്ന് വെച്ചാ അതിനെക്കാൾ രസകരമാ..
കൊലപാതക പീഡന വാർത്തകൾ വായിക്കാൻ ആവേശത്തോടെ കോട്ടിട്ട് വരുന്ന അവതാരകനെ കണ്ടാൽതോന്നും എന്തൊ സന്തോഷവാർത്ത അറിയിക്കാനുള്ള വരവാന്നാ..
ദിവസവും പുതിയ പുതിയ വാർത്തകൾ..
ഈയടുത്തൊരു ദിവസം ജനനേന്ദ്രിയം കട്ട്ചെയ്ത വാർത്ത ടീവിയിൽ കാണിച്ചപ്പോൾ കെട്ടിയോളുടെ ചുണ്ടിൽ നിഗൂഢമായൊരു പുഞ്ചിരി പരന്നത് കണ്ടില്ലെന്നു നടിച്ചു ഞാൻ..
ഇനിയിവളുമാരുടെ അടുത്തു പഴയത്പോലെ പേടിപ്പിക്കലുകളൊന്നും വിലപ്പോവില്ല..
എന്തു ധൈര്യത്തിലാ കിടന്നുറങ്ങുക..
ഒറ്റരാത്രികൊണ്ട് വില്ലൊടിഞ്ഞ സേനാനായകന്റെ അവസ്ഥയാവൂല്ലേ..
ഹൊ ആലോചിക്കാൻപോലും വയ്യ..
പിന്നൊരു സ്വകാര്യം..
അത്തരം വാർത്തകൾ കേട്ടുതുടങ്ങിയതോടെ ഞാനെന്റെ സ്വഭാവം നന്നാക്കാൻ തീരുമാനിച്ചു ട്ടാ..
ഹിഹി..
പറഞ്ഞു കാടുകയറി..
ചുരുക്കിപറഞ്ഞാൽ ചെക്കന് കൊടുക്കാനുള്ള ഒരൊറ്റ ന്യൂസും പത്രത്തിലോ ടീവിയിലോ ഇല്ലെന്നതാണ് സത്യം..
ഇനിയാകെയുള്ള വഴി നിസ്സഹായതയോടെ കൈമലർത്തലാ..
അല്ലാതെ വാർത്തകാണിക്കാൻ പോയാൽ അവിഹിതമെന്തെന്നും ജനനേന്ദ്രിയം കട്ട് ചെയ്തതെന്തിനാന്നുമൊക്കെ ചെക്കനോടു വിശദീകരിക്കേണ്ടി വരും..
അതിനിട വരുത്തണ്ട..
അവനെപ്പറഞ്ഞു വിട്ടു വേഗം അടുക്കളയിലേക്കു ചെല്ലാം..
കെട്ട്യോളെ ഇടക്കിടെ പരിഗണിച്ചില്ലേൽ ശരിയാവത്തില്ല.
അവനവന്റെ സ്ഥാവരജംഗമ വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് അവനവന്റെ കടമയാണെന്നുള്ള ആപ്തവാക്യം മനസ്സിലോർത്തു കൊണ്ട് ഞാനടുക്കളയിലേക്കു നടന്നു.

BY rayan Sami

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot