Slider

നാളെയാണ് പോലും ലോകാവസാനം

0


നാസ അതു സ്ഥിരീകരിച്ചെന്ന വാർത്ത വാട്സാപ്പിൽ വന്നതൊടെ മനസ്സാകെ അസ്വസ്ഥമായി..
കാര്യമായി ജീവിതമൊന്നു ആസ്വദിച്ചിട്ടു പോലുമില്ല..
മലയാളി ആയതോണ്ട് ഒടുക്കത്തെ സദാചാര ബോധവും സമ്പാദ്യശീലവും..
അതോണ്ട് തന്നെ ഇഷ്ടമുള്ളതൊക്കെ പലപോഴും വേണ്ടെന്നു വെച്ചു..
ഇനി അതിന്റെയൊന്നും കാര്യമില്ലാലോ..
ആർക്കുവേണ്ടിയാണിനി സൽപ്പേര് സമ്പാദിക്കേണ്ടത്..
നാളത്തോടെ എല്ലാം തീരും..
വേഗം തൊട്ടുമുന്നിൽക്കണ്ട ഹോട്ടലിലേക്ക് ചാടിക്കയറി..
എന്നും പൊറോട്ടയും പേരിനൊരു കറിയും കഴിക്കുന്നതാ..
ഇന്നിനി അതൊന്നും വേണ്ട..
ബീഫന്നെ ആയിക്കോട്ടെ..
കഴിച്ചു കഴിഞ്ഞപ്പോഴാണ് മറ്റൊരാഗ്രഹം തോന്നിയതു..
അഡൽട്സ് ഓൺലി ഫിലിം കാണണം..
മറ്റുള്ളവരെന്തു വിചാരിക്കും എന്നുകരുതി ആരുമറിയാതെ ഗൂഗിളിൽ സെർച്ച്ചെയ്തു കാണാറാരുന്നു പതിവു..
ഇനിയിപ്പൊ ആരെപ്പേടിക്കാന..
ടിക്കറ്റെടുക്കാൻ ക്യൂനിൽക്കുമ്പോൾ ആരൊക്കെയൊ നോക്കി അടക്കംപറഞ്ഞു ചിരിക്കുന്നുണ്ട്..
ചിരിക്കട്ടെ...
ഇന്നൊരു ദിവസമല്ലെ..
മനസ്സമാധാനത്തോടെ ഇരുന്നു കണ്ടു..
തിരികെ നാട്ടിലേക്കു മടങ്ങാനായി ബസ്സ്കയറി..
നേരെമുൻഭാഗത്തു തന്നെ ചെന്നു നിന്നു..
വിമൻസ് കോളേജിനടുത്ത് എത്തുമ്പോഴേക്കും മുൻവശത്തു തിരക്കു കൂടുമെന്നറിയാമാരുന്നു..
ഏറെനാളായുള്ള ആഗ്രഹമാണ്..
പകൽമാന്യൻ ആയതോണ്ട് അതൊന്നും പറ്റില്ലാലോ..
മാത്രല്ല ആരെങ്കിലും ജാക്കിവെക്കുന്നതു കണ്ടാൽ പ്രതികരിക്കാൻ ഞാനായിരുന്നു മുന്നിൽ..
ഇനിയിപ്പൊ എന്തായിട്ടെന്തു..
ബസ് പെട്ടന്ന് ബ്രെക്കിടുമ്പോ മേലേക്ക് തെറിച്ചു വീഴുന്ന സുന്ദരിമാരുടെ സുഗന്ധം ആവോളം ആസ്വദിച്ചു..
ഇടക്കൊരു തള്ള കേറിവന്നു കല്ലുകടിയായെങ്കിലും ആരോപെട്ടെന്നു സീറ്റൊഴിഞ്ഞതു കാരണം ശല്യം ഒഴിവായിക്കിട്ടി..
പരിചയക്കാർ ആരൊക്കെയൊ എന്നെതന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു..
നോക്കിക്കോട്ടെ..
ഇനിയെന്ത് വരാനാ..
നാളത്തോടെ തീരാൻ പോവല്ലേ...
തട്ടിയും ഉരസിയും സ്റ്റോപ്പെത്തിയതറിഞ്ഞില്ല..
ബസ്സിറങ്ങിയപ്പോഴാണ് മറ്റൊരു കാര്യം ഓർമവന്നത്..
വടക്കേലെ ജാനു...
പണ്ടേ ഒരു നോട്ടമുണ്ടാരുന്നു..
ഇന്നേതായാലും വീടെത്തും മുന്നേ അതൂടെ തീർത്തു കളയാം..
നേരേ ഇടവഴിയും കടന്നു അങ്ങോട്ടേക്കു നടന്നു..
എതിരെ വരുന്ന പലരും സംശയദൃഷ്ടിയോടെ എന്നെനോക്കുന്നതു കണ്ടില്ലെന്നു നടിച്ചു..
ഇനി നോക്കിയാലെന്ത് ഇല്ലെങ്കിലെന്തു..
ഇന്നത്തോടെ തീർന്നില്ലേ..
ഇത്രയും കാലം ഈ ചെറ്റകളെ പേടിച്ചു എല്ലാം വേണ്ടെന്നു വെച്ചതാ..
ഒക്കെ വെറുതേയായി..
വാതിൽ തുറന്നതും എന്നെക്കണ്ട ജാനു അമ്പരന്നു..
അതാ മുഖത്തു പ്രകടമാരുന്നു..
നാട്ടിലെ പ്രധാന മാന്യന്മാരിൽ ഒരാളല്ലേ..
പകൽവെളിച്ചത്തിൽ അവളെക്കണ്ടപ്പോൾ കാർക്കിച്ചു തുപ്പിയതിൽ കുറ്റബോധം തോന്നി..
എന്തായാലും പെട്ടെന്നു തീർത്തു പൂവാം.
സമയം കുറച്ചേയുള്ളൂ..
വേഗം അകത്തേക്കു കടന്നു വാതിലടച്ചു..
എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ നേരം പുലരാറായിരുന്നു..
കാളിംഗ് ബെല്ലടിച്ചതും അകത്തു വെളിച്ചം നിറഞ്ഞു..
അവളുറങ്ങിയില്ലേ..
പാവം..
ഉണ്ടായതെല്ലാം അതേപോലെ പറഞ്ഞു മാപ്പുചോദിക്കണം..
ഇനിയത്രല്ലേ ബാക്കിയുള്ളൂ..
"എവിടാരുന്നു ഇത്രേം നേരം.."?
ഞാനെല്ലാം വള്ളിപുള്ളി തെറ്റാതെയവളോട് പറഞു തീർന്നില്ല അപ്പോഴേക്കും ഡിം എന്നൊരു ശബ്ദം കേട്ടു..
ആരൊ ചിരവ കൊണ്ടടിച്ചതുപോലെ..
തൊണ്ടയിൽനിന്നെന്തോ ഒരു ശബ്ദം മോളിലേക്കുയർന്നു...
പിന്നെ ചുറ്റിനും ഇരുട്ടാരുന്നു..
ലോകാവസാനമാവണം..
മേലാകെ കുലുങ്ങുന്നുവെന്നു തോന്നിയപ്പോഴാണ് കണ്ണുതുറന്നതു..
അവളുണ്ടടുത്തിരിക്കുന്നു..
"എന്താ ഉണ്ടായേ..
നിങ്ങളുടെ നിലവിളി കേട്ടാ ഞാനുണർന്നതു.."
"ഒന്നുല്ല എന്തൊ സ്വപ്നം കണ്ടതാ..
നീ കിടന്നോ"
എന്നുപറഞ്ഞു ചുവരിനോട് ചാരിയിരിക്കുമ്പോ വെറുതെ കണ്ട സ്വപ്നം ഒന്നുടെ ഓർത്തു നോക്കി..
എന്റെ പൊന്നോ തൊലിയുരിഞ്ഞു പോയി.

By: Rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo