
ഉച്ചമയക്കം അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ഒരു നോട്ടിഫിക്കേഷന്‍റെ അശരീരി കേട്ട് ഞാന്‍ എന്ന അഡ്മിന്‍ ആ പോസ്റ്റ് കാണുന്നത് .ആലസ്യം വിട്ടുമാറാത്ത കണ്ണുകളോടെ ഞാന്‍ ആ പോസ്റ്റ് വായിക്കാന്‍ തുടങ്ങി .തലക്കെട്ട് കണ്ട് ഒരു നിമിഷം ഞാന്‍ അന്ധാളിച്ചു പോയി “ഭാര്യ ഒരു ബോംബ് “ .ഭാര്യ ഒരു ബോംബോ ? എന്തോന്നാടെ ഇത് ? ഏത് ഇളിഭ്യനാണ് ഇതിന്‍റെ രചയിതാവ് ഒന്നറിയാനായി എഴുത്തുക്കാരന്‍റെ പേരിലേയ്ക്ക് ഒന്ന് നോക്കി.ഓ ഈ ഇളിഭ്യനാണോ ..ഈ ഇളിഭ്യന്‍ അത്യാവശ്യം നല്ലരീതിയില്‍ എഴുതുന്ന ഇളിഭ്യനാണല്ലോ ..പിന്നെ എന്താണ് ഈ ഇളിഭ്യന്‍ ഇങ്ങനെ എഴുതിയത് ? ഇനി ഇളിഭ്യത്തരത്തില്‍ ഒന്നാമനാവാനുള്ള വല്ല പ്ലാനാണോ ? ഓ അതല്ല ലൈക്ക് മീറ്റര്‍ ഉയര്‍ത്താനുള്ള സൈക്കോളജിക്കല്‍ മൂവ് ..ക്വിന്റൽ പെരുവിരലുകള്‍ ആണ് ലക്ഷ്യം എന്നത് അയാള്‍ പറയുകയും ചെയ്യുന്നു .. എന്നാല്‍ തെറ്റി മോനേ ഇത് സ്ഥലം വേറെയാണ് ഇവിടെ നിന്‍റെ തറ നമ്പര്‍ നടക്കൂല.ഞാന്‍ നിഷ്കരുണം ആ പോസ്റ്റിനെ കൊന്നുകളഞ്ഞു..അല്ല പിന്നെ ഇതുപോലെ എത്ര പോസ്റ്റ് കാണുന്നു ദിവസേനെ..അതുപോലെ ഇന്നലെയും കണ്ടിരുന്നു ഇതുപോലെ ഒരു പോസ്റ്റ് .പോസ്റ്റിന്‍റെ പേര് “കഴപ്പ് മൂത്ത ആണുങ്ങള്‍“ അല്ല ഇവനൊക്കെ എന്താണ് വിചാരിച്ചു വെച്ചിരിക്കുന്നത് ? എന്ത് ചപ്പും ചവറും എഴുതിയിട്ട് വന്നാല്‍ അപ്പ്രൂവല്‍ കിട്ടുമെന്നോ ? ഒന്നാണ് ഉള്ളതെങ്കിലും ഉലക്കയ്ക്ക് അടിച്ച ശീലമാണ് നമ്മുക്കുള്ളത് ..അപ്പോഴാണ്..സംഭവം അതല്ല രസം പോസ്റ്റിന് അനുമതി ലഭിക്കാത്തത് കൊണ്ട് ഇഷ്ടന്‍ ശീര്‍ഷകം മാറ്റി വന്നിരിക്കുകയാണ് നമ്മളെ പറ്റിക്കാന്‍ .ഇപ്പോ ശീര്‍ഷകത്തിന്‍റെ പേര് “പരിപ്പുവട” പരിപ്പുവട അസഭ്യം അല്ലാത്രേ അതാണ് അയാള്‍ പറയുന്ന ന്യായം.അല്ല അയാളെയും പൂര്‍ണമായി കുറ്റപ്പെടുത്താന്‍ പറ്റില്ല..വായനക്കാരുടെ നിലവാരവും അങ്ങനെതന്നെയാണ് ആ പോസ്റ്റ് എങ്ങാനും അപ്പ്രൂവല്‍ കൊടുത്താല്‍ ആദ്യം വരുന്ന കമന്റ് “മനോഹരമായിരിക്കുന്നു” “ജീവിത യാഥാര്‍ഥ്യങ്ങളെ തുറന്നുപറയുന്ന സൃഷ്ടി “ “നല്ലൊരു സന്ദേശം “ “വളരെ മികച്ച തുറന്നെഴുത്ത് “ ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കും എന്ന കാര്യം ഉറപ്പാണ് ..അശ്ലീലം മാത്രം പ്രസിദ്ധീകരിക്കുന്ന ചില വാരികകളില്‍ വരുന്ന കഥയേക്കാള്‍ കഷ്ടമായി എഴുതുന്ന ഈ കഥകള്‍ എങ്ങനെ തുറന്നെഴുത്താവും ? എന്താല്ലേ ?ഈ വായനക്കാരുടെ ഒരു കാര്യേ..പക്ഷേ ഞാന്‍ കൊന്നുകളഞ്ഞു ആ പോസ്റ്റിനെയും..ഇനി അടുത്തതാരാണ് എന്‍റെ കൈകൊണ്ട് കൊല്ലപ്പെടാന്‍ തയ്യാറായിയിരിക്കുന്നത് നോക്കട്ടെ ..ഓ ഇതൊരു തുടര്‍ക്കഥയാണല്ലോ..വീണ്ടും വീണ്ടും കൊലപാതക കഥകള്‍ തന്നെയാണല്ലോ ഇങ്ങേര് എഴുതുന്നത്..കഴിഞ്ഞില്ലേ മോനേ നിന്‍റെ കൊലപാതകങ്ങളുടെ കഥ ? കാലം കുറെയായല്ലോ ഇതും പിടിച്ചിരിക്കുന്നു ..ഒന്ന് മാറ്റി പിടി..കഥയിലെ ആ അന്വഷണം ഉദ്യോഗസ്ഥന് അല്പം റെസ്റ്റ് കൊടുക്ക്.. ബ്ലീസ് ..പാവം..അല്ലെങ്കില്‍ ആ കഥാപാത്രം കഥക്കാരനെ കൊല്ലും ..അല്ലെങ്കില്‍ ഈ ഞാന്‍ തന്നെ താങ്കളെ കൊല്ലും ..മം ഈ തവണ നിനക്ക് മാപ്പ് തന്നിരിക്കുന്നു ..ഉം പൊക്കോ ..ഞാന്‍ കഥയ്ക്ക് അപ്പ്രൂവല്‍ കൊടുത്തു..ഇനി അടുത്തതാരാണ് ..ഓ കവിത ..ആദ്യം വായിച്ചപ്പോള്‍ തന്നെ എന്തോ ഒരു ചായ കാച്ചല്‍ മണത്തു ..ബോബ് മാര്‍ലിയുടെ ഒരു ഉദ്ധരണി ഗഡി മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്ത് കവിതയാക്കി പോസ്റ്റിയതാണ്..അടിച്ചുമാറ്റല്‍ അങ്ങ് ഇന്റര്‍നാഷണല്‍ ലെവലില്‍ എത്തിയിരിക്കുന്നു ..മോശം പറയരുതല്ലോ നല്ല അസ്സല് തര്‍ജ്ജമ ..തര്‍ജ്ജമ ചെയ്യുന്നതില്‍ നല്ല ഭാവിയുണ്ട് അത് സമ്മതിക്കാതെ വയ്യ..ഞാന്‍ ആ പോസ്റ്റിനെയും കൊന്നുകളഞ്ഞു ..ഇനി അടുത്തതാരാണ് ഞാന്‍ അടുത്ത പോസ്റ്റിനായി പരതി..ഓ വീണ്ടും കവിത ..കവിതയാണെങ്കില്‍ ഗുല്‍മോഹറും വാകമരവും നിര്‍ബന്ധമാണെന്ന് തോന്നുന്നു ..എനിയ്ക്ക് അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്കുവാ വേറെ പൂക്കളൊന്നും ഇല്ലാഞ്ഞിട്ടാണോ പ്രണയം വര്‍ണ്ണിക്കുമ്പോള്‍ ഗുല്‍മോഹര്‍ വാരിവിതറുന്നത് പിന്നെയും ഉണ്ടല്ലോ പൂക്കള്‍ ..ചെമ്പരത്തിയുണ്ട് ,തെച്ചിപ്പൂവുണ്ട് ,റോസാപ്പൂവുണ്ട് ..അങ്ങനെ അങ്ങനെ എത്രമാത്രം പൂക്കള്‍ തന്നെയുണ്ട് ? അതൊക്കെ ഇടയ്ക്ക് ഉപയോഗിച്ചുകൂടെ ? പാകത്തിന് ഗുല്‍മോഹറും ഇത്തിരി വാകമരവും ചേര്‍ത്താല്‍ കവിത അങ്ങോട്ട് എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് തോന്നുന്നു..പെട്ടന്നാണ് ആ കാര്യം ശ്രദ്ധയില്‍പ്പെട്ടത് അല്‍പസമയം മുന്‍പ് അനുമതി ലഭിച്ച ഒരു പോസ്റ്റിലേയ്ക്ക് ആളെ വിളിച്ചുകൂട്ടുന്നു ..എല്ലാവരെയും വിളിച്ചുകൂട്ടാണോ ? നമ്മുക്ക് പറഞ്ഞുതീര്‍ത്താല്‍ പോരെ ? ഹാ അങ്ങനെയെങ്കിലും നാലുപേര് വായിക്കട്ടെ എന്ന് കരുതിയാകും ..അല്ലെങ്കിലും അവന്‍ ആരുടേയും വായിക്കില്ല എന്നാല്‍ അവന്‍റെ എല്ലാരും വായിക്കണമത്രേ..ഇനി അടുത്തതാര് എന്ന് നോക്കിയിരിക്കുമ്പോഴാണ് ഒരു ക്ലാസ്സിക് കിട്ടിയത് ..ഒരു കിടിലന്‍ ഐറ്റം ..പക്ഷേ എന്താ കാര്യം അയാള്‍ക്ക് നല്ല ഭംഗിയുള്ള ഒരു മുഖമില്ലാതെയായി പോയി ഉണ്ടെങ്കില്‍ അയാളും തകര്‍ത്തേനെ ..അയാള്‍ക്കും കിട്ടിയേനെ ഒരു ക്വിന്റൽ പെരുവിരല്‍ ..കൊച്ചുപുസ്തകത്തില്‍ വരേണ്ട സൃഷ്ടികള്‍ക്ക് വായനക്കാര്‍ കൊടുക്കുന്ന പരിഗണനയുടെ ഒരു ശതമാനമെങ്കിലും നല്ല സൃഷ്ടികള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ? ..വികടകവി ചുമ്മാ അങ്ങനെയൊന്ന് ആലോചിച്ചുപോയി ..അപ്പോഴാണ് ഇന്ന് കാലത്ത് ആഡ് ചെയ്തൊരു ഫ്രണ്ട് എന്നെ ഏതോ ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്യ്തു എന്നൊരു നോട്ടിഫിക്കേഷന്‍ വന്നത് ..ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ് ..ഫ്രണ്ട് ആയി ഒന്ന് ആഡ് ചെയ്യുമ്പോഴേക്കും അവന്മാര്‍ നമ്മളെ സകലമാന ഗ്രൂപ്പില്‍ കൊണ്ടുപോയി ആഡ് ചെയ്യും ...എനിയ്ക്ക് തന്നെ അറിയില്ല ഞാന്‍ ഇപ്പോ ഏതൊക്കെ ഗ്രൂപ്പിലെ അംഗമാണെന്ന് .. അവന് രണ്ട് ഡോസ് കൊടുത്തിട്ട് വികടകവി ഇപ്പോ വരാട്ടാ ..വായിച്ചവര്‍ ആരും പോവല്ലേ ..വികടകവിയ്ക്ക് ഇനിയും ചിലത് പറയാനുണ്ട് .
(മാപ്പാക്കണം ഒരു കൈയബദ്ധം )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക