Slider

കൊലപാതകം

0
Image may contain: outdoor

ചട്ടിയിൽ മീന്‍ കിടന്ന് പിടക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയി ...പിടച്ച് പിടച്ച് ഇടയ്ക്കിടെ പുറത്തു ചാടി ഒന്നു രണ്ടെണ്ണം ..അതിനെ പിടിച്ചു വീണ്ടും ചട്ടിയിലിട്ട് ഒരു മൂടി എടുത്തു മൂടിവെച്ചു...എന്നിട്ടും അത് പിടച്ചില്‍ നിർത്താനുള്ള ഭാവം ഇല്ല ..അവിടേയും കിടന്ന് പിടക്കുക തന്നെ ...ജീവശ്വാസം കിട്ടാനുള്ള ഒടുക്കത്തെ (ശമമാണ്...
അതൊന്ന് ചത്ത് കിട്ടിയാല്‍ എന്റെ പണി വേഗം തുടങ്ങായിരുന്നു...
പിടയ്ക്കണ മീനെ കിട്ടിയാല്‍ അത് ചാവാൻ കാത്ത് നിൽക്കുന്ന ലോകത്തെ ഒരേ ഒരാള്‍ അത് ‍ ഞാനാവും..
എന്തായാലും ഇന്ന് കാത്ത് നിൽക്കാൻ സമയം കുറവാണ് ...രണ്ടും കൽപിച്ചു ഞാന്‍ ആ കൊലപാതകം നടത്താന്‍ തന്നെ തിരുമാനിച്ചു...
ഒരൽപം ചോരതിളപ്പ് കൂടിയ ചെറുപ്പക്കാരുടെ ഇനം ആണെന്ന് തോന്നുന്നു ..അല്ലെങ്കി..ചാവണ്ട സമയം കഴിഞ്ഞു ..
ക(തിക എടുത്ത് ചെകിള വെട്ടും മുൻപ് ..ഈശോ മറിയം ഔസെപ്പിനെ വിളിച്ചു ഈ ആത്മാവിന് കൂട്ടായി ഇരിക്കാന്‍ (പാർത്ഥിച്ചു...എന്നിട്ട് വെട്ടിയതും പച്ച ശരീരത്തില്‍ ക(തിക കൊണ്ട് വെട്ടേറ്റപ്പോൾ വേദന കൊണ്ട് പുളഞ്ഞ് അത് എന്റെ കൈയില്‍ നിന്നും ചാടി പോയി..
അപ്പോള്‍ ഒാർത്തു..എൻ്റെ ശരീരത്തില്‍ മരവിപ്പിക്കാതെ വെട്ടിയാൽ...
ഓർക്കൽ മാത്രം ഉണ്ടായി..
ഒരു ദയയും കൂടാതെ
ഞാന്‍ അതിനെ പൂർവ്വാധികം ശക്തമായി വെട്ടി ഒതുക്കി ..
ജീവന്‍ പിരിഞ്ഞു പോകും മുന്നേ അതിന്റെ മുള്ളുകള്‍ എന്റെ കൈയില്‍ കൊണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിയായി.
ആഹാ അങ്ങനെ പറ്റില്ലല്ലോ..
ഉള്ള ശക്തി ഉപയോഗിച്ച് അതിനെ കല്ലിൽ തേച്ച് വെളുപ്പിച്ചു.
വേദന കൊണ്ട് പിടഞ്ഞ് ജീവന്‍ പിരിയാതെ പാവം ...എൻ്റെ കൈക്കുള്ളിൽ പിടഞ്ഞു...
ആ സമയം ചട്ടിയിൽ കിടന്ന് മറ്റു മീനുകളും തുള്ളിച്ചാടി കൊണ്ടിരുന്നു ..
തുടിക്കുന്ന കാമുകഹൃദയങ്ങളെ ഞാന്‍ അപ്പോള്‍ ഓർത്തുപോയി..
(പണയവേദനയാൽ പിടയുന്ന ആ ഹൃദയങ്ങളും ശ്വാസം കിട്ടാത്ത ഈ മീനുകളും ഒരു പോലെ അല്ലേ ?
പെട്ടെന്ന് ഞാന്‍ എന്റെ കൈയില്‍ ഇരിക്കുന്ന തേച്ച് വെളുപ്പിച്ച മീനിൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി ..
ദൈവമേ ..അതെന്നെ സൂക്ഷിച്ച് നോക്കുന്നു..
ഇനിയിപ്പോ ഇതെങ്ങാനും കഴിഞ്ഞ ജന്മത്തിലെ എന്റെ കാമുകൻ ആയിരിക്കുമോ?
ഈച്ചയുടെ രൂപത്തിൽ വരെ കാമുകൻ വരുന്ന കാലം ആണ് ..
ഇത് മീനിന്റെ രൂപത്തില്‍ വന്നത് ആയിരിക്കുമോ?
അധികനേരം സൂക്ഷിച്ച് നോക്കിയാല്‍ ഇനി പണിയാവും..
സിനിമയില്‍ ആ പെണ്ണ് ഒറ്റാംതടിയാണ്..
ഇതെങ്ങാനും രൂപം മാറി വന്നാല്‍ എന്റെ കെട്ടിയവനും മക്കളും വഴിയാധാരമാവും.
കല്ലിൽ വെച്ച് രണ്ടു ഉരക്കൽ കൂടി കൊടുത്തു തലയും വെട്ടി മാറ്റി ..അതിനെ പിടിച്ചു വെള്ളത്തില്‍ ഇട്ടു കഴുകി വെടുപ്പാക്കി..
നല്ല മുളകും ഉപ്പും മഞ്ഞളും കുരുമുളകും ചേർത്ത് ചട്ടിയിലിട്ട് വറുത്തു കോരി
സ്വാദോടെ തിന്നാന്‍ നേരം മനസ്സില്‍ പറഞ്ഞു ..
(പിയ കാമുകാ...കഴിഞ്ഞ ജന്മത്തിൽ നമുക്ക് ഒന്നാവാൻ കഴിഞ്ഞില്ല ..ഈ ജന്മത്തിൽ ഇതാ നിന്നെ ഞാന്‍ എന്റെ ശരീരത്തില്‍ ചേർക്കുന്നു..
എന്റെ രക്തത്തിലലിഞ്ഞ് നമ്മള്‍ ഒന്നായി ചേരട്ടെ.......

By: Shabna Felix
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo