കല്യാണം കഴിഞ്ഞ നാളുകളിൽ രാധിക വളരെ സ്ലിം ആയിരുന്നു !!അതെ കഥകളിൽ പറയാറുള്ളത് പോലെ മെലിഞ്ഞു സുന്ദരിയായ ഒരു പെൺകുട്ടി. വർഷം ഒന്ന് കഴിഞ്ഞു ഗര്ഭിണി ആയ സമയത്ത് ഒന്നും നോക്കിയില്ല.. കിട്ടിയത് എല്ലാം കഴിച്ചു. കുഞ്ഞാവക്ക് എല്ലാം രുചി അറിയണ്ടേ !... അങ്ങനെ പതുക്കെ പതുക്കെ.. കണ്ണേട്ടന്റെ രാധു വണ്ണം വെച്ചു.. കണ്ണേട്ടൻ ഇടക്കൊക്കെ കളിയായി രാധുവിന്റെ ചെവിയിൽ പറഞ്ഞു, പെണ്ണെ.. എന്റെ സുന്ദരി ഇപ്പൊ ഒരു തടിച്ചി ആയീ... ന്ന്.. അപ്പോൾ ഒക്കെ ഉണ്ട് കണ്ണുകൾ ഉരുട്ടി അവൾ അവനെ ദേഷ്യത്തിൽ നോക്കി... പിന്നെ കുഞ്ഞാവ വലുതായി വരും തോറും വയറും വണ്ണവും ഒക്കെ രാധുവിനു കൂട്ടു വന്നു.. അതിൽ അവൾക്കു ഒരു വിഷമവും തോന്നിയില്ല എന്ന് മാത്രം അല്ല.. ഒരല്പം സന്തോഷം ഉണ്ടായിരുന്നു താനും. ആ ദിനങ്ങളിൽ കണ്ണേട്ടൻ അവൾക്കു കാലു തിരുമ്മി കൊടുത്തിരുന്നു.. അമ്മ ഇഷ്ടം ഉള്ള എല്ലാം ഉണ്ടാക്കി കൊടുത്തിരുന്നു.. അങ്ങനെ അതൊക്കെ അവൾ ആസ്വദിച്ചു പോന്നു.. പെട്ടെന്ന് ഒരു ദിവസം രാധു ന് ഒരു തല ചുറ്റൽ വന്നു.. അന്ന് കുഞ്ഞാവ 7 മാസത്തിലെക്ക് പ്രവേശിക്കാനും തുടങ്ങി !കണ്ണേട്ടൻ വണ്ടി ഒക്കെ വിളിച്ചു ആശുപത്രിയിൽ കൊണ്ട് പോയി.. എന്താ കഥ !രാധുന് ഭാരം കൂടി.. കൂടെ bp യും... 80 കിലോ ഉണ്ട് ത്രെ ! കണ്ണേട്ടന് ഭയങ്കര വെപ്രാളം.. എന്താ ഇപ്പൊ ചെയ്യ.. കുട്ടി വയറ്റിന്നു വെളിയിൽ വരണ വരെ സമാധാനം ഇല്ല.. ഇക്കണക്കിനു ഇവൾ പ്രസവിക്കാൻ സാധ്യത ഇല്ല.. ഓപറേഷൻ ഒക്കെ റിസ്ക് ആണ്. പിറ്റേന്ന് മുതൽ രാധുനെ കണ്ണേട്ടൻ നടത്തിചു.. പതിയെ വയറു താങ്ങി പിടിച്ചു ഉള്ള നടത്തം കണ്ട് സഹിക്കാൻ കഴിയാതെ അവൻ നീ പ്രസവികണ്ട എന്ന് തീർത്തു പറഞ്ഞു.. അപ്പൊ രാധു പൊട്ടി പൊട്ടി ചിരിച്ചു.. കാണാൻ വരുന്ന എല്ലാവരും രാധു ഒത്തിരി വണ്ണം ആയെന്നു പരാതി പറഞ്ഞു.. ഒരു രാത്രിയിൽ കണ്ണേട്ടന്റെ മടിയിൽ കിടക്കുമ്പോൾ രാധു ഒരാഗ്രഹം പറഞ്ഞു.. രാധുന് പഴംകഞ്ഞി കുടിക്ക്‌ണം., അതും ഇനി എല്ലാ ദിവസവും രാവിലെ !കണ്ണേട്ടൻ പൊട്ടിത്തെറിച്ചു, ഇപ്പൊ തന്നെ ഒന്നാം തരം തടിച്ചി ആയി.. ഇനി നിനക്ക് ഞാൻ കഞ്ഞി തരാം.. പെട്ടെന്ന് രാധു പൊട്ടികരഞ്ഞു.. മുഖം ഒക്കെ ചുവന്നു.. അവൾ വയറ്റിൽ തൊട്ട് പറഞ്ഞു നമ്മുടെ വാവക്ക് വേണ്ടിയല്ലേ.. കണ്ണേട്ടൻ ഒന്നും പറയണ്ട.. എന്നോട് ഒരു സ്നേഹോം ഇല്ല... ഞാൻ മിണ്ടില്ല.. കണ്ണേട്ടൻ രാധുനെ കെട്ടിപിടിച്ചു.. മുഖത്ത് മുത്തം കൊടുത്തു.. പൊന്ന് കരയണ്ട ട്ടോ.. പൊന്നിനെ കണ്ണേട്ടൻ കഥ പറഞ്ഞു തരാം... പാട്ട് പാടി തരാം... മതിയോ..... അപ്പൊ ചിരിക്കാൻ രാധു പാട് പെടുന്നു ഉണ്ടായിരുന്നു.....ദിവസങ്ങൾ കൊഴിഞ്ഞു പോവും തോറും വണ്ണവും ബുദ്ധി മുട്ടും കൂടി വന്നു രാധുന്
..ഒരു രാത്രിയിൽ പ്രസവ വേദന വന്നു രാധു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.. ഓപറേഷൻ തിയേറ്റർ ന് വെളിയിൽ കണ്ണുകൾ ഉറക്കമില്ലാതെ കാവൽ നിന്നു.. രാധുന്റെ ആരാ ?..കണ്ണേട്ടൻ ഓടി ചെന്നു രണ്ടു സിസ്റ്റർമാർ രണ്ടു ആൺകുട്ടികൾ !!ഒരു നിമിഷം കണ്ണേട്ടൻ ഒന്ന് ഞെട്ടി.. തന്റെ രാധു സർപ്രൈസ് ആക്കി വെച്ച ആ ഇരട്ടി മധുരം സന്തോഷം കൊണ്ട് മൂടുന്നു എന്നറിയുമ്പോൾ അവൻ മനസിൽ രാധുനോട് ക്ഷമ പറഞ്ഞു.. അവളെ തടിച്ചി എന്ന് വിളിച്ചു ആക്ഷേപിച്ചതിനു ................. അനേകായിരം രാധുമാർക്ക് വേണ്ടി..... Veena suresh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക