
ചേച്ചി എപ്പോഴാ ഒന്നിങ്ങോട്ടു വരുക
അടുത്താഴ്ച വരം മോളെ
അത് പറഞ്ഞാൽ പറ്റില്ല നാളെ തന്നെ വരണം ,നിങ്ങളെല്ലാവരും കൂടെ ഓരൊരു പരുപാടി ഒപ്പിച്ചിട്ടു ഇപ്പൊ എനിക്കൊരു സമധാനവുമില്ല
ഇപ്പൊ വന്നാൽ ഹരിയേട്ടന്റെ ലീവ് പ്രശനമാകും മോളെ ,കൂടാതെ ഉണ്ണിക്കുട്ടന്റെ ക്‌ളാസും കുറെ പോകും ,,ആട്ടെ എന്റെ മോൾക്കെന്താ പ്രശനം ?
അയാള് എന്നെ ഫോണിൽ വിളിച്ചു ?
ആര്
അതെ അയാൾ തന്നെ ,,നിങ്ങളെല്ലാവരും കൂടി എനിക്കുവേണ്ടി കണ്ടെത്തിയ ചെറുക്കൻ
എന്നിട്ടു ?
എന്നോടെന്തൊക്കെയോ ചോദിച്ചു ,,ഞാൻ മൂളികേട്ടതു മാത്രമേ ഉള്ളു
അതിനെന്താ ?
അല്ലാ ,,എനിക്ക് എങ്ങനാ സംസാരിക്കേണ്ടത് എന്നൊന്നും അറിയില്ല
അയ്യേ അതൊക്കെ ഞാനാണോ നിനക്ക് പറഞ്ഞുതരേണ്ടതു ,,
പിന്നല്ലാതെ ,,ഡിഗ്രി ഫിസ്റ് ഇയറിനു പഠിക്കുന്ന എനിക്ക് കല്യാണവും ഉറപ്പിച്ചിട്ടു ,,ആള് എന്തൊക്കെയോ പറയുന്നു ചിലതൊക്കെ കേട്ടിട്ട് എനിക്ക് നാണമാകുന്നു
എന്തിനാ നാണിക്കുന്നതു ,,രണ്ടാഴ്ചകഴിഞ്ഞാൽ നിന്റെ ഭർത്താവാകേണ്ട ആളല്ലേ ?
എന്നാലും എന്തൊക്കെയാ അയാള് പറയുന്നത് ,,അയാൾക്ക് ഉടനെ തന്നെ രണ്ടു കുട്ടികളെ വേണം പോലും അത് ഇരട്ടയായാൽ വളരെ നന്ന് എന്നൊക്കെയാ പറയുന്നത് ,,എനിക്കെന്തോ കേൾക്കുമ്പോൾ എന്റെ ജീവൻ പോകുന്നു പേടിയാകുന്നു ,,,ഇപ്പൊ ഈ കല്യാണം നമുക്ക് വേണോ ചേച്ചി ,,ഒരു രണ്ടുമൂന്നു വര്ഷം കഴിഞ്ഞുപോരെ ?
മോളെ നിനക്ക് പതിനെട്ടു വയസ്സേ ആയുള്ളൂ എന്നനിക്കറിയാഞ്ഞിട്ടല്ല ,,ഇതു നല്ല ആലോചനയാണ് , നല്ല പയ്യൻ,, ദുശീലങ്ങൾ ഒന്നുമില്ല ,,നല്ല വിദ്യാഭ്യാസം,, ഒക്കെ ചേർന്നൊരാലോചന ഇനി ഒരുപക്ഷെ കിട്ടിയെന്നുവരില്ല ,,മോൾക്കറിയാലോ അച്ഛന് വയ്യാതായി തുടങ്ങി ,എത്രയും പെട്ടെന്ന് നിന്നെ ആരുടെയെങ്കിലും കയ്യിലേൽ പ്പിച്ചാൽ അച്ഛന് അത്രയും സമാധാനം കിട്ടും ,,വിവാഹമുറപ്പിച്ചവർ തുറന്നു സംസാരിക്കുന്നതൊക്കെ സാധാരണയാണ് അത് വിവാഹജീവിതത്തിലേക്ക് കടന്നുവന്നുകഴിഞ്ഞാൽ മോൾക്ക് മനസ്സിലാകും ,,
അതുമല്ല അയാളെന്നോട് ഒരുമ്മ തരുമോ എന്നൊക്കെ ചോദിക്കുന്നു
എന്നിട്ടു നീ കൊടുത്തോ ?
അയ്യേ ഞാൻ ,,ഒന്നും മിണ്ടാതെ നിലക്കും
ഹഹ അത് നന്നയി
ചേച്ചിക്കൊക്കെ തമാശ ആദ്യരാത്രി അയാളുടെ അടുത്തേക്ക് ചെല്ലുന്ന കാര്യം ഓർത്തിട്ടു ഒരാഴ്ചയായി എനിക്കുറക്കില്ല ,,ചേച്ചിക്കറിയോ ?
അതെന്തിനാ മോള്‌പേടിക്കുന്നതു ,ഇതൊക്കെ എല്ലായിടത്തും നടക്കുന്നതും നടക്കേണ്ടതും അല്ലെ ,,?
എന്നാലും ഒരിക്കൽ മാത്രം കണ്ട ഒരാളുടെ കൂടെ ഒരു മുറിയിൽ അന്തി ഉറങ്ങുക എന്നൊക്ക്കെ പറയുന്നത് ,,ചേച്ചിക്ക് നല്ല ദൈര്യം കാണും എനിക്കതില്ല
എടീ കുറുമ്പീ ,,ചേച്ചിയെകളിയാക്കുന്നോ ,,നോക്കട്ടെ ചേച്ചിക്ക് നേരത്തെ വരാൻ പറ്റുമോ എന്ന് ബാക്കി കാര്യങ്ങൾ ഒക്കെ നമുക്ക് നമ്മുടെ ആ പഴയറൂമിലിരുന്നു നേരിട്ട് സംസാരിക്കാം
ഉഷയ്ക്കറിയാം അവളുടെ അനുജത്തികുട്ടിയെ ,,തന്നെക്കാൾ പത്തുവയസ്സിനിളയവൾ ,,, കുറേക്കാലം മുൻപ് വരെ അമ്മയുണ്ടായിരുന്നെങ്കിലും അവൾക്കു താനും ഒരമ്മയായിരുന്നു ,,തന്റെ ഉക്കതിരുന്നാണ് അവൾ വളർന്നത് ,തന്റെ കൈപിടിച്ചാണ് അവൾ ആദ്യമായി നടത്തം തുടങ്ങിയത് ,ആദ്യമായി പെൻസിലെടുത്തുകൊടുത്തു അവൾക്കു അദ്യക്ഷരങ്ങൾ കുറിച്ച് പഠിപ്പിച്ചതും താനാണ് , ഒരുകുട്ടിയിൽ നിന്നും ഒരു യഥാർത്ഥ പെണ്ണിലേക്കു അവളെ ദൈവം സന്നിവേശിപ്പിച്ചപ്പോൾ അതുകണ്ടുകരഞ്ഞു തന്നിലേക്ക് ഓടിവന്നപ്പോൾ അതിന്റെ മഹത്വവം അവളിലിനി ഉണ്ടാകുന്നമാറ്റങ്ങളും പറഞ്ഞുബോദ്യപ്പടുത്തിയതും താനാണ് ,,എന്നിലൂടെ തന്നെയാണ് അവളുടെ ജീവിതചക്രം മുഴുവൻ കറങ്ങിയത് ,ഉടുവിൽ സുമംഗലിയാവാൻ പോകുന്ന കുഞ്ഞുപെങ്ങൾക്കു ഒരു അമ്മയുടെ ഉപദേശങ്ങൾ കൊടുക്കാൻ വീണ്ടും ഒരു നിയോഗം
രണ്ടുവര്ഷങ്ങൾ കാലത്തിലേക്ക് കൂട്ടിവെച്ചപ്പോൾ ഒരോണക്കാലത്തു എല്ലാവരും തറവാട്ടുവീട്ടിൽ ഒത്തുകൂടി
എന്താ ചേച്ചി വൈകിയത് ,,എത്രസമയമായി ഞാൻ കാത്തിരിക്കുന്നു ? ഹരിയേട്ടനും മോനും എവിടെ
ട്രെയിൻ വൈകി മോളെ ,ഹരിയേട്ടനും മോനും കവലയിൽ ഇറങ്ങി മൂപ്പരുടെ പഴയ സുഹൃദങ്ങളെ കണ്ടിട്ടാണ് ഇറങ്ങിയത് ,,,,എവിടെ നമ്മുടെ പൊന്നൂസ് ?
ഉണ്ണിയേട്ടാ ,,,,,കുഞ്ഞിനെ കൊണ്ടുവാ
ഓ ആളുവിടെ ഉണ്ടായിരുന്നോ ,ഞാൻ വിചാരിച്ചുപുറത്തുപോയികാണും എന്ന്
അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെവാങ്ങി ചുംബിക്കുമ്പോൾ താൻ ഇടംകണ്ണുകൊണ്ടു കണ്ടു ,,തന്റെ അനിയത്തികുട്ടി അവളുടെ ആ പഴയപേടിയുള്ള അയാളുടെ കവിളിൽ പിച്ചുന്നതു ,,,കൂടെ അവളുടെ വയറ്റിൽ നിന്നും രണ്ടാമത്തെ ആളുടെ ചാഞ്ചാട്ടവും ,,,
ലതീഷ് കൈതേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക