Slider

ജിമിക്കി കമ്മൽ (കഥ)

0

Image may contain: 1 person, selfie and closeup

ജിമിക്കി കമ്മൽ പാട്ട് ടി വി യിലും റേഡിയോയിലും കേൾക്കുമ്പോൾ അതുവരെ സ്നേഹത്തോടെ ഇരിക്കുന്ന അമ്മുമ്മയും അപ്പൂപ്പനും തുടങ്ങും വഴക്ക്. കൊച്ചുമോൻ ബാലു ഇത് കുറച്ചു ദിവസമായി ശ്രദ്ധിക്കുകയാണ്.എന്താണ് ഇതിനു കാരണമെന്ന് അവന്‌ മനസ്സിലാകുന്നില്ല....
അന്നും പതിവ് പോലെ വഴക്ക് തുടങ്ങിയപ്പോൾ ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു ബാലു അവർക്കരുകിലേക്ക് പോയ്.രണ്ടുപേരും മുഖവും വീർപ്പിച്ചു പരസ്പരം തിരിഞ്ഞിരുപ്പുണ്ട്.
"എന്താ അപ്പുപ്പ പ്രശ്നം ജിമിക്കി കമ്മൽ കേൾക്കുമ്പോൾ തുടങ്ങുന്നതാണല്ലോ രണ്ടുപേരും.എനിക്കിന്ന് കാര്യം അറിയണം എന്താണെന്ന്‌."
അപ്പുപ്പനോട് ബാലു ചോദിച്ചു.
"ബാലു നീ കോളേജിൽ പോകുന്നെങ്കിൽ പൊയ്ക്കോ. ഞങ്ങളുടെ പ്രശ്നം തീർക്കാൻ നിൽക്കേണ്ട.അത് തീരില്ല.നിന്റെ അമ്മുമ്മ ഇങ്ങനെ പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കും"
"ഓഹോ.. അപ്പോൾ ഞാനാണോ പ്രശ്നം ഉണ്ടാക്കുന്നെ. എന്നെ ചതിച്ചതും പോരാ. ഇപ്പോൾ ഞാൻ ആയി കാരണം"
അമ്മുമ്മ ദേഷ്യത്തോടെ ചോദിച്ചു.
"നിന്നെ ഞാൻ എന്ത് ചതിച്ചെന്ന.. പണ്ടെങ്ങോ നടന്ന കാര്യം വച്ച് നീ കൂടുതൽ ഇളകണ്ട. എന്നെ വേണ്ടെങ്കിൽ ഡിവോഴ്‌സ് ചെയ്തോടി..."
ബാലുവിന് ഇത് കേട്ട് ചിരി വന്നു.
" അയ്യട.. ഡിവോഴ്‌സ് ചെയ്യാൻ പറ്റിയ പ്രായം.മിണ്ടാണ്ടിരുന്നോണം രണ്ടും.. കൊച്ചു പിള്ളേരെ പോലെ തമ്മിലടിക്കുന്നു.മര്യാദക്ക് കാര്യം എന്താന്ന് വെച്ച പറഞ്ഞോ. പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ ഞാൻ സഹായിക്കാം. "
രണ്ടുപേരും ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു പഴയ പോലെ ഇരുന്നു.
ബാലു അമ്മുമ്മയുടെ അടുത്ത് കെട്ടിപിടിച്ചിരുന്നുകൊണ്ട് ചോദിച്ചു.
"എന്റെ പൊന്നമ്മു കാര്യം പറഞ്ഞേ. എന്താ കാര്യം.".
അമ്മുമ്മ ഒന്നും മിണ്ടുന്നില്ല.
ബാലു അപ്പൂപ്പന്റെ അടുത്തേക്ക് പോയ്.
"അപ്പു കാര്യം പറ"
അപ്പൂപ്പനും ഒന്നും മിണ്ടാതായപ്പോൾ ബാലു ദേഷ്യത്തോടെ എണീറ്റു.
"എന്നാൽ രണ്ടാളും തല്ലു കൂടി മരിക്ക് ഞാൻ പോണു.."
അവൻ മുറി വിട്ടു പോയതും അമ്മുമ്മ ദേഷ്യത്തോടെ എണീറ്റ് അപ്പൂപ്പന്റെ അരികിലേക്ക് വന്നു.
"ഞാൻ എന്റെ ചെറുമകനോട് പറഞ്ഞിരുന്നെങ്കിൽ. നാണം കെട്ടേനെ നിങ്ങൾ"
"എങ്കിൽ പറയാത്തതെന്താ . വർഷങ്ങൾക്ക് മുൻപ് നീ വളരെ ഇഷ്ടപ്പെട്ട ജിമിക്കി കമ്മൽ ഞാൻ എടുത്തു കോണ്ടുപോയ വിറ്റെന്ന്"
"അതെ . പറഞ്ഞിരുന്നെങ്കിൽ . ചെറുമോന്റെ മുന്നിൽ നാണം കെട്ടേനെ.
"എടി.. അത്രക്ക് പറയാൻ . അത് നീ വാങ്ങിയതൊന്നും അല്ലലോ. ഞാൻ വാങ്ങി തന്നതല്ലേ. അത് കണ്ടിട്ടല്ലേ എന്റെ പുറകെ വന്നത്.അപ്പോൾ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും."
"അപ്പോൾ ഇതായിരുന്നല്ലേ രണ്ടുപേരുടെയും വഴക്കിന്റെ കാരണം"
അതുവരെ മുറിക്ക് പുറത്ത് പതുങ്ങി നിന്ന ബാലു അകത്തേക്ക് വന്നു.രണ്ടാളും ഞെട്ടിപോയ്.
"എന്തായാലും അപ്പൂപ്പൻ ചെയ്തത് ശരി ആയില്ല. അമ്മുമ്മയുടെ ജിമിക്കി കമ്മൽ കട്ടെടുകണ്ടായിരുന്നു"
"അങ്ങനെ ചോദിക്ക് ബാലു മോനെ... ."
അമ്മുമ്മ ഒരു സപ്പോർട്ട് കിട്ടിയ പോലെ പറഞ്ഞു.
" നിന്റെ അമ്മുമ്മ പറയുന്ന മണ്ടത്തരമൊന്നും വിശ്വസിക്കരുത് മോനേ. ഇവളുടെ ജിമിക്കി കട്ടെടുത്ത് വിറ്റിട്ടു വേണോ എനിക്ക് എന്തേലും കാര്യം സാധിക്കാൻ... ആവശ്യത്തിനു സമ്പത്ത് തലമുറകളായിട്ട് ഈ കുടുംബത്ത് ഉണ്ട്.'
അപ്പൂപ്പനും വാശിയോടെ പറഞ്ഞു
"അതും ശരി ആണല്ലോ . എങ്കിൽ പിന്നെ അപ്പൂപ്പൻ എന്തിനാണ് മോഷ്ടിച്ചത്.. അത് കൂടി പറ'
ബാലു ചോദിച്ചതു കേട്ട് വിഷമത്തിലായ അപ്പൂപ്പൻ അവനോടു കുറച്ചു കാത്തിരിക്കാൻ പറഞ്ഞിട്ട് തന്റെ റൂമിലേക്ക് പോയ്,
കുറച്ച് കഴിഞ്ഞു ഒരു കുഞ്ഞു പെട്ടിയുമായി തിരികെ വന്നു.അതും കൊണ്ടു ചെറുമകന്റെയും അമ്മുമ്മയുടേയും അടുത്ത് ഇരുന്നു.
അമ്മുമ്മ ഈ പെട്ടി കണ്ടിട്ടുണ്ടെങ്കിലും അത് ഇത്ര വർഷങ്ങളായിട്ടും തുറന്നിട്ടില്ല അതിനു ശ്രമിച്ചിട്ടില്ല.
അപ്പൂപ്പൻ അത് മെല്ലെ തുറന്നു.അകത്ത് ഒരു ജിമിക്കി കമ്മൽ.അമ്മുമ്മ അത്ഭുതപ്പെട്ടു.വർഷങ്ങൾക്ക് മുൻപ് നഷ്ട്ടപ്പെട്ടു പോയ അതെ കമ്മൽ. ബാലുവിനും അതിശയമായി.
"അപ്പോൾ ഇത്രം കാലം നിങ്ങൾ ഇത് ഒളിപ്പിച്ചു വച്ചിരുന്നു അല്ലെ മനുഷ്യ...?
എന്തിനു വേണ്ടിയാ അത് ചെയ്തത്.
അമ്മുമ്മക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ആ കമ്മൽ കൈകളിൽ എടുത്ത് നെഞ്ചോടു ചേർത്തു.,.....തിരികെ പെട്ടിക്കുള്ളിൽ തന്നെ വച്ചു.
"അപ്പൂപ്പൻ എന്തിനാ അമ്മുമ്മ കാണാതെ ഇത്രേം വർഷങ്ങൾ ഇത് ഒളിപ്പിച്ചു വച്ചത്?. ബാലു ചോദിച്ചു.
"അത് .......
"കാര്യം പറ......
കുറച്ചു നേരം മിണ്ടതിരുന്ന അപ്പൂപ്പൻ പറഞ്ഞു തുടങ്ങി ആ രഹസ്യം.
"അമ്പത് വർഷങ്ങൾക്ക് മുമ്പത്തെ കഥയാണ്. ഇവളെ പ്രണയിക്കാൻ വേണ്ടി ഞാൻ നടന്നിരുന്ന കാലം..പുറകെ എത്ര നടന്നിട്ടും ഇവൾ എന്നെ മൈൻഡ് ചെയ്തില്ല.ഇവളെ അടുപ്പിക്കാൻ ഒരു വഴിയും തേടി നടന്ന എനിക്ക് ഒരു വഴി തുറന്നു കിട്ടി. ഉത്സവ പറമ്പുകളിൽ അവളും കൂട്ടുകാരികളും കറങ്ങി നടന്നു മാലയും വളയും വാങ്ങി കൂട്ടുക പതിവായിരുന്നു.. ഇവൾ കൂടുതലും വാങ്ങുക കമ്മലുകളായിരിന്നു.
അങ്ങനെ ഇവളുടെ ഒരു കൂട്ടുകാരി വഴി അറിഞ്ഞു ഞാൻ.ഇവൾ ഒരു സ്വർണ ജിമിക്കി കമ്മൽ ആഗ്രഹിക്കുന്നെണ്ടെന്ന്. പക്ഷെ ഇവളുടെ വീട്ടിൽ നിന്നും അത് വാങ്ങി കൊടുക്കുന്നില്ല. ആ അവസരം മുതലാക്കി ഞാൻ ഒരു ജിമിക്കി കമ്മൽ പണിത് കൂട്ടികരി കൈവശം കൊടുത്ത് ഇവളെ ഏല്പിച്ചു. ആദ്യം വാങ്ങാൻ മടിച്ചെങ്കിലും പിന്നെ വാങ്ങി. അവിടന്ന് തുടങ്ങി പ്രണയം. എങ്ങനെയോ ഈ കമ്മൽ ഇവളുടെ വീട്ടുകാർ കണ്ടുപിടിച്ചു.. അകെ പ്രശ്നമായി. ഒടുവിൽ ഇവളെ എനിക്ക് കെട്ടിച്ചു തരേണ്ട അവസ്ഥ വന്നു.
അപ്പൂപ്പന്റെ കഥ കേട്ട് ബാലു അത്ഭുതപ്പെട്ടു..അത് വരെ ദേഷ്യത്തിലായിരുന്ന അമ്മുമ്മയുടെ മുഖത്ത് നാണം വരുന്നതും അവൻ കണ്ടു.
"
അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടു കൊടുത്ത സമ്മാനം അപ്പൂപ്പൻ എന്തിനാണ് ഇത്രേം നാളും ഒളിപ്പിച്ചു വച്ചത്" . ബാലു ചോദിച്ചു.
" അങ്ങനെ ചോദിക്ക് മോനെ'. അമ്മുമ്മ.
"അതിനും ഉണ്ട് കാരണം. നീ ചെറുമകനാണെങ്കിലും. കോളേജിൽ പഠിക്കുന്ന ചെക്കനല്ലേ. നിന്നോട് പറയാൻ നാണം ഒന്നും നോക്കാനില്ല.
എന്റെ മകൻ അതായത് നിന്റെ അച്ഛൻ നിന്റെ അമ്മയെ കല്യാണം കഴിച്ചുകൊണ്ടു വരുന്നതിനു കുറച്ചു ദിവസം മുമ്പ് വരെ ഈ ജിമിക്കി ഇവളുടെ കാതിൽ ഉണ്ടായിരുന്നു.. ഒരുപാട് പവൻ സ്വർണം കൈവശം ഉണ്ടായിരുന്നെങ്കിലും ഈ കമ്മൽ മാറ്റി ധരിച്ചിരുന്നില്ല. അത് ഞങ്ങളുടെ പ്രണയ സാഫല്യത്തിന്റെ ഓർമ്മക്കായി എന്നും കാണാൻ കാതിൽ അണിയണമെന്ന് എന്റെ നിർബന്ധവും ഇവളുടെ തീരുമാനവും ആയിരുന്നു. മോൻ കല്യാണം കഴിച്ചുപുതിയ മരുമകൾ വന്നുകയറുമ്പോൾ ഈ ജിമിക്കി കമ്മലോക്കെ ധരിക്കുന്നത് ശരി അല്ലന്നു കരുതി നിന്റെ അമ്മുമ്മ ഈ കമ്മൽ അഴിച്ചു വെച്ചു. വേദനയോടെ ആണെങ്കിലും ഞാൻ സമ്മതിച്ചു. പക്ഷെ അത് ഇവളുടെ സ്വഭാവം വച്ച്.മകൾക്കോ , മരുമകൾക്കോ കൊടുത്താലോ എന്നുള്ള ചിന്ത എന്നെ അലട്ടി.അതിനാൽ ഞാൻ സൂക്ഷിക്കാൻ എന്ന് വ്യാജേന അത് വാങ്ങി.. കുറച്ചു ദിവസം കഴിഞ്ഞു ഒരാവശ്യത്തിനായി വിറ്റു എന്ന് കള്ളം പറഞ്ഞു. എനിക്ക് എന്നും ആ കമ്മലുകൾ കാണണമെന്ന് പഴയ കാമുക ഹൃദയം കൊതിച്ചു. അതിനുവേണ്ടിയ ഇങ്ങനെ ചെയ്തത്. മുൻപ് ഇവള് പറയുമായിരുന്നു .മരിക്കുമ്പോളും ഇവളെ ഇതണിയിച്ചു ദഹിപ്പിക്കണമെന്ന്
അപ്പൂപ്പൻ ഇത്രേം പറയുന്നത് കേട്ട ശേഷം ബാലുവിന്റെ കണ്ണുകൾ നിറഞ്ഞുപോയി.. അമ്മുമ്മ ഉറക്കെ കരഞ്ഞു പോയ്.
"നിങ്ങൾക്ക് ഈ കാര്യം എന്നോട് പറയാമായിരുന്നില്ലേ മനുഷ്യാ.. മറ്റെന്തിനെക്കാൾ ജീവനായിരുന്നു ഈ കമ്മൽ എനിക്ക്.ഞാൻ ആർക്കെങ്കിലും കൊടുക്കോ. ഒരുപാട് കമ്മൽ വാങ്ങി കൂട്ടുന്ന ഞാൻ. അതൊന്നും അത് വരെ അണിനിട്ടില്ല.
"അപ്പോൾ നിങ്ങളുടെ പ്രശ്നം സോൾവ് ആയില്ലേ.. എന്റെ പണി കഴിഞ്ഞു. ഇനി രണ്ടുപേരും വഴക്കുണ്ടാക്കാൻ വായ തുറക്കുന്നത് കാണരുത്"
ബാലു പറഞ്ഞു.
"നിങ്ങൾ ആ കമ്മൽ ഇങ്ങു തന്നെ ഇനി ഞാൻ സൂക്ഷിച്ചോളാം."
അപ്പൂപ്പൻ പുഞ്ചിരിച്ചു കൊണ്ട് മുത്തശ്ശിയെ ചേർത്ത് പിടിച്ചു.കമ്മൽ കയ്യിൽ കൊടുത്തു.ഇത് കണ്ട ബാലു.
"റോമാൻസ് ചെറുമകന്റെ മുന്നിൽ വച്ച് വേണ്ട ഞാൻ പോയേക്കാം"
"ഒന്ന് പോടാ ചെക്കാ" . രണ്ടുപേരും കൂടി അവനെ സ്നേഹത്തോടെ അടിക്കാൻ കൈ ഓങ്ങി. ബാലു ചിരിച്ചുകൊണ്ട് മുറിവിട്ടിറങ്ങി....
===========
രതീഷ് സുഭദ്രം..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo