നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിവാഹ ശേഷം

Image may contain: 1 person

എല്ലാം
പരസ്പരം പങ്കു വെക്കണം എന്നല്ലേ ? ? ?
എന്നാൽ ജീവിതത്തിൽ പലപ്പോഴും പങ്കുവയ്ക്കപ്പെടുന്നത്
മനസ്സിനേക്കാളും...,
ശരീരത്തിനേക്കാളും...,
സ്വാകാര്യതയെക്കാളും...,
ഒക്കെ ഏറെ..,
ഫ്ലാറ്റിന്റെ വാടകയോ,
ഇലക്ട്രോണിക് സാധങ്ങളുടെ ലോണോ..,
പലച്ചരക്കു കടയിലെ പറ്റോ,
കുട്ടികളുടെ സ്‌ക്കൂൾ ഫീസോ..,
മറ്റൊ ആയിരിക്കും..,
എന്നാൽ നിർബന്ധപ്പൂർവ്വം പങ്കു വെക്കപ്പെടുന്ന ഒന്നുണ്ട് ഭക്ഷണം...!
അതു പിന്നെ ആവശ്യത്തിൽ കൂടുതൽ ആർക്കും വേണ്ടിവരില്ലല്ലൊ......!
അങ്ങനെയിരിക്കെ
എന്റെയും രാഹുലിന്റേയും നീക്കിയിരിപ്പൊക്കെ കൂട്ടി വെച്ചു
ഞങ്ങളൊരു പുതിയ കാർ വാങ്ങാൻ തീരുമാനിച്ചു......!
പുതിയ കാർ വാങ്ങിയതും
വാക്കാൽ ഞങ്ങൾ മറ്റൊരു
തീരുമാനം കൂടി എടുത്തു...!!!!
ഒഴിവു ദിവസങ്ങൾ വരുമ്പോൾ രണ്ടു പേർക്കും ഒരേപ്പോലെ വണ്ടി ആവശ്യമായി വരുമെന്നതു കൊണ്ട്...,
ഒരു ഞായറാഴ്ച്ച രാഹുലിനാണെങ്കിൽ അതിന്റെ അടുത്ത ഞായറാഴ്ച്ച എന്റെ ആവശ്യങ്ങൾക്ക് വേണ്ടി വണ്ടി എനിക്കുപയോഗിക്കാം
എന്നതായിരുന്നു ഞങ്ങൾ തമ്മിലുള്ള ലളിതമായ വ്യവസ്ഥ...!
അതിനിനി എത്ര ഇംപോർട്ടന്റുള്ള പരിപാടി ആണെങ്കിലും മറ്റൊരാളുടെ സമ്മതമില്ലാതെ വണ്ടി ഉപയോഗിക്കാൻ ഞായറാഴ്ച്ച അനുവാദം കിട്ടില്ല...... !!!
ഈ വ്യവസ്ഥ ഇരുവർക്കും സമ്മതമായിരുന്നു...!
മൂന്നാഴ്ച കുഴപ്പമില്ലാതെ പോയി.... !
എന്നാൽ നാലാമത്തെ ഞായറഴ്ച്ച
രാഹുലിന് കമ്പിനി മീറ്റിങ്ങും
എനിക്ക് എന്റെ സീനിയർ മാനേജറിന്റെ മകളുടെ വിവാഹവും ഒരെ സമയം
രണ്ട് സ്ഥലങ്ങളിലായി വന്നപ്പോൾ....,
നീ ഒരു ഒാട്ടോയോ ടാക്സിയോ വിളിച്ചു പൊയ്ക്കോ വണ്ടി എനിക്കാവശ്യമുണ്ട് എന്നു വളരെ നിസാരമായി രാഹുൽ പറഞ്ഞപ്പോൾ
തർക്കമായി.....
കരാർ പ്രകാരം അന്ന് കാറെടുക്കുന്നതിന്റെ അവകാശം എനിക്കായിരുന്നു....!
അതു കൊണ്ടു തന്നെ
രാഹുൽ എത്ര വാശി പിടിച്ചിട്ടും കാർ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായില്ല...!
അടുത്ത രണ്ട് ഞായാഴ്ച്ചകളിലും തുടർച്ചയായി കാർ എന്നോട് ഉപയോഗിച്ചു കൊള്ളാൻ പറഞ്ഞിട്ടും
ഞാൻ വിട്ടു കൊടുത്തില്ല..
അന്നും രാഹുലിന് ഒരാവശ്യം വന്നാൽ
ഇന്ന് ഈ പറഞ്ഞതൊന്നും അന്നോർമ്മയുണ്ടാവില്ല
അതു കൊണ്ടു തന്നെ
രാഹുൽ പറഞ്ഞ അതെ ഒാഫർ ഞാൻ രാഹുലിനു നേരെയും തിരിച്ചു വെച്ചു കൊടുത്തു....,
അടുത്ത രണ്ടാഴ്ച്ച തുടർച്ചയായി രാഹുൽ ഉപയോഗിച്ചോ
ഈ ആഴ്ച്ച വണ്ടി എനിക്കു തന്നെ വേണം എന്ന് ഞാൻ പറഞ്ഞപ്പോൾ...,
രാഹുൽ ദേഷ്യപ്പെട്ട് ഇറങ്ങി പോയി.... !
ഞാനത് അത്ര ഗൗനിച്ചില്ല...,
തുല്യത നിറഞ്ഞ ദാമ്പത്യ ജീവിതത്തിൽ
ചില വിജയങ്ങൾ നമുക്ക് കൂടി അവകാശപെട്ടതാണല്ലോ....,
അങ്ങനെ വിട്ടു കൊടുത്താൽ ജീവിതാവസാനം വരെ വിട്ടു കൊടുക്കേണ്ടി വരും....!
ടാക്സിയോ ഓട്ടോയോ വിളിച്ചു അവനും പോകാലോ... ?
എല്ലാ വിട്ടു വീഴ്ച്ചയും ഭാര്യ തന്നെ ചെയ്യണമെന്നാണോ ?
ഇത് രാഹുലിനനുവദിച്ച ഞായറാഴ്ച്ച ആയിരുന്നെങ്കിൽ
ഞാൻ ഇങ്ങനെ ഒരു ആവശ്യം പറഞ്ഞിരുന്നെങ്കിൽ രാഹുൽ കേൾക്കുമായിരുന്നോ ?
അതൊരിക്കലും ഉണ്ടാവില്ല..,
മനസ്സ് മുഴുവൻ കഴിഞ്ഞ സംഭവങ്ങളിൽ ഉടക്കി നിൽക്കുകയായിരുന്നു..
അന്ന് അങ്ങിനെ ഒരു വ്യവസ്ഥ ഉണ്ടാക്കിയത് തന്നെ ഇന്ന് ഇങ്ങനെ ഉള്ള തർക്കങ്ങൾ ഒഴിവാക്കാൻ വേണ്ടി ആണെന്ന് കൂടി ഓർക്കണ്ടേ ?
എന്നിട്ടും പിന്നെ തർക്കിക്കേണ്ട കാര്യം ഉണ്ടോ ????
ഇല്ലല്ലോ ?
വൈകുന്നേരം എന്തായാലും രാഹുലിന് ചെറിയ മുഖം വീർപ്പുണ്ടാകും എന്നാലും അവകാശങ്ങൾ ഒരേപോലെയാണെന്ന് എങ്കിലും ഒന്നു മനസ്സിലാക്കുമല്ലൊ.....,
ഓരോന്നോർത്ത് ഡ്രൈവിംഗ് ചെയ്യുന്നതിനിടയിലാണ്
പെട്ടന്ന്
ഒരു ജീപ്പ് പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറി വന്നത്....
ഞാൻ വെട്ടിക്കാൻ ശ്രമിച്ചിട്ടും പെട്ടന്ന് അത് നടന്നില്ല
പെട്ടന്നുള്ള ജീപ്പിന്റെ വരവ് എന്നെ പോലെ അയാളുടെയും കൺട്രോളും നഷ്ടമായി ജീപ്പ് എന്റെ വണ്ടിയുടെ ഫ്രണ്ട് ടയറിന്റെ സൈഡിൽ വന്നിടിക്കുകയും
ഇടിയുടെ ആഘാതത്തിൽ ഹെഡ് ലൈറ്റും സൈഡും പൊട്ടുകയും ബംബർ പൊട്ടി തൂങ്ങി പോവുകയും ചെയ്തു....!
അതോടെ എന്റെ നെഞ്ച് പടപടാന്ന് അടിക്കാൻ തുടങ്ങി.....,
പുതിയ കാറാണ്....!
വാങ്ങി ഒരു മാസാമാവുന്നേയുള്ളൂ....!
പോരാത്തതിനു ഇന്ന് രാവിലത്തെ വഴക്കും...!
ഈശ്വരാ രാഹുൽ അറിഞ്ഞാൽ....?
അതോർക്കുമ്പോൾ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കാൻ തുടങ്ങി...
അല്ലെങ്കിൽ തന്നെ രാഹുലിന് മൂക്കത്താണ് ദേഷ്യം..
അതിന്റെ കൂടെ ഇതു കൂടി അറിഞ്ഞാൽ
ഇന്ന് എന്റെ പണി തീർന്നത് തന്നെ....!
അതോർക്കുമ്പോൾ മനസ്സും ശരീരവും വിറക്കുകയും
തൊലി പൊള്ളുകയും ചെയ്യുന്ന പോലെ തോന്നുന്നു....,
ഉടുത്തിരിക്കുന്ന തുണിക്ക് തീ പിടിച്ചാൽ പോലും
ഇത്രയും പൊള്ളലിന്റെ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു......,
ഞാനാകെ തളർന്നു പോയി....
അയാൾ വന്ന് കുഴപ്പമില്ല വലിയ തകരാറല്ല കേസ്സാക്കാം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞാൻ അതൊന്നും കേൾക്കാൻ പറ്റിയ ഒരു സാഹചര്യത്തിലായിരുന്നില്ല.....,
രാഹുൽ അറിഞ്ഞാൽ ഉണ്ടാകുന്ന വേവലാധികളാണു മനസ്സു നിറയെ.....,
ഇന്നെന്നെ കൊല്ലും....!
അല്ലെങ്കിലെ വണ്ടി കൊടുക്കാത്തതിന്റെ ദേഷ്യത്തിലാണ് പോയത് അതിന്റെ കൂടെ വണ്ടി ആക്സിഡന്റായി എന്നു കൂടി പറഞ്ഞാൽ.....?
എന്റെ ദൈവമേ എന്റെ കൈയും കാലും വിറച്ചിട്ടു വയ്യ....!
ഒരു സഹായത്തിന് ആ നേരത്ത് ആരെ വിളിക്കും എന്നു പോലും നിശ്ചയമില്ല.....,
രാഹുലിനെ വിളിച്ചാൽ എന്റെ പണി തീർന്നതു തന്നെ....,
അവസാനം കൂട്ടുക്കാരിയെ വിളിച്ചു അവൾ പറയുന്നതും രാഹുലിനെ വിളിക്കാനാണ്....,
അവൾക്കറിയില്ലല്ലോ രാവിലെ നടന്ന പ്രശ്നങ്ങൾ ഒന്നും....,
രാഹുലിനെ വിളിക്കുന്നതാവും better എന്നു പറഞ്ഞു അവൾ ഫോൺ വെച്ചതും എനിക്കു മറ്റു ഗത്യന്തരങ്ങളില്ലാതായി.....!
നിവൃത്തിയില്ലാതെ എല്ലാം കേൾക്കാനുറച്ച്
ഫോണെടുത്ത് രാഹുലിനെ എങ്ങനെയോ വിളിച്ചു....
പേടിച്ചു പേടിച്ചു കാര്യവും പറഞ്ഞു......
രാഹുൽ എല്ലാം മൂളി കേട്ടിട്ട് വരാമെന്ന് മാത്രം പറഞ്ഞു... !!
രാഹുൽ ഒന്നും പറയാതിരുന്നത് ചിലപ്പോൾ കൂടെ ആരെങ്കിലും ഉള്ളതു കൊണ്ടാവും എന്നുറപ്പ്....,
എന്നാൽ വരുന്ന വഴി എന്നോട് പറയേണ്ടതെല്ലാം സ്വയം മനസിലിട്ടു കൂട്ടിയും കുറച്ചും രൂപപ്പെടുത്തി വെച്ചിട്ടാവും വരുക എന്നുറപ്പ്
ആ നേരമെല്ലാം എന്നെ സംബന്ധിച്ച് പരീക്ഷണത്തിന്റെ സമയമായിരുന്നു...,
തുടർന്നുള്ള അര മണിക്കൂർ ഞാൻ സ്വർഗം കണ്ടു....,
രാഹുലിനെ ഫെയ്സ് ചെയ്യെണ്ടി വരുന്ന ആ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയെന്നായി....,
രാഹുൽ വരുന്നതിനു മുൻപേ രണ്ട് പോലീസ്‌കാർ വരുകയും എല്ലാം ഫോട്ടോ എടുക്കുകയും എന്നോട് കേസാക്കിയാൽ പോരെ എന്ന് ചോദിക്കുകയും ചെയ്തു... !
എന്തു പറയണം എന്നറിയാതെ നിൽക്കുന്നതിനിടയിൽ പെട്ടന്ന് രാഹുൽ അവിടെക്ക് കടന്നു വന്നു....,
ആശ്വാസവും പേടിയും കൊണ്ട് ഞാൻ രാഹുലിനെ നോക്കവേ എന്നെ കണ്ടതും കണ്ണ് കൊണ്ട് കാറിൽ കയറി ഇരിക്കാൻ ആഗ്യം കാണിച്ചു....,
ഞാൻ വണ്ടിയിൽ കയറി ഇരുന്നു
രാഹുൽ കേസ്സാക്കിക്കൊള്ളാൻ അവരോടു പറഞ്ഞു....!
തുടർന്ന് രാഹുലാണ്‌ വണ്ടി ഡ്രൈവ് ചെയ്തത്...!
അതുവരെ മിണ്ടാതിരുന്ന രാഹുൽ കുറച്ചു ദൂരം വണ്ടി ഓടിച്ചു കഴിഞ്ഞപ്പോൾ വണ്ടി നിർത്തി എന്നോട് പുറത്തു ഇറങ്ങാൻ പറഞ്ഞു...
രാഹുലും പുറത്തിറങ്ങി എന്റെ അടുത്തേക്ക് വന്നു....
എന്തും കേൾക്കാനായി ഞാൻ തല താഴ്ത്തി നിന്നു.....
രാഹുൽ എന്റെ അടുത്ത് എത്തിയതും എന്റെ ചങ്കിടിപ്പ് ഇരട്ടിയായി ........
ആ സമയം രാഹുൽ എന്റെ അടുത്തു വന്ന് കൈകൊണ്ടു എന്റെ താടി പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു
പേടിച്ചോ ? ?
അതു കേട്ടതും ദയനീയമായി ഞാൻ രാഹുലിനെ നോക്കി...
ഒന്നു പുഞ്ചിരിച്ചു കൊണ്ട് രാഹുൽ പറഞ്ഞു....,
ദിവ്യാ.......,
ഒരപകടം സംഭവിക്കുമ്പോൾ
ഞാൻ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുക നിന്നെയാണ്......!
അല്ലാതെ നമ്മുടെ കാറിനെയല്ല....!
നിന്നെ കാണുന്നതു വരെയും എന്റെ ഉള്ളിൽ തീയായിരുന്നു.....!
ആ വാക്കുകൾ
എന്റെ എല്ലാ ഭയത്തിനേയും മറി കടക്കാനുള്ള ദൈവസ്പർശമായിരുന്നു....!
ഞാൻ രാഹുലിന്റെ നെഞ്ചിലേക്ക് ചേർന്നു നിന്ന് മറ്റൊന്നും ഒാർക്കാതെ സ്ഥലക്കാല ബോധം പോലും മറന്ന്
എന്റെ സർവശക്തിയോടും കൂടി
ഞാൻ രാഹുലിനെ കെട്ടിപ്പിടിച്ചു.....!!!!
ഒാർക്കുക...,
എപ്പോഴും ഓർമ്മക്കപ്പെടാൻ വേണ്ടി എഴുതപ്പെടുന്ന ഒരു ഓട്ടോഗ്രാഹിനെക്കാളും
വിലയുണ്ടാവും.
ചില നേരത്തെ ഒരു കെട്ടിപിടിത്തത്തിന്....,
ഒരു ഹസ്തദാനത്തിന്..,
ആശ്വാസത്തിന്റെ ആൾരൂപം പേറുന്ന
ചില വാക്കുകൾക്ക്.......!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot