നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില ബന്ധങ്ങൾ ഇങ്ങനെയും




ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു"...ഒരു നിമിഷം മൊബൈലിൽ നോക്കി ഞാൻ അസ്ത്രപ്രജ്ഞയായി നിന്നു.. നീലു വിന്റെ മെസ്സേജ് ആണ്..ഇവൾക്കിതെന്തു പറ്റി എന്നാണ് എനിക്ക് മനസ്സിലാകാത്തത്..കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവ ൾ പറയുന്നതും ചെയ്യുന്നതുമൊന്നും എനിക്ക് മനസ്സിലാകുന്നില്ല.. ഓരോ നേരത്തും ഓരോ സ്വഭാവം..തീർ ത്തും അപരിചിതമായ ആരോ പോലെ..എനിക്കറിയാവുന്ന നീലു ഇങ്ങനെയൊന്നും ബാലിശമായ ചിന്തകൾക്കടിമപ്പെട്ടു പോകുന്നവളല്ല..എആത്മഹത്യപോയിട്ടു കൊടുകാറ്റും പേമാരിയും വന്നാലും ഞാൻ കുലുങ്ങില്ല എന്നാ മട്ടിൽ നിന്നിരുന്ന അവൾ..
കഴിഞ്ഞ കുറെ ദിവസങ്ങളായിട്ടാണ് ഈ മാറ്റം... എനിക്കൊന്നും മനസിലാവുന്നില്ല...അവളെ മനസ്സിലാക്കുന്നതിൽ ആദ്യമായ് ഞാൻ പരാജയപെട്ടു പോകുന്നു...
"എന്താടി നിനക്ക്...?"
അവളുടെ ചുമലുകളിൽ ശക്തിയായി പിടിച്ചു കുലുക്കി കൊണ്ടായിരുന്നു എന്റെ ചോദ്യം..എനിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു...മറുപടിയായി അവൾ കരഞ്ഞുകൊണ്ടേയിരുന്നു...ഞാൻ അടങ്ങി..അവളുടെ മനസിലെ പേമാരികൾ പെയ്തൊഴിയും വരെ ഞാൻ കാത്തിരുന്നു...
ഓടുവിൽ അവൾ സംസാരിച്ചു തുടങ്ങി..ഒരു കഥ പോലെ...
...........................................................................
തരക്കേടില്ലാത്ത ഒരു കുടുംബത്തിൽ ആണ് രമ്യ വളർന്നത്...സമൂഹത്തിൽ അന്തസ്സ് നിലനിർത്തിയിരുന്ന ഒരു കൊച്ചു കുടുംബം...ധാരാളം വായിക്കുമായിരുന്നു... വിദ്യാഭ്യാസം ശക്തയാകുന്ന പെണ്മനസ്സിനു താങ്ങാണല്ലോ.. സ്വന്തമായി അഭിപ്രായങ്ങളുള്ള യുവതി.. വിവാഹത്തെ വീട്ടുകാർ ആലോചിച്ചുറപ്പിച്ചത് തന്നെ..നല്ല കുടുംബം നല്ല സ്വ ഭാവമുള്ള ചെറുപ്പക്കാരൻ..രമ്യക്കും ഇഷ്ടപ്പെട്ടു..
അങ്ങനെ വിവിവാഹം നടന്നു..
എന്നാൽ ജീവിതം സ്വപ്നം കണ്ടത് പോലെ ആയിരുന്നില്ല..പുറമേ സത്‌ഗുണ സമ്പന്നനായ ആ യുവാവ് കിടപ്പറയിൽ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്...തന്റെ കഴിവുകേടുകൾ തിരിച്ചറിഞ്ഞപ്പോൾ അയാൾ ത ളർന്നുപോയി...അവൾക്കും അതൊരു അടിയായിരുന്നു എന്ന് പറയേണ്ടതില്ലലോ.. എങ്കിലും കെട്ടിപ്പടുത്ത സ്നേഹത്തിന്റെ ഊഷ്മളത അവളെ വല്ലാതെ മാറ്റികളഞ്ഞു..വിദ്യ വിവേകി യാക്കും എന്ന് പറയുന്നതെത്ര ശരി.. സ്വന്തം ജീവിതത്തെ സ്വയം നിര്ണഹിക്കാനുള്ള പ്രാപ്തി അവർക്കുണ്ടായിരുന്നു..അവൾ അയാളെ ഉപേക്ഷിക്കാൻ തയ്യാറായ്‌തേയില്ല...പക്ഷെഅയാളെ സംബ ധിച്ചിടത്തോളം അത് കുറ്റബോധത്തിൻറെ നാളുക ളായിരുന്നു.. നല്ലൊരു പെൺകുട്ടിയുടെ ജീവിതം തന്റെ കഴിവുകേടിനെ മറച്ചു വക്കാൻ നശിപ്പിച്ചു കളയാൻ അയാൾ സ്വർത്ഥൻ ആയിരുന്നില്ല..അവളെ അയാൾ നിർബന്ധിച്ചു തന്നെ ഉപേക്ഷിക്കാൻ...വെറുപ്പു പ്രകടിപ്പിച്ചു..പക്ഷെ അവൾ തയ്യാറായതേ ഇല്ല..ഒടുവിൽ എന്നെ ഞാൻ സ്വയം കൊല്ലേണ്ട ഒരവസ്ഥ നീയായിട്ടു ഉണ്ടാകരുത് എന്നയാൾക്ക് അലറേണ്ടിവന്നു.. അവൾക്കൊരു ജീവിതം കിട്ടാൻ സ്വയം ഇല്ലാതാക്കാൻ അയാൾ മടിക്കില്ല എന്നവൾക്ക് തോന്നി..ശരിയായിരുന്നു...അവ ളുടെ ജീവിതത്തിനു ഒരു തടസ്സമാകാതെ സ്വയം വഴിമാറി കൊടുക്കുന്നതിനായി ഈ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്നയാൾ ചിന്തിക്കാതെ ഇരുന്നില്ല...പക്ഷെ തന്നെ സ്നേഹിച്ച താൻ സ്നേഹിച്ച തന്റെ കുടുംബം..സുഹൃത്തുക്കൾ...ഇത്തരത്തിൽ ഒരു കഴിവുകേട് തന്നെ ഒരു ഭർത്താവു ആക്കുന്നതിൽ നിന്നെ പുറം തള്ളുന്നുള്ളൂ... അതിനുമപ്പുറം ഒരു മകനോ സഹോദരനോ ചിറ്റപ്പനോ ഒക്കെ ആയിരുന്ന താൻ എന്തിന് ഒളിച്ചോടണം എന്ന ചിന്ത ആത്മഹത്യ യെ പാടെ പുറംതള്ളാൻ അയാളെ പ്രേരിപ്പിച്ചു..എന്നിട്ടും ആത്മഹത്യാഭീഷണി മുഴക്കേണ്ടിവന്നു അവളെ തന്നിൽ നിന്നും അടർത്തി മാറ്റാൻ
പരസ്പരം മനസിലാക്കികൊണ്ടു തന്നെ വെറുക്കാതെ തന്നെ അവർ വേർപിരിഞ്ഞു...പുതിയ ഒരു ജീവിതത്തിലേക്ക് രമ്യ കാലെടുത്തു വച്ചപ്പോൾ അവൾ ഉള്ളിൽ കരയുകയും അയാൾ കണ്ണീരോടെ ഉള്ളിൽ സന്തോഷിക്കുകയും ചെയ്തു...പക്ഷെ രമ്യയുടെ ജീവിതം അത്രത്തോളം സുഖകരമായില്ല എന്ന് വേണം കരുതാൻ...രണ്ടേ രണ്ടു മാസത്തിനു ശേഷം വല്ലാത്ത ഒരവസ്ഥയിൽ ആണ് അയാൾ അവളെ ആശുപത്രിയിൽ കണ്ടു മുട്ടിയത്...രമ്യയുടെ രണ്ടാം വിവാഹം ആയിരുന്നത് കൊണ്ട് വിഭാര്യനായ ഒരാളെ ആണ് അവൾക്ക് വരനായി കിട്ടിയത്...ആശുപത്രിയിൽ വച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് അയാളോട് അവൾ പറഞ്ഞു..."ഭർത്താവിന്റെ ആദ്യഭാര്യ മരിച്ചതല്ല..കൊന്നതാണ്...അധികം വൈകാതെ ഞാനും...."അവളുടെ ശരീരം വല്ലാതെ ശോഷിച്ചിരുന്നു.. കണ്ണുകളിലെ ദൈന്യത അവൾ രണ്ടുമാസക്കാലം അനുഭവിച്ചതിന്റെ സാക്ഷിപത്രങ്ങൾ ആയിരിന്നു...ഡോക്ടറും രമ്യയുടെ വീട്ടുകാരും പറഞ്ഞത് വച്ച് ബാക്കി അയാൾക്കു ഊഹിക്കാമായിരുന്നു.. ഒരു കാമപിശാ ചിനെക്കാൾ ഒട്ടും കുറവല്ലത്രേ അയാൾ...പെണ്ണെന്നു പറഞ്ഞാൽ അയാളുടെ രതി വൈകൃതങ്ങളുടെ ഇര മാത്രം ആണെന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യൻ..പ്രായത്തിലും അവർ തമ്മിൽ നന്നേ വ്യത്യാസം ഉണ്ടായിരുന്നു. ഇന്നവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമ്പോൾ പോലും അയാൾ തിരിഞ്ഞു നോക്കിയിട്ടില്ല..നിൽക്കാത്ത രക്തസ്രാവവുമായി ഇവിടെ വരെ അവൾ ഒറ്റയ്ക്ക്...
എന്തോ കുറ്റബോധം വീണ്ടും ഉണരുന്നപോലെ...അയാൾക്ക് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല "ഇതിനും ഉത്തരവാദി താൻ തന്നെ അല്ലെ..നിർബന്ധിച്ചു അവളെ വിവാഹം കഴിപ്പിച്ചത് അവളുടെ താല്പര്യത്തോട് കൂടെ ആയിരുന്നില്ല..". അതേ നിമിഷം തന്നെ അയാൾക്ക് ഒരു ആത്മബലം കൈവന്നപോലെ അനുഭവപെട്ടു...ഷണ്ഡൻ എന്ന് മുദ്ര കുത്തപെട്ടപ്പോൾ താൻ ഏതോ നികൃഷ്ടജീവിയാണെന്ന ത രം തോന്നൽ ആണ് അയാളിൽ വർത്തിച്ചിരുന്നത്... എന്നാൽ ആ നിമിഷം മുതൽ അയാൾ തിരിച്ചറിഞ്ഞു കാമത്തിന്റെ പേരിൽ എന്നും കണ്ണുനീർ കുടിക്കുന്ന സ്ത്രീകൾക്ക് മുന്നിൽ അധമാന്മാർ വിലസി നടക്കുന്ന ഇക്കാലത്ത് താൻ എന്തിന് സ്വയം ചെറുതായ പോലെ ഒരു തോന്നൽ.. ???നഷ്ടപെട്ട ആത്മവിശ്വാസം അയാൾക്കു എങ്ങനെ തിരിച്ചു കിട്ടിയെന്നു അയാൾക്കു പോലും അറിയില്ല.. ഡിസ്ചാർജ് ഷീറ്റും പിടിച്ചു ഇനി ഞാൻ അയാളുടെ കൂടെ പോകില്ല എന്ന് കരഞ്ഞു നിലവിളിക്കുന്ന അവളുടെ മുന്നിൽ അച്ഛനും സഹോദരനും നിസ്സഹായനായി നിന്നു.. രണ്ടു വിവാഹബന്ധങ്ങൾ തകർന്ന ഒരു മകളെ എന്ത് ചെയ്യും എന്നവർക്കു പിടി കിട്ടുന്നില്ലയിരിക്കാം..പണമില്ലെങ്കിലും അന്തസ്സ് ഒട്ടും കൈമോശം വരുന്ന കാര്യം അവർക്കു ചിന്തിക്കാൻ വയ്യായിരുന്നു.. പിന്നീ ടു ഒന്നും ആലോചിച്ചില്ല നീ വരുന്നോഎന്നു അവളോട് ചോദിച്ചപ്പോൾ രമ്യയുടെ കണ്ണിൽ തെളിഞ്ഞ ആ തിളക്കം അത് മതിയായിരുന്നു അയാൾക്കു...പിന്നെ ആരുടേയും സമ്മതത്തിന് കാത്തു നിന്നില്ല...എതിർപ്പുക ളെ വക വച്ചില്ല...മറ്റൊരു നാട്ടിലേക്ക് വേരോടെ പറിച്ചു നട്ടു അവർ അവരുടെ ജീവിതം....
....................................................................................
അവൾ പറഞ്ഞു നിർത്തി...അവളുടെ മുഖത്തെ വികാരവിക്ഷോഭങ്ങൾ കണ്ടു അമ്പരന്നു നിൽക്കുകയായിരുന്നു ഞാൻ...ആരാണീ രമ്യ?ഇവളെന്തിനാണ് ഇത് പറയുമ്പോഴൊക്കെ കണ്ണീരടക്കാൻ പാട് പെടുന്നത്...അതിനുമാത്രം അടുത്ത ബന്ധമുള്ള ഞാനറിയാത്ത ഒരു രമ്യ ആരാണ് ഇവൾക്ക്??
"നീലൂ... "
ഞാൻ അവളെ കുലുക്കി വിളിച്ചു...അവൾ മറ്റേതോ ലോകത്താണെന്നു എനിക്ക് തോന്നി...അവൾ ഞെട്ടി പിണഞ്ഞു എണീറ്റു... പിന്നെ കണ്ണീരിലൂടെ ചിരിച്ചു...
"നീ അറിയും ദീപു അവരെ...ആ സ്ത്രീ എന്റമ്മ യാണ്...ആ മനുഷ്യൻ എന്റച്ഛനാണു...."
ലോകം കീഴ്മേൽ മറിയുന്ന പോലാണ് എനിക്ക് തോന്നിയത്... ദീപു എന്ന എനിക്ക് നീലുവിന്റെ അച്ഛൻ ദൈവം ആണ്...വല്യച്ചാ എന്ന് സ്നേഹത്തോടെ നീട്ടി വിളിക്കുമ്പോൾ രക്തബന്ധങ്ങൾക്കുമപ്പുറം ഞങ്ങളുടെ ബന്ധം ..നാല് വയസ്സിൽ ആരോരുമില്ലാതായ എനിക്ക് ആശ്രയ വും അഭയവും തന്നത് അടുത്ത വീട്ടിൽ പുതുതായി താമസത്തിന് വന്ന ഒരച്ഛനും അമ്മയും ആണ്....പിന്നീടുള്ള എന്റെ പഠനം ചിലവുകൾ...സ്വന്തമായി ഒരമ്മൂമ്മ ഉണ്ടായിരുന്നത് കൊണ്ട് താമസം മാത്രം അവിടെ ആയില്ലെന്നെ ഉള്ളു..എങ്കിലും അവരുടെ മകൾ എന്റെ കൂടപിറപ്പു ആയിരുന്നു.അവർ എന്റെ അച്ഛനും അമ്മയും...അവർ തന്ന വാത്സല്യവും സ്നേഹവും...എന്നിട്ടിപ്പൊ ഈ കേട്ടതൊക്കെ...
അപ്പോഴത്തെ കണ്ണുനീർ ഒന്നടങ്ങിയപ്പോൾ ഞാൻ നീലുവി നെ ചേർത്ത് പിടിച്ചു.."സാരല്യ നീലൂ...ഇതൊന്നും ആരുടേയും കുറ്റം കൊണ്ട് അല്ലാലോ...ഇതിനു നീ മരിക്കാൻ പോവാണ്...മണ്ടി..."
നീലൂ എന്റെ കൈ തട്ടി മാറ്റി...
"അല്ല ദീപൂ...അതല്ല..ഞാൻ കഴിഞ്ഞ ദിവസം അച്ഛന്റെ അമ്മയെ കണ്ടു..കണ്ടതല്ല അന്വേഷിച്ചു പോയതാണ് ..അച്ഛന്റെ വാക്കുകളിൽ സ്നേഹത്തിന്റെ നിറകുടമായ ആ അമ്മ എന്തെ ഇത്ര കാലമായിട്ടും എന്റെ മുൻപിൽ വന്നില്ല എന്നറിയാൻ...എന്നിട്ട് ചെന്നപ്പഴോ...അവരെന്നെ വെറുപ്പോടെ ആട്ടിയകറ്റി... എന്റെ അമ്മയെ ഒത്തിരി ചീത്ത പറഞ്ഞു...അവർ പറഞ്ഞ കഥയിലെന്റമ്മ ഒരു ചീത്ത സ്ത്രീ ആയിരുന്നു...അച്ഛനെ ഇട്ടിട്ടുപോയി..വേറൊരുതന്റെ കൂടെ പൊറുതി തുടങ്ങ ട്ടു അവനെ മടുത്തപ്പോ വീണ്ടും അവരുടെ മകനെ വല വീശി പിടിച്ചു... എല്ലാവരിൽ നിന്നും അകറ്റി...അങ്ങനെയൊക്കെ...ഇതൊന്നും എനിക്കറിയില്ലടുന്നല്ലോ ദീപു..ഞാൻ അപഴത്തെ സങ്കടത്തിന് അമ്മയോട് ദേഷ്യപെട്ടു... അമ്മ കാരണം അച്ഛന് കിട്ടേണ്ട സ്നേഹം കിട്ടീല്ലന്നും എനിക്ക് എന്റെ ബന്ധുക്കളെ നഷ്ടപെട്ടെന്നും..ഒടുവിൽ..ഒടുവിൽ...."
അവൾ വിങ്ങി വിങ്ങി കരഞ്ഞു...
എനിക്ക് മനസിലായി കേൾക്കാൻ സുഖമില്ലാത്തതെന്തോ അവൾ അമ്മയോട് പറഞ്ഞിരിക്കുന്നു...
വല്യമ്മ ഒരു പാവം ആണ്..സ്നേഹം മാത്രം ഉള്ള ഒരമ്മ...
"മ്.. പോട്ടെ സാരല്യ...സാരല്യ..."
ഞാൻ അവളെ ആശ്വസിപ്പിച്ചു...
"അമ്മ ദേഷ്യപ്പെട്ടോ... അത് മാറിക്കോളും..നീ
കരയാതെ..."
"അല്ല ദീപു...അമ്മ ദേഷ്യപ്പെട്ടില്ല.. അമ്മ ഒന്നുംപറഞ്ഞില്ല..മിണ്ടാതെ എല്ലാം കെട്ടുനിന്നു..ഒടുവിൽ അച്ഛൻ കയറിവന്നു...ദാ നീ എന്റെ കവിള് കണ്ടോ..."
മനസിലായി എനിക്കെല്ലാം... തിണർത്ത വിരൽപാടുകൾ..
"അച്ഛൻ പറയുവാ ദീപു ഞാൻ അച്ഛന്റെ മോൾ അല്ലെന്നു..അമ്മയെ വേദനിപ്പിച്ച ഈമോളെ ഇനി അച്ഛന് വേണ്ടാന്നു...എന്നിട്ടാ എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞത്...അച്ഛമ്മ അടക്കം ആർക്കും അറിയില്ല ഇതൊന്നും..അച്ഛനിങ്ങനെ ഒരു കുറവ്യണ്ടായിട്ടാ അമ്മ മറ്റൊരു വിവാഹം കഴിച്ചെ എന്ന് ആരോടും അമ്മ പറഞ്ഞിട്ടില്ല.. അതോണ്ടാ എല്ലാരും അമ്മയെ വെറുക്കണേ... അവര് തമ്മിൽ ഉള്ള സ്നേഹത്തിനു ഇതിൽ കൂടുതൽ എന്ത് തെളിവാ വേണ്ടേ...??? "നീലൂ ചോദിച്ചു
"എംമ്... അവര് തമ്മിൽ ഉള്ള ബന്ധം എനിക്കിപ്പോൾ മനസിലാക്കാം...അന്ന് ഞാൻ കാണുമ്പോൾ അവര് തമ്മിലുള്ള സ്നേഹം ഏതൊരു അച്ഛനും അമ്മയുംഎം തമ്മിൽ ഉള്ള ബന്ധം പോലെയേ എനിക്ക് തോന്നിയിരുന്നുള്ളൂ"
...അപൂർണ്ണമായ ഒരു ബന്ധത്തെ സ്നേഹം കൊണ്ട് മായ്ച്ചു കളഞ്ഞ അവരോടു എനിക്ക് ബഹുമാനം തോന്നി...പക്ഷെഅപ്പോഴും മനസ്സിൽ ബാക്കി നിന്നത് ഒരു ചോദ്യം...അപ്പോൾ നീലൂ.. ??അവൾ വല്യമ്മയുടെ മാത്രം മകൾ ആയിരുന്നോ...??ഉത്തരം എന്നോണം എന്റെ മനസ്സിൽ തെളിഞ്ഞത് എല്ലാ മാസങ്ങളിലും ഞങ്ങൾ നടത്താറുള്ള ഓർഫനേജ് സന്ദർശനം ആയിരുന്നു...അവിടുത്തെ കുരുന്നു മുഖങ്ങളും സിസ്റ്ർക്കു എന്നോടുള്ളത്തിനുമപ്പുറം നീലുവിനോടുള്ള പ്രത്യേക വല്സല്യവുമായിരുന്നു...ആ പറിച്ചു നടലിൽ വല്യച്ഛനും വല്യമ്മയും കൂടെ കൂട്ടിയതായിരിക്കുമോ അവളെ?
എല്ലാ ചോദ്യ ങ്ങൾക്കും ഉത്തരം കിട്ടിയ പോലെ ഒരുപുഞ്ചിരി എന്റെ മനസ്സിൽ വിടർന്നു...ഞാൻ മുഖം അമർത്തി തുടച്ചു എണീറ്റു... "എടി ഒന്നു എണീറ്റെ... "
നീ ലു എഴുന്നേറ്റു നിന്നു.. നീയെന്തിനാ ചാകാൻ പോയെ?
അവൾ നിറഞ്ഞ കണ്ണു കളോടെ പറഞ്ഞു "അമ്മയെ ഞാൻ നോവിച്ചില്ലേ...അച്ഛൻ എന്നെ വേണ്ടാന്നു പരഞ്ഞില്ലെ... "
ഒന്നേ ഞാൻ നോക്കിയുള്ളൂ.. ഏതു കവിള ത്താ പാട് ഇല്ലാതെന്നു...ഒന്ന് പൊട്ടിച്ചപ്പോ അവൾ കട്ടിലിലേക്ക് വീണു പോയി... "എടി മരമാക്രി..അവരോട് നീ പറഞ്ഞത് കേട്ടപ്പോ അവർക്കു വന്ന സങ്കടത്തിൽ വല്ലോം പറഞ്ഞ ഉടനെ നീ കേറി ചാകുവോ...നിന്റച്ഛൻ അന്ന് കേറി ആത്മഹത്യാ ചെയ്യാഞ്ഞത് എന്ത് കൊണ്ടാണെന്നു നീ ഓർത്തോ.. സ്നേഹിക്കുന്നവരെ നോവിക്കാൻ പറ്റാത്തൊണ്ട... ഇപ്പോ അവരെ നോവിക്കുന്ന തും പിരിഞ്ഞിരിക്കു ന്നതും നിനക്ക് കൂടി വേണ്ടിട്ടാ.. അല്ലെ??
അന്ന് വല്യച്ഛൻ മരിച്ചിരുന്നേൽ വല്യമ്മ ഇപ്പഴും നരകിച്ചേനെ...നീയോ?പോട്ടെ ഞാനോ??അങ്ങനെ ചെയ്യാത്തൊണ്ടു എത്ര പേരു സന്തോഷായിട്ടു ഇരിക്കുന്നു..എന്നിട്ട് നിനക്ക് ചാവണോ.. ഞങ്ങളെ ഒക്കെ കരയിപ്പിക്കാൻ???വേണോന്നു....???"
എന്റെ മുൻപിൽ ഒരു പേട മാൻകുട്ടിയെ പോലെ വേണ്ടെന്ന അർത്ഥത്തിൽ അവൾ തലയാട്ടിയപ്പോൾ എനിക്ക് ചിരി വന്നു...
"വാടി പെണ്ണെ..നീയും ഞാനും മ രിയ്ക്കുവല്ല വേണ്ടത്...ആ അച്ഛനും ആ അമ്മയും നമുക്ക് തന്ന സ്നേഹത്തിനു പക രം ആയിട്ട് അവർക്കു നിഷേധിക്കപ്പെട്ട സ്നേഹം തിരിച്ചുകൊടുക്കണം.. അതിനാദ്യം തെറ്റി ധാരണകൾ മറ നീക്കി പുറത്തുകൊണ്ടരണം.നീ അച്ഛമ്മേടെ അഡ്രസ് ഇങ്ങെടുത്തെ..."
കണ്ണ് തുടച്ചു അവൾ എഴുനേറ്റു വരുമ്പോ എനിക്കാദ്യമായിട്ടു തോന്നി ചോരയിൽ അല്ല സ്നേഹത്തിൽ ആണ് കൂടപിറപ്പു ജനിക്കുക എന്ന്.. അവൾ എന്റെ കുറുമ്പിയായ കുഞ്ഞനിയത്തി തന്നെ ആണെന്ന്....

By: Shimitha Ravi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot