Slider

പെൺമനം.

0

ഇന്ന് വ്യാഴാഴ്ച.
ഇന്നാണ് ഡോക്ടർ ചെക്കപ്പിനായി പോകാൻ പറഞ്ഞിട്ടുള്ള ദിവസം .ഇതൊരു പുതുമയുള്ളതല്ലെങ്കിലും ,മനസ്സ് വല്ലാതെ അസ്വസ്ഥമായി കൊണ്ടിരിക്കുകയാണ്.
ഈശ്വരാ... ഇപ്രാവശ്യമെങ്കിലും പോസിറ്റീവ് ആയിരിക്കണമേ, ഇന്ദുവിന്റെ കണ്ണിൽ നിന്ന് അറിയാതെ രണ്ട് നീർ കണ്ണുനീർ പൊടിഞ്ഞു കൈവിരൽ കൊണ്ട് കണ്ണുനീർ തുടച്ച് അവൾ മൊബൈൽ ഫോൺ കൈയ്യിലെടുത്തു.
അമ്മയെ വിളിക്കണം, അല്ലെങ്കിലും ഹോപിറ്റലിൽ പോകുന്ന ദിവസം അമ്മയെ വിളിക്കുക പതിവാണ്. അമ്മയുടെ നാവിൽ നിന്ന് കേൾക്കുന്ന വാക്കുകൾ ആശ്വാസമാണ്.
ഇന്ദു നമ്പർ ഡയൽ ചെയ്തിട്ട് ഫോൺ കാതോടടുപ്പിച്ചു.
ഹലോ.
മോളേ.....
മറുതലയ്ക്കൽ നിന്നും സ്റ്റേഹാർദ്രമായ അമ്മയുടെ ശബ്ദം.
അമ്മേ... അവളുടെ ശബ്ദം പതറിയിരുന്നു.
ഇന്നാണ് ഡോക്ടർ പറഞ്ഞദിവസം
പോയി വാ.. മോളെ ,
എന്റെ മോൾക്ക് നല്ലതേ വരൂ. വിധിച്ചിട്ടുണ്ടെങ്കിൽ ഈശ്വരൻ മോൾക്ക് കൊണ്ടു തരിക തന്നെ ചെയ്യും. അമ്മയുടെ ആശ്വാസവാക്ക് കേട്ട ഇന്ദു ഒരു ദീർഘനിശ്വാസമുതിർത്ത് ,കൂടുതൽ ഒന്നും പറയാനാവാതെ ഫോൺ വയ്ക്കുകയാണെന്ന് മാത്രം പറഞ്ഞു കൊണ്ട് ആ സംഭാഷണം അവസാനിപ്പിച്ചു.
.................................................................................
പ്രവാസിയായ ഹരി ഇന്ദുവിന്റെ കഴുത്തിൽ താലി കെട്ടിയിട്ട് ഏഴ് വർഷം കഴിഞ്ഞിരിക്കുന്നു. ഇതു വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ആ ദമ്പതിമാർക്ക് ദൈവം അനുഗ്രഹിച്ച് നൽകിയില്ല. വിദേശത്തെ പ്രശസ്തമായ ഒരു ഡോക്ടറിന്റെ കീഴിൽ ചികിത്സ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഫലം കണ്ടില്ല. നാട്ടുകാരുടേയും, ബന്ധുക്കളുടേയും പരിഹാസങ്ങൾക്ക് പാത്രമാവുമ്പോഴും ഹരിയും, അമ്മയും ആയിരുന്നു ഇന്ദുവിന്റെ ആശ്വാസം .അത് കൊണ്ട് തന്നെയാണ് തുച്ഛമായ ശമ്പളം വാങ്ങുമ്പോഴും അയാൾ അവളെ കൂടെ നിർത്തുന്നത്.കുട്ടികൾ ഉണ്ടാവാതിരിക്കാൻ കാരണം തന്റേതാണെങ്കിലും ,എന്നും ആശ്വസിപ്പിച്ചിട്ടേയുള്ളൂ ഹരി. നാട്ടുകാരുടെ ചോദ്യം ഭയന്ന് നാട്ടിലേക്കുള്ള യാത്ര പോലും വേണ്ടാന്ന് വച്ചിട്ടുണ്ട് പലപ്പോഴും. അമ്മയാകുന്നതിനേക്കാൾ ഉപരി മറ്റുള്ളവരുടെ പരിഹാസം കലർന്ന ചോദ്യങ്ങൾ അതായിരുന്നു അവളെ കൂടുതൽ വേദനിപ്പിച്ചിട്ടുള്ളത്.
.................................................................................
അമ്മയോട് സംസാരിച്ച് കഴിഞ്ഞ് ആലോചനയിലായിരുന്ന ഇന്ദു കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞെട്ടിയുണർന്നത്. വാതിൽ തുറന്നപ്പോൾ ഹോസ്പിറ്റലിൽ പോകാൻ വേണ്ടി നേരത്തെ ഓഫിസിൽ നിന്നിറങ്ങിയ ഹരി. അവളേയും ചേർത്ത് പിടിച്ച് പെട്ടെന്ന് റെഡിയാവാൻ പറഞ്ഞ് അയാൾ മുറിയിലേക്ക് ചെന്നു.
... അപ്പോഴേക്കുo, മാസമുറയുടെ ദിവസങ്ങൾ തെറ്റി തുടങ്ങിയ ഇന്ദുവിന്റെ അടിവയറ്റിൽ ഒരു ജീവന്റെ അംശം തുടിക്കുന്നുണ്ടായിരുന്നു.
ഇത് അമ്മയാകാൻ കൊതിക്കുന്ന ഒരു ഭാര്യയുടെ അനുഭവത്തിൽ നിന്നും എഴുതിയ ചെറിയൊരു കഥ മാത്രം, ഇങ്ങനെ എത്രയോ ദമ്പതിമാരുണ്ട് നമ്മുടെ ഇടയിൽ ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാത്തതിനേക്കാൾ ഉപരി പരിഹാസങ്ങൾക്ക് പാത്രമായി സ്വയം ഉരുകുന്നവർ.
കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്. പാത്രമറിഞ്ഞ് വിളമ്പാൻ ദൈവത്തിന് കഴിയട്ടെയെന്ന പ്രാർത്ഥനയോടു കൂടി.

by: 
Padmini Narayanan Kookkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo