Slider

ദുരൂഹതയുടെ മതിൽക്കെട്ട്‌ - ജീവിതാനുഭവം

0

----------
" ഡാ, നീ ഇന്നും സ്കൂളിൽ പോയില്ലെ , നിനക്ക്‌ ഞാൻ കാണിച്ച്‌ തരാ, " ബാപ്പ അടുക്കളയിൽ കയറി ഒരു വടിയുമെടുത്ത്‌ എന്റെ നേരെ..
" ന്റെ പടച്ചോനെ " ന്നും വിളിച്ച്‌ ഞാൻ വീടിന്റെ മുന്നിലൂടെ ഒരോട്ടം .. ഇത്തിരി ഓടി നേരെ എത്തിയത്‌ നേരെ അമലിന്റെ വീട്ടിൽ..
" റംഷാദേ നീ മുത്താണു, ന്നാലും ഞാൻ ഇന്നലെ പറഞ്ഞത്‌ നീ മറന്നില്ലല്ലോ, കറക്ട്‌ കളിക്കേണ്ട സമയം തന്നെ എത്തിയല്ലോ " അമലിന്റെ ചോദ്യം ..
" ആ .. അത്‌ പിന്നെ , നീ നുമ്മ ചങ്കല്ലെ അമലേ , നീ വിളിച്ചാൽ ഞാൻ വരാതിരിക്കോ, എവിടെ ബാറ്റും ബോളും , വാ കളിക്കാം " കിതപ്പ്‌ വകവെക്കാതെ ഞാൻ അമലിനോട്‌..
ബാറ്റും ബോളുമെടുത്ത്‌ കളിക്കാൻ ഇറങ്ങി,
രണ്ട്‌ മൂന്ന് കളികൾ കളിച്ച്‌ കഴിഞ്ഞപ്പോൾ
സമയം ഇരുട്ടാറായി.. വീട്ടിൽ ചെന്നാൽ എന്തായാലും നല്ല തല്ല് കിട്ടും, എന്തായാലും ബാപ്പ കാണാതെ വീട്ടിൽ കയറണം എന്ന ദൃഡനിശ്ചയത്തോടെ വീട്ടിന്റെ മുൻപിലെത്തി.. ബാപ്പ വീടിനു മുന്നിൽ തന്നെ ഉണ്ട്‌ . എന്നേം കാത്ത്‌ നിൽക്കാണെന്ന് ആ നിൽപ്‌ കണ്ടപാടെ മനസ്സിലായി..
ഞാൻ പിന്നാബുറത്തുള്ള മതിലു ചാടാൻ മതിലിൽ കയറി‌ ..
പെട്ടെന്ന് പിന്നിൽ നിന്നും ഒരാളുടെ കൈ എന്റെ തോളിൽ തട്ടി.. അൽപം ഭയത്തോടെ ഞാൻ പിന്നിലോട്ട്‌ നോക്കി.. പക്ഷേ ആരെയും കാണാൻ കഴിഞ്ഞില്ല .. തോന്നലാവാം എന്ന് കരുതി വീണ്ടും താഴേക്ക്‌ ചാടാൻ കുതിക്കവേ " വാടാ " എന്നൊരു ശബ്ദവും ..
ചുറ്റുപാടും തെല്ലുഭയത്തോടെ നോക്കി ഞാൻ, കാരണം ആ പരിസരത്തെങ്ങും അസമയത്തൊന്നും ആരും ഉണ്ടാവാൻ സാധ്യത ഇല്ല..
ഒരു പരന്ന സ്ഥലമായിരുന്നു അത്‌, ഇത്തിരി വിശാലമായത്‌.. അതിനാൽ തന്നേ ആർക്കും ഒന്ന് ഒളിച്ച്‌ നിൽക്കാൻ കൂടി കഴിയാത്തതായ പ്രദേശം..
അതും വകവെക്കാതെ താഴേക്ക്‌ ഞാൻ ചാടും മുൻപേ വീണ്ടും ആ "വാടാ" എന്ന ശബ്ദം , ആ സെക്ക്ന്റിൽ തന്നെ എന്നേ ആരോ താഴേക്ക്‌ തള്ളിയിട്ടു.. പിന്നെ ഇത്തിരി നേരം എന്ത്‌ സംഭവിച്ചെന്ന് എനിക്കോർമ്മയില്ല..
കണ്ണു തുറന്നപ്പോൾ മുൻപിലുളളത്‌ ഉമ്മേം ഉപ്പേം കുടുംബക്കരുമൊക്കെയായിരുന്നു ...
കൂട്ടത്തിൽ ആരോക്കെയോ " അവൻ കാൽ തെറ്റി താഴെക്ക്‌ വീണതാ" എന്നൊക്കെ പറയുന്നുണ്ടായിരുന്നു..
എങ്കിലും ഇന്നും ചില ഉറക്കമില്ലാത്ത രാത്രികളിൽ , ബെഡിൽ നിന്നും എണീറ്റ്‌ ഞാൻ ആ ഭാഗത്തേക്ക്‌ നോക്കുബോൾ എന്തോ ഒരു പ്രതേകത ആ മതിലിനു ഉണ്ടെന്ന് മനസ്സ്‌ മന്ത്രിക്കാറുണ്ടായിരുന്നു, കൂട്ടത്തിൽ ചെവിയിൽ അന്നത്തേ "വാടാ " എന്ന വാക്ക്‌ ഭയപ്പെടുത്തുന്ന രീതിയിൽ മനസ്സിലാഴത്തിൽ പതിഞ്ഞ്‌ കൊണ്ടെയിരുന്നു...
--------------
റംഷാദ്‌..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo