
രാപ്പകലുകൾ അഴിച്ചെടുത്ത
നൂലിഴകളാൽ കറ്റ കെട്ടി
എന്റെ വിയർപ്പിലേക്ക് അവൻ
എറിഞ്ഞു കൊണ്ടിരുന്നു.
എന്റെ മൗനം മണ്ണിനോട്
സംവദിക്കെ,
എൻ മനംചെത്തിയെടുത്തവൻ
മന്ത്രിമന്ദിരം പണിതു.
കാഴ്ചകുത്തിയെടുത്ത്
കണ്ണേറിന് തടയിടാൻ
കോലങ്ങളിൽ പതിപ്പിച്ചു.
കേൾവി വടിച്ചെടുത്തവന്റെ
നാവിന്റെ
അടിമയാക്കി.
കുടിലിന്റെ തിണ്ണയിൽ
എന്റെ മൗനത്തെ കുറ്റിയടിച്ച് കെട്ടി
കർഷകപ്പട്ടം തന്നു.
അങ്ങനെ കാലങ്ങളിൽ
ഞങ്ങൾ കർഷകരും
അവർ മന്ത്രിമാരുമായി.
By Devamanohar
 
 
 
 
 
 
 
 
 
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക