Slider

ഡോക്ടർ ലൈവല്ലേ

0


"ഹലോ ഡോക്ടർ ലൈവല്ലേ.."
"അതെ പറയൂ.."
"ഞാൻ ഭരണങ്ങാനത്തു നിന്നും കൊച്ചു ത്രേസ്യാമ്മയാണ്..
എന്റെ മകന്റെ കാര്യം പറയാനാണ് വിളിച്ചത്.."
"ശരി ഡോക്ടറോട് സംസാരിച്ചോളൂ.."
"ഡോക്ടർ എന്റെ കൊച്ചു ഈയിടെയായി അമിതമായ ദേഷ്യം കാണിക്കുവാ..
എന്തുചോദിച്ചാലും ആവശ്യമില്ലാതെ പൊട്ടിത്തെറിക്കുന്ന സ്വഭാവം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം കൂടിയേക്കുവാ ഡോക്ടറെ.."
"മോനെത്ര വയസ്സായി.."?
"ഇരുപത്തിയഞ്ചു.."
"ദേഷ്യം വരുമ്പോൾ എന്തെങ്കിലും എറിഞ്ഞുപൊട്ടിക്കാറുണ്ടോ.."?
"ഉണ്ട് ഡോക്ടർ..
ഇപ്പൊ ഞങ്ങള് സ്റ്റീൽപാത്രങ്ങളാ ഉപയോഗിക്കുന്നെ.."
"വാതിലുകൾ ശക്തിയായി വലിച്ചടക്കാറുണ്ടോ.."?
"അതും ചെയ്യാറുണ്ട്..
ഈ മാസം രണ്ടുതവണ വാതിൽ മാറ്റേണ്ടിവന്നു.."
"ഓക്കേ വീട്ടിലാർക്കെലും മുമ്പിതുപോലെ വന്നിട്ടുണ്ടോ.."?
"കൊച്ചിന്റപ്പച്ചന്‌ ചെറുപ്പത്തിലുണ്ടായെന്നു പറഞ്ഞു കേട്ടിട്ടുണ്ട്..
എന്നെ കെട്ടിക്കൊണ്ട് വന്നേപ്പിന്ന്യാ അതൊക്കെ മാറിയതെന്ന് പറയും എപ്പൊഴും.."
"ഓക്കേ ഈ അസുഖത്തിന് പ്രത്യേകിച്ചു മരുന്നിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.. അവനെക്കൊണ്ടൊരു കല്യാണം കഴിപ്പിക്കാൻ നോക്കു.."
"അതോണ്ട് മാറ്റമുണ്ടാവോ.."
"തീർച്ചയായും..
പ്രതിസന്ധികളെ ക്ഷമാപൂർവം നേരിടാവാനാവാതെ വരുമ്പൊ അതിനെ മറികടക്കാൻ മനസ്സു കണ്ടുപിടിക്കുന്നൊരുപായമാണ് ഈ കോപ്രായങ്ങളൊക്കെ..
ഒരു പെണ്ണു ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ അതിനൊരു മാറ്റമുണ്ടാകും..
ഇതിലും വലുതെന്തോന്നു വരാനാണ് എന്നുള്ള തോന്നലിലേക്കു മനസിനെ പാകപ്പെടുത്തിയെടുക്കാൻ കഴിയും.."
"താങ്ക്യൂ ഡോക്ടർ.."
ശേഷം ലൈവ് റൂമിൽ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അവതാരിക ഡോക്ടറോടായി..
"വൗ ഗ്രേറ്റ്!!
സാറിനിതൊക്കെ ഇതൊക്കെ ഇത്രകൃത്യമായെങ്ങിനെ പറയാൻ സാധിക്കുന്നു.."?
"അതൊ സിമ്പിൾ..
വിവാഹത്തിനു മുന്നെ ഞാനുമാ ചെറുപ്പക്കാരനെപ്പോലെയാരുന്നു..
വിവാഹ ശേഷം ആദ്യമവളെന്റെ നാക്കിനെ ബന്ധിച്ചു കൊണ്ടു പ്രതികരണ ശേഷിയെ ഇല്ലാതാക്കി..
പിന്നീടു ഒരിടത്തു പോവാൻ സമ്മതിക്കാത്തവിധം കൈകാലുകളെ ബന്ധിച്ചു ചലനശേഷിയെയും ഇല്ലാതാക്കി..
ഇത്രയും അനുഭവങ്ങൾ പോരെ എനിക്കതേപ്പറ്റി സംസാരിക്കാൻ.."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo