Showing posts with label AswathiAneesh. Show all posts
Showing posts with label AswathiAneesh. Show all posts

ആ യാത്ര


" വയനാടും ഊട്ടിയും തന്നെയല്ലേ പോകുന്നത് മാറ്റമൊന്നും ഇല്ലല്ലോ ".
ഇല്ല അച്ചു... ഇനി പോകാൻ ഉള്ളവർ പൈസ അടച്ചാൽ മാത്രം മതി.. നമ്മുടെ കോളേജ് ജിവിതത്തിൽ ഓർത്തിരിക്കാൻ ഇതൊക്കെയേ ഉണ്ടാകു നല്ലപോലെ എന്ജോയ്‌ ചെയ്യണം ഇ യാത്ര... നിന്നോട് ഒരു കാര്യം പറയാൻ വിട്ടു.. നിന്റെ ബെസ്റ്റ് ഫ്രണ്ടില്ലേ രേവതി അവൾ വരുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു..ക്യാഷ് പ്രശ്നം ആണെന്ന് തോന്നുന്നു.. നി രണ്ടു ദിവസം ലീവ് അല്ലായിരുന്നോ നിന്നോടവൾ പറഞ്ഞോ.. നീതു ചോദിച്ചു.
ടൂർ പ്ലാൻ ചെയ്ത കാര്യമൊക്കെ എന്നോട് പറഞ്ഞിരുന്നു. വേറൊന്നും പറഞ്ഞില്ല.. അവളെന്തേ കണ്ടില്ലല്ലോ...
"റസ്റ്റ്‌ റൂമിൽ ഉണ്ടാകും.. ഇ അവർ ഫ്രീ അല്ലായിരുന്നോ...പ്രിയയും കൂടെ ഉണ്ടായിരുന്നു...
"നിങ്ങൾ ബാക്കിയൊക്ക പ്ലാൻ ചെയ്തോ.. അവളുടെ പേരും ചേർത്തേക്കണം.. ഞാൻ ഒന്ന് നോക്കിയിട്ട് വരാം.. "
പേരൊക്കെ ചേർത്തേക്കാം പക്ഷെ നാളെത്തന്നെ പൈസ എത്തിച്ചേക്കണം... മനോജ്‌ ആണ് അത് പറഞ്ഞത്..
30 പേരടങ്ങുന്ന ഞങ്ങളുടെ മലയാളം ബാച്ചിൽ അകെ രണ്ട് പുരുഷ പ്രജയെ ഉള്ളു അതിലൊരാൾ ആണ് അവൻ.. എല്ലാം പെൺകുട്ടികൾ ആയത് കൊണ്ട് ഇങ്ങനുള്ള കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ അവൻ ചെയ്യും...
കൂടുതൽ ഒന്നും പറയാതെ ഞാൻ രേവതിയെ തിരക്കി ഇറങ്ങി.. റസ്റ്റ്‌ റൂമിൽ തന്നെ ആളുണ്ട്..
" നി എന്താ ഞാൻ വരും മുൻപ് ഇങ്ങോട്ട് പോന്നത്.. അതൊക്കെ പോട്ടെ ടൂർ വരുന്നില്ലെന്ന് പറഞ്ഞതെന്താ നീ.. അവസാന വർഷമല്ലെടി നമ്മുടെ കോളേജ് ലൈഫ്.. അപ്പോൾ ടൂർ അടിച്ചു പോളിക്കണ്ടേ "
എടാ വീട്ടിലെ കാര്യം നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.. അച്ഛന് വയ്യാതിരിക്കുന്ന സമയം പണത്തിന് നല്ല ഞെരുക്കവും.. ഞാൻ എങ്ങനെ ടൂർ പോകാൻ പൈസ ചോദിക്കും "
"എന്റെ രേവു നീ അതൊന്നും ഓർത്തു ടെൻഷൻ അടിക്കണ്ട.. നിനക്കും കൂടിയുള്ള പൈസ ഞാൻ അച്ഛനോട് ചോദിച്ചിട്ടുണ്ട്.. അച്ഛൻ തരും.. നീ പോകാനുള്ളതെല്ലാം പായ്ക്ക് ചെയ്താൽ മാത്രം മതി..
" അച്ചു വേണ്ടടാ.. അവളുടെ കണ്ണുകളിലിൽ നനവിന്റെ വെട്ടം തെളിയുന്നത് ഞാൻ കണ്ടു..
ദേ രേവു കൂടുതൽ സെന്റിയടിക്കാതെ വാ അടുത്ത അവർ ധന്യ മിസ്സാ പാണിനീയം ഞാൻ നോക്കി തീർന്നിട്ടില്ല.. മിസ്സ്‌ എത്തുന്നതിനു മുൻപ് അത് മനഃപാഠമാക്കാം...
പിറ്റേന്ന് തന്നെ ടൂർ പോകാനുള്ള ഞങ്ങളുടെ രണ്ട് പേരുടെയും പൈസ ഞാൻ അടച്ചു.. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന്റെ ആഴം കണ്ടിട്ട് ചിലർക്കു അസൂയയും തോന്നിട്ടുണ്ടാകും...
അങ്ങനെ പോകുന്ന ദിവസം വന്നെത്തി.. എല്ലാരും വളരെ സന്തോഷത്തിൽ ആയിരുന്നു.. ബസിൽ കേറി സീറ്റൊക്കെ പിടിച്ചു.. ഞാനും രേവും ഒരു സീറ്റിൽ തന്നെ സ്‌ഥാനം പിടിച്ചു... ആദ്യം വയനാട്... കേട്ടറിവ് മാത്രമുള്ള കാടും മലകളും ഞങ്ങളെ വിസ്മയിപ്പിച്ചു.. ഒപ്പം റോഡരികിൽ നിൽക്കുന്ന കാട്ടു മൃഗങ്ങളും.. ആ തണുത്ത അന്തരീക്ഷം എല്ലാവരുടെയും മനസ്സ് കുളിർത്തു.. ഒരു ദിവസം കൊണ്ട്‌ വയനാട്ടിലെ ഏകദേശം എല്ലാ ടൂറിസ്റ്റ് പ്ളസുകളും ഞങ്ങൾ കവർ ചെയ്തു.. രാത്രി തന്നെ അവിടുന്ന് തിരിച്ചു.. ഊട്ടിയാണ് ലക്ഷ്യം... രാവിലത്തെ കറക്കം എല്ലാവരെയും ക്ഷീണിതാർ ആക്കിയിരുന്നു... തമിഴ്നാട്‌ കയറിയപ്പോൾ തന്നെ ഒരുപാട് രാത്രി ആയി.. എല്ലാവർക്കും എവിടെയെങ്കിലും ഒന്ന് കിടന്നു ഉറങ്ങണമെന്നേ ഉണ്ടാരുന്നുള്ളു.. മിസ്സിനോട് മനോജ്‌ പറഞ്ഞു നമ്മുക്ക് എവിടേലും സ്റ്റേ ചെയ്യാമെന്ന്... സാറും അത് സമ്മതിച്ചു.. പിന്നെ റൂം അന്വേഷിച്ചുള്ള ഓട്ടം... ആദ്യം കണ്ട ഹോട്ടലിന്റെ മുൻപിൽ തന്നെ ബസ്‌ നിർത്തി...അവിടവിടെ ആയി കുറച് സ്ത്രീകളെ കണ്ടപ്പോൾ ടീച്ചർ സാറിനോട് പറഞ്ഞു നമ്മുക്ക് വേറെ നല്ല ഏതെങ്കിലും ഹോട്ടൽ നോക്കാം.. ഇവിടെ അത്ര കൊള്ളില്ലെന്ന് തോന്നുന്നു..
പേടിക്കണ്ട ഇനി കുറെ ദൂരം ഓടേണ്ടി വരും വേറെ ഹോട്ടൽ കാണണം എങ്കിൽ.. തല്ക്കാലം നമ്മുക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്യാം...
പിന്നെ ആരും ഒന്നും പറഞ്ഞില്ല.. സാറും രണ്ട് ആൺകുട്ടികളും കഴിഞ്ഞാൽ ഞങ്ങൾ ബാക്കി പെൺകുട്ടികളാണ്.. അവിടെ നിന്നിരുന്നവരുടെ വല്ലാത്ത നോട്ടത്തിനിടയിലൂടെ ഒരു വിധം റൂമിൽ കയറി പറ്റി.. നന്നായിട്ട് ഉറങ്ങാൻ പോയ ഞങ്ങളെല്ലാം ഒരുവിധം നേരം വെളുപ്പിച്ചന്നു പറയാം... ഭാഗ്യത്തിന് പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല
രാവിലെ നേരത്തെ തന്നെ എല്ലാവരും റെഡി ആയി.. ഞാൻ ആദ്യം സീറ്റിലിരുന്നു.. രേവതി എന്റെ പുറകെ വരുന്നതെ ഉണ്ടാരുന്നുള്ളു...ബസിൽ കയറിയപ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു.. നോക്കിയപ്പോൾ അച്ഛനാണ്.. ഞാൻ ഫോണുമായി വണ്ടിയുടെ അവസാനത്തെ സീറ്റിനടുത്തെത്തി സംസാരിക്കാൻ തുടങ്ങി.. രേവതി കയറി വരുന്നതും കണ്ടു.. ടീച്ചർ കൌണ്ട് ചെയ്യുന്നുമുണ്ട്.. ബസ്‌ വിട്ടു.. ഫോണിൽ സംസാരിച്ചു സീറ്റിൽ വന്നപ്പോൾ രേവതിയില്ല.. അടുത്ത സീറ്റിലെങ്ങും അവളില്ല.. ഓടി നടന്നു നോക്കി..
"ടീച്ചർ രേവതി കയറിയിട്ടില്ല..
ഞാൻ ഫോൺ ചെയ്യുകയായിരുന്നു എന്റെ പുറകിൽ വരുന്നുണ്ടായിരുന്നു അവൾ
രേവതി കയറുന്നത് ഞാൻ കണ്ടതാണല്ലോ.. ഞാൻ എണ്ണമെടുത്തപ്പോൾ വണ്ടിടെ ഫുട്‍ബോര്ഡില് നിക്കുന്നുണ്ടായിരുന്നു.. പിന്നെ ആ കുട്ടിയെവിടെ.. ടീച്ചർ ചോദിച്ചു
അതും കൂടെ കേട്ടപോൾ ഞാൻ കരയുന്ന അവസ്ഥ ആയി... ഞാൻ നിര്ബന്ധിച്ചിട്ടാണ് അവൾ വന്നത്.. എന്റൊപ്പം വന്നതാണല്ലോ... അവൾക്കു എന്ത് പറ്റി... ചോദ്യങ്ങൾ കൊണ്ട്‌ മനസ്സ് പെരുമ്പറ കൊട്ടാൻ തുടങ്ങി...
ആരും ആ കുട്ടി എവിടെ പോയിന്നു കണ്ടില്ലേ...ടീച്ചർ വീണ്ടും ചോദിച്ചു ആർക്കും ഉത്തരമില്ലായിരുന്നു..
നമ്മുക്ക് ആ ഹോട്ടലിൽ പോയി നോക്കാം.. സർ വേഗം വണ്ടി തിരിക്കാൻ പറയ്.. വണ്ടി വേറെങ്ങും നിർത്തിയിട്ടില്ലല്ലോ.... ദൈവമേ എന്തൊരു മോശപ്പെട്ട സ്ഥലാണത്.. ആ കുട്ടി തനിച് പെട്ടുപോയോ...ടീച്ചർ പറഞ്ഞു...
ദൈവമേ അവൾക്കൊന്നും സംഭവിക്കല്ലേ കൂട്ടുകാരെല്ലാം ഒരേപോലെ പ്രാർത്ഥിച്ചു... ബസ്‌ നിർത്തിയപ്പോൾ ആദ്യം ഓടി ഇറങ്ങിയത് ഞാൻ തന്നെ ആണ്... അറിയാവുന്ന തമിഴിലൊക്കെ ഹോട്ടെലിൽ റിസപ്ഷനിൽ ഉണ്ടായിരുന്ന ആളോട് ഞാൻ ചോദിച്ചു.. പക്ഷെ കണ്ടില്ലെന്നായിരുന്നു മറുപടി.. ഇത്രയും നേരത്തെ സന്തോഷം ഒരു നിമിഷം കൊണ്ട്‌ എല്ലാവരുടെയും മനസ്സിൽ നിന്ന് മാഞ്ഞു പോയിരുന്നു...
എല്ലായിടത്തും തിരഞ്ഞു അവളെ മാത്രം കണ്ടില്ല.. ഒടുവിൽ പോലീസിൽ കംപ്ലൈന്റ്റ്‌ ചെയ്യാമെന്നായി തീരുമാനം...
എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു രൂപവും ഇല്ലായിരുന്നു.. കൂടുകാർ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളെ കാണുന്നത് ഒഴിച്ച് മറ്റൊന്നും എന്റെ മനസിലുണ്ടായിരുന്നില്ല... അറിയാവുന്ന ദൈവങ്ങളെയൊക്കെ മാറി മാറി വിളിച്ചു ഞാൻ...
പെട്ടന്ന് എന്റെ ഫോൺ ബെല്ലടിച്ചു... ഫോണിന്റെ ശബ്ദമൊന്നും ഞാൻ കേട്ടില്ല... നീതു ആണ് എന്റെ ബാഗിൽ നിന്ന് ഫോൺ എടുത്ത്‌ നോക്കിയത്..
" സേവ് ചെയ്ത നമ്പറല്ല അച്ചു.. നീ കാൾ എടുക്ക്.. "
വേണ്ട നീ സംസാരിച്ചോ ആരായാലും ഞാൻ പിന്നെ വിളിച്ചോളാം എന്ന് പറയ്...
ഹലോ... നീ.. നീ.. ഇതെവിടുന്ന.. ബസിന്ന് എങ്ങോട്ടാ പോയത്‌ നീ
നീതുവിന്റെ ശബ്ദത്തിൽ നിന്ന് അത് രേവതിയാണെന്ന് എല്ലാവർക്കും മനസിലായി...
ഞാൻ ഓടി ചെന്ന് ഫോൺ വാങ്ങിച്ചു... പറയാനുള്ള വാക്കുകളൊക്കെ എന്റെ തൊണ്ടയിൽ ഉടക്കിയത് പോലെ...
"രേവു നീ എവിടെയാടാ.. പറയാതെ എങ്ങോട്ട നീ പോയത്‌..
ഞാൻ നമ്മൾ താമസിച്ച ആ ഹോട്ടലിന്റെ സൈഡിലെ ടെലിഫോൺ ബൂത്തിന്ന.. നീ എവിടാ ..
മറുപടിയൊന്നും പറഞ്ഞില്ല ഫോണും പിടിച്ചോണ്ട് അങ്ങോട്ട്‌ ഓടി ഞാൻ...എന്നെ കണ്ടപ്പോൾ അവളുടെ മുഖത് ആശ്വാസത്തിന്റെ തിരകൾ അടിച്ചുകൊണ്ടേയിരുന്നു... കരയുകയായിരുന്നു ഞങ്ങൾ... മറ്റുള്ളവരും അടുതെത്തി.... അവൾ പറഞ്ഞു
"ബസിൽ കയറി കഴിഞ്ഞു നോക്കിയപ്പോൾ ഹാൻഡ്‌ ബാഗ്‌ താഴെ വീണു കിടക്കുന്നത് കണ്ടത്.. അതെടുത്തു വന്നപ്പോളേക്കും ബസ്‌ വിട്ടു പോയി.. ഞാൻ ആകെ പേടിച്ചു പോയി.. അച്ചുന്റെ നമ്പർ മാത്രേ എനിക്കറിയൂ.. അതിൽ വിളിച്ചപോലൊക്കെ ബിസി... തിരിച്ചു വിളിക്കുമെന്നോർത് അവിടത്തന്നെ ഇരുന്നു... ഒന്നുടെ ഇപ്പൊ ട്രൈ ചെയ്തു നോക്കിയപ്പോളാണ് കിട്ടിയത്... അതും കൂടി കിട്ടിയില്ലായിരുന്നു എങ്കിൽ പിന്നെ എന്റെ അവസ്ഥ പറയണ്ടായിരുന്നു "...
സാരമില്ലട ഇനി അതോർക്കണ്ട കഴിഞ്ഞു.. ഞങ്ങൾക്ക് നിന്നെ തിരിച്ചു കിട്ടിയല്ലോ....
അങ്ങനെ ഒരിക്കലും മറക്കാത്ത ടെൻഷൻ അടിപ്പിച്ച ഓർമ്മകൾ സമ്മാനിച്ച ആ യാത്ര ഞങ്ങൾ തുടർന്നു.. നഷ്ടപെട്ടു എന്ന് വിചാരിച്ച എന്റെ നല്ല കൂട്ടുകാരിയോടൊപ്പം.....
അശ്വതി

ഒരു കുടുംബത്തിന്റെ ചിത്രമാണിത്


"വിവേക് മോനുന്റെ കാര്യത്തിൽ എന്താ തീരുമാനം എനിക്ക് എപ്പോഴും ലീവ് എടുത്ത്‌ അവന്റടുത്തു നിൽക്കാൻ പറ്റില്ല.. ഇപ്പോൾ തന്നെ ആ മാനേജരുടെ മുഖം കാണണം " മീര രോഷം കൊണ്ടു.
നീ അവന്റെ അമ്മയല്ലേ അവനെ നോക്കണ്ട ചുമതലയും നിനക്കാണ്.എന്നോട് കലി കൊണ്ടിട്ട് എന്തെങ്കിലും ഫലം ഉണ്ടോ.എന്റെ അമ്മ വന്നു നിന്നതല്ലേ മോനെ നോക്കാൻ.. എന്റെ അമ്മ തൊട്ടതെല്ലാം കുറ്റം അല്ലേ നിനക്ക്.. അമ്മ പിണങ്ങി പോയപ്പോളല്ലേ കുഞ്ഞിനെ നോക്കുന്നതിന്റെ ബുദ്ധിമുട്ട് നിനക്ക് മനസിലായത്.ജോലിക്ക് പോയില്ലെങ്കിലും സാരമില്ല കുഞ്ഞിനെ നോക്ക് ഇവിടിരുന്ന്‌..
ദേ വിവേക് എനിക്ക് ദേഷ്യം വരുന്നുണ്ട്.. ആശിച്ചു കിട്ടിയ ജോലിയാ അത് കളയാനോ.. എനിക്ക് പറ്റില്ല.. നിങ്ങടെ അമ്മയ്ക്കു മോളുടെ കൂടെ നിൽക്കുന്നതാണ് ഇഷ്ടം അതാ ഓരോ കാരണം പറഞ്ഞു ഇവിടുന്നു പോയത്‌.ഡേയ്ക്കറിൽ വിടാന്ന് വച്ചാൽ നമ്മൾ ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയത്തിന് മുൻപ് അവനെ വിടും.. അതും ബുദ്ധിമുട്ടാകും.. എന്താ ഇപ്പോൾ ചെയ്യുക വിവേക്...
എന്നോട് ചോദിച്ചാൽ എന്ത് മറുപടി പറയാനാ അവനിപ്പോൾ അമ്മയുടെ പരിചരണം ആവശ്യമുള്ള സമയമാണ്.. ജോലിയല്ല പ്രധാനം നമ്മുടെ കുഞ്ഞാ.. നീ അതെന്താ മനസിലാകാത്തത്
ആരെങ്കിലും ഏല്പിച്ചു പോയിന്നു തന്നെ വിചാരിക്ക് പക്ഷെ എന്തൊക്കെ കഥകളാണ് ദിവസോം ന്യൂസ്പേപ്പറിൽ കാണുന്നെ. മോനെ നോക്കണ്ട സമയത്ത് നോക്കണം. അല്ലാതെ മറ്റൊന്നും ഇപ്പോൾ ചിന്തിക്കണ്ട... മീരയുടെ മുഖം തെളിഞ്ഞിട്ടില്ല എങ്കിലും വിവേക് പറഞ്ഞു നിർത്തി...
നമ്മുക്ക് ഒരു കാര്യം ചെയ്താലോ വിവേക് മോനെ നോക്കാൻ ഒരു സെർവെന്റിനെ വെച്ചാലോ.. പറയുന്ന ശമ്പളം കൊടുക്കാം നമ്മുക്ക്..
അതൊന്നും വേണ്ട നീ നോക്കും പോലെ വരുവോ കുഞ്ഞിനെ ഒരു ജോലിക്കാരി നോക്കിയാൽ... പിന്നിട് അതൊക്കെ പൊല്ലാപ്പാകും..
വിവേക് ഒന്നും പറയണ്ട ഞാൻ തീരുമാനിച്ചു.. അടുത്ത വില്ലേലെ ശാന്തേച്ചിടെ മോളുടെ കുഞ്ഞിനെ നോക്കാൻ ബ്രോക്കെർ കുമാരൻ ഒരു ആയയെ കൊണ്ട് കൊടുത്തിരുന്നു.. ഞാൻ ചേച്ചിയെ ഒന്ന് വിളിച് നമ്മുടെ കാര്യോം പറയട്ടെ.. ചേച്ചി ബ്രോക്കറോട് പറഞ്ഞോളും..
നീ എന്താന്ന്‌ വച്ചാൽ ചെയ് എന്റെ കുഞ്ഞിനൊരു പോറല് പോലും ഏൽക്കരുത്..
രണ്ട് ദിവസങ്ങൾക്ക് ശേഷം വിവേക് വീട്ടിലെത്തിയപ്പോൾ മീര വളരെ അധികം സന്തോഷവതിയായിരുന്നു..
വിവേക് നാളെ മുതൽ എനിക്ക് ജോലിക്ക് പോയി തുടങ്ങാം.. മോനെ നോക്കാനുള്ള ജോലിക്കാരി നാളെ എത്തും...
വിവേകിന് അത് കേട്ടപ്പോൾ വേദന ആണ് തോന്നിയത് ഒന്നും അറിയാതെ ഹാളിലിരുന്നു കളിക്കുന്ന മോനുവിന്റെ നിഷ്കളങ്കമായ മുഖം വിവേകിന്റെ നെഞ്ചിനെ വല്ലാതെ മുറിപ്പെടുത്തി...
മോനുവിനെ കോരിയെടുത്തു.. നടക്കാനായി അവൻ ഇപ്പോൾ....
അടുത്ത മാസം അവന്റെ മൂന്നാം പിറന്നാളുമാണ്...
"നിന്നെ നിന്റെ അമ്മ ഏതോ ജോലിക്കാരിയെ ഏൽപിച്ചു പോകാൻ പോകുവാ... മോൻ നല്ല കുട്ടിയായിരിക്കണം.. കാര്യം മനസിലായില്ലെങ്കിലും കുഞ്ഞു ചിരി തുടർന്നു...
മായ അതാണ് സെർവെന്റിന്റെ പേര്.. ഭർത്താവ് നേരത്തെ മരിച്ചു കുട്ടികളും ഇല്ല.. ചോദിച്ച ശമ്പളം കുറച്ചു കൂടുതലാ എന്നാലും കുഴപ്പമില്ല ഒരാളെ കിട്ടാൻ എന്ത് പ്രയാസമുള്ള സമയാ.. നിന്ന് കിട്ടിയാൽ ഭാഗ്യം...
"എന്റെ അമ്മ അല്ല ജോലിക്കാരി കുറച്ചു മയത്തിൽ പെരുമാറിയാൽ നിനക്ക് കൊള്ളാം... ഇതും പറഞ്ഞു വിവേക് അകത്തേക്ക് പോയി..
ദേഷ്യം വന്നെങ്കിലും മീര ഒന്നും മിണ്ടിയില്ല...
രാവിലെ തന്നെ ജോലിക്കാരിയെത്തി...പ്രായം കുറച്ചു കുറവാണല്ലോ എന്ന് മീര മനസിലോർത്തെങ്കിലും ഒന്നും ചോദിച്ചില്ല... കുഞ്ഞിന്റെ കാര്യങ്ങളെല്ലാം പറഞ്ഞേൽപ്പിച്ചു.. ഇറങ്ങാൻ നേരം വിവേക് അവരെ ഒന്ന് നോക്കിയ മാത്രം ചെയ്തു...
മോനു ഇതാണ് മോന്റെ ആയ.. മായ ആന്റി.. മോന്റെ എല്ലാ കാര്യങ്ങളും ഇനി ആന്റി നോക്കും... അമ്മ ജോലിക്ക് പോയിട്ട് വരാമേ.. ബൈ... മായ ഞാൻ ഇറങ്ങുവ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ...
ശരി മാഡം എല്ലാം വേണ്ടപോലെ നോക്കിക്കോളാം... വാ മോനെ അന്റിടടുത്തത്ത്‌...
ആദ്യം വാശി കാണിച്ചെങ്കിലും മായയുടെ അടുത്തു മോനു വേഗം ഇണങ്ങി... അവനിപ്പോൾ എല്ലാത്തിനും മായ വേണം... ആയമ്മേ എന്നാണ് മോനു ഇപ്പൊ അവളെ വിളിക്കുന്നത്.. അവന്റെ കളിയിലും ചിരിയിലും തനിക്ക് ആരൊക്കെയോ ഉണ്ടായത് പോലെ മായയ്ക്കും തോന്നി... ഇപ്പൊ മായ കൊടുത്താലേ അവൻ ഭക്ഷണം പോലും നന്നായിട്ട് കഴിക്കു... രാവിലെ മായ വരുന്നതും നോക്കി അവനിരിക്കും... മോനു കുഞ്ഞിനോട് കൂടുതൽ അടുപ്പം കാണിക്കുന്നതിൽ മീരയ്ക്ക് ഉള്ളിൽ അസൂയ വന്നു തുടങ്ങിയിരുന്നു... അവന്റെ കാര്യങ്ങൾ നന്നായിട്ട് പോകുന്നത് കൊണ്ട്‌ ഷെമിക്കുകയാണ് ഇപ്പൊ... വിവേകിനോട് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും അവൻ പരിഹസിക്കുകയാണ് ചെയ്തത്....
"മോന്റെ പിറന്നാൾ ആഘോഷിക്കണം നമ്മുക്ക് എല്ലാവരെയും ്ഷേണിക്കണം.. ഗ്രാൻഡ്‌ ആയിട്ട് നടത്തണം "...
അതിനു വേണ്ടുന്ന എല്ലാ ഏർപ്പാടും ഞാൻ ചെയ്തിട്ടുണ്ട്.. കേക്ക് വരെ ഓർഡർ ചെയ്തു.. നീ എന്താ വിചാരിച്ചേ മോനുന്റെ കാര്യങ്ങൾ നീ പറഞ്ഞിട്ട് വേണോ ചെയ്യാൻ "
സോറി വിവേക്... മീര ആ സംസാരം അവസാനിപ്പിച്ചു
പിറന്നാൾ ദിവസം വന്നെത്തി.. മോനു ആയമ്മേടെ തോളിൽ തന്നെയാണ്.. എത്ര വിളിച്ചിട്ടും മീരയുടെ ഒപ്പം ചെന്നില്ല.. നല്ലൊരു ദിവസമായിട്ടു അവനെ വിഷമിപ്പിക്കണ്ട എന്നോർത്ത് മീര വഴക്കൊന്നും പറഞ്ഞില്ല... മായ തന്നെ ആണ് പുതിയ ഉടോപ്പൊക്കെ ഇട്ട് അവനെ അണിയിച്ചൊരുക്കിയതും..
അഥിതികളൊക്കെ എത്തിച്ചേർന്നു.. മീരയും വിവേകും എല്ലാവരെയും ക്ഷണിച്ചു ഇരുത്തി.. കേക്ക് മുറിക്കാൻ സമയമായി.. മോനുവിന്റെ കൈ പിടിച്ചു വിവേകും മീരയും കേക്ക് മുറിച്ചു...
ആദ്യം അമ്മയ്ക്ക് കൊടുക്ക്‌ മോനു.... വിവേക് അവനോടു പറഞ്ഞു.. ചുറ്റും കണ്ണോടിച്ചതിനു ശേഷം അവൻ ഓടി പോയി തന്റെ ആയമ്മയുടെ വായിൽ ആദ്യത്തെ കഷണം കേക്ക് വച്ചു കൊടുത്തു.. എല്ലാവരും അന്തിച്ചു നിന്നു.. താൻ കൂടിയിരിക്കുന്ന ആളുകളുടെ മുന്നിൽ ചെറുതായത് പോലെ തോന്നി മീരയ്ക്ക്...
ഇതെന്താ അമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞപ്പോൾ മോൻ കേക്ക് സെർവന്റിന് കൊടുത്തത്..കൂടത്തിൽ ആരോ ചോദിച്ചു.. മീരയ്ക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു..
വിവേക് പറഞ്ഞു..
അവനെ നോക്കുന്നത് ആയമ്മ ആണ് അവന്റെ സ്നേഹമാണ് തിരിച്ചു കൊടുത്തത്...മീര മനസിലാക്കാൻ ഇങ്ങനൊന്ന് സംഭവിച്ചത് നന്നായി. ആയമ്മ അവനെ അത്രയ്ക്ക് സ്‌നേഹിക്കുന്നുണ്ടെന്ന് അവനറിയാം.. കുഞ്ഞുങ്ങൾ വളർന്ന് വരുമ്പോൾ അവന്റെ അച്ഛനമ്മമാരാണ് മാതൃകയാകേണ്ടത്. ഇന്നത്തെ സമൂഹത്തിന് ഓട്ടപാച്ചിലിനിടയിൽ കുഞ്ഞുങ്ങളുടെ മുഖത്തേയ്ക്ക് നോക്കാൻ പോലും നേരമില്ല... അവർക്ക് ഇ സമയത്ത് കിട്ടേണ്ട സ്നേഹവും പരിചരണവും നമ്മൾ നിഷേധിച്ചാൽ അത് കിട്ടുന്നിടത്തേക്ക് പോകുന്നത് സ്വാഭാവികം മാത്രമാണ്... ഇനിയെങ്കിലും നീ അത് മനസിലാക്കണം....
മീരയ്ക്ക് ബോധ്യമായ തന്റെ തെറ്റ് കുഞ്ഞുങ്ങൾക്ക്‌ സ്നേഹവും പരിചരണവും കൊടുക്കേണ്ട സമയത്ത് കൊടുക്കാത്ത എല്ലാ മാതാപിതാക്കൾക്കും കൂടി ബോധ്യമാകട്ടെ......
Nb... ഞാൻ കണ്ട ഒരു കുടുംബത്തിന്റെ ചിത്രമാണിത്... നമ്മൾ അങ്ങാനാകാതിരിക്കട്ടെ... മക്കളെക്കാൾ വിലമതിക്കുന്ന ഒന്നും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ...
അശ്വതി....

എന്റെ നഷ്ടം

Image may contain: 2 people, car and outdoor 

ദൈവം തന്ന സ്വത്തു വയറ്റിൽ വളരാൻ തുടങ്ങിയപ്പോൾ ഞാനും ഏട്ടനും ഒരുപാട് സന്തോഷിച്ചു... അമ്മ ആകാൻ പോകുന്നതിന്റെ സന്തോഷം ഇരട്ടി ആക്കുന്നത് ആയിരുന്നു സ്കാനിംഗ്‌ റിപ്പോർട്ട്‌ ഇരട്ടക്കുട്ടികൾ.പക്ഷെ ഒരാൾക്ക് കുറച്ചു വളർച്ചയുടെ കുറവുണ്ട്. സന്തോഷത്തിനു മങ്ങലേൽപ്പിക്കുന്ന ഡോക്ടറുടെ വാക്കുകൾ. പിന്നീടങ്ങോട് ഞാൻ അനങ്ങുന്നത് പോലും ഡോക്ടറുടെ നിർദ്ദേശപ്രകാരം ആയിരുന്നു.ജീവിതത്തിൽ ഒരുപാട് അർത്ഥങ്ങൾ ഉണ്ടായത് പോലെ.. ഏട്ടൻ ജോലിക്ക് പോകുന്നത് പോലും മനസ്സ് എന്റെ വീർത്തു തുടങ്ങുന്ന വയറിൽ വച്ചിട്ടാണ്. ചെക്കപ്പുകൾ പലതും കഴിഞ്ഞു എന്നിട്ടും കുഞ്ഞിന്റെ വളർച്ചയ്‌ക് മാറ്റമുണ്ട് പക്ഷേ വെയ്റ്റ് കുറവാണ് ... ഒടുവിൽ ഡോക്ടർ ഒരു നിർദേശം വച്ചു. വളർച്ചയുള്ള കുഞ്ഞിനെ നിർത്തി മറ്റെയാളെ എടുത്ത്‌ കളയാമെന്നു. നെഞ്ചിടിപ്പോടെയാണ് ഞാനാ വാക്കുകൾ കേട്ടത്.ഞാൻ സമ്മതിച്ചില്ല ഇത്ര നാളും എന്റെ ഉദരത്തിൽ എനിക്കൊപ്പം ചലിക്കുന്ന എന്റെ കുഞ്ഞിനെ എത്ര കുറവുണ്ടെലും എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞു. ഏട്ടനും മറുത്തൊരഭിപ്രായം ഇല്ലായിരുന്നു. പിന്നെ വീട്ടിലുള്ളവരുടെ കണ്ണുകൾ എല്ലാം എന്റൊപ്പം നടക്കാൻ തുടങ്ങി.റസ്റ്റ്‌ അനിവാര്യമായിരുന്നു. 6 മാസം കഴിഞ്ഞു പോയി, രാത്രി എപ്പോഴോ എനിക്ക് നടുവിന് ഒരു വേദന പോലെ തോന്നി, അത് കാര്യമാക്കാതെ ഞാൻ കിടന്നു. പറ്റുന്നില്ല വേദന ശക്തി പ്രാപിക്കാൻ തുടങ്ങി. എല്ലാവരും പേടിയോടെ എന്നെ നോക്കാൻ തുടങ്ങി. "പ്രസവസമയം ആയിട്ടില്ല എന്നാലും ഇതെന്താ, നമ്മുക്ക് ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം "അമ്മ പറഞ്ഞു. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. വണ്ടിയിൽ വച്ചു തന്നേ എനിക്ക് എന്തോ സംഭവിക്കാൻ പോകുന്ന പോലെ തോന്നി.. അടുത്ത ഹോസ്പിടൽ കണ്ടപ്പോൾ ഏട്ടൻ വണ്ടി നിർത്തി. എനിക്ക് നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു. കണ്ണു തുറക്കാൻ കഴിയുന്നുമില്ല. ഏട്ടൻ എന്നെ കോരിയെടുക്കുന്നത് ഞാൻ അറിഞ്ഞു. പ്രശസ്തമായ ഒരു ഹോസ്പിറ്റൽ അവിടെ രാത്രിയിൽ ഗൈനക്കോളജിസ്റ് ഇല്ല, റിസ്ക്‌ ഉള്ളത് കൊണ്ട്‌ വേറെ എവിടേലും കൊണ്ടുപോകാൻ പറയുന്നതും അവ്യെക്തമായി ഞാൻ കേട്ടു.ഏട്ടനും അമ്മയും കരയുകയായിരുന്നു. പെട്ടന്ന് തന്നെ എന്നെ കാറിനുള്ളിൽ കിടത്തി. പായുകയായിരുന്നു ഏട്ടന്റെ മനസ്സും കാറും അത്‌ ആ അവസ്ഥയിലും എനിക്ക് മനസിലായി. പക്ഷെ എന്റെ വേദനയ്‌ക്കൊടുവിൽ ഞാൻ തിരിച്ചറിഞ്ഞു എന്റെ കുഞ്ഞു എന്നിൽ നിന്ന് വേർപെട്ടു വന്നോണ്ടിരിക്കുന്നുവെന്ന്. ഹോസ്പിറ്റലിൽ എത്തിയതൊന്നും പിന്നീട് ഞാൻ അറിഞ്ഞില്ല. എല്ലാം നഷ്ടപെട്ടു എന്ന് ലബർറൂമിൽ വച്ചു തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഹൃദയം നുറുങ്ങുന്ന വേദനയോടെ. പിന്നീട് ഞാൻ അറിഞ്ഞു ഒരു കുഞ്ഞു ഹോസ്പിറ്റലിൽ എത്തും മുൻപ് പുറത്ത് വന്നതുകൊണ്ട് രക്ഷിക്കാൻ കഴിഞ്ഞില്ല. ഒരാള് NICU വിൽ ഉണ്ട്‌ ദൈവത്തോട് പ്രാർത്ഥിക്കുക. മരിക്കാൻ പോകുന്നവന് കച്ചി തുരുമ്പ് കിട്ടും പോലെയാണ് തോന്നിയത്. "പെൺകുട്ടികൾ ആയിരുന്നു" കേട്ടപ്പോൾ സങ്കടത്തിനു അതിരില്ലായിരുന്നു. ഏട്ടന്റെ അവസ്ഥയും പറയണ്ടല്ലോ. കുഞ്ഞു കിടക്കുന്ന റൂമിന്റെ മുന്നിൽ എല്ലാം നഷ്ടപെട്ടവരെപോലെ ഞങ്ങളിരുന്നു.കാണാൻ അകത്തു കേറിയപ്പോൾ ഒരു അമ്മയ്ക്കും കണ്ടുനിൽക്കാൻ പറ്റില്ല ആ കാഴ്ച. എത്ര കുഞ്ഞുങ്ങളാ ജീവിതത്തിലേക്ക് കടക്കുവാൻ വേണ്ടി അവിടെ.. എനിക്ക് അത്‌ പറയാൻ വാക്കുകളുമില്ല. കണ്ണുനീർ വന്നു മൂടുന്നതിനിടയിൽ ഞാൻ എന്റെ മോളെ ഒരു നോക്ക് കണ്ടു, എന്റെ പൊന്നുമോളെ. ദൈവത്തോട് അവളെ തിരിച്ചു തരണമെന്ന് മാനമുരുകി പ്രാറ്ത്ഥിച്ചു. എന്റെ സങ്കടങ്ങൾക് വിരാമം ഇട്ട് 60 ദിവസങ്ങൾക്കു ശേഷം അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു പൂമ്പാറ്റയെ പോലെ വന്നു. ദൈവം തിരിച്ചു തന്നു ഞങ്ങടെ പൊന്നുമോളെ. അവളുടെ ചിരിക്കിടയിലും നഷ്ടപെട്ട എന്റെ പൊന്നിനെ ഞാൻ എന്നും ഓർക്കുന്നു......... 

അശ്വതിഅനീഷ്‌

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo