Showing posts with label റംഷാദ് ഡി. Show all posts
Showing posts with label റംഷാദ് ഡി. Show all posts

ദുരൂഹതയുടെ മതിൽക്കെട്ട്‌ - ജീവിതാനുഭവം


----------
" ഡാ, നീ ഇന്നും സ്കൂളിൽ പോയില്ലെ , നിനക്ക്‌ ഞാൻ കാണിച്ച്‌ തരാ, " ബാപ്പ അടുക്കളയിൽ കയറി ഒരു വടിയുമെടുത്ത്‌ എന്റെ നേരെ..
" ന്റെ പടച്ചോനെ " ന്നും വിളിച്ച്‌ ഞാൻ വീടിന്റെ മുന്നിലൂടെ ഒരോട്ടം .. ഇത്തിരി ഓടി നേരെ എത്തിയത്‌ നേരെ അമലിന്റെ വീട്ടിൽ..
" റംഷാദേ നീ മുത്താണു, ന്നാലും ഞാൻ ഇന്നലെ പറഞ്ഞത്‌ നീ മറന്നില്ലല്ലോ, കറക്ട്‌ കളിക്കേണ്ട സമയം തന്നെ എത്തിയല്ലോ " അമലിന്റെ ചോദ്യം ..
" ആ .. അത്‌ പിന്നെ , നീ നുമ്മ ചങ്കല്ലെ അമലേ , നീ വിളിച്ചാൽ ഞാൻ വരാതിരിക്കോ, എവിടെ ബാറ്റും ബോളും , വാ കളിക്കാം " കിതപ്പ്‌ വകവെക്കാതെ ഞാൻ അമലിനോട്‌..
ബാറ്റും ബോളുമെടുത്ത്‌ കളിക്കാൻ ഇറങ്ങി,
രണ്ട്‌ മൂന്ന് കളികൾ കളിച്ച്‌ കഴിഞ്ഞപ്പോൾ
സമയം ഇരുട്ടാറായി.. വീട്ടിൽ ചെന്നാൽ എന്തായാലും നല്ല തല്ല് കിട്ടും, എന്തായാലും ബാപ്പ കാണാതെ വീട്ടിൽ കയറണം എന്ന ദൃഡനിശ്ചയത്തോടെ വീട്ടിന്റെ മുൻപിലെത്തി.. ബാപ്പ വീടിനു മുന്നിൽ തന്നെ ഉണ്ട്‌ . എന്നേം കാത്ത്‌ നിൽക്കാണെന്ന് ആ നിൽപ്‌ കണ്ടപാടെ മനസ്സിലായി..
ഞാൻ പിന്നാബുറത്തുള്ള മതിലു ചാടാൻ മതിലിൽ കയറി‌ ..
പെട്ടെന്ന് പിന്നിൽ നിന്നും ഒരാളുടെ കൈ എന്റെ തോളിൽ തട്ടി.. അൽപം ഭയത്തോടെ ഞാൻ പിന്നിലോട്ട്‌ നോക്കി.. പക്ഷേ ആരെയും കാണാൻ കഴിഞ്ഞില്ല .. തോന്നലാവാം എന്ന് കരുതി വീണ്ടും താഴേക്ക്‌ ചാടാൻ കുതിക്കവേ " വാടാ " എന്നൊരു ശബ്ദവും ..
ചുറ്റുപാടും തെല്ലുഭയത്തോടെ നോക്കി ഞാൻ, കാരണം ആ പരിസരത്തെങ്ങും അസമയത്തൊന്നും ആരും ഉണ്ടാവാൻ സാധ്യത ഇല്ല..
ഒരു പരന്ന സ്ഥലമായിരുന്നു അത്‌, ഇത്തിരി വിശാലമായത്‌.. അതിനാൽ തന്നേ ആർക്കും ഒന്ന് ഒളിച്ച്‌ നിൽക്കാൻ കൂടി കഴിയാത്തതായ പ്രദേശം..
അതും വകവെക്കാതെ താഴേക്ക്‌ ഞാൻ ചാടും മുൻപേ വീണ്ടും ആ "വാടാ" എന്ന ശബ്ദം , ആ സെക്ക്ന്റിൽ തന്നെ എന്നേ ആരോ താഴേക്ക്‌ തള്ളിയിട്ടു.. പിന്നെ ഇത്തിരി നേരം എന്ത്‌ സംഭവിച്ചെന്ന് എനിക്കോർമ്മയില്ല..
കണ്ണു തുറന്നപ്പോൾ മുൻപിലുളളത്‌ ഉമ്മേം ഉപ്പേം കുടുംബക്കരുമൊക്കെയായിരുന്നു ...
കൂട്ടത്തിൽ ആരോക്കെയോ " അവൻ കാൽ തെറ്റി താഴെക്ക്‌ വീണതാ" എന്നൊക്കെ പറയുന്നുണ്ടായിരുന്നു..
എങ്കിലും ഇന്നും ചില ഉറക്കമില്ലാത്ത രാത്രികളിൽ , ബെഡിൽ നിന്നും എണീറ്റ്‌ ഞാൻ ആ ഭാഗത്തേക്ക്‌ നോക്കുബോൾ എന്തോ ഒരു പ്രതേകത ആ മതിലിനു ഉണ്ടെന്ന് മനസ്സ്‌ മന്ത്രിക്കാറുണ്ടായിരുന്നു, കൂട്ടത്തിൽ ചെവിയിൽ അന്നത്തേ "വാടാ " എന്ന വാക്ക്‌ ഭയപ്പെടുത്തുന്ന രീതിയിൽ മനസ്സിലാഴത്തിൽ പതിഞ്ഞ്‌ കൊണ്ടെയിരുന്നു...
--------------
റംഷാദ്‌..

ബംഗാളി


ഒരു സന്ധ്യ സമയം മൂസാക്കാന്റെ ചായക്കടയിലെ അന്തി ചർച്ച ..
" എല്ല ദിവാകരാ, ഈ ബംഗാളികൾക്ക്‌ അവരുടെ നാട്ടിൽ തന്നെ പണിയെടുത്തൂടെ, എന്തിനാ എല്ലാം പെട്ടീം കെടക്കേം എടുത്ത്‌ ഇങ്ങോട്ട്‌ തന്നെ വരണെ " ഹക്കീം ഇത്തിരി മുഖം കറുപ്പിച്ച്‌ ദിവാകരനോട്‌..
"ശരിയാ. ശരിയാ.. ഒന്ന് ഹോട്ടലിൽ കയറിയാൽ അവിടേയും, ഒന്ന് മുടി വെട്ടാൻ പോയാൽ ബാർബർ ഷോപ്പിലും, പിന്നെ കൺസ്‌ട്രക്ഷൻ വർക്കും, കൃഷിയും എല്ലാം അവർ തന്നെ , പിന്നെ കൊലയും കൊളളയും .. എല്ലാത്തിനെം ചവിട്ടി ബാംഗാളിലേക്ക്‌ തന്നെ കടത്തണം " ദിവാകരനും വിട്ടില്ല..
സംസാരം കേട്ടാൽ ബംഗാളികളെയെല്ലാം ഒറ്റയിരുപ്പിൽ തിരിച്ച്‌ ബംഗാളിലേക്ക്‌ അയക്കുമെന്ന് തോന്നിപ്പോകും..
" നിന്റെ ദുബായിലുളള മകൻ കണ്ണൻ എന്ത്‌ പറയുന്നു , സുഖമല്ലെ അവനു ? ഒറ്റയ്‌ക്കായത്‌ കൊണ്ട്‌ ഇത്തിരി പ്രയാസം ഉണ്ടാവും ല്ലെ അവന് "
ചായ ടാബിളിൽ വെച്ച്‌ മൂസാക്ക ദിവാകരനെതിരെ ഒരസ്‌ത്രം തൊടുത്തുവിട്ടു..
" ആ സുഖം , പിന്നെ കൂട്ടിനു അവന്റെ പഴയ രണ്ട്‌ ചങ്ങാതിമാരും ഉണ്ടല്ലോ അവിടെ , നമ്മുടെ വടക്കേ വീട്ടിലെ ആദിലും പിന്നെ ഈ കാണുന്ന ഹക്കീമിന്റെ മോനും അവന്റെ കൂടെയാ, പിന്നെ എന്തിനാ അവനു പേടി, അടിച്ച്‌ പൊളിക്കയല്ലെ പിള്ളേരവിടെ "
" ശരിയാ , ശരിയാ , എന്നാ നിങ്ങൾടെ മക്കളെ ആദ്യം അങ്ങ്‌ ദുബായിന്ന് തിരിച്ച്‌ കൊണ്ടുവാ , എന്നിട്ട്‌ നമ്മുക്ക്‌ ഈ ബംഗാളികളെം , ഹിന്ദിക്കരേം നാടുകടത്താം , നിങ്ങളൊക്കെ ഹർത്താൽ വെക്കുന്നത്‌ പോലെ ഒരു നാൾ അവറ്റകൾ ഹർത്താലോ ബന്ദോ വച്ചാൽ മനസ്സിലാകും അവരിവിടെ സമൂഹത്തിൽ ഉണ്ടാക്കിയ കീഴ്‌ വേരുകൾ " മൂസ്സാക്ക ക്ഷോഭിതനായി..
മൂസ്സാക്കയോട്‌ അധികം പറഞ്ഞ്‌ പിടിച്ച്‌ നിൽക്കാൻ കഴിയാഞ്ഞിട്ടാവണം , ചായകാശു കൊടുത്ത്‌ രണ്ട്‌ പേരും ഇരുട്ടിലേക്ക്‌ മായുബോൾ ദിവാകരനെ പിന്നിൽ നിന്നും വിളിച്ച്‌ അവ്യക്തതയിൽ ആരോ ഹിന്ദിയിൽ എന്തോ പറയുന്നുണ്ടായിരുന്നു , മൂസ്സാക്കയുടെ സഹായിയായ ഒരു ബംഗാളിയായിരുന്നു അത്‌ ..
അവന്റെ കയിൽ തന്റെ മറന്ന് വെച്ച പേഴ്‌സുണ്ടായിരുന്നു , അതും തന്ന് അവൻ തിരിച്ച്‌ പോവുബോൾ ദിവാകരന്റെ മനസ്സ്‌ കുറ്റബോധം കൊണ്ട്‌ പിടയുകയായിരുന്നു ..
---------
റംഷാദ്‌

ഇന്റർവ്യു (ചെറുകഥ)


" അമ്മേ, സൂര്യ റെഡിയായോ, ഇന്നാ അവന്റെ ഇന്രർവ്യു.." വീട്ടിലേക്ക്‌ ഓടി വന്നു കൊണ്ട്‌ കാർത്തിക് അമ്മയോട്‌ ചോദിച്ചു.
" ആ, രാവിലെ എണീക്കണത്‌ കണ്ടു, നീയെന്തായാലും അകത്ത്‌ പോയി ഒന്ന് നോക്ക്‌ "
അമ്മയുടെ മറുപടി കിട്ടിയുടൻ അവൻ റൂമിലേക്ക്‌ ഓടി..
റൂമിലെത്തിയ കാർത്തി കണ്ടത്‌ കുളിച്ച്‌ ഫോർമൽ ഡ്രസൊക്കെയിട്ട്‌ കണ്ണാടിയിൽ നോക്കി നിൽക്കുന്ന സൂര്യയേയാണു..
" ഡാ, ഇങ്ങനെ കണ്ണാടിയിൽ നോക്കി നിന്നാൽ മതിയാ , ഇന്റർവ്യൂനു പോകണ്ടെ"
കാർത്തിക്കിന്റെ ചോദ്യം കേട്ട്‌ നിസഹായനായി നിൽക്കുകയായിരുന്നു സൂര്യ..
കാരണം , കാലം കുറച്ചായി ഒരു ജോലിക്ക്‌ വേണ്ടിയുളള അലച്ചിൽ.. ഒന്നും ശരിയാവുന്നില്ല..
" ന്നാ വാ എറങ്ങാം ല്ലെ ഡാ, " ടൈ കഴുത്തിൽ ഇത്തിരി കൂടി മുറുക്കി സൂര്യ, കാർത്തിനേം കൂട്ടി അമ്മയുടെ അനുഗ്രഹവും വാങ്ങി വീട്ടിൽ നിന്നിറങ്ങി..
കാർത്തിയും സൂര്യയും ഒരേ കോളെജ്‌ മേറ്റാണു, സൂര്യ ഡിഗ്രി കഴിഞ്ഞ്‌ എംകോം എടുത്തപ്പോൾ , കാർത്തി ഡിഗ്രി പാതിവഴി നിർത്തി ഓട്ടൊ ഓടിക്കാൻ തുടങ്ങി.. എങ്കിലും കുട്ടിക്കാലം തൊട്ടുള്ള സൗഹൃദം ഇന്നും അങ്ങനെ പോലെ തന്നെ..
" ഡാ, നീ വണ്ടി ഒതുക്കിയെ , അവിടെ എന്താ ഒരു ആൾക്കൂട്ടം.. "
അവിടെ കണ്ട ആൾക്കൂട്ടത്തിലെക്ക്‌ വിരൽ ചൂണ്ടി സൂര്യ കാർത്തിയോട്‌ പറഞ്ഞു..
" ഡാ, അത്‌ വല്ല ആക്സിഡന്റ്‌ കേസുമായിരിക്കും, നിർത്താൻ നിന്നാൽ പിന്നെ നിന്റെ ഇന്റർവ്യൂ കൊളാവും"
വണ്ടി ഒതുക്കി കാർത്തിയുടെ മറുപടി..
" ഒന്നു പോടാപ്പ, പണിപോയാൽ വേറേ പണി വരും, ഒരാൾടെ ജീവൻ പോയാൽ അങ്ങനയാണോ "
ഇതും പറഞ്ഞ്‌ സൂര്യ വണ്ടിയിൽ നിന്നിറങ്ങി അവിടെക്ക്‌ കുതിച്ചു..
ഒരു കാർ മരത്തിലിടിച്ചതാണ്..
ഒരു സ്ത്രീയും കുട്ടിയും മാത്രമായിരുന്നു അതിലുണ്ടായിരുന്നത്‌ .. എപ്പോൾ വേണമെങ്കിലും ജീവൻ നിലക്കാമെന്ന അവസ്ഥ.. ചുറ്റിലും നിൽക്കുന്ന യൂത്തന്മാർ ഫേസ്ബുക്കിൽ ലൈവ്‌ ഇട്ട്‌ കളിക്കുന്നു.. ആ ഭാഗത്തുളള കടക്കാർ വണ്ടി വന്നതും ഇടിച്ചതും മറ്റുള്ളവർക്ക്‌ വർണ്ണിച്ച്‌ കൊടുക്കുന്നു.. ആർക്കും ജീവന്റെ തുടിപ്പ്‌ വിട്ട്‌ മാറാത്ത ആ സ്ത്രീയെയും കുട്ടിയേയും രക്ഷിക്കണമെന്ന വിചാരമുണ്ടായില്ല..
കാറിന്റെ ഗ്ലാസ്‌ തല്ലി പൊളിച്ച്‌ സൂര്യയും കാർത്തിയും കൂടി ആ സ്ത്രീയെയും കുട്ടിയേയും പുറത്തെടുത്തു.. ഉടനെ കാർത്തിയുടെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക്‌..
" ഇനി പേടിക്കാനൊന്നുമില്ല, അപകടനില കുട്ടിയും അമ്മയും മറികടന്നിട്ടുണ്ട്‌, ആ സ്ത്രീ ഒരു നബർ തന്നിട്ടുണ്ട്‌ , അതിന്റെ ഭർത്താവിന്റെ നബറാണെന്ന് തോന്നുന്നു.."
നേഴ്‌സ്‌ സൂര്യയുടെ കയിൽ ഒരു പേപ്പറിൽ എഴുതിയ ഫോൺ നബർ കൊടുത്ത്‌ തിരിച്ച്‌ പോയി..
സൂര്യ ആ നബറിൽ വിളിച്ച്‌ കാര്യം അവതരിപ്പിച്ചു.. വൈകാതെ ആ സ്ത്രീയുടെ ഭർത്താവ്‌ വന്നു, ഒരു കുന്നോളം നന്ദി അയാൾ സൂര്യയ്‌ക്കും കാർത്തികും ചാർത്തികൊടുത്തു..
ഇന്റർവ്യൂവും ജോലിയും പോയെങ്കിലും രണ്ട്‌ ജീവൻ രക്ഷിക്കാനായല്ലോ എന്ന സമാധാനത്തിലായിരുന്നു സൂര്യ..
പിന്നെയും ഒരുപാട്‌ ജോലിക്ക്‌ ശ്രമിച്ചു.. ആ സമയത്താണ് അന്ന് ആ സ്ത്രീ കാരണം പങ്കെടുക്കൻ പറ്റാതിരുന്ന ആ കബനിയുടെ ഇന്റർവ്യൂ ലെറ്റർ വീണ്ടും വന്നത്‌..
അന്ന് ചില സാങ്കേതിക കാരണങ്ങളാൽ ഇന്റർവ്യൂ നടത്താൻ കഴിയാത്തതിൽ ക്ഷാമാപണം നടത്തിയാണ് ആ മെയിൽ ആരംഭിച്ചത്‌.. ഈ തിങ്കളാഴ്ച്ച ആ ഇന്റർവ്യു വീണ്ടും നടത്തുന്നുണ്ടെന്നും പങ്കെടുക്കാൻ ശ്രമിക്കണമെന്നും പറഞ്ഞ്‌ ആ മെയിൽ അവസാനിച്ചു..
അവനു എന്തെന്നില്ലത്ത സന്തോഷം തോന്നി ആ സമയം. നൂറുക്കണക്കിനു ആളുകളുണ്ടെങ്കിലും ഭാഗ്യത്തിനു കിട്ടിയാലോ എന്ന പ്രതീക്ഷ അവനുണ്ടായിരുന്നു..
തിങ്കളാഴ്ച്ച ഇന്റർവ്യുയുളള കാര്യം അവൻ കാർത്തിയടക്കം ആരോടും പറയാൻ നിന്നില്ല..
ഇനി കിട്ടിയില്ലെങ്കിൽ അവർ കൂടി വിശമിക്കണ്ടെന്ന് കരുതിയവൻ..
തിങ്കളാഴ്ച്ച രാവിലെ തന്നെ അവൻ യാത്ര തിരിച്ചു. അവിടെ എത്തി കുറച്ച്‌ കഴിഞ്ഞ്‌ റിസപ്ഷനിൽ നിന്ന് അവന്റെ പേരെത്തി..
അൽപം പരിഭ്രമത്തോടേ അതിനുള്ളിൽ കയറിയ അവൻ തരിച്ച്‌ നിന്നു പോയി..
അന്ന് ആക്സിഡന്റിൽ താൻ സഹായിച്ച സ്ത്രീയും ഭർത്താവുമായിരുന്നു മുന്നിലിരിക്കുന്നത്‌.
അവനേ കണ്ടതും അവരുടെ ഓർമ്മകളും കുറച്ച്‌ പിന്നിലെക്ക് പോയി..
അവനെ മുന്നിൽ ഇരുത്തി , ബയൊഡാറ്റയും മറ്റും വാങ്ങി , അന്ന് തന്നെ ഓഫർ ലെറ്ററും നൽകി അവനെ അവർ പറഞ്ഞയച്ചു..
അന്ന് ഇന്റർവ്യൂ നടക്കാത്തതും , ആ സ്ത്രീ ആക്സിഡന്റിൽ പെട്ടതും , തനിക്ക്‌ രക്ഷിക്കാൻ തോന്നിയതും, എല്ലാം ഈ ഒരു റിസൽട്ടിനാവാം എന്ന് അവന്റെ മനസ്സ്‌ മന്ത്രിച്ചു..
" മുന്നിൽ പെടുന്ന ഓരോ ജീവനുകളും നിനക്ക്‌ മുന്നിലുളള ഓരോ പരീക്ഷണങ്ങളാണു, ആ പരീക്ഷണങ്ങൾ ജയിച്ചാൽ , ജീവിതത്തിലെവിടെയെങ്കിലും എന്തെങ്കിലും ഒരു പ്രതിസന്ദി ഘട്ടത്തിൽ അതൊരു കൈതാങ്ങാവാം "
----------
റംഷാദ്‌

കാലം സാക്ഷി (ചെറുകഥ)


" മതിയമ്മേ , ഇനി കഴിക്കാൻ പറ്റില്യ" ഉണ്ണിക്കുട്ടൻ തേങ്ങിക്കൊണ്ട്‌ അമ്മയോട്‌‌ പറഞ്ഞു..
" പറ്റില്യ.. പറ്റില്യ.. ഇത്‌ മുഴുവൻ കഴിച്ചിട്ട്‌ എണീറ്റാൽ മതി " അമ്മ അവനെ വിട്ടില്ല..
"എനിക്ക്‌ വേണ്ടാത്തോണ്ടാ അമ്മേ, ഇനിയിറങ്ങൂല"
വീണ്ടും ഉണ്ണിക്കുട്ടന്റെ എതിർപ്പ്‌..
" എടാ.. നീ വലുതായി ഈ അമ്മയെ നോക്കേണ്ടതല്ലെ, വേറെ ആരാ അമ്മയേ നോക്കാനുള്ളേ ? അത്‌ കൊണ്ട്‌ ഇത്‌ കഴിച്ചേ " ഇത്‌ പറയുബോൾ ആ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
കുറച്ച്‌ വർഷങ്ങൾക്ക്‌ മുബ്‌, എടുത്തു പറയുകയാണെങ്കിൽ 7 വർഷങ്ങൾക്ക്‌ മുബാണു അവളുടെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത് ‌,
[ പ്രണയം എന്നത്‌ ദുരന്തമല്ല, എങ്കിലും ചിലരുടെ ജീവിതത്തിൽ അതൊരു ദുരന്തമായിരിക്കും.. അതിനേതെങ്കിലും ഉദാഹരണം നിങ്ങളുടെ നാട്ടിലുമുണ്ടാവും ]
അന്ന് അവൾ ബി എ ലാസ്റ്റ്‌ ഇയർ, ആദ്യ വർഷം മുതലെ പരിചയപ്പെട്ട ലിബിനുമായി അടുത്ത രണ്ട്‌ വർഷങ്ങൾ കൊണ്ട്‌ പിരിയാനാവാത്ത ബന്ദമുണ്ടായി .. അങ്ങനെ മൂന്നാം വർഷം സ്വന്തം കുടുംബത്തേ ധിക്കരിച്ച്‌ അവന്റെ കൂടെ അവൾ ഒളിച്ചോടി..
ആദ്യം വീട്ടുകാരെ കുറിച്ചോർത്ത്‌ ഇത്തിരി മനപ്രയാസങ്ങൾ ഉണ്ടായെങ്കിലും അധികം വൈകാതെ അവയൊക്കെ മറന്ന് തുടങ്ങി..
ആദ്യമൊക്കെ നല്ല രീതിയിൽ പെരുമാറിയ ലിബിന്റെ പിന്നീടുളള പെരുമാറ്റം നാൾക്ക്‌ നാൾ മോശമായി വന്നു.., തൊട്ടതിനും പിടിച്ചതിനുമൊക്കെ ചീത്തയും, കൊലവിളിയുമായി തീർന്നു.
അധികം വൈകാതെ തന്നെ ഒരു കുട്ടിയും അവരുടെ ജീവിതത്തിലെക്ക്‌ കടന്നു വന്നു..
താമസ്സിയാതെ ഒരു നാൾ എനിക്കെന്റെ അമ്മയും അച്ഛനുമാണു ഏറ്റവും വലുതെന്നും അവരെ ഇനി വേദനിപ്പിക്കാൻ ആവില്ലെന്നും ഒരു തുണ്ട്‌ കടലാസുൽ എഴുതിവച്ച്‌ ലിബിൻ അപ്രത്യക്ഷമായി..
ജീവിതം ഇനിയെന്ത്‌ , എന്ന് ചിന്തിക്കാനുള്ള കരുത്ത്‌ പോലുമില്ലായിരുന്നു ആ പാവത്തിനു, സ്വന്തം വീട്ടിൽ തിരിച്ച്‌ കയറ്റില്ല എന്നതും ഉറപ്പായിരുന്നു..
അങ്ങനെ ആരുടെ മുന്നിലും തോൽക്കാൻ തയാറായിരുന്നില്ല അവൾ , വീട്ടിനടുത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ തരക്കേടില്ലാത്ത ശബളത്തിൽ ജോലിക്ക്‌ കേറി..
വീട്ടിന്റെ ചിലവും വാടകയുമൊക്കെ കഴിഞ്ഞ്‌ വരുന്നത്‌ ചെറു സബാദ്യവുമാക്കി വച്ചു അവൾ, കാരണം മകനെ പഠിപ്പിച്ച്‌ ഒരു നിലയിൽ എത്തിക്കണം..
പ്ലസ്‌റ്റു കഴിഞ്ഞ്‌ അവന്റെ താൽപര്യ പ്രകാരം എഞ്ജിനീയറിംഗിനു വിട്ടു.. കോഴ്സ്‌ കഴിഞ്ഞ്‌ മാസങ്ങൾക്ക്‌ ശേശം ലണ്ടനിൽ ജോലി..
ഒന്നുമില്ലായ്മയിൽ നിന്ന് അവരൊരുപാട്‌ വളർന്നു.., വാടക വീട്‌ ഒഴിഞ്ഞ്‌ പുതിയൊരു വീട്ടിലെക്ക്‌ മാറാൻ അധികം നാൾ വേണ്ടി വന്നില്ല..
അധികം താമസ്സിയാതെ തന്നെ അവന്റെ കല്യാണം ആഘോഷമായി നടത്തി..
പതിയെ പതിയെ മകൻ തന്നിൽ നിന്നും അകലുന്നുണ്ടോ എന്ന് തോന്നി തുടങ്ങി അവൾക്ക്‌ ..
വീട്ടിനുള്ളിൽ കലഹവും, തർക്കങ്ങളും പതിവായി..
ഒരു ഞായറാഴ്ച അമ്മയേയും കൊണ്ട്‌ ഉണ്ണി പുറത്തിറങ്ങി.. അന്ന് ആ കാർ വന്നു നിന്നത്‌ ഒരു വയോധക കേന്ദ്രത്തിലായിരുന്നു..
സ്വന്തം മകൻ തന്നെ തനിച്ചാക്കി അവിടുന്ന് മടങ്ങുബോൾ കരയാൻ അവൾക്ക്‌ കഴിഞ്ഞില്ല്യ..
"വർഷങ്ങൾക്ക്‌ മുബ്‌ ഞാൻ എന്റെ അമ്മയോടും അച്ഛനോടും ചെയ്‌തത്‌ അവൻ ഇന്ന് എന്നോട്‌ തിരിച്ച്‌ ചെയ്‌തു.." എന്നാശ്വസിക്കാനെ കഴിഞ്ഞുള്ളൂ..
----------
റംഷാദ്‌.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo