Slider

അക്ഷരം മറന്ന പേന

0

ഒന്നും പറയാതൊരു നാൾനീയെന്നരികിൽ നിന്നുംഎങ്ങോ പോയ് മറഞ്ഞു
ഒരു പിൻവിളി പോലും കേൾക്കാ ദൂരത്തേയ്ക്ക്. പൊക്കിൾക്കൊടി ബന്ധത്തിനും 
പ്രണയാർദ്ര വികാരത്തിനുമപ്പുറം സൗഹൃദത്തിന്റെ പവിത്രതയും ശക്തിയും കാണിച്ചു തന്നയെന്റെ സുഹൃത്ത്. 
നീ സൃഷ്ടിച്ച ശൂന്യത ..അതിന്റെ ഭീകരത ..
ഒരു സാന്ത്വനത്തിനും നികത്താവതല്ല. ഷേക്സ്പിയറിനും മാധവിക്കുട്ടിക്കും
ചുള്ളിക്കാടിനും അവധി നൽകി നീ
നമ്മളൊന്നിച്ച കാവ്യസായാഹ്നങ്ങൾ
പരസ്പരം വെട്ടിനിരത്തിയആശയപ്പോരുകൾ
എല്ലാമൊരു മാറാപ്പിലേറ്റി നീ നടന്നകന്നു
എന്തിനെന്നറിയാതെ എവിടെയെന്നറിയാതെ
അക്ഷരം മറന്നൊരു പേനയാണിന്നു ഞാൻ
മുന തേയും മുന്നേ മഷി തീർന്ന ഞാനെന്ന പേന..


By: Ammuse
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo