Slider

ജീവിതായനം

0
Image may contain: 2 people, beard and closeup

ഇതു ജീവിതായനം
ഒരു താരകപോലും തെളിയാത്ത ഈ
രാവിന്റെ ഒറ്റവരിപാതയിലൂടെ,
ഒരു കുന്നികുരുവോളം പോലും തണൽ നൽകാത്ത മരുഭൂമിയിലൂടെ,
ഒരു ചേമ്പില പോലും ചൂടാതെ ഈ പേമാരിയിലൂടെ
ഒരിക്കലും നിലയ്ക്കാതെ
തുടരുന്നു ഈ യാത്ര,
ബാല്യത്തിലെ ഒരു മഞ്ചാടിക്കുരു തേടി,
കൗമാരത്തിലെ ഒരു നിറമുള്ള കുപ്പായം തേടി ,
യൗവനത്തിൽ അവൾ തിരികെ നൽകാതെ പോയ ഹൃദയവും തേടി,
വാർദ്ധക്യത്തിൽ വൃദ്ധസദനത്തിലെ നാലു
ചുവരുകൾക്കു പുറത്ത്
സ്വാതന്ത്ര്യം തേടി
നിലയ്ക്കാതെ തുടരുന്നു ഈ അയനം
തളർന്നുവീണവരെത്ര?
താങ്ങ് തേടിയവരെത്ര?
ആത്മാവ് മുറിഞ്ഞുപോയ
ഒരുപാട്ട് മാത്രം കൂടെയുണ്ടാവുന്ന യാത്ര,
വെളിച്ചത്തെ പ്രണയിച്ച
ഒരു നിഴലും ഞാനും തുടരുന്നു ഈ യാത്ര,
ആറടിമണ്ണിന്റെ സുരക്ഷിതത്വത്തിലേക്ക്
എന്നെയും കൊണ്ട് ഞാൻ നടത്തിയ യാത്ര...
ശൈലേഷ് പട്ടാമ്പി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo