
ഐശ്വര്യയുടെ തുടുത്ത വിരലുകൾ ഹരിയുടെ ദൗർബല്യമായിരുന്നു.
വെളുത്തുരുണ്ട ആനക്കൊമ്പ് പോലെ തോന്നിപ്പിക്കുന്ന കൈയ്യിലെ തിളങ്ങുന്ന വിരലുകളും, ചായം പൂശാത്ത ഇളം ചുവപ്പ് നിറമാർന്ന നഖങ്ങളും കാണുമ്പോൾ അതിലൊന്ന് തൊടാനും നുള്ളി നോക്കാനുമുള്ള കൊതിയെ അവൻ അടക്കിയെങ്കിലും അതിലേക്കു നോക്കാതിരിക്കാൻ അവനു കഴിഞ്ഞിരുന്നില്ല
വിരലുകൾ നോക്കി നടന്ന അവൻ അവളുടെ കണ്ണിൽ പെടുന്നതോ വിരലുകളെക്കാൾ തുടുത്ത അവളുടെ മുഖത്ത് വെറുപ്പ് നുരയുന്നതോ അവൻ അറിഞ്ഞതുമില്ല
അത് കൊണ്ടായിരിക്കണം ഒരു കർക്കിടകത്തിലെ മഴയിൽ ആരോ ഓടി കയറുമ്പോൾ ചവിട്ടി കയറ്റിയ വെള്ളത്തിൽ പടി ഇറങ്ങി ഓടി വന്ന അവന്റെ കാല് തെറ്റിയതും
എതിരെ വരികയായിരുന്ന അവളെയും തട്ടിയിട്ട് കൊണ്ട് നിലത്തേക്ക് മറിഞ്ഞ അവനെ തള്ളി മാറ്റിയിട്ടു ചാടിയെണീറ്റത്തിനോടൊപ്പം അവൾ അതേ വിരലുകൾ കൊണ്ട് അവന്റെ കരണത്തു ആഞ്ഞടിച്ചതും
അടിയുടെ വേദനയേക്കാൾ സഹപാഠികളുടെ നടുവിൽ വെച്ചു ലഭിച്ച അടിയുടെ കൂടേ അവൾ ചവച്ചു തുപ്പിയ വാക്കുകൾ ആണ് അവനെ തകർത്തു കളഞ്ഞത്
"നിന്റെ നോട്ടം കണ്ടപ്പോഴേ ഞാൻ മനസിലാക്കേണ്ടതായിയിരുന്നു നിന്റെയൊക്കെ കൈയെത്തുന്ന അകലത്തുന്നു മാറി നടക്കണമായിരുന്നു എന്നു "
ആഭാസൻ !!!
അന്ന് ഒരു ക്ഷമയും പറഞ്ഞു ഓടി രക്ഷപെട്ട ഹരി പിന്നെ ഐശ്വര്യ വരുന്ന വഴികളിൽ നിന്നു പോലും ഒഴിഞ്ഞു നടന്നു
ആരോ പറഞ്ഞറിഞ്ഞു വിഷയം പ്രിന്സിപ്പൽ വരെ അറിഞ്ഞെങ്കിലും രണ്ടു പേരെയും റൂമിലേക്ക് വിളിപ്പിച്ചപ്പോൾ
"എനിക്ക് പരാതി ഇല്ല, ഹരി അറിയാതെ വീണതാണ് "എന്നു പറഞ്ഞു അവൾ അവനെ ഞെട്ടിച്ചു
ഒരു നന്ദി പറയാൻ ചെന്ന അവനോടു
"ഞാൻ അങ്ങേരോട് അങ്ങനെ പറഞ്ഞെങ്കിൽ അത് ഞാൻ നാണം കെടാതെ ഇരിക്കാൻ വേണ്ടി മാത്രമാണ്, അല്ലാതെ തന്നോട് ഒന്നും തോന്നിയെന്ന് ഓർക്കേണ്ട "
എന്നു കടുപ്പിച്ചു പറഞ്ഞവൾ തല വെട്ടി തിരിച്ചു നടന്നു
പിന്നീട് പലവട്ടം കണ്ടെങ്കിലും അവൾ ഒരിക്കൽ പോലും അവനെയോ, അവൻ അവളെയോ ശ്രദ്ധിച്ചതും ഇല്ല
ബിരുദ പഠനം കഴിഞ്ഞു അവളെവിടെയിരുന്നു എന്നും അറിയില്ല !!
പിന്നെ വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ സ്കൂട്ടറിൽ നിന്നു വീണ അവളെ ആശുപ്സ്ത്രിയിലെ ഐ സി യുവിലാണ്
അവൾക്കു ബോധമുണ്ടായിരുന്നില്ല. തലച്ചോറിൽ ഉണ്ടായിരുന്ന രക്തസ്രാവം തടയാൻ സർജറി നടത്തി കൂട്ടി കൊണ്ട് വന്നപ്പോൾ
തോളിൽ നിന്നു താഴെ വരെ ഇട്ടിരിക്കുന്ന പ്ലാസ്റ്ററിൽ പൊതിഞ്ഞ കൈയ്യുടെ നീളകുറവ് ഹരിയെ ഞെട്ടിച്ചു കളഞ്ഞു
ബോധം വരുമ്പോൾ അവളുടെ അടുത്ത് ഹരി ഉണ്ടായിരുന്നു. മുറിച്ചു മാറ്റിയ കൈപ്പത്തി കണ്ടവൾ ആർത്തലച്ചു അമ്മയെയും കെട്ടിപിടിച്ചു കരയുമ്പോൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ ഹരി തിരിഞ്ഞു നടന്നു
തുടർന്നുണ്ടായ അവളുടെ രണ്ടാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ പഴയതൊക്കെ മറന്നു കൂട്ടുകാർ ആയി
കരയുന്ന അവളുടെ അമ്മയോട് ചോദിച്ചപ്പോൾ ആണ് അവളുടെ നിശ്ചയിച്ചു ഉറപ്പിച്ച കല്യാണം മാറി പോയത് അറിയുന്നത്
വലതു കൈ ഇല്ലാത്തവളേ വേണ്ടത്രേ !!!
ഇപ്പോൾ ആറു മാസം കഴിഞ്ഞിരിക്കുന്നു.
തനിക്കും ആകെയുള്ള അമ്മയ്ക്കും അവളുടെ വലതു കൈ ആകാൻ കഴിയുമെന്നുറപ്പിച്ച ഹരി നേരെ അമ്മയെയും കൂട്ടി അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കുകയായിരുന്നു
നാളെ അവരുടെ കല്യാണമാണ്. അവളുടെ വലം കൈയ്യാകുന്നത് സ്വപ്നം കണ്ടു അവനും
പണ്ട് ഹരിയുടെ കരണതടിച്ചത് ഓർമ വന്നത് കൊണ്ടോ അതോ സന്തോഷം കൊണ്ടോ നിറഞ്ഞൊഴുകിയ കണ്ണുകൾ നനച്ച തലയിണയിലേക്കു മുഖം അമർത്തി അവളും ഉറങ്ങാൻ കിടന്നു
നാളെ മുതൽ ഒരുമിച്ചുറങ്ങാൻ വേണ്ടി
Sabaries RK Kjipmer
Sabaries RK Kjipmer
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക