നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പലിശപ്പണം



അച്ഛൻ ചെയ്തുകൂട്ടുന്ന പാപക്കറ കഴുകിക്കളയാനാണ് എന്നും രാവിലെ നട തുറക്കുന്നതിനു മുമ്പ് അമ്മ ക്ഷേത്രത്തിലേക്ക് പോവുന്നത്...
ഓർമ്മ വെച്ച കാലം മുതൽക്കേ ഞാൻ കണ്ടുവരുന്ന മുടങ്ങാത്ത ഒരു കാഴ്ചയാണത്...
ദെെവത്തിന്റെ മുന്നിൽ എത്ര കരഞ്ഞു പ്രാർത്ഥിച്ചിട്ടും അച്ഛന്റെ സ്വഭാവത്തിൽ ഒരു മാറ്റവും കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല...
ലോകത്ത് ഏറ്റവും സഹനശക്തിയുള്ള പെണ്ണ് എന്റെ അമ്മയായിരിക്കും...
ഒരു വട്ടിപ്പലിശക്കാരനെ കല്യാണം കഴിച്ചതിന്റെ പേരിൽ പാവപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ കണ്ണീരിന് സാക്ഷ്യം വഹിച്ചവൾ....
ഒരു പാട് കുടുംബങ്ങളെ കൊള്ളപ്പലിശയിലൂടെ നശിപ്പിച്ച അച്ഛന്റെ വൃത്തികെട്ട സ്വഭാവം കൊണ്ട് പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്തവളാണ് എന്റെ അമ്മ...
പുറത്തിറങ്ങിയാൽ ആൾക്കാരുടെ നോട്ടം പേടിയോടേയും ഒരു തരം പരിഹാസത്തോടേയും ആണ്...
ആൾക്കാരെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് തിന്നു കൊഴുത്തിരിക്കുന്നതാണ് എന്റെ അമ്മയുടെ ശരീരം എന്നാണ് നാട്ടുകാര് പറഞ്ഞു നടക്കുന്നത്...
പാവം എന്റെ അമ്മയുടെ അവസ്ഥ എനിക്കല്ലേ അറിയൂ....
''ഈ നാശം പിടിച്ച തൊഴില് ഇനിയെങ്കിലും ഇങ്ങക്ക് ഒന്ന് നിർത്തിക്കൂടെ മനുഷ്യാ... എന്തിനാ നാട്ടുകാരുടെ പിരാക്കും കൊണ്ട് ഇങ്ങനെ ജീവിക്കുന്നത്...?
എത്ര കുടുംബങ്ങളാണ് ഇങ്ങള് കാരണം വഴിയാധാരായി ജീവിക്കുന്നത്...?
ഇങ്ങനുണ്ടാക്കുന്ന സമ്പാദ്യം കൊണ്ട് എന്ത് ചെയ്താലും ഗുണം പിടിക്കില്ല...''
സഹിക്കാൻ വയ്യാതാപ്പോൾ അച്ഛനെതിരെ അമ്മയുടെ ശബ്ദം ഉയർന്നു...
മുഖം നോക്കി ആഞ്ഞൊരു അടിയായിരുന്നു അച്ഛന്റെ മറുപടി...
സ്നേഹത്തോടെ ഒരു നോട്ടം പോലും അമ്മക്കെതിരെ അച്ഛൻ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല...
അച്ഛന്റെ ഗുണ്ടാപടകൾക്ക് വെച്ചുണ്ടാക്കി കൊടുക്കുന്ന പണി കൂടി പാവം അമ്മ ചെയ്തു കൊടുക്കണം...
എന്തിനേലും ഒന്നു കുറവു വന്നാൽ കിട്ടിയതെടുത്ത് അമ്മയ്ക്കു നേരെ എറിയും.. എന്നിട്ടൊരലർച്ചയാണ്....
''നിനക്ക് ഞാനെന്റെ ഭാര്യാ പട്ടമേ തന്നിട്ടുള്ളൂ... അല്ലാതെ എന്റെ അച്ഛനാവാൻ നോക്കരുതെന്ന്...''
ചിലപ്പോ തോന്നാറുണ്ട് ഇതൊക്കെ സഹിച്ച് എന്തിനാണ് ഇങ്ങനൊരു ഭാര്യാ പദവി എന്റെ അമ്മക്കെന്ന്...
പല തവണ ഞാൻ അമ്മയുടെ മുഖത്തു നോക്കി അക്കാര്യം ചോദിച്ചിട്ടുള്ളതുമാണ്....
''ഞാൻ നൊന്തു പ്രസവിച്ച എന്റെ കുഞ്ഞിന്റെ അച്ഛനാണയാൾ''
എന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞൊതുക്കും...
അച്ഛന്റെ മനസ്സ് മാറാൻ അമ്മ നേരാത്ത നേർച്ചകളില്ല...
എന്നെക്കൊണ്ട് വരെ നോയ്മ്പെടുപ്പിച്ചിട്ടുണ്ട്...
അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഞാനൊരു ജോലിക്ക് അപ്ലേ ചെയ്തത്...
എനിക്കൊരു ജോലി കിട്ടിയാൽ അമ്മയേയും കൂട്ടി ദൂരെ എവിടെയെങ്കിലും ഒരു വീടെടുത്ത് മനസ്സമാധാനത്തോടെ താമസിക്കണം...
അച്ഛന്റെ പണത്തിനോടുള്ള ഈ ആക്രാന്തം തീരുമ്പോൾ അച്ഛന്റെ അടുത്തേക്ക് തന്നെ തിരിച്ചു പോണം....
നാട്ടുകാരെ പറ്റിച്ചുണ്ടാക്കുന്ന പെെസയൊക്കെ അർഹതപ്പെട്ടവർക്ക് അച്ഛന്റെ കെെ കൊണ്ട് തന്നെ തിരിച്ചു കൊടുക്കണം....
അച്ഛനും അമ്മയും ഞാനുമടങ്ങുന്ന സന്തോഷം നിറഞ്ഞ ഒരു ജീവിതം പടുത്തുയർത്തണം...
ഇങ്ങനുള്ള ഒരുപാട് മോഹങ്ങളുണ്ടെനിക്ക്...
അമ്മയുടെ എക്കാലത്തേയും പ്രാർത്ഥന ദെെവം സഫലീകരിച്ചു കൊടുത്ത് അച്ഛന് മനസ്താപം വരുമെന്ന പ്രതീക്ഷയോടെ...
രചനഃ ജാസ്മിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot