Slider

തനിയെ

0


നാളെ ഒരു വിവാഹത്തിനു പോവാനുള്ള തയ്യാറെടുപ്പിലാണു ഞാൻ .എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു മുഹൂർത്തമായിരിക്കാം നാളെ .അല്ലെങ്കിൽ ഒരു പക്ഷേ എന്റെ ജീവിതത്തെ തന്നെ നാളെത്തെ ദിവസം മാറ്റിമറച്ചേക്കാം ....
ഈ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് എനിക്ക് പതിനെട്ടു വയസ്സ് പൂർത്തിയായത് ......
കഴിഞ്ഞ കുറേ വർഷങ്ങളിലായി മറക്കാൻ പറ്റാത്തതായി പലതും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് .
അമ്മയുടെ പെന്നോമനയായിരുന്നു ഞാൻ . അമ്മയുടെ അടുക്കലേക്ക് ഓടിയടുക്കാനായുള്ള പകലുകൾ .. അമ്മയുടെ ചിറകിനടിയിലെ എന്റെ രാത്രികൾ .....
സ്കൂൾ വിട്ടു വീട്ടിലേക്കോടി വന്ന പത്തു വയസ്സുകാരി അന്നു കണ്ടത് ഒരു കഷ്ണം കയറിൽ തൂങ്ങിയാടുന്ന അമ്മയുടെ മരവിച്ച കാലുകളായിരുന്നു .വെള്ള പുതപ്പിച്ച അമ്മയുടെ ശരീരം അഗ്നിയിൽ ചാമ്പലാകാൻ കൊണ്ടുപോയപ്പോഴും ആരും പറഞ്ഞില്ല എന്തിനാ അമ്മ എന്നെ ഒറ്റയ്ക്കാക്കിയതെന്ന് .അന്നത്തെ എന്റെ ചോദ്യങ്ങൾക്കും ആരും മറുപടി നൽകിയില്ല അന്നും...... ഇന്നും ....
യൂണിഫോം അലക്കാനും ,ഭക്ഷണം വാരി തരാനും ,ഹോം വർക്കു ചെയ്യാനൊന്നും ആരും കൂട്ടിനു വരാതിരുന്നപ്പോഴാണ് ഒറ്റയ്ക്കായെന്ന സത്യം മനസ്സിലായത് .
അന്നൊരിക്കൽ വല്ല്യമ്മ പറഞ്ഞു ...
'മുകളിൽ ചിരിച്ചു നിൽക്കണ നക്ഷത്രമാണ് അമ്മ .. ഭൂമിയിലെ അമ്മേടെ മാലാഖയെ നോക്കി ചിരിക്കാണ് അമ്മയെന്നു ... ...
അന്നു മുതൽ എല്ലാ ദിവസവും ഞാൻ നക്ഷത്രങ്ങളോടു കഥ പറയും .പകൽ മുഴുവൻ എന്നെ ഒറ്റയ്ക്കാക്കിയിട്ട് രാത്രിയിൽ എന്റെ കഥ കേൾക്കാൻ ഓടി വരുമായിരുന്നു നക്ഷത്രങ്ങൾ....
അച്ഛൻ എന്നോടു ഒരിക്കൽ പോലും ദേഷ്യപ്പെട്ടിട്ടില്ല .. മുഖം കറുപ്പിച്ച് എന്നെ നോക്കിയിട്ടു പോലുമില്ല .സത്യത്തിൽ എന്നെ സ്നേഹിച്ചിട്ടു പോലുമില്ല .. അമ്മയുടെ മരണ ശേഷം ഇവിടെ തനിച്ചായിരുന്നു .രാത്രി ഇരുട്ടി വീട്ടിൽ കയറി വരുന്ന അച്ഛനെ ഞാൻ പലപ്പോഴും കാണാറുപോലും ഇല്ലായിരുന്നു ...
എന്നോടും ആരും സംസാരിക്കാറുമില്ലായിരുന്നു ... അന്നൊക്കെ പകലിനെ പേടിക്കുന്ന പെൺക്കുട്ടി ആയിരുന്നു ഞാൻ. ഇരുട്ടിനെ ഇഷ്ടമായിരുന്നു എനിക്ക് .നിറങ്ങളില്ലാത്ത എന്റെ ജീവിതം പോലെയായിരുന്നു ഇരുട്ടിന്റെ ശൂന്യത ..
അമ്മയില്ലാത്തതിന്റെ ദു:ഖം ഏറ്റവും അധികം അലട്ടിയത് പാവാടത്തുമ്പിലെ ചുവന്ന പൊട്ടുകളായിരുന്നു ... അന്ന് അടുത്ത വീട്ടിലെ നാണിത്തള്ള പറഞ്ഞു .
'വല്ല്യപ്പെണ്ണായി ... ഇനി തുള്ളി ചാടി ഒന്നും നടന്നേക്കരുത്.... അല്ല പറഞ്ഞിട്ടെന്താ കാര്യം ...ഇതൊക്ക പറഞ്ഞുക്കൊണ്ടുക്കാനുള്ള തള്ള നേരത്തെ പോയില്ലേ .....
വല്ല്യമ്മ പറഞ്ഞ നക്ഷത്രകഥകളൊക്കെ കെട്ടുകഥകളാണെന്ന് മനസ്സിലായിട്ടും അത് അംഗീകരിക്കാൻ പലപ്പോഴും മനസ്സു വിസ്സമതിച്ചു.
ഇതിനിടയിൽ ഒരുപാട് ഋതുക്കൾ മാറി മാറി കടന്നു പോയി .ക്ലാസ്സ് മുറികളേക്കാളേറെ വീടിന്റെ ചുവരുകൾക്കിടയിലെ സ്വാതന്ത്ര്യമായിരുന്നു എനിക്ക് പ്രിയം ...
രണ്ട് ദിവസങ്ങൾക്കു മുമ്പാണ് അച്ഛന്റെ വിവാഹമെന്നെ അറിയിച്ചത് .നാളെ അച്ഛൻ വിവാഹിതനാകുന്നു .ഈ വീടിനു പുതിയ അവകാശി വരുന്നു .... അച്ഛന്റെ വിവാഹത്തിൽ പങ്കെടുക്കേണ്ടി വരുന്ന മകൾ ......
ഒരു പതിനെട്ടുകാരിയുടെ മനസ്സിന് അംഗീകരിച്ചു നൽകാൻ സാധിക്കുന്നില്ല അച്ഛന്റെ വിവാഹമെന്ന സത്യത്തെ ....
അമ്മ ജീവിച്ച മുറിയിൽ ഇനി പുതിയ ഒരു സ്ത്രീ .പതിയെ പതിയെ ഞാനും ഒരു ഭാരമായി മാറും .അടുക്കള്ള പുറത്ത് നാണിത്തള്ള അടക്കം പറഞ്ഞതു കേട്ടു .
' അല്ല അവനിന്തെതിന്റെ കേടാ ... ഇത്രയും പ്രായമുള്ള ഒരു പെണ്ണുള്ളതല്ലേ ഒന്നുമില്ലേലും ... ഇനി ഇപ്പം അടങ്ങി ഒതുങ്ങി മിണ്ടാതിരുന്നാൽ പുത്തനച്ചി വലതും കഴിക്കാൻ കൊടുക്കായിരിക്കും ...
ഒരുപക്ഷേ നാളെ മുതൽ തീർത്തും ഞാനിവിടെ ആരുമല്ലാതാവും ... ചുവരുകൾക്കിടയിലെ സ്വാതന്ത്ര്യം പോലും നഷ്ടമായേക്കാം......
ഇരുളും വെളിച്ചവും മാറി മാറി ഭയപ്പെടുത്തുന്ന ദിനങ്ങൾ .... ഒരു പക്ഷേ എന്റെ അടുക്കലേക്കും മരണം ചൂളം വിളിച്ചെത്തിയാക്കാം .... അല്ലെങ്കിൽ കഴുകൻ കണ്ണുകൾക്കിടയിൽ കുടുങ്ങിയേക്കാം ഈ ജീവിതം ......
ആര്യലക്ഷ്മി.
Unni Madhavan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo