അവൾക്കെന്നും എന്നോട് പരാതിയായിരുന്നു , ഞാൻ ഭയങ്കര തിരക്കുള്ള ആളാണെന്നും സ്നേഹത്തോടെ സംസാരിക്കാനറിയില്ല റൊമാൻറിക്കായി ഒന്നും സംസാരിക്കില്ല എന്നൊക്കെയുള്ള പരാതി .
എനിക്കാണേൽ ഈ പ്രേമം മണ്ണാങ്കട്ടയിലൊന്നും താത്പര്യമില്ലാത്തൊരാളും. എത്രയും പെട്ടന്ന് നാലാളറിയപ്പെടണം നല്ല ബാങ്കു ബാലൻസ് ഉണ്ടാക്കിയെടുക്കണം എന്നൊക്കെയായിരുന്ന് ചിന്ത.
പിന്നെ ഈ പ്രേമം എങ്ങിനെ ഇത് സംഭവിച്ചൂന്ന് ചോദിച്ചാൽ !
എന്റെ ഗ്ലാമറുകൊണ്ടു തന്നെ.
അച്ഛനെ പോലെ വലിയൊരു കോൺട്രാക്ടറാകാനായിരുന്നു ആഗ്രഹം പക്ഷെ വീട്ടുകാർ എന്നെ നാടുകടത്താനുള്ള തീരുമാനത്തിലായിരുന്നു.
നാട്ടിൽ എന്തെങ്കിലും ബിസിനസ് ഒക്കെ ചെയ്ത് ജീവിക്കട്ടെ എന്ന് ഒരിക്കൽ വീട്ടിലവതരിപ്പിച്ചപ്പോൾ കാക്കക്കൂട്ടിലേക്ക് കല്ലെറിഞ്ഞ പോലെയായിരുന്നു . അന്നെനിക്ക് മനസ്സിലായി ഈ പോക്ക് പോയാൽ വൈകാതെ റേഷൻ കാർഡിൽ നിന്നും എന്റെ പേര് വെട്ടുമെന്ന് .
ഏട്ടന് ഒരു സർക്കാർ ജോലിയായി കല്യാണവും കഴിഞ്ഞു .

അച്ഛൻ എന്റെ മുൻപിൽ രണ്ട് ഓപ്ഷനുഓപ്ഷനുകൾ വച്ചു ഒന്നുകിൽ പഠിച്ചു ഒരു സർക്കാർ ജോലി വാങ്ങുക അല്ലെങ്കിൽ ഗൾഫിൽ നിന്നും അച്ഛന്റെ സുഹൃത്ത് ശരിപ്പെടുത്തിയ വിസക്ക് കടലു കടക്കുക.
ഇതു രണ്ടും എനിക്ക് പറ്റില്ല. എനിക്ക് നാട്ടിൽ എന്തെങ്കിലുമൊക്കെ ബിസിനസ് ചെയ്യ്യാനായിരുന്നു താത്പര്യം, പെട്ടന്നൊരു പണക്കാരനാകാനുള്ള മാർഗ്ഗങ്ങൾ പലതും ആലോചിച്ചു. ദിവസങ്ങൾ അങ്ങനെ കടന്നു പോയി .ഈ ദിവസങ്ങളിലൊക്കെ കാമുകിയുടെ മെസ്സേജുകൾ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു കവറിൽ കുറിക്കുന്നത് പോലെ വന്നു കൊണ്ടിരുന്നു . രാവിലെയും ഉച്ചയ്ക്കും രാത്രിയും ഗുഡ് മോർണിംങ്ങും ഗുഡ് നൈറ്റും. എന്നും രാവിലെ ആറു മണിക്ക് അവളുടെ കാൾ കേട്ടാണ് ഉണരാറ് അതിനു മുടക്കവും വരാറില്ല .

ഒരു ഇത്തിൾ കണ്ണിപോലെ അവളും അവളുടെ മരംചുറ്റി പ്രേമവും , പണത്തെ മാത്രം സ്വപ്നം കാണുന്ന എനിക്ക് എങ്ങിനെയെങ്കിലും പണമുണ്ടാക്കാനുള്ള കുറുക്ക് വഴിയും കുരുട്ടു ബുദ്ധിയുമായി നടക്കുന്ന എനിക്കെവിടെയാ പ്രേമവും മാങ്ങാത്തൊലിയും ,
പല പകലുകളിലും രാത്രികളിലും അവളുടെ കാളുകൾ വന്നാലും സംസാരിക്കാൻ പറ്റാറില്ല അതിന് ശ്രമിക്കാറില്ല എന്നതാണ് സത്യം .അങ്ങനെയിരിക്കയാണ് കൂട്ടുകാരോട് ഇക്കാര്യങ്ങളൊക്കെ സംസാരിച്ചത് .
ഞങ്ങൾ നാലുപേരും ഇരിക്കുന്ന ഒരു ബഡായി പാറയുണ്ട് അതിന്റെ മുകളിരുന്നു ചർച്ച തുടങ്ങി , പണമുണ്ടാക്കാനും അറിയപ്പെടുന്ന ഒരാളാകാനുമുള്ള പല വഴികളും നോക്കി . നോ രക്ഷ ,
ഒടുവിൽ കൂട്ടത്തിലെ വക്രബുദ്ധിയുള്ള കുളം കലക്കി എന്ന് ഞങ്ങൾ വട്ട പേര് വിളിക്കുന്ന സലീമാണ് അവസാനത്തെ ആ പോംവഴി പറഞ്ഞത് ,അതുകേട്ട് ഞാനാകെ അമ്പരന്നു .

" എന്താ സലീമേ ജ് ഈ പറയണത് ??
" നിനക്ക് വേഗം പണക്കാരാനാ കണോ ? അതിനുള്ള ഒരു എളുപ്പവഴിയാണ് ഞാൻ പറഞ്ഞത് ,
അവൻ വളരെ നിസാരമായി അത് പറഞ്ഞു.
" സലിമേ ഓളേo കൊണ്ട് ഞാൻ ഒളിച്ചോടുക എന്നൊക്കെ പറഞ്ഞാൽ ? എടാ എന്റെ വീട്ടുകാരുടെ സ്വഭാവം നിനക്കറിയാല്ലോ ... നീയെന്റെ പുക കണ്ടിട്ടേ അടങ്ങു ല്ലെ ,
അവൻ വളരെ നിസാരമായി അത് പറഞ്ഞു.
" സലിമേ ഓളേo കൊണ്ട് ഞാൻ ഒളിച്ചോടുക എന്നൊക്കെ പറഞ്ഞാൽ ? എടാ എന്റെ വീട്ടുകാരുടെ സ്വഭാവം നിനക്കറിയാല്ലോ ... നീയെന്റെ പുക കണ്ടിട്ടേ അടങ്ങു ല്ലെ ,
മറ്റു രണ്ട് പേരും സലീമിന്റെ അഭിപ്രായത്തെ സപ്പോർട്ട് ചെയ്തു. പിന്നെ സലിം കാര്യങ്ങൾ വിശദീകരിച്ചു ,
" എടാ നീ അവളേം കൊണ്ട് ഒളിച്ചോടി രജിസ്റ്റർ മാരേജ് കഴിക്കണം i എന്നിട്ട് ഒരു വീട് വാടകക്കെടുത്ത് താമസിക്ക് .
" എടാ സലീമേ അവൾക്ക് നാല് ആങ്ങളമാരാ എന്റെ പതിനാറടിയന്തിരം അവര് കഴിക്കും ,
പിന്നെ വീട്ടിന്ന് പുകഞ്ഞക്കൊള്ളി പുറത്ത് എന്നു പറഞ്ഞ് അച്ഛനും തള്ളും ,
" എടാ ഉത്തമാ നല്ല പോലെ ജീവിക്കണമെന്നുണ്ടേൽ കുറച്ച് വളഞ്ഞ വഴിയിലൂടെ നടക്കണം .
" ആ ജ് ബാക്കി പറ ...?
" അതായത് നീ ഇന്ന് അവളോട് സംസാരിക്ക് . എടാ അവൾക്ക് നല്ല സാമ്പത്തിക ചുറ്റുപാട് ഉണ്ടല്ലോ കാണാനും സുന്ദരി പിന്നെ അവളെ കെട്ടുന്നവനല്ലെ അവളുടെ സ്വത്തുക്കളും ?
" അപ്പോ സലിമേ എനിക്കവളെ നേരായ മാർഗ്ഗത്തിലൂടെ കെട്ടിക്കൂടെ ?
ഉം കിട്ടും ... ഉത്തമാ നിന്റെ കയ്യിലിരിപ്പ് അവൾടെ വീട്ടുക്കാരറിഞ്ഞാൽ നിന്നെക്കവളെ സ്വപ്നം കാണാൻ പോലും കിട്ടൂല്ല. ..
" എടാ എന്റെ 99% പ്രശ്നങ്ങളും നിങ്ങളെല്ലെ ഉണ്ടാക്കുന്നത് ..?
" എടാ ഉത്തമാ പറയണത് കേൾക്ക് , നീ അവളേം കൊണ്ടു ഒളിച്ചോടുന്നു. അവൾക്ക് നിന്നോട് പെരുത്തിഷ്ടാണല്ലോ ... അപ്പോ പിന്നെ നീ എന്തു പറഞ്ഞാലും അവളനുസരിക്കും . കല്യാണം കഴിഞ്ഞാൽ വൈകാതെ തന്നെ അവൾക്കൊരു കുഞ്ഞിനെ കൊടുക്കണം അതായത് അവൾ പ്രഗ്നന്റാവേണം
" ങേ...??
" ഞെട്ടണ്ട അന്യ പെണ്ണിനെയല്ലല്ലോ നിന്റെ പെണ്ണിനെയല്ലേ, അത് പീഡനമല്ല.
അപ്പോ ഇടഞ്ഞു നിക്കുന്ന നിങ്ങളുടെ അച്ഛനമ്മമാരുടെ മനസ്സിൽ നിങ്ങളോടുള്ള ദേഷ്യമൊക്കെ മാറും ... അമ്മമാർക്ക് നിങ്ങളെ കാണാതിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് അവൾ ഒരമ്മയാകാൻ പോകുന്നു എന്നറിയുമ്പോൾ .. വീട്ടുകാർ നിങ്ങളെ അംഗീകരിച്ച് തിരികേ വിളിക്കും ,പിന്നെ അവൾക്ക് കൊടുക്കുന്ന സ്വത്തുക്കൾ നിനക്കു കൂടെ അവകാശപ്പെട്ടതല്ലെ ? നിനക്ക് കാശു മുടക്കാതെ കല്യാണവും കഴിഞ്ഞു സ്വത്തുക്കളും കിട്ടും
നിനക്ക് ബിസിനസും തുടങ്ങാം
ഒരു വെടിക്ക് രണ്ട് പക്ഷി '
നിനക്ക് ബിസിനസും തുടങ്ങാം
ഒരു വെടിക്ക് രണ്ട് പക്ഷി '
" സലിമേ കുളം കലക്കി അവൾടെ ഒരമ്മാവൻ പട്ടാളത്തിലാ മിക്കവാറും അയാളുടെ ഒരു വെടിക്ക് ഞാൻ തീരും
കുളം കലക്കിയുടെ ഈ വാക്കുകൾ കേട്ടു ഞങ്ങൾ വാ പൊളിച്ചിരുന്നു.
" എടാ കുളം കലക്കി നിനക്ക് ദൈവം ഇമ്മാതിരി ബുദ്ധി തന്നതിൽ അസൂയ തോന്നുന്നു.
" ഇന്ന് നീ അവളെ വിളിച്ച് നല്ലോണം സ്നേഹിക്കണം ന്നിട്ട് കാര്യ കാര്യങ്ങൾ അവതരിപ്പിക്കണം ,
" ഇന്ന് നീ അവളെ വിളിച്ച് നല്ലോണം സ്നേഹിക്കണം ന്നിട്ട് കാര്യ കാര്യങ്ങൾ അവതരിപ്പിക്കണം ,
ചർച്ചകഴിഞ്ഞു ഞാൻ വീട്ടിലേക്ക് മടങ്ങി . അവളുടെ ഫോണിലേക്ക് ഞാൻ കാൾ ചെയ്തു.
" ഹായ് എന്താ പതിവില്ലാതെ എന്നുള്ള അവളുടെ വാക്കുകൾക്കു മുന്നിൽ ഞാൻ അല്പമൊന്ന് മൗനമായി
" അതേ എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് ,
" അതേ എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് ,
" പറഞ്ഞോളു ...
" അത് പിന്നെ എനിക്ക് വീട്ടുകാർ പെണ്ണ് തിരയുന്നുണ്ട് ,ഞാൻ നിന്നെ ഇത്രയും നാൾ അവഗണിച്ചു എന്നു തോന്നുന്നുണ്ടോ ?
എനിക്ക് സ്നേഹം എങ്ങിനെയാ പ്രകടിപ്പിക്കാ എന്നറിയില്ല .ഞാൻ കെട്ടുന്നെങ്കിൽ നിന്നെ മാത്രേ കെട്ടു . അതും എത്രയും പെട്ടന്ന് തന്നെ.. നിന്നോട് പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പറയാനുണ്ട് ,ഞാൻ രാത്രി വിളിക്കാം ഉറങ്ങരുത് ,
" അയ്യോ രാത്രിയോ ഞാൻ അമ്മയുടെ കൂടെയാ കിടക്കാറ് .
എത്ര മണിക്ക് വിളിക്കും ?
എത്ര മണിക്ക് വിളിക്കും ?
" പന്ത്രണ്ട് മണിക്ക് ,
"യ്യോ.... ഞാനറിയില്ല ആ നേരത്ത് വിളിച്ചാൽ .
"യ്യോ.... ഞാനറിയില്ല ആ നേരത്ത് വിളിച്ചാൽ .
" വഴിയുണ്ട് ... നീ നിന്റെ മൊബൈൽ വൈബ്രേഷനിട്ട് നിന്റെ ഷർട്ടിനുള്ളിൽ വെച്ചാൽ മതി .
വീടിനുള്ളിലൂടെ ഞാൻ ഭാവി കാര്യങ്ങളെ കുറിച്ചുള്ള ഒരു കെട്ട് ചിന്തകളുമായി നടന്നു . പന്ത്രണ്ട് മണിയാകാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു... കൃത്യം പന്ത്രണ്ട് മണിക്ക് അവൾക്ക് ഫോൺ ചെയ്തു. പുറത്തെ ഇരുട്ടിൽ ചീവീട് പോലും കരയാൻ മടിച്ചിരുന്നു . എന്റെ കാൾ ശരവേഗത്തിൽ അവളുടെ നെറ്റുവർക്കിലേക്ക് കുതിച്ചു.
റിങ്ങു ചെയ്യുന്നുണ്ട് ഒന്ന് രണ്ട് മൂന്ന് ...
പെട്ടന്നാണ് എന്റെ കാതുകളെ അമ്പരപ്പിച്ചു കൊണ്ട് അവളുടെ അലറിക്കരച്ചിൽ കാതിൽ വന്നലച്ചത് , കയ്യിൽ നിന്നും മൊബൈൽ ഊർന്നു ചാടി ഒരു നിമിഷം എന്താണ് സംഭവിച്ചെതെന്നറിയാതെ ഞാൻ കട്ടിലിന്റെ അറ്റത്ത് പകച്ചിരുന്നു ,
കട്ടിലിൽ കിടക്കുന്ന മൊബൈലിൽ നിന്നും ചെറുതായി അവളുടെ പേടിയോടെയുള്ള അലറൽ കേൾക്കാം.. എന്തു ചെയ്യണ മെന്നറിയാതെ ഞാൻ നാലുപാടും നോക്കി . പക്ഷെ മൊബൈൽ ഓഫാക്കിയില്ല .മറുതലക്കൽ ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നു. എന്താ ഷർട്ടിനുള്ളിൽ എന്താ ഷർട്ടിനുള്ളിൽ എന്നും കേൾക്കുന്നുണ്ട് ... അവളുടെ ഏട്ടൻമാരുടെതാണ് ആ ശബ്ദമെന്നു മനസ്സിലായി... ആരാടി ഈ നടപ്പാതിരായ്ക്ക് ഫോൺ ചെയ്തത് എന്നുള്ള ഡയലോഗ് കേട്ടയുടനെ ഞാൻ ഫോൺ കട്ട് ചെയ്തു .
മൊബൈൽ വൈബ്രേഷനായപ്പോൾ പേടിച്ചു കാണും എന്തെങ്കിലും കൂറയും മറ്റുമാകുമെന്ന് കരുതി തട്ടി തെറിപ്പിച്ചപ്പോൾ കാൾ ബട്ടൺ അമർന്നു ഓൺ ആയതാകും , നശിപ്പിച്ചു ...

അവൾ എന്റെ പേരെങ്ങാനും പറഞ്ഞാൽ ഭാഗവാനെ ചീട്ടുകീറിപ്പോകും .അല്പനേരം കഴിഞ്ഞ് ഒരു കാൾ വന്നു.
പേടിയാൽ വിറയ്ക്കുന്ന കൈകളാൽ അത് എടുത്തു നോക്കി എന്റെ നെഞ്ചിടിപ്പ് കൂടി .ഒരു പരിചയമില്ലാത്ത നമ്പർ .
" ഹലോ ...
പേടിയാൽ വിറയ്ക്കുന്ന കൈകളാൽ അത് എടുത്തു നോക്കി എന്റെ നെഞ്ചിടിപ്പ് കൂടി .ഒരു പരിചയമില്ലാത്ത നമ്പർ .
" ഹലോ ...
ഹലാക്കിൽ പെട്ടു കിടക്കുന്നത് കൊണ്ട് തിരിച്ച് ഹലോ കൊടുത്തില്ല .
ഞാൻ മറുപടി പറയതെ മിണ്ടാതെ നിന്നു .
മറുത്തക്കൽ നിന്നും ദേഷ്യത്തോടെ പറഞ്ഞു .
" ആരാടാ നീ ...?
ഈ നട്ടപ്പാതിരായ്ക്ക് ന്റെ പെങ്ങളെ വിളിക്കാൻ ..പറയെടാ പ .. ആരായാലും നേരം വെളുത്താൽ നിന്നെ
ഞങ്ങൾ പൊക്കുമെടാ .
ഞാൻ മറുപടി പറയതെ മിണ്ടാതെ നിന്നു .
മറുത്തക്കൽ നിന്നും ദേഷ്യത്തോടെ പറഞ്ഞു .
" ആരാടാ നീ ...?
ഈ നട്ടപ്പാതിരായ്ക്ക് ന്റെ പെങ്ങളെ വിളിക്കാൻ ..പറയെടാ പ .. ആരായാലും നേരം വെളുത്താൽ നിന്നെ
ഞങ്ങൾ പൊക്കുമെടാ .
പിന്നെ കുറേ ഡിഷ്നറിയില്ലാത്ത വാക്കുകളും ഫ്രീയായി കേട്ടു .
പൊടുന്നനെ ഫോൺ കട്ട് ചെയ്ത് കട്ടിലിൽ മലർന്ന് കിടന്നു.
നേരം വെളുത്തലുണ്ടാകുന്ന പുകില്ലിനെക്കുറിച്ചാലോചിച്ചപ്പോൾ വയറ്റിലൂടെ ഒരു കാളൽ പ്രശ്നമായാൽ അച്ഛൻ വലിച്ചു കീറും ഉറപ്പാണ് . നാട്ടിൽ നിലയും വിലയുമുള്ളൊരാളാണ് അച്ഛൻ , ആലോചിക്കുന്തോറും പേടി തഴച്ചുവളർന്നുകൊണ്ടിരുന്നു. വീട്ടിലറിഞ്ഞാൽ ഉറപ്പാണ് അച്ഛൻ ആ ഡയലോഗ് പറയും , കടക്ക് പുറത്ത്,
ഏട്ടൻമാരുടെ കയ്യിൽ നിന്നും പെട കിട്ടിക്കാണും അവൾ തത്ത പറയും പോലെ എല്ലാം പറഞ്ഞു കാണും , അവളുടെ അമ്മാവൻ പട്ടാളം രാഘവൻ ... കാതുകളിൽ Ak 47 ന്റെ രണ്ട് വെടിയൊച്ച മുഴങ്ങി . ചതിച്ചു ... ഇനി ഒരേ ഒരു മാർഗ്ഗമേയുള്ളു മുങ്ങുക ,

പുലർച്ചേ നാലുമണിക്ക് ഇവിടുന്ന് മുങ്ങണം അമ്മാവന്റെ വീട്ടിൽ പൊങ്ങണം ... എല്ലാം ആറിത്തണുത്താൽ വരണം .
ക്ലോക്കിലേക്ക് നോക്കി സമയം ഒരു മണി .ജനൽ തുറന്നു പുറത്തേക്ക് നോക്കുമ്പോൾ ചെറുതായി മഞ്ഞു വീഴുന്നുണ്ട് ,
ക്ലോക്കിലേക്ക് നോക്കി സമയം ഒരു മണി .ജനൽ തുറന്നു പുറത്തേക്ക് നോക്കുമ്പോൾ ചെറുതായി മഞ്ഞു വീഴുന്നുണ്ട് ,
റൂമിലൂടെ ചാവി കൊടുത്ത കളിപ്പാട്ടം പോലെ കട്ടിലിനു ചുറ്റും നടന്നു ,
മൂന്നു മണിയായപ്പോൾ വേഗം അടുക്കളയിലേക്ക് നീങ്ങി ആ സമയത്തു തന്നെ കറണ്ടും പോയി . അടക്കളയിലെ എമർജൻസി ലൈറ്റ് കയ്യിലെടുത്തു . ഒരു ചായയിടാൻ സ്റ്റൗ മേലെ പാത്രം വെച്ചു വെള്ളമൊഴിച്ചു ,തിളച്ചുമറിയുന്ന വെള്ളത്തിൽ തേയില പൊടി ഇടാൻ വേണ്ടി ഒരു പരതൽ റാക്കിലിരുന്ന മൊത്തം പാത്രവും താഴെ .. കാതടയ്ക്കുന്ന ഒച്ച കേട്ട് അമ്മയുടെ പോ പൂച്ചേ എന്നുള്ള പറച്ചിലും കേട്ടു .
കയ്യിൽ കിട്ടിയ പാത്രം ചായപ്പൊടി തന്നെയാകും ചുടുവെള്ളത്തിലേക്ക് കുടഞ്ഞിട്ടും സ്ട്രോങ് ആയിക്കോട്ടെ അവസാനത്തെ ചായയല്ലേ ,
പല്ലുതേച്ചിട്ട് കുടിക്കാം ഒന്നു ആറിത്തണുക്കട്ടെ.
തപ്പി തടഞ്ഞ് ടൂത്ത് ബ്രഷുമെടുത്ത് പേസ്റ്റിനായി തിരഞ്ഞു കയ്യിൽ കിട്ടിയ പേസ്റ്റ് ഞെക്കി ബ്രഷിലേക്കിട്ടു.. പിന്നെ കുളിമുറിയിലേക്കോടി ,
തപ്പി തടഞ്ഞ് ടൂത്ത് ബ്രഷുമെടുത്ത് പേസ്റ്റിനായി തിരഞ്ഞു കയ്യിൽ കിട്ടിയ പേസ്റ്റ് ഞെക്കി ബ്രഷിലേക്കിട്ടു.. പിന്നെ കുളിമുറിയിലേക്കോടി ,
വാ പൊളിച്ചു നന്നായി അങ്ങ് ഉരച്ചു ... ടേസ്റ്റിന് വ്യത്യാസം പോലെ മൊത്തത്തിൽ ഒരു എരിച്ചിലും പുകച്ചിലും ഗ്യാസും കണ്ണിലൂടെ വെള്ളം വരുന്നു വായ ആകെപ്പാടെ നീറി പുകയുന്നു. ടാപ്പു തുറന്നു അണ്ണാക്കിലേക്ക് വെള്ളം കമഴ്ത്തി പിന്നെ രണ്ടു ചുമയും മൊത്തം വയറ്റിലേക്കിറങ്ങി ,
തിരിച്ച് അടുക്കളയിലേക്കു വന്ന് എമർ ജെൻസി ലൈറ്റുകൊണ്ട് .. ആ പേസ്റ്ററിന്റെ പേര് വായിച്ചു ഞാൻ ഞെട്ടി ,
ഫേർ ആൻ ലൗലി,
അനിയത്തിക്ക് എത്രയും പെട്ടന്ന് സുന്ദരിയാകാനുള്ള മരുന്ന് ,
അനിയത്തിക്ക് എത്രയും പെട്ടന്ന് സുന്ദരിയാകാനുള്ള മരുന്ന് ,
ചായ കുടിക്കാനായി
ഗ്ലാസിലേക്ക് ചായ ഒഴിച്ചു നേരിയ ചൂടു മാത്രമുണ്ടായിരുന്ന ആ ചായ ഞാൻ അണ്ണാക്കിലേക്ക് കമഴ്ത്തി...
ഒരു നിമിഷം ഞണ്ടിന്റെ കണ്ണുകൾ പുറത്തു വരുന്നത് പോലെ എന്റെ രണ്ട് കണ്ണുകളും പുറത്തേക്ക് ചാടി അന്നനാളത്തിലൂടെ ഒരു പുകച്ചിൽ താഴേക്ക് ഇറങ്ങി പോകുന്നു എരിവിന്റെ പുകച്ചിൽ വിയർത്തു കുളിച്ചുക്കൊണ്ടു ഞാൻ ആ ചായപ്പൊടി പത്രം കയ്യിലെടുത്തു .. കുരുമുളക് പൊടി ... ആകെയൊരുപരവേശം നേരെ റൂമിലേക്കോടി കിട്ടിയ സർട്ടിഫിക്കറ്റുകളൊക്കെ എടുത്ത് ബാഗിലാക്കി മുറ്റത്ത് അഴയിൽ തൂങ്ങിയാടുന്ന വലിയ ഡബിൾ മുണ്ട് എടുത്തുടുത്ത് വേഗം അടുക്കള വഴി പുറത്തുചാടി കുറുക്കുവഴിയിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഓടി.. നേരേ റോഡുവഴി പോയാൽ അവളുടെ ആങ്ങളമാരുടെ മുൻപിൽപ്പെട്ടാലോ ..

ഒരു തേപ്പുകാരനെ പോലെ പാടവരമ്പിലൂടെയും തോടും ഇടവഴികളും, ചാടിയും മറിഞ്ഞും ഓടുന്നതിനിടക്ക് കുളം കലക്കിയുടെ വാക്കുകൾ മനസ്സിലേക്ക് വന്നു.
" എടാ രക്ഷപ്പെടണമെങ്കിൽ കുറച്ചു വളഞ്ഞ വഴിയിലൂടെ സഞ്ചരിക്കണം "
അതേ ഇപ്പോ ജീവൻ രക്ഷിക്കാനുള്ള ഓട്ടമാ ...
നാലു മണിയുടെ ബസ്സിലിരിക്കുമ്പോൾ അരയ്ക്കു താഴെ നല്ല തണുപ്പ് നോക്കുമ്പോൾ ഉടുത്തിരിക്കുന്നത് അമ്മയുടെ സെറ്റുസാരിയാണെന്ന് മനസ്സിലായി ... പേടിയും നാണവും . എത്രയും വേഗം
അമ്മാവന്റെ വീട്ടിലെത്തണം .
നേരം 5-30 Am അമ്മാവന്റെ വീട്ടിലേക്ക് നടക്കുമ്പോൾ അമ്പലത്തിൽ പോകുന്നവരൊക്കെ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കിയിട്ടാണ് പോകുന്നത് ..
ഉറങ്ങിക്കിടക്കുന്ന മച്ചുവിനെ വിളിച്ചുണർത്തി കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അവൻ കുറെ ചിരിച്ചു ഒരു മാതിരി കൊലച്ചിരി .

രണ്ടു ദിവസം അവിടെ തങ്ങി പിന്നെ നേരേ ചെന്നൈയിലേക്ക് വിട്ടു . ചിറ്റയുടെ അടുത്തേക്ക് നാലു ദിവസങ്ങൾക്കു ശേഷം അവിടെയൊരു ജോലിയും ശരിയായി ഒരു ഗാർമെൻറ് സിൽ .മാസങ്ങൾ കടന്നു പോയി . പിന്നീട് അവളുടെ വിളികളൊന്നും വന്നില്ല .. ഞാനെന്റെ സെൽ നമ്പറും മാറ്റി ... ഇതിനിടെ അച്ഛനും അമ്മയും കുറെ വിളിച്ചു വീട്ടിലേക്ക് .. ഒരു വർഷ കഴിഞ്ഞു വീട്ടിൽ ചെന്നു കയറുമ്പോൾ ആരും' തന്നെ മൈന്റ് ചെയ്തില്ല ,
ഒരു ഞായറാഴ്ച ദിവസം
എല്ലാവരും എങ്ങോട്ടോ പോകാനുള്ള തിരക്കിലാണ് .എന്നോടും ഒരുങ്ങുവാൻ പറഞ്ഞു .
അച്ഛന്റെ പറക്കും തളിക മാരുതി കാറിൽ കയറി ..
കാർ ഒരു ഓഡിറ്റോറിയത്തിനു മുന്നിൽ നിന്നു. നിറയെ ആൾക്കാർ പാർക്കിംഗ് ഏരിയയിൽ കാർ നിറുത്തി , പുറത്തിറങ്ങാൻ നേരം അച്ഛൻ ആരോടോ മൊബൈലിൽ പറയുന്നു പുറത്തേക്ക് വരാൻ .. അത് കേട്ട് അനിയത്തിയും അമ്മയും എന്നെയൊന്നു നോക്കി ചിരിച്ചു.
ഞങ്ങൾ ഓഡിറ്റോറിയത്തിനുള്ളിലേക്ക് കയറാൻ നേരം ... അച്ഛന്റെ അടുത്തേക്ക് ചിരിച്ചു കൊണ്ട് ഒരാൾ വന്നു കൈ കൊടുത്ത് അയാൾക്ക് പുറകിലായി നാലു ചേട്ടൻമാരും അമ്മയുടെ പ്രായം തോന്നിക്കുന്ന സ്ത്രീയും അച്ഛനോടും അമ്മയോടും അനിയത്തിയോടും വിശേഷങ്ങളൊക്കെ ചോദിക്കുന്നതിനിടയിൽ അവർ പുറകിലേക്ക് നോക്കി വിളിച്ചു ...
മേളേ ... നിന്നെ കാണാൻ ഒരാള് വന്നിട്ടുണ്ട് ...

ആൾക്കൂട്ടത്തിനിടയിൽ നിന്ന് വെളുത്തു മെലിഞ്ഞൊരു സുന്ദരി മെല്ലെ നടന്നു വരുന്നു ,
കഴിഞ്ഞ പോയ സംഭവങ്ങളിലേക്ക് മനസ്സൊന്നു ചാടി...
അവൾ ... എന്റെ കാമുകി എന്റെ അലാറം .. ഞങ്ങളുടെ അടുത്തേക്ക് അവൾ വന്നു നിന്നു , കണ്ണുകൾ തമ്മിലൊന്നുടക്കി ... അവളെന്നെ പരിചയഭാവം പോലും കാണിക്കാതെ നിന്നു.
അവൾ ... എന്റെ കാമുകി എന്റെ അലാറം .. ഞങ്ങളുടെ അടുത്തേക്ക് അവൾ വന്നു നിന്നു , കണ്ണുകൾ തമ്മിലൊന്നുടക്കി ... അവളെന്നെ പരിചയഭാവം പോലും കാണിക്കാതെ നിന്നു.
ചുറ്റുപാടുമുള്ള ബഹങ്ങൾക്കിടയിൽ ഞാൻ ഏകനായ പോലെ എല്ലാം നിശ്ശബ്ദമായ പോലെ തല കുനിച്ച് അവൾക്കു മുൻപിൽ നിൽക്കുമ്പോൾ വാക്കുകൾ കിട്ടാതെ ഒറ്റപ്പെട്ടു പോയി ഞാൻ .
ഭക്ഷണം കഴിച്ചിരിക്കുമ്പോൾ അച്ഛനോട് എന്തോ പറഞ്ഞു അവർ പോയി .
തിരിച്ചു പോരുമ്പോൾ ഞാനാണ് ഡ്രൈവ് ചെയ്തത് അച്ഛൻ പറയുന്ന റൂട്ടിൽ കാർ പോയിക്കൊണ്ടിരുന്നു പോകുന്നത് അവളുടെ നാട്ടിലേക്കാണെന്ന് മനസ്സിലായപ്പോൾ വല്ലാതെ അസ്വസ്തനായി ഞാൻ .. മെയിൻ റോഡിൽ നിന്നും കാർ ഒരു പഞ്ചായത്ത് റോഡിലൂടെ കുറച്ചു ദൂരം കൂടി മൂന്നോട്ടു പോയി .അച്ഛൻ കാണിച്ചു തന്ന വീടിന്റെ മുൻപിൽ കാർ നിർത്തുമ്പോൾ ഹൃദയം
പെടപൊടാന്നടിക്കാൻ തുടങ്ങി ..
പെടപൊടാന്നടിക്കാൻ തുടങ്ങി ..
കാറിൽ നിന്നും ഇറങ്ങിയപ്പോൾ ആ വീട്ടിലുള്ളവർ എല്ലാവരും പുറത്തേക്ക് വന്നു.
അച്ഛൻ എന്റെ കയ്യിൽ പിടിച്ച് അവരുടെ മുൻപിലേക്ക് നിറുത്തി ... എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു .
" ഇതാ ഒളിച്ചോടിയവൻ !!
എല്ലാവരും ചിരിക്കുകയാണ് ശിരസുകുനിച്ച് നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു .. സിറ്റൗട്ടിൽ നിന്നും എന്നെ ആരോ ഒരു റൂമിലേക്ക് കൊണ്ടുപോയി അതിന് ശേഷം .അവർ പുറത്തേക്ക് പോയി ഡോർ ' അടച്ചു ...
ജനലഴികളിൽ പിടിച്ച് അവൾ പുറത്തേ പോക്കുവെയിലിലേക്ക് നോക്കി നിൽക്കുന്നു . അവളുടെ കവിളുകളിൽ രണ്ടിറ്റ് കണ്ണുനീർ തുള്ളി വീണുടഞ്ഞ പാടും ...
" വാക്കുകളില്ലാതെ അവളുടെ കണ്ണിലേക്ക് നോക്കി , പിന്നെ മെല്ലെ ചിരിച്ചു ,

മൃദുലമായ ആ കരങ്ങളിൽ മെല്ലെ ചുമ്പിച്ചു .. പിന്നെ . പതിയേ അവളുടെ കാതിൽ പറഞ്ഞു ,
" വൈകാതെ ഞാനൊരു ആലില താലി ഈ കഴുത്തിലിടും .... തിരികേ പോരുമ്പോൾ ഒന്നുകൂടി പറഞ്ഞു , നാളെ മുതൽ ഞാൻ അലാറം വെയ്ക്കുന്നില്ല രാവിലെ ഉണർത്തണം ,
ഞങ്ങളുടെ കാർ പതിയെ മുന്നോട്ട് നീങ്ങി ഒരു ചെറു മന്ദസ്മിതം തൂകി അവൾ എനിക്കു നേരേ കൈ വീശി ...

... മുരളിലാസിക...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക