(നേരും നീതിയും തിരിച്ചറിയാത്ത കാടത്തത്തിന്റെ പ്രതീകമായ മനുഷ്യത്വമില്ലാതായ മനുജൻ ഭൂമിക്കു ഭാരമേകുന്നോ?!)
നേരായ ചെയ്തികൾ ചെയ്തൊരു മന്നനെ
കാലം മായ്ച്ചു കടന്നു പോയി;
പാരിന്റെ നേരെല്ലാം ഉഴുതു മറിച്ചവൻ
കാലം മായ്ച്ചു കടന്നു പോയി;
പാരിന്റെ നേരെല്ലാം ഉഴുതു മറിച്ചവൻ

കാലം കൊടുമുടി കയറ്റി വച്ചു!
അതോ, അവനേ സ്വയമേ കയറി നിന്നോ?!
ജീവജാലങ്ങളിൽ അവനായ് നാഥൻ,
കാലാന്തരേ ഉടയോനായ് സ്വയം വാണുപോന്നു...
കാലഭേദത്തിൽ പങ്കുവഹിച്ചതിൽ
മർത്യർ നിർവൃതി പൂണ്ടു പോന്നു...
സുനാമി, കൊടുങ്കാറ്റു പേമാരി പിന്നെ
തീയാലും പലരും ഒടുങ്ങി വീണു...
പലതും കെട്ടിപ്പടുക്കിയെന്നഹന്ത
കാലം തുടങ്ങീ ശമിപ്പിക്കുവാൻ...
കാനനചായയും മാടുകളും
കഥകളിൽ മാത്രം നിറഞ്ഞു നിന്നു...
തടിനീപ്രവാഹം വറ്റീവരണ്ടു വന്നു...
കെട്ടിടസമുച്ചയമുയർന്നു വന്നു...
എന്നിട്ടും വീരകൃത്യം തുടരാൻ,
കാട്ടാളരൂപം വരിച്ചു പോന്നു...
മക്കൾപെങ്ങളമ്മ സകലരും
വെറും സ്ത്രീയായ് മുന്നിൽ കണ്ടു പോന്നു...
രതിയും ലഹരിയും പോരാതെ വന്നവൻ,
മതവും കൂടെ കൂട്ടുകൂടി...
വർഗ്ഗീയകലഹങ്ങൾ, ഭീകരവാദികൾ,
വിഭ്രാന്തി മന്നനു വന്നു കൂടി...
നാശനം അവന്റെ ലക്ഷ്യമായ്...
എത്രയോ കഷ്ടം! നീയും നശിക്കുമീ-
ഭൂമിതൻ മടിത്തട്ടിൽ-
നിന്നുമൊരിക്കൽ മണ്ണടിയും!
കൊടുമുടിയേറിയെന്നഹങ്കരിച്ചില്ലേ നീ?!
സമസ്തം-കാലം തൻ കേളിയല്ലോ!
അതോ, അവനേ സ്വയമേ കയറി നിന്നോ?!
ജീവജാലങ്ങളിൽ അവനായ് നാഥൻ,
കാലാന്തരേ ഉടയോനായ് സ്വയം വാണുപോന്നു...
കാലഭേദത്തിൽ പങ്കുവഹിച്ചതിൽ
മർത്യർ നിർവൃതി പൂണ്ടു പോന്നു...
സുനാമി, കൊടുങ്കാറ്റു പേമാരി പിന്നെ
തീയാലും പലരും ഒടുങ്ങി വീണു...
പലതും കെട്ടിപ്പടുക്കിയെന്നഹന്ത
കാലം തുടങ്ങീ ശമിപ്പിക്കുവാൻ...
കാനനചായയും മാടുകളും
കഥകളിൽ മാത്രം നിറഞ്ഞു നിന്നു...
തടിനീപ്രവാഹം വറ്റീവരണ്ടു വന്നു...
കെട്ടിടസമുച്ചയമുയർന്നു വന്നു...
എന്നിട്ടും വീരകൃത്യം തുടരാൻ,
കാട്ടാളരൂപം വരിച്ചു പോന്നു...
മക്കൾപെങ്ങളമ്മ സകലരും
വെറും സ്ത്രീയായ് മുന്നിൽ കണ്ടു പോന്നു...
രതിയും ലഹരിയും പോരാതെ വന്നവൻ,
മതവും കൂടെ കൂട്ടുകൂടി...
വർഗ്ഗീയകലഹങ്ങൾ, ഭീകരവാദികൾ,
വിഭ്രാന്തി മന്നനു വന്നു കൂടി...
നാശനം അവന്റെ ലക്ഷ്യമായ്...
എത്രയോ കഷ്ടം! നീയും നശിക്കുമീ-
ഭൂമിതൻ മടിത്തട്ടിൽ-
നിന്നുമൊരിക്കൽ മണ്ണടിയും!
കൊടുമുടിയേറിയെന്നഹങ്കരിച്ചില്ലേ നീ?!
സമസ്തം-കാലം തൻ കേളിയല്ലോ!
-എയ്ഞ്ചൽ മാത്യൂസ് (കൊച്ചേലി പാലിയത്ത്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക