കോളേജ് ജങ്ഷൻ ഇറങ്ങാനുണ്ടോ ... വേഗം വേഗം ".... കണ്ടക്ടറുടെ ഉറക്കെയുള്ള ചോദ്യം കേട്ട് അയാൾ പെട്ടെന്ന് ചെറുമയക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു ... ധൃതിയിൽ സീറ്റിൽ നിന്നും എഴുനേറ്റ് ബസിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു .. കണ്ടക്ടർ അക്ഷമനായി ഒരു കൈ ബെല്ലിന്റെ ചരടിൽ പിടിച്ച് അയാളെ നോക്കി "ഒന്ന് വേഗമാകട്ടെ ചേട്ടാ ... ഇപ്പം തന്നെ അല്പം താമസിച്ചാ ഓടുന്നത് ".. കണ്ടക്ടർ പറഞ്ഞു ... അയാൾ ബസിൽ നിന്നും ധൃതിപ്പെട്ട് ഇറങ്ങി ...
പൊള്ളുന്ന വെയിൽ ... അയാൾ നന്നേ ക്ഷീണിതനായിരുന്നു .. ചുണ്ടുകൾ വരണ്ടുണങ്ങിയിരുന്നു ... കണ്ണുകളിൽ ഉറക്കക്ഷീണം ... പാറി പറന്ന തലമുടി ... ഒരു ദൂരയാത്ര കഴിഞ്ഞുവന്ന ലക്ഷണമുണ്ട്. പോക്കറ്റിൽ തിരഞ്ഞ് ഒരു തുണ്ടുകടലാസ് എടുത്ത് അയാൾ ചുറ്റും നോക്കി ... കുറച്ചുമാറി കണ്ട ഒരു ചെറിയ പെട്ടിക്കടയെ ലക്ഷ്യമാക്കി നടന്നു .. "ഇവിടങ്ങളില് ആരോടുചോദിച്ചാലും അറിയാം എന്നല്ലേ ഡോക്ടറു പറഞ്ഞത് ... ആ കടയിലൊന്നു തിരക്കി നോക്കാം ".. അയാൾ മനസ്സിൽ പറഞ്ഞു ...
നാട്ടുകാരനല്ലാത്ത ആളെ കണ്ട് കടക്കാരൻ തെറുത്തു കൊണ്ടിരുന്നിരുന്ന ബീഡി ഒരരികിലേക്ക് മാറ്റിവെച്ച് എഴുനേറ്റു.. അയാൾ കടയുടെ തണലിലേക്ക് മാറി ആ തുണ്ടു കടലാസ്സ് കടക്കാരന് നേരെ നീട്ടി പറഞ്ഞു "ഈ മേൽവിലാസം അറിയാമോ?? ഒന്ന് നോക്കി പറയൂ... എനിക്കിവിടെ ആരെയും പരിചയമില്ല.. വളരെ ദൂരെ നിന്നും വരികയാണ് "...
കടക്കാരൻ മുഖത്തെ കണ്ണട ഒന്നുകൂടി ഒന്നു ശെരിയാക്കി ആ മേൽവിലാസം വായിച്ചു
"കേശവ കുറുപ്പ് ... ശ്രീനിലയം ... "എന്നീട്ട് സംശയത്തോടെ അയാളെ നോക്കി.

അയാൾ കടക്കാരനോട് പറഞ്ഞു .. "ഇവിടുത്തെ കോളേജിലെ സാർ ആണെന്നാ പറഞ്ഞെ .. അദ്ദേഹത്തിന്റെ മകൻ ഈയിടെ സുഖമില്ലാതെ മാംഗ്ലൂർ ഹോസ്പിറ്റലിൽ ആയിരുന്നു .. അറിയുമോ?"
"ആ അങ്ങനെ പറ ... നമ്മുടെ കുറുപ്പുസാർ... കളരിക്കലെ കുറുപ്പുസാർ ... ഈ ശ്രീനിലയം എന്നു പറഞ്ഞപ്പം പെട്ടെന്ന് പിടിത്തം കിട്ടിയില്ല .. അത് സാറിന്റെ പുതിയ വീടിന്റെ പേരാ.. മോന് വേണ്ടി പണിയിച്ചതാ .." കടക്കാരൻ പറഞ്ഞു
"ഇവിടെ നിന്നും വളരെ ദൂരമുണ്ടോ ??" അയാൾ ചോദിച്ചു
" ഏയ് ഇല്ല ... കഷ്ടിച്ച് പത്തു മിനിറ്റ് നടന്നാൽ മതി .. ദാ ആ കാണുന്ന വഴിയേ നേരെ ചെന്നാൽ അമ്പലമായി .. അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞ് മൂന്നാമത്തെ വീട് " മുൻപിലുള്ള വഴിയിലൊട്ട് കൈ ചൂണ്ടി കടക്കാരൻ പറഞ്ഞു..
കടക്കാരന് എന്തൊക്കെയോ അയാളോട് ചോദിക്കണം എന്നുണ്ട്.. പക്ഷെ അയാൾ വേറെ ഒന്നും സംസാരിക്കാൻ താൽപര്യമില്ലാത്തപോലെ ആയിരുന്നു
കടക്കാരന് എന്തൊക്കെയോ അയാളോട് ചോദിക്കണം എന്നുണ്ട്.. പക്ഷെ അയാൾ വേറെ ഒന്നും സംസാരിക്കാൻ താൽപര്യമില്ലാത്തപോലെ ആയിരുന്നു
അയാൾ കടയിൽ നിന്നും ഒരു സോഡാ വാങ്ങി കുടിച്ച് കടക്കാരൻ കാണിച്ചു തന്ന വഴിയിൽ കൂടി മുൻപോട്ടു നടന്നു
അയാൾ ഓർത്തു ..'
താൻ എങ്ങനെ തന്നെ പരിചയപ്പെടുത്തും? ഒരിക്കൽ പോലും അവരെ ആരെയും താൻ കണ്ടീട്ടില്ല .. ഇടനിലക്കാർ പറഞ്ഞുറപ്പിച്ച പണം അവരുടെ കമ്മീഷൻ എടുത്തതിനു ശേഷം തനിക്കു തന്നു .. അച്ഛനും അമ്മയും മരിച്ചതിനു ശേഷം താൻ മകളെ പോലെ പോറ്റി വളർത്തിയ അനുജത്തിയുടെ വിവാഹം നടത്താൻ തന്റെ ഒരു വൃക്ക വിൽക്കേണ്ടി വന്നപ്പോൾ വിഷമമൊന്നും തോന്നിയില്ല ..!! അത് താൻ ആർക്കാണ് വിൽക്കുന്നത് എന്നൊന്നും അന്ന് അന്വേഷിച്ചില്ല...
അന്ന് ഡോക്ടർ " താൻ പൈസ വാങ്ങി ആണ് ഇതു ചെയ്യുന്നതെങ്കിലും തനിക്ക് പുണ്യം കിട്ടും.. ആ പയ്യൻ തീരെ ചെറുപ്പമാ .. ഇരുപത്തിമൂന്നു വയസ് ..അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ .. വളരെനാളായി ഡോണറെ തിരയുകയായിരുന്നു .. റെയർ ബ്ലഡ് ഗ്രൂപ്പ് ആയതു കൊണ്ട് കിട്ടാൻ പ്രയാസമായിരുന്നു .. അപ്പോഴാ താൻ വന്നത് ... ആ പയ്യന്റെ ഭാഗ്യം ".. എന്ന് പറഞ്ഞത് ഓർക്കുന്നു .

താൻ നാലഞ്ചു ദിവസം കൊണ്ട് ഹോസ്പിറ്റൽ വിട്ടു .. വീട്ടിലെത്താൻ ധൃതിയായിരുന്നു .. ചെയ്തു തീർക്കാൻ വളരെയധികം കാര്യങ്ങളുണ്ടായിരുന്നു .. എല്ലാം വിചാരിച്ച പോലെ തന്നെ നടത്തി.. അനിയത്തിയെ അവൾക്കു യോജിച്ച ഒരാളെ ഏൽപ്പിച്ചു .. സമാധാനമായി ..
മൂന്നുമാസം കഴിഞ്ഞു വീണ്ടും ചെക്കപ്പിനായി ഹോസ്പിറ്റലിൽ ചെന്നു . അപ്പോഴാണ് ഡോക്ടർ പറഞ്ഞത് "തന്നെ ആ പയ്യന് ഒന്നു കാണണം എന്നുണ്ടായിരുന്നു.. സാധാരണയായി ഞങ്ങൾ അത് അനുവദിക്കാറില്ല .. അത് പോളിസിക്ക് എതിരാണ്.. എന്നാലും മനുഷ്യരല്ലേ ഈ നിയമങ്ങളൊക്ക ഉണ്ടാക്കുന്നത് .. നിങ്ങൾ അവരെ കാണാൻ താല്പര്യം കാണിക്കാഞ്ഞത് കൊണ്ടാണ് ഞാൻ അവര്ക് നിങ്ങളുടെ മേൽവിലാസം കൊടുക്കാഞ്ഞത് "..
അയാൾക് എന്തോ ആ നിമിഷം ആ പയ്യനെ ഒന്ന് കാണണം എന്ന് തോന്നി "ഡോക്ടർ .. വിരോധമില്ലെങ്കിൽ അവരുടെ അഡ്രസ് എനിക്ക് തരൂ .. ഞാൻ പോയി കാണാം .."..
ഡോക്ടർ ഒരു ചെറിയ തുണ്ടു കടലാസ്സിൽ അഡ്രസ് എഴുതി കൊടുത്തു.
അങ്ങനെയാണ് അയാൾ ഈ നാട്ടിലെത്തിയത് ..
അയാൾ അമ്പലത്തിനടുത്തെത്തി.ഇടത്തോട്ടുതിരിഞ്ഞു നടന്നു .. മൂന്നാമത്തെ വീടെത്തി .. ഗേറ്റിൽ എഴുതിയിരുന്നു 'ശ്രീനിലയം'.. മതിലിൽ എഴുതിയിരുന്നത് അയാൾ വായിച്ചു 'പ്രൊഫ. കേശവ കുറുപ്പ്'.. ഗേറ്റ് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു .. അയാൾ ഗേറ്റ് തുറന്ന് കല്ലുപാകിയ മിറ്റത്തുകൂടി ആ വലിയ വീട്ടിലോട്ടു നടന്നു .. വീടിന്റെ മിറ്റമാകെ കരിയിലകൾ വീണുകിടന്നിരുന്നു.. ചെടികളെല്ലാം വളരെ ദിവസമായി വെള്ളം കിട്ടാതെ വാടികരിഞ്ഞിരുന്നു .. അയാൾ കാർപോർച്ചിൽ എത്തി ..മുൻപിലെ വലിയ വരാന്തയുടെ രണ്ടു വശത്തേക്കും നോക്കി. അവിടെഎങ്ങും ആരും ഉണ്ടായിരുന്നില്ല.. അയാൾ ഭിത്തിയിലെ കാളിംഗ് ബെല്ലിൽ വിരലമർത്തി... അല്പം കഴിഞ്ഞപ്പോൾ ഒരാൾ വാതിൽ തുറന്നു ..
അയാൾ ചോദിച്ചു
" കുറുപ്പ് സാർ ??"

വാതിൽ തുറന്നയാൾ പുറത്തേക്കു വന്നു
"ആരാ ?? സാറ് കിടക്കുവാ .. എന്താ കാര്യം??
"സാറിന്റെ മോനെ ഒന്ന് കാണാൻ വന്നതാ..കാസർഗോഡ് നിന്നാ "
ആ മനുഷ്യന്റെ മുഖത്തെ ഭാവം ഒന്നുമാറി.. ചുമരിൽ മാലയിട്ടു തൂക്കിയിരുന്ന ഒരു സുമുഖനായ ചെറുപ്പക്കാരന്റെ ഫോട്ടോയിലേക്ക് വിരൽചൂണ്ടി അയാളോട് ചോദിച്ചു ..
"ആ ആളെ ആണോ കാണണ്ടത്??"
"ആ ആളെ ആണോ കാണണ്ടത്??"
അയാൾ ഒന്ന് ഞെട്ടി .. കുറച്ചു നേരത്തേക്ക് അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല .. അയാൾ ഉമ്മറത്തെ തൂണിൽ പിടിച്ച് താഴെ പടിയിലേക്കിരുന്നു .. കുറച്ചു കഴിഞ്ഞ് ചോദിച്ചു ..
" എന്താ സംഭവിച്ചത് ?? അസുഖമെല്ലാം മാറി എന്നാണല്ലോ ഡോക്ടർ പറഞ്ഞത് ? ഞാൻ കഴിഞ്ഞ ആഴ്ച ഡോക്ടറെ കണ്ടിരുന്നു "....
അയാളുടെ ഭാവപ്പകർച്ച കണ്ട് ആ മനുഷ്യൻ അല്പം പരിഭ്രമിച്ചീട്ടുണ്ട് ...
" എന്താ സംഭവിച്ചത് ?? അസുഖമെല്ലാം മാറി എന്നാണല്ലോ ഡോക്ടർ പറഞ്ഞത് ? ഞാൻ കഴിഞ്ഞ ആഴ്ച ഡോക്ടറെ കണ്ടിരുന്നു "....
അയാളുടെ ഭാവപ്പകർച്ച കണ്ട് ആ മനുഷ്യൻ അല്പം പരിഭ്രമിച്ചീട്ടുണ്ട് ...
അകത്തു നിന്നും ആരോ തളർന്ന ശബ്ദത്തിൽ ചോദിക്കുന്ന കേട്ടു..
"കൃഷ്‌ണാ .. ആരാ അവിടെ ??... നീ ആരോടാ സംസാരിക്കുന്നെ??"
"ഓ .. ആരുമില്ല.. സാറ് കിടന്നോ .... ആരാണ്ടോ വഴിതെറ്റി വന്നതാ "... കൃഷ്ണൻ പറഞ്ഞു .. എന്നീട്ട് വേഗം പോയി വാതിൽ ചാരിയിട്ടു വന്നു
"ഓ .. ആരുമില്ല.. സാറ് കിടന്നോ .... ആരാണ്ടോ വഴിതെറ്റി വന്നതാ "... കൃഷ്ണൻ പറഞ്ഞു .. എന്നീട്ട് വേഗം പോയി വാതിൽ ചാരിയിട്ടു വന്നു
അയാളോട് പറഞ്ഞു " ശ്രീകുഞ്ഞിന്റെ അസുഖമൊക്കെ മാറിയതാ ... പക്ഷെ കുഞ്ഞ് മൂന്നാഴ്ച മുന്നേ ആത്മഹത്യ ചെയ്തു ..!!"
അയാൾ അതിശയത്തോടെ കൃഷ്ണനെ നോക്കി
കൃഷ്ണൻ തുടർന്നു " കുഞ്ഞിന് കോളേജിൽ പഠിക്കുമ്പോൾ മുതൽ ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു .. അസുഖവിവരം അറിഞ്ഞതോടെ ആ കുട്ടി പതിയെ ഈ ബന്ധത്തിൽ നിന്നും പിന്മാറി ... അസുഖമെല്ലാം മാറിയിട്ടും ആ കുട്ടി തന്റെ നിലപാടു മാറ്റിയില്ല .. അത് സഹിക്കാൻ വയ്യാതെയാ കുഞ്ഞ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് "

അയാൾ എഴുനേറ്റു ... പുച്ഛത്തോടെ ചുമരിൽ തൂങ്ങുന്ന ആ ഫോട്ടോയിലേക്ക് ഒന്ന് നോക്കി .. എന്നീട്ട് ഗേറ്റ് ലക്ഷ്യമാക്കി നടന്നു ... അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു .. അയാൾ പിറുപിറുത്തു "മനുഷ്യ ജീവന്റെ വിലയറിയാത്ത വിഡ്‌ഢി!! അവന്റെ ജീവൻ രക്ഷിക്കാൻ എത്ര കഷ്ടപ്പെട്ടീട്ടും കണ്ണീരൊഴുക്കിയിട്ടും ഉണ്ടാവും ആ മാതാപിതാക്കൾ ..!! അത് ഇല്ലാതാക്കാൻ അവന് ഏതാനും നിമിഷമേ വേണ്ടിവന്നുള്ളൂ..." അയാൾ വേഗത്തിൽ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു ...!
(നടക്കാത്ത കാര്യം എന്ന് ഓർക്കേണ്ട സുഹൃത്തുക്കളെ .. ഇതു നടന്നു കഴിഞ്ഞ കാര്യമാണ് .. നമ്മളെ വേണ്ടാത്തവർക്കു വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കുന്നവരോട് എന്നും പുച്ഛം മാത്രമേ തോന്നീട്ടുള്ളൂ ... വേണ്ടാന്നു വെച്ചവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു ജീവിച്ചു കാണിക്കുകയാണ് വേണ്ടത് .. നമുക്ക് വേണ്ടവർക്ക് വേണ്ടിയല്ല നമ്മളെ വേണ്ടവർക്ക് വേണ്ടി ജീവിക്കൂ ... അതല്ലേ സന്തോഷം )
വന്ദന
🖌

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക