ഭൂമിയിലെ സുന്ദരമായ ദൃശ്യം
പ്രഭാതമാണ്.യാത്രയുടെയും തുടക്കം
പ്രഭാത്തിലാകുമ്പോൾ ആസ്വാദനമേറും...
ബസ്, ഹോൺമുഴക്കി സ്റ്റാൻഡിലേയ്ക്ക് കയറിയിരുന്നു.എന്റെ ഈ യാത്ര പപ്പയുടെ നാട്ടിലേക്കാണ്.മമ്മയുടെ നിർദ്ദേശ പ്രകാരം.
പ്രഭാതമാണ്.യാത്രയുടെയും തുടക്കം
പ്രഭാത്തിലാകുമ്പോൾ ആസ്വാദനമേറും...
ബസ്, ഹോൺമുഴക്കി സ്റ്റാൻഡിലേയ്ക്ക് കയറിയിരുന്നു.എന്റെ ഈ യാത്ര പപ്പയുടെ നാട്ടിലേക്കാണ്.മമ്മയുടെ നിർദ്ദേശ പ്രകാരം.
പുറപ്പെടാൻ തുടങ്ങിയബസ് ബ്രെക്കിട്ടു നിർത്തിയതും ബാലൻസ് തെറ്റി മുന്നിലുള്ള കമ്പിയിലേക്ക് നെറ്റിചെന്നു ഇടിച്ചതും ഒരുമിച്ചായിരുന്നു.ഒന്നുപുറകിലേയ്ക്കു തിരിഞ്ഞു.പുറകിൽ നിന്നും ബസ്സിനുള്ളിലേയ്‌ക്ക് ഒരാൾ കയറിയിരുന്നു...
നെറ്റിവേദനിച്ചതിന്റെ ദേഷ്യവുംഅമർഷവും പല്ലുകളെ കടിച്ചുപിടിച്ചു.അദ്ദേഹം അടുക്കൽ വന്നിരുന്നപ്പോൾഅല്പം ദേഷ്യമില്ലാതില്ല.
നെറ്റിയിൽ തടവി സമാധാനിച്ചു...
നെറ്റിയിൽ തടവി സമാധാനിച്ചു...
മലമുകളുടെ ഇടയിലൂടെയുള്ള യാത്ര
മനോഹരമാണ്.ഭൂരിഭാഗവുംമഞ്ഞിറങ്ങി കിടക്കുന്നത് കാണാം.ശീതക്കാറ്റ് ശരീരത്തിനു
കുളിര് വർദ്ധിപ്പിക്കുന്നു.പുലരിയുടെ കിരണങ്ങൾ ഭൂമിയിലോട്ടിറങ്ങി കണ്ണുകളെ ചിമ്മിപ്പിക്കാൻ തുടങ്ങി.പുറത്തെ കാഴ്ചകളിൽനിന്നും കണ്ണുകളെ പിൻവലിച്ചു...

ദൂരെയാത്രകൾ മടുപ്പ് ഉളവാക്കാറുണ്ട്.
യാത്രകൾ തനിച്ചാകുമ്പോൾ മടുപ്പുകൂടും...
യാത്രകൾ തനിച്ചാകുമ്പോൾ മടുപ്പുകൂടും...
"എങ്ങോട്ടേയ്ക്കാണ് മോനെ."
കുശലം എന്നപോലെ അടുത്തിരുന്നയാൾ ചോദിച്ചു.ഇടയ്ക്കു എപ്പോഴൊക്കയോ മുഖത്തേയ്ക്കുതന്നെ നോക്കിയിരുന്നത്
ഞാൻ ശ്രദ്ധിച്ചിരുന്നു...
കുശലം എന്നപോലെ അടുത്തിരുന്നയാൾ ചോദിച്ചു.ഇടയ്ക്കു എപ്പോഴൊക്കയോ മുഖത്തേയ്ക്കുതന്നെ നോക്കിയിരുന്നത്
ഞാൻ ശ്രദ്ധിച്ചിരുന്നു...
"തിരുവനന്തപുരത്തേയ്‌ക്കാണ് മാഷേ".
"അപ്പോളിവിടെ എന്തെങ്കിലും ആവശ്യമായി വന്നതാണോ?."
അദ്ദേഹം വിടാൻ തയ്യാറല്ലെന്ന് തോന്നുന്നു.
ചോദ്യങ്ങൾ ആവർത്തിച്ചു.
അദ്ദേഹം വിടാൻ തയ്യാറല്ലെന്ന് തോന്നുന്നു.
ചോദ്യങ്ങൾ ആവർത്തിച്ചു.
"ഇതെന്റെ മമ്മയുടെ നാടാണ്.
പപ്പയുടെ നാടാണ് തിരുവനന്തപുരം."
പപ്പയുടെ നാടാണ് തിരുവനന്തപുരം."
"എന്റെ നാടും അവിടെയാണ്,
അങ്ങോട്ടേയ്ക്കാണ് ഞാനും."
അങ്ങോട്ടേയ്ക്കാണ് ഞാനും."
രണ്ടുപേരുംകുറച്ചുനേരം നിശബ്ദരായി.
ബസ് ചുരമിറങ്ങുകയായിരുന്നു.ഇരുഭാഗവും അഗാധമായ ഗർദ്ധമാണ്.എത്രവട്ടം ഇതുവഴി സഞ്ചരിച്ചാലും ഈഭാഗമെത്തുമ്പോൾ നെഞ്ചിലൊരാളലാണ്.പുറത്തുനോക്കാതെ കണ്ണുകളിറുക്കിയടച്ചു.
ബസ് ചുരമിറങ്ങുകയായിരുന്നു.ഇരുഭാഗവും അഗാധമായ ഗർദ്ധമാണ്.എത്രവട്ടം ഇതുവഴി സഞ്ചരിച്ചാലും ഈഭാഗമെത്തുമ്പോൾ നെഞ്ചിലൊരാളലാണ്.പുറത്തുനോക്കാതെ കണ്ണുകളിറുക്കിയടച്ചു.
അദ്ദേഹം എന്റെ കൈയിൽഅമർത്തി പിടിച്ചിരുന്നു.എന്റെയുള്ളിലെ ഭയം തിരിച്ചറിഞ്ഞിട്ടായിരിക്കണം.മനസ്സിലുണ്ടായിരുന്ന ദേഷ്യവും അതോടെ പോയിരുന്നു...
"മാഷ് എങ്ങനെയാണ് നമ്മുടെനാട്ടിൽ"?
അദ്ദേഹം ഫോണിൽ ശ്രദ്ധിക്കുകയായിരിന്നു.
പെട്ടെന്ന് മറുപടിയും വന്നു.
അദ്ദേഹം ഫോണിൽ ശ്രദ്ധിക്കുകയായിരിന്നു.
പെട്ടെന്ന് മറുപടിയും വന്നു.
"ഇതും എന്റെ നാടാണ്."
"അതെങ്ങനെ രണ്ടുനാടും സ്വന്തമാകും,
കേൾക്കട്ടെ കഥ."എന്റെചോദ്യം കേട്ട് അദ്ദേഹമൊന്നു പുഞ്ചിരിച്ചു.
കേൾക്കട്ടെ കഥ."എന്റെചോദ്യം കേട്ട് അദ്ദേഹമൊന്നു പുഞ്ചിരിച്ചു.
"അന്നെനിക്ക് മോന്റെപ്രായം വരും.വീട്ടിൽ വഴക്കുണ്ടാക്കി നാടുവിട്ടതാ.പ്രായത്തിന്റെ എടുത്തുചാട്ടം.ആദ്യംകിട്ടിയ വണ്ടിയിൽ തന്നെ കയറി.കറങ്ങിതിരിഞ്ഞു ഇവിടെയെത്തി.കഷ്ടപ്പെടാൻ തയ്യാറുണ്ടെങ്കിൽ ഏതുനാടും നമ്മുടെ നാടാകും.ഒരുപാടു ജോലികൾ ചെയ്‌തു.തോല്ക്കാൻ തയ്യാറല്ലാത്തതുകൊണ്ട് മുന്നോട്ടുപൊരുതി. ഇപ്പോൾ കച്ചവടമായി സന്തോഷത്തോടെ മുന്നോട്ടുപോകുന്നു."
"ആഹാ..കൊള്ളാലൊ,അങ്ങനെ നമ്മുടെ
നാട് സ്വന്തം നാടായി.മാഷിന്റെ
നാട്ടിലേയ്ക്കൊന്നും പോകാറില്ലേ."
നാട് സ്വന്തം നാടായി.മാഷിന്റെ
നാട്ടിലേയ്ക്കൊന്നും പോകാറില്ലേ."
"പോകാറുണ്ട് മോനെ.ജനിച്ചുവളർന്ന
നാട് മറക്കാൻ കഴിയില്ലലോ.വിവാഹം ഇവിടെനിന്നുമായിരുന്നു.നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു അത്രമാത്രം.അവളും എന്റെയൊപ്പമുണ്ടായിരുന്നു."
നാട് മറക്കാൻ കഴിയില്ലലോ.വിവാഹം ഇവിടെനിന്നുമായിരുന്നു.നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു അത്രമാത്രം.അവളും എന്റെയൊപ്പമുണ്ടായിരുന്നു."
"നമ്മുടെ നാട്ടിലെ പെണ്ണിനേയും
കട്ടെടുത്തു അല്ലെ.."
കട്ടെടുത്തു അല്ലെ.."
"അതെമോനെ,അനാഥാലയത്തിൽ നിന്നും.
കണ്ടു ഇഷ്ടപ്പെട്ടു കൂടെപ്പോരുന്നൊയെന്നു ചോദിച്ചു.മറുപടി മൂളലായിരുന്നു.
എങ്കിൽ കൂടെപോന്നോളാൻ പറഞ്ഞു."
കണ്ടു ഇഷ്ടപ്പെട്ടു കൂടെപ്പോരുന്നൊയെന്നു ചോദിച്ചു.മറുപടി മൂളലായിരുന്നു.
എങ്കിൽ കൂടെപോന്നോളാൻ പറഞ്ഞു."
"അങ്ങനെ കാമുകനുമായി.മാഷിന്റെ കാമുകിയിപ്പോൾ എവിടെയാണ്."
"അവളെയിപ്പോൾ ഹോസ്പിറ്റൽ
അഡ്മിറ്റ് ചെയ്‌തിരിക്കുകയാണ്.
എന്റെയാത്ര അങ്ങോട്ടേയ്ക്കാണ് .
അഡ്മിറ്റ് ചെയ്‌തിരിക്കുകയാണ്.
എന്റെയാത്ര അങ്ങോട്ടേയ്ക്കാണ് .
"അയ്യോ ചേച്ചിയ്ക്കെന്തു പറ്റിയതാ."
"യെ പേടിക്കാനൊന്നുമില്ല .
അച്ഛനാകാൻ പോവുകയാണ് ."
നാണമോടെ മാഷുപറഞ്ഞപ്പോൾ നെഞ്ചിലെ ഭാരമിറങ്ങി സന്തോഷം നിറഞ്ഞു.
അച്ഛനാകാൻ പോവുകയാണ് ."
നാണമോടെ മാഷുപറഞ്ഞപ്പോൾ നെഞ്ചിലെ ഭാരമിറങ്ങി സന്തോഷം നിറഞ്ഞു.
"ആഹാ ഈ പ്രായത്തിലും ഉശിരനാണല്ലോ."
"അതെ,നമ്മുടെ പ്രണയത്തിനു മരണമില്ല.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ
കിട്ടിയ പ്രണയസമ്മാനമാണ് നമ്മുടെ കുഞ്ഞു.
ഇനിപോകാൻ ആശുപത്രികളില്ല.
പോകാത്തദേവാലയങ്ങളില്ല.
ഇപ്പോഴാണനുഗ്രഹം കിട്ടിയത്."
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ
കിട്ടിയ പ്രണയസമ്മാനമാണ് നമ്മുടെ കുഞ്ഞു.
ഇനിപോകാൻ ആശുപത്രികളില്ല.
പോകാത്തദേവാലയങ്ങളില്ല.
ഇപ്പോഴാണനുഗ്രഹം കിട്ടിയത്."
മാഷിന്റെ മിഴികൾ നിറഞ്ഞുനിന്നു
ആനന്ദകണ്ണീരാണ്.ആ വാക്കുകളിൽനിന്നും
വ്യക്തമായിരുന്നു കാത്തിരുന്നു കിട്ടുന്നതിന് മധുരമേറെയായിരിക്കുമെന്ന്...
ആനന്ദകണ്ണീരാണ്.ആ വാക്കുകളിൽനിന്നും
വ്യക്തമായിരുന്നു കാത്തിരുന്നു കിട്ടുന്നതിന് മധുരമേറെയായിരിക്കുമെന്ന്...
"അതാണ് മാഷിന്റെ മുഖമിത്ര
ശോഭിച്ചു നില്ക്കുന്നത്."
ശോഭിച്ചു നില്ക്കുന്നത്."
"നമ്മുടെ സ്വപ്നങ്ങൾ പൂവണിയുന്നു.
നമുക്കായൊരു പിൻഗാമിയുണ്ടാകുക എന്നതിൽപരംസന്തോഷം വേറെയുണ്ടാകില്ല.
മോനും വിവാഹമൊക്കെ കഴിക്കുമ്പോൾ
കൂടുതൽ മനസ്സിലാകും."
നമുക്കായൊരു പിൻഗാമിയുണ്ടാകുക എന്നതിൽപരംസന്തോഷം വേറെയുണ്ടാകില്ല.
മോനും വിവാഹമൊക്കെ കഴിക്കുമ്പോൾ
കൂടുതൽ മനസ്സിലാകും."
നിഷ്കളങ്കനായൊരു മനുഷ്യനെ
പരിചയപ്പെടാൻ കഴിഞ്ഞ സന്തോഷം മനസ്സിൽ ആവോളമുണ്ട്. എന്തോ മാഷിനോടുവല്ലാത്തൊരടുപ്പം തോന്നുന്നു.
ഒരുയാത്രയിൽ നെഞ്ചോട്ചേർത്തുവയ്ക്കാൻ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു.
പരിചയപ്പെടാൻ കഴിഞ്ഞ സന്തോഷം മനസ്സിൽ ആവോളമുണ്ട്. എന്തോ മാഷിനോടുവല്ലാത്തൊരടുപ്പം തോന്നുന്നു.
ഒരുയാത്രയിൽ നെഞ്ചോട്ചേർത്തുവയ്ക്കാൻ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു.
"നാട്ടിലെ സന്ദേശം
പ്രതീക്ഷിച്ചിരിക്കുകയാണോ. മാഷ് ഫോൺ പോക്കറ്റിൽ വെയ്ക്കുന്നേയുണ്ടായിരുന്നില്ല."
"അതെ മോനെ.ഇന്നലെ നാട്ടിലേയ്ക്കുതിരിക്കുവാൻ നിന്നതാ.
ഒഴിവാക്കാൻ പറ്റാത്ത കാര്യം വന്നുകയറി പോകാൻ കഴിഞ്ഞിരുന്നില്ല.ഇപ്പോൾ
ഉള്ളിൽ വല്ലാത്തൊരുനീറ്റല്.രാവിലെ
അവള് വിളിച്ചിരുന്നു. ഇച്ഛായാ
വയറുനല്ലവേദനയുണ്ട് എന്നാപറഞ്ഞത്.
എത്രയും പെട്ടെന്ന് ആശുപത്രിയിൽ
എത്തിയാൽമതിയായിരുന്നു."

"മാഷ് സമാധാനപ്പെടൂ. ഇനികുറച്ചുസമയംകൂടി അല്ലെ ."
ബസ് പത്തനംതിട്ട കഴിഞ്ഞിരുന്നു.
ബസ് പത്തനംതിട്ട കഴിഞ്ഞിരുന്നു.
അച്ഛനാകാൻ പോകുന്ന മനുഷ്യന്റെ
മാനസ്സിക പിരിമുറുക്കങ്ങൾ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കടന്നുപോയത്.എന്റെ ചോദ്യങ്ങൾക്കുത്തരം കിട്ടാതായി.മാഷ്മയക്കത്തിലേയ്ക്കു പോയിരിന്നു.എന്റെ കണ്ണുകളിലും
മയക്കം പിടിമുറുക്കി.
മാനസ്സിക പിരിമുറുക്കങ്ങൾ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കടന്നുപോയത്.എന്റെ ചോദ്യങ്ങൾക്കുത്തരം കിട്ടാതായി.മാഷ്മയക്കത്തിലേയ്ക്കു പോയിരിന്നു.എന്റെ കണ്ണുകളിലും
മയക്കം പിടിമുറുക്കി.
കണ്ണുകൾതുറന്നപ്പോഴും മാഷ് നല്ല മയക്കത്തിലായിരുന്നു.ആറ്റിങ്ങൽ കഴിഞ്ഞു.
കുറച്ചുദൂരംകൂടി മാത്രം.ഹോൺമുഴക്കി മുന്നിലേയ്ക്കു പാഞ്ഞു.
ബസ് സ്റ്റാന്റിലേയ്ക്കടുത്തിരുന്നു.
യാത്രക്കാർ ഒരു വശത്തുനിന്നും എഴുന്നേൽക്കുവാൻ തുടങ്ങി...
കുറച്ചുദൂരംകൂടി മാത്രം.ഹോൺമുഴക്കി മുന്നിലേയ്ക്കു പാഞ്ഞു.
ബസ് സ്റ്റാന്റിലേയ്ക്കടുത്തിരുന്നു.
യാത്രക്കാർ ഒരു വശത്തുനിന്നും എഴുന്നേൽക്കുവാൻ തുടങ്ങി...
മാഷിന്റെ ഫോണിൽ ബെല്ലുമുഴങ്ങി
കേൾക്കുന്നുണ്ടായിരുന്നു.ചേച്ചിയായിരിക്കും
മനസ്സുമന്ത്രിച്ചു.ബസ് ഒരുഭാഗത്തേയ്ക്കു നിർത്തിയിട്ടു. ആൾക്കാർ ഇറങ്ങാൻ തുടങ്ങിയിരുന്നു...
കേൾക്കുന്നുണ്ടായിരുന്നു.ചേച്ചിയായിരിക്കും
മനസ്സുമന്ത്രിച്ചു.ബസ് ഒരുഭാഗത്തേയ്ക്കു നിർത്തിയിട്ടു. ആൾക്കാർ ഇറങ്ങാൻ തുടങ്ങിയിരുന്നു...
"മാഷെ എഴുന്നേൽക്കു...
എന്തൊരു ഉറക്കമാ ഇത്..."
എന്തൊരു ഉറക്കമാ ഇത്..."
പുറത്തുതട്ടി നോക്കി,ഞാനിവിടെയല്ല എന്നഭാവത്തിൽമയക്കത്തിലാണപ്പോഴും.
ഇന്നലെ ഉറങ്ങികാണില്ല.ശരീരം മാത്രമല്ലേയിവിടെയുള്ളു.മനസ്സ് നമ്മുടെ കാമുകിയുടെ അടുത്താകും.
ഫോണിൽ ബെൽമുഴങ്ങികേൽക്കുന്നുണ്ട്.
ഇന്നലെ ഉറങ്ങികാണില്ല.ശരീരം മാത്രമല്ലേയിവിടെയുള്ളു.മനസ്സ് നമ്മുടെ കാമുകിയുടെ അടുത്താകും.
ഫോണിൽ ബെൽമുഴങ്ങികേൽക്കുന്നുണ്ട്.
"മാഷേ ഫോണിൽ ബെല്ലടിക്കുന്നു,
ഇത്രയും നേരം നോക്കിയിരുന്നതല്ലേ. ചേച്ചിയാകും ഒന്നെടുക്കൂന്നെ ."..
ഇത്രയും നേരം നോക്കിയിരുന്നതല്ലേ. ചേച്ചിയാകും ഒന്നെടുക്കൂന്നെ ."..
ആവർത്തിച്ചു ഒരുപാടുവട്ടം...
എന്റെ കൈകൾവിറയ്ക്കുന്നുണ്ടോ.
"മാഷേ ഒന്നെഴുന്നേൽക്കൂ.
നമ്മുക്കിറങ്ങേണ്ട സ്ഥലമെത്തി."
"മാഷേ ഒന്നെഴുന്നേൽക്കൂ.
നമ്മുക്കിറങ്ങേണ്ട സ്ഥലമെത്തി."
"എന്തുപറ്റി". കണ്ടക്ടർ ഓടിവന്നു ചോദിക്കുമ്പോൾ നെഞ്ചിന്റെ തുടിപ്പ് ശരവേഗത്തിൽ പായുകയായിരുന്നു.
"മാഷ് എഴുന്നേൽക്കുന്നില്ല,
എന്നോട് സംസാരിച്ചു ഉറങ്ങിപ്പോയതാണ്."
എന്നോട് സംസാരിച്ചു ഉറങ്ങിപ്പോയതാണ്."
അപ്പോഴേയ്‌ക്കും ശരീരമാകെ തണുത്തു മരവിച്ചിയിരുന്നു.ആൾക്കാർ ചുറ്റിലും
കൂടി പരസ്‌പരം എന്തൊക്കയോ പിറുപിറുക്കുന്നുണ്ട്...
മാഷ്പോയെന്ന സത്യം വിശ്വസിക്കാൻ കഴിയുന്നില്ല.നമ്മൾ തിരഞ്ഞെടുക്കുന്ന
പലയാത്രകളും ലക്ഷ്യ സ്ഥാനത്തേയ്‌ക്കു
എത്തിച്ചേരില്ല അല്ലെ .സ്വപ്നങ്ങളും
ആഗ്രഹങ്ങളും ബാക്കിയാക്കി അദ്ദേഹം യാത്രയായി...

നിർത്താതെ ബെൽമുഴങ്ങി കേൾക്കുന്നുണ്ട്. ഫോൺ കൈയിലേയ്‌ക്കെടുത്തു.
"എത്ര സമയംകൊണ്ട് ഇച്ചായനെ വിളിക്കുവാ.ഇതെവിടെയാ".
ഇടറിയശബ്‌ദം കാതുകളിൽ മുഴങ്ങി.
"നമുക്ക് ആൺകുഞ്ഞാ പിറന്നത്.
ഇച്ചായനെപോലെയാണ് മുഖം.
മോന്റെ കരച്ചില് കേട്ടുവോ."
ഇച്ചായനെപോലെയാണ് മുഖം.
മോന്റെ കരച്ചില് കേട്ടുവോ."
വിറയാർന്ന കൈകളിൽ നിന്നും
ഫോൺ നിലത്തേയ്ക്കു പോയിരുന്നു.
ഫോൺ നിലത്തേയ്ക്കു പോയിരുന്നു.
ഒരുതലയ്ക്ക് ജനനവും
മറുതലയ്ക്ക് മരണവും...
മറുതലയ്ക്ക് മരണവും...
"ഹലോ മോനെ ഇറങ്ങാനുള്ള സ്ഥലമെത്തി."
കണ്ടക്ടറുടെ ശബ്ദം കേട്ടാണ് ഞെട്ടലോടെ കണ്ണുകൾ തുറന്നത്.സ്വപ്നമായിരുന്നോ.
ഇങ്ങനെ മനസ്സിനെ വേദനിപ്പിക്കുന്ന സ്വപ്നങ്ങളും കടന്നുവരുമോ.മാഷെ...
എന്റെ അടുത്തിരുന്ന മാഷിനെ കാണുന്നുണ്ടായിരുന്നില്ല.എന്നെ
വിളിക്കാതെ ഇറങ്ങിപോയതാണോ...

"കണ്ടക്ടർ ചേട്ടാ എന്റെ അടുക്കലിരുന്ന മാഷിനെ കണ്ടോ."
"മോന്റെ അടുക്കലൊ...?
അങ്ങനെയാരും ഉണ്ടായിരുന്നില്ലലോ."
അങ്ങനെയാരും ഉണ്ടായിരുന്നില്ലലോ."
"അല്ല ചേട്ടാ,ഇത്രയും നേരം
എന്നോടൊപ്പം ഉണ്ടായിരുന്നു."
എന്നോടൊപ്പം ഉണ്ടായിരുന്നു."
"ഏയ് ഇല്ലന്നെ...അടുക്കലാരും ഉണ്ടായിരുന്നില്ലല്ലൊ."...അപ്പോൾ എന്റെ കൂടെയാത്ര ചെയ്‌തത്....
ഫോണിൽ റിംഗ് മുഴങ്ങികേട്ടു...
'മമ്മ...
'മമ്മ...
"ഇച്ചായന്റെ അടുക്കലെത്തിയോ.
മമ്മയ്ക്കു തീരെ വയ്യാത്തതു കൊണ്ടാണ് വരാതിരുന്നതെന്നു പറയണം.
പപ്പയ്‌ക്കുവേണ്ടി മുട്ടിപ്പായി മോൻ പ്രാർത്ഥിക്കണം."
മമ്മയ്ക്കു തീരെ വയ്യാത്തതു കൊണ്ടാണ് വരാതിരുന്നതെന്നു പറയണം.
പപ്പയ്‌ക്കുവേണ്ടി മുട്ടിപ്പായി മോൻ പ്രാർത്ഥിക്കണം."
മമ്മനല്‌കിയ പനിനീർപുഷ്പം പപ്പയുടെ കല്ലറയിലേയ്‌ക്കു വെയ്ച്ചു.ഈ മകന്റെ പിറന്നാളായിട്ട് എന്തുസമ്മാനമാണ്
പപ്പനല്‌കുക.ഇതേ ഓർമ്മദിവസം വീണ്ടുമൊരു യാത്രയിൽ കൂടെവരുമെന്ന പ്രതീക്ഷയിൽ കല്ലറയുടെ അരികിലിരുന്നു
പപ്പയ്ക്കുവേണ്ടി പ്രാർത്ഥിച്ചു...
പപ്പനല്‌കുക.ഇതേ ഓർമ്മദിവസം വീണ്ടുമൊരു യാത്രയിൽ കൂടെവരുമെന്ന പ്രതീക്ഷയിൽ കല്ലറയുടെ അരികിലിരുന്നു
പപ്പയ്ക്കുവേണ്ടി പ്രാർത്ഥിച്ചു...
ശരൺ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക