നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുതുവത്സരം ആഘോഷത്തിനല്ല ആലോചനക്ക്


മൂന്ന് വ ർഷം മുമ്പ് ഒരു ക്രസ്മസ് തലേന്ന് ഒരുപാട് സാധനങ്ങളുമായി എന്റെ ആട്ടോയിൽ ഒരു അച്ചാച്ചനും അമ്മച്ചിയും വന്നു കയറി .എവിടെ പോവണം എന്ന ചോദ്യത്തിന് പൂഞ്ചോല അനാഥ അഗതി മന്ദിരത്തിലേക്ക് എന്നായിരുന്നു മറുപടി.
ഞങ്ങൾ പൂഞ്ചോലയിലേക്ക് യാത്ര തുടങ്ങി
.അവിടെ എത്തിയതും ഒരുപാട് കുഞ്ഞുങ്ങൾ അവരിലേക്ക് ഓടി വന്നു കൈയിലുള്ള സമ്മാനങ്ങൾ മുഴുവൻ ആ കുട്ടികൾക്ക് വീതിച്ചു കൊടുത്തു .
മോനെ കുറച്ചു നേരം നിൽക്കണം ഇപ്പോ വരാം .
അതിനെന്താ അച്ഛാച്ച ഞാനും വരാം കൂടെ .
ആ അനാഥാലയത്തിന്റെ ഉള്ളിലേക്ക് അവരുടെ കൂടെ ഞാനും നടന്നു ,
അവിടെ അന്നത്തെ ഭക്ഷണം ചാച്ചന്റെ വകയാണെന്ന് മനസിലായി കുട്ടികളും മുതിർന്നവരും എല്ലാവരും നല്ല ആഘോഷത്തിലാണ് ചാച്ചൻ ഇവിടുത്തെ സ്ഥിരം സന്ദർശകൻ ആണെന്ന് മനസിലായി ,
കളിയും ചിരിയും പാട്ടും കൊച്ചു തമാശകളുമായി അവരുടെ കൂടെ ഞങ്ങളും അന്നവിടെ വൈകുന്നേരം വരെ നിന്നു ,,,,,
തിരിച്ചു പോവും നേരം കുട്ടികൾ ചാച്ചന്റെ കവിളിൽ മുത്തം കൊടുക്കുന്നതും കണ്ണ് നിറക്കുന്നതും കണ്ട് എന്റെ കണ്ണും അറിയാതെ നിറഞ്ഞു ഇതുവരെ ഉണ്ടായിട്ടില്ല ഇങ്ങനൊരു ദിവസം മനസ് നിറഞ്ഞു അവിടെനിന്നും യാത്ര തിരിച്ചു ,,,
തിരിച്ചു വരുന്ന വഴിയിൽ എന്തോ മുഖത്തെ വിഷാദം രണ്ടു പേർക്കും അത് മാറ്റിയെടുക്കാൻ ഞാൻ സംസാരിക്കാൻ തുടങ്ങി ,,
ചാച്ചാ ഇവടെ എപ്പഴും വരുമോ നിങ്ങൾ ?
5 വർഷമായി ഇടക്ക് ഞങ്ങൾ വരും ഇവടെ വരുമ്പോ മനസിന് ഒരു ആശ്വാസമാണ് ആരും ഇല്ലെന്ന തോന്നൽ ഉണ്ടാവില്ല ആ കുട്ടികളുടെ സ്നേഹം കണ്ടില്ലേ ,,,
കണ്ടു എനിക്കും ഇപ്പോ ചാച്ചനെ നല്ല ഇഷ്ട്ടമാണ് ചാച്ചാ .,,
പറഞ്ഞപോലെ നിന്റെ പേരെന്താ കൊച്ചനെ .?
എന്റെ പേര് ഹാരിസ് ചാച്ചന്റെ പേരെന്താ അമ്മച്ചീടേം .?
എന്റെ പേര് ഔസേപ്പ് ഇവളുടെ പേര് മറിയാ ..
നിന്റെ വീട്ടിൽ ആരെല്ലാം ഉണ്ട് മോനെ .?
ഞാനും ഉമ്മയും രണ്ടു പെങ്ങമ്മാരും .
ചാച്ചന്റെ മക്കൾ എവിടെയാ ഇവടെ ഇല്ലേ .? അല്ല ഒറ്റക്കാണ് പറഞ്ഞപ്പോ പുറത്താകും എന്ന് കരുതി ചോദിച്ചതാ ..
ആ അവൻ പുറത്താണ് ആ കാണുന്ന വളവിൽ നിർത്തികോ അതാ വീട് .
വണ്ടി വീടിനു മുന്നിൽ നിർത്തി.
എത്രയാ കൊച്ചനെ നിന്റെ വണ്ടി കൂലി.
അത് ചാച്ച വെയ്റ്റിങ് ഉള്ളത് കൊണ്ട് 600 രൂപയ ചാച്ചൻ 400 തന്ന മതി .
അത് വേണ്ട നീ 600 വെച്ചോ വീട്ടിൽ വാ ചായ കുടിച്ചേച്ചും പോവാം .
വീട്ടിൽ വരാം ഈ സമയത്ത് ഇനി ചായ വേണ്ട ചാച്ചാ .
ആ വീട്ടിനുളിൽ കയറി ഇരുന്നു . അമ്മച്ചി ഒരു ഗ്ലാസ് വെള്ളവുമായി വന്നു .
സംസാരിക്കുന്നതിനിടയിൽ ചുമരിൽ മാലയിട്ട ഒരു ഫോട്ടോ എന്റെ കണ്ണിൽ പെട്ട് .
ഇതാരാ ചാച്ചാ .?
അത് ഞങ്ങളുടെ മോനാ എബിൻ ..
എന്താ. എങ്ങനാ, കുറേ ആയോ .?
6 വര്ഷം തികയുന്നു ഈ ന്യൂ ഇയറിന് ..
ചാച്ചന്റെ കണ്ണ് നിറഞ്ഞു .
എന്താ ഉണ്ടായത് ഇത്ര ചെറുപ്പത്തിൽ .എത്ര മക്കളുണ്ട് ചാച്ചന് .?
ഇവൻ ഇവനൊരു മോനെ ഞങ്ങൾക്ക് ഒള്ളു .അതാ ദൈവം തട്ടി പറിച്ചത് .
എന്റെ ചങ്കൊന്നു പിടഞ്ഞു .ചാച്ചാ കരയല്ലേ .
ഒറ്റ മോനല്ലേ ഒള്ളു ലാളിച്ചു വളർത്തിയതാ പ്ലസ്‌ടു കഴിഞ്ഞപ്പോ ബൈക്ക് വേണം എന്ന് പറഞ്ഞു അവന്റെ ഒരാഗ്രഹവും ഞങ്ങൾ ഇല്ലന്ന് പറയാറില്ല ബൈക്കും വാങ്ങിച്ചു കൊടുത്തു ഒരു ക്രിസ്മസ് സമ്മാനമായി ,,,
അത് കഴിഞ്ഞു ന്യൂ ഇയർ ആഘോഷിക്കാൻ കൂട്ടുകാരോടത്ത് ബൈക്കും എടുത്ത് പോയതാ .നേരം പുലരുവോളും ഞങ്ങൾ കാത്തിരുന്ന് കണ്ടില്ല ന്യൂ ഇയർ പാർട്ടിയിലെ മധ്യ സൽക്കാരം കഴിഞ്ഞു വണ്ടിയെടുത്തു തിരിച്ചു പോരുന്ന വഴിക്ക് .
പിന്നെ ഒന്നും പറഞ്ഞില്ല ഒരു പൊട്ടി കരച്ചിലായിരുന്നു ,
അതിൽ പിന്നെ ഞങ്ങൾ ഒറ്റക്കാണ് ആ അനാഥാലയത്തിലെ കുട്ടികൾ ഒള്ളു ഒരു കൂട്ട് .
എന്ത് പറയണം എന്നറിയാതെ ഞാൻ എണീറ്റ് വണ്ടി പൈസ തന്നത് ഞാനാ പോക്കറ്റിൽ ഇട്ടു കൊടുത്തു ചാച്ചാ ഞാൻ ഇനിയും വരും ആ കവിളിൽ ഒരു മുത്തം കൊടുത്ത് തിരിച്ചു പോരാൻ ഇറങ്ങുമ്പോ .
ഉള്ളിൽ നിന്നാ അമ്മച്ചി വിളിച്ചു മോൻ നാളെ ഭക്ഷണം കഴിക്കാൻ വരോ ,
തീർച്ചയായും വരും അമ്മച്ചി ഫുഡ് ഉണ്ടാക്കിക്കോ . ഞാനും അമ്മച്ചിടെ മോനല്ലേ .,,,
ഞാൻ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോ എന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .,.
എന്റെ ഒരു യാത്ര അനുഭവം
പുതുവത്സരം ആഘോഷം നല്ലതാണ് പരുതി ഉണ്ടാവണം
മദ്യപിച്ച് വണ്ടി ഓടിക്കരുത് നമ്മുടെ വീട്ടിൽ ഉള്ളവരുടെ പ്രതീക്ഷ നമ്മളിലാണ് ഇനി ഒരു ജീവൻ കൂടി ഈ പുതുവത്സരത്തിൽ റോട്ടിൽ പൊലിഞ്ഞു പോവാതിരിക്കട്ടെ .,
ഹാപ്പി ക്രസ്മസ് & ഹാപ്പി ന്യൂ ഇയർ .

By
Najeeb Kolpadam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot