Slider

കാബൂളിവാല

0


ഒരു ആജാനുബാഹു മനുഷ്യൻ പക്ഷെ വളരെ ക്ഷീണിതനാണ് വീൽ ചെയറിൽ ആണ് കൊണ്ട് വന്നത്. ഒരു അറുപതു വയസ് പ്രായം കാണും.
പച്ചയല്ല അഫ്ഗാനിയാണ്.
ചെറുപ്പത്തിൽ കാബൂളിവാല
കഥകൾ കേട്ട ഞാൻ വളരെ സ്നേഹത്തോടെ ആണ്
അദ്വേഹത്തെ സ്വീകരിച്ചത്.നെഞ്ചിന്റെ എക്സ് റേ എടുക്കണം.
ഞാൻ വാതിലടച്ചു ഷർട്ട് ഊരാൻ പറഞ്ഞു.ശരീരം മൊത്തം മൂടുന്ന ളോഹ പോലെയുള്ള വസ്ത്രമാണ്.അദ്വേഹം എഴുന്നേറ്റു നിന്ന് തലവഴി പതുക്കെ ഊരാൻ തുടങ്ങി കൂടെ ഞാനും കൂടി.
ഇതെങ്ങിനെ ഇവർ ധരിക്കുന്നൂ എന്നും ഇതൊരുമാതിരി ദ്രൗപതി വസ്ത്രാക്ഷേപം പോലെ ആണല്ലോ എന്നും മനസ്സിൽ ചിന്തിച്ചതേ ഒള്ളൂ.
വരുന്നു അടുത്ത പണി.ളോഹയുടെ പോക്കറ്റിൽ നിന്നും ഒരുപാട് നാണയങ്ങൾ ദേ കിടക്കുന്നു താഴെ.
ഏതാണ്ട് ഇരുപത് ഇരുപത്തഞ്ചു ദിർഹം വരും.
പണി അഫ്ഗാനിസ്ഥാനിൽ നിന്നും ഫ്ലൈറ്റും പിടിച്ചു വന്നതാണ്.
ആ വയോവൃദ്ധനോട് വേണേൽ നീ പെറുക്കി എടുത്തോ എന്ന് പറയാൻ പറ്റുമോ..?
അദ്വേഹത്തെ വീൽ ചെയറിൽ ഇരുത്തീട്ടു
ഞാൻ ഓരോന്നായി പെറുക്കി.
പത്തിരുപതു പ്രാവശ്യം കുനിഞ്ഞപ്പോ...
ചുരുക്കത്തിൽ
എന്റെ ആപ്പീസ് പൂട്ടി എന്ന് പറഞ്ഞാ മതിയല്ലോ.?
ഒരു പാട് നന്ദി പറഞ്ഞു കൊണ്ട് അദ്വേഹം നാണയങ്ങൾ വസ്ത്രത്തിന്റെ കീശയിൽ ഇട്ടു.
എക്സ് റേ എടുത്തു കഴിഞ് വീണ്ടും വസ്ത്രം ഇടുന്പോഴും
എന്നോട് നന്ദി പറയുന്നുണ്ടായിരുന്നു.
എന്റെ മനസ്സിൽ അപ്പൊ ഈശ്വരാ വീണ്ടും
ആ നാണയങ്ങൾ താഴെ വീണാൽ
ആറ്റു നോറ്റു ഉണ്ടാക്കിയ എന്റെ കുടവയർ കുറഞ്ഞു പോകുമോ എന്ന ആദി ആയിരുന്നു.

By rakesh vallittayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo