നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"ജിനിയുടെ ഡയറിക്കുറിപ്പ്" ( Based on real story )


അമ്മേ...അച്ഛൻ എന്താമ്മേ മോളൂനെ കാണാന്‍ വരാത്തത്..?
മോളൂനെ ഇഷ്ടമില്ലാത്തതു കൊണ്ടാണോ..?
സ്കൂളിലെ കൂട്ടുകാരെല്ലാം അവരുടെ അച്ഛനെക്കുറിച്ച് പറയുമ്പോള്‍ മോളു മാത്രം ഒന്നും മിണ്ടാതെയിരിക്കും..
മോളൂന് കരച്ചിലുവരും അമ്മേ..!
മാളൂട്ടിയുടെ ചോദ്യം ജിനിയുടെ നെഞ്ച് തകര്‍ത്തു ഉള്ളില്‍ ഒരു പേമാരി ഒഴുകി ..
അത് മോളെ ....അച്ഛൻ..
ജിനിയുടെ വാക്കുകള്‍ ഇടറി വീഴുന്നതിനു മുമ്പേ ..ആ ചെറിയ വീടിന്റെ ചുമരുകൾക്കുള്ളിൽ മുഴങ്ങി കേട്ടത് ജിനിയുടെ അമ്മയുടെ ശബ്ദമായിരുന്നു,,
കണ്ടല്ലോ ..അവൾക്ക് വയസ്സ് ആറേയായുള്ളൂ,
അവള്‍ അവളുടെ അച്ഛനെ ചോദിച്ചു തുടങ്ങി..
നീ എന്തു മറുപടിയാണ് അവളോട് പറയാന്‍ പോകുന്നത്..?
സ്വന്തം ഇഷ്ട പ്രകാരം ഒരോന്ന് ചെയ്തു കൂട്ടിയത്തിന്റെ ഫലമല്ലേ ഇതൊക്കെ ,
അനുഭവിച്ചോ,,
അമ്മയുടെ വാക്കുകൾക്ക് കണ്ണീരിലൂടെ മാത്രമേ മറുപടി കൊടുക്കാന്‍ അവൾക്ക് കഴിഞ്ഞുള്ളു..
"കുത്തു വാക്കുകളും, കുറ്റപ്പെടുത്തലും ഒരുപാട് കേട്ട് മരവിച്ച മനസ്സില്‍ ഇപ്പോഴും കൂടെയുള്ളത് ഇനിയും തോരാത്ത കണ്ണീരു മാത്രം ,,
എല്ലാം എന്റെ മാളൂട്ടിയോട് പറയണമെന്നുണ്ട് പക്ഷേ ..അവൾക്ക് എന്റെ വേദന തിരിച്ചറിയാനുള്ള പ്രായവും പക്വതയും ആവുന്ന വരെ എനിക്ക് കാത്തിരുന്നേ പറ്റൂ,
മാളൂട്ടിയെ ഉറക്കി കിടത്തിയിട്ട് വെളുത്ത ചായം പൂശിയ ചുമരിൽ നോക്കി ഇരുന്ന് ജിനി ചിന്തകളുടെ കെട്ടഴിച്ചു വിട്ടു..
"ഞാൻ ചെയ്തത് തെറ്റാണെന്ന് ആര് പറഞ്ഞാലും കുറ്റപ്പെടുത്തിയാലും ഇനിയെന്റെ മനസ്സ് കരയില്ല.. പക്ഷേ എന്റെ മാളൂട്ടി , മോളും എന്നെ കുറ്റപ്പെടുത്തുമോ..,?
അവളും പറയുമോ ഒരിക്കല്‍ അമ്മ കാരണമാണ് എനിക്ക് അച്ഛനില്ലാതെയായതെന്ന്..?
ഇല്ല അത് മാത്രം ഞാന്‍ സഹിച്ചെന്ന് വരില്ല ..
അന്ന് കോടതിയില്‍ നിന്ന് കണ്ണീരോടെ ഇറങ്ങുമ്പോള്‍ എന്റെ മാളൂട്ടിക്ക് വേണ്ടി ജീവിക്കണമെന്നുള്ള ഒറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു,
അച്ഛനില്ലാത്ത കുറവ് അവളെ ഞാന്‍ അറിയിച്ചിട്ടില്ലാ..എങ്കിലും അവള്‍ അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ ആ നിഷ്കളമായ മുഖത്ത് നോക്കാന്‍ ഞാന്‍ എന്തിനാണ് ഭയക്കുന്നത്.
എന്തോ തീരുമാനിച്ചുറച്ചപ്പോലെ ചിന്തകളെ മൂടിവെച്ച് ജിനി അലമാരി ലക്ഷ്യം വെച്ച് നടന്നു..
ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കൈയില്‍ തടഞ്ഞ പൊടിപിടിച്ച ഒരു ബുക്കിലേക്ക് നോക്കുമ്പോള്‍ ജിനിയുടെ കണ്ണുകൾ വിടർന്നിരുന്നു,
സ്വർണ്ണ മഷിയാൽ പുറംച്ചട്ടയിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങളിലൂടെ ജിനി വിരലുകളോടിച്ച് ..ചുണ്ടുകൾ അനങ്ങാതെ വായിച്ചു..
"എന്റെ ഡയറിക്കുറിപ്പ്"..
അലസമായി പേജുകൾ ഒരോന്നായി മറിച്ച് മാറ്റി അവസാനത്തെ പേജിലെ അവസാനത്തെ വരിയിൽ ജിനിയുടെ കണ്ണുകള്‍ ഉടക്കി നിന്നു..
കണ്ണീര് നിറം പകർത്തിയ ആ അവസാന താളിലെ വരികൾക്ക് ചോരയുടെ ചുവപ്പായിരുന്നു.
ഇത്തിരി വെളിച്ചം കൂടുതലുള്ള ഭാഗത്തേക്ക് മേശ വലിച്ചിട്ടിരുന്ന് , ഡയറിയിലെ ഒരു പുതിയ താളിൽ ജിനി ഇങ്ങനെ കുറിച്ചു..
"അച്ഛനെ കാത്തിരിക്കുന്ന അമ്മയുടെ മാളൂട്ടിക്ക്"...
ജീവിതത്തിൽ എല്ലാകൊണ്ടും ഒറ്റപ്പെട്ട ഒരു ദിവസം അന്ന് അമ്മ ഉപേക്ഷിച്ചതാണ് ഈ ഡയറി, പക്ഷേ ഇപ്പോ ഇതില്‍ അമ്മ പകർത്തുന്നത് നമ്മുടെ ജീവിതമാണ്.. നീ എന്നും കാത്തിരിക്കുന്ന അച്ഛന്റെ മുഖമാണ് ..
ഈ അമ്മയുടെ മനസ്സാണ്.
മാളൂട്ടി ചോദിക്കാറില്ലേ അച്ഛന് നമ്മളെ ഇഷ്ടമല്ലിയോന്ന്, അതുകൊണ്ടല്ലേ അച്ഛന്‍ എന്റെ മാളൂട്ടിയെ കാണാന്‍ വരാത്തതെന്ന്..!
ഇഷ്ടമായിരുന്നു മോളെ അച്ഛന് മോളൂട്ടിയെയും ഈ അമ്മയെയും ജീവനായിരുന്നു.
സ്വർഗ്ഗമായിരുന്നു മോളെ അച്ഛന്റെ കൂടെയുള്ള അമ്മയുടെ ജീവിതം ,
സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചിട്ടെയുള്ളായിരുന്നു അമ്മയെ മോളൂന്റെ അച്ഛന്‍ .
ഒരു പെൺകുഞ്ഞ് വേണമെന്ന് ഏറ്റവും കൂടുതലായി ആഗ്രഹിച്ചത് മോളൂന്റെ അച്ഛനായിരുന്നു.
മോളൂനെ കിട്ടിയതിൽ പിന്നെ അമ്മയോടുള്ള സ്നേഹം പോലും കുറഞ്ഞിട്ടുണ്ട്,,
പക്ഷേ ...ആ സ്നേഹത്തെ മരിക്കുവോളം കൂടെ നിർത്താൻ അമ്മയ്ക്ക് ഭാഗ്യമില്ലാതെ പോയി മോളെ .
"അമ്മയേക്കാട്ടിലും സൗന്ദര്യവും, പണവുമുള്ള ഒരു പെണ്ണിനെ കണ്ടപ്പോള്‍ അച്ഛന് നമ്മള്‍ ആരുമല്ലാതെയായി മോളെ ,,
അച്ഛനെ അമ്മ ഒരിക്കലും കുറ്റപ്പെടുത്തില്ല..
കാരണം ആ പെണ്ണിന്റെ പേര് പറഞ്ഞ് ഒരിക്കൽ പോലും അച്ഛന്‍ അമ്മയെ വേദനിപ്പിച്ചിരുന്നില്ല.. എങ്കിലും ആ മനസ്സ് എനിക്ക് അറിയാമായിരുന്നു,
ഊണും ഉറക്കവുമില്ലാതെ ഒരു ഭ്രാന്തനെപ്പോലെ അച്ഛന്‍ അലഞ്ഞു നടന്ന ആ നാളുകള്‍ ഇന്നും ഓർക്കുമ്പോൾ അമ്മയ്ക്ക് പേടിയാണ് മോളെ.
അന്ന് അമ്മ ഒരുപാട് കരഞ്ഞു ,എന്റെ തെറ്റ് കൊണ്ടായിരിക്കുമോ അച്ഛൻ വേറൊരു പെണ്ണിന്റെ പിറകെ പോകേണ്ടി വന്നത് എന്നോർത്ത് മോളൂന്റെ അച്ഛന്റെ കാൽക്കൽ വീണ് അന്ന് അമ്മ എത്ര കരഞ്ഞെന്നറിയാമോ..!
അമ്മയുടെ കണ്ണീരിനും സ്നേഹത്തിനും മുകളിലാണ് ഇന്നലെ കണ്ട ഒരു പെണ്ണിനൊടുള്ള മോളൂന്റെ അച്ഛന്റെ സ്നേഹം എന്നറിഞ്ഞ ആ നിമിഷം ഈ അമ്മ ശരിക്കും മരിക്കുകയായിരുന്നു.
വീട്ടുകാരുടെയും കൂട്ടുകാരുടെയും ഉപദേശങ്ങൾക്കും മോളൂന്റെ അച്ഛന്റെ മനസ്സ് മാറ്റാന്‍ കഴിഞ്ഞില്ല..
പിന്നെ ഈ അമ്മ എന്തായിരുന്നു ചെയ്യേണ്ടത്..
അമ്മയുടെ മുന്നില്‍ കിടന്ന് അച്ഛന്‍ ഒരു മുഴുക്കുടിയനും, ഭ്രാന്തനുമാകുന്നത് കണ്ടു നിൽക്കണമായിരുന്നോ..!
അതിനുള്ള മനക്കട്ടി ഈ അമ്മയ്ക്ക് ഇല്ലായിരുന്നു മോളെ..അത്രയ്ക്ക് സ്നേഹമായിരുന്നു മോളൂന്റെ അച്ഛനോട്,
അതുകൊണ്ടാണ് അമ്മയായിട്ട് അച്ഛന്റെ ജീവിതത്തില്‍ നിന്നും സ്വയം ഒഴിഞ്ഞു കൊടുത്തത് .
എന്റെ ജീവിതം നശിച്ചാലും, അമ്മയെ ആരെല്ലാം കുറ്റപ്പെടുത്തിയാലും ..മോളൂന്റെ അച്ഛന്‍ സന്തോഷമായിട്ടിരിക്കണമെന്ന് മാത്രമാണ് അമ്മ ആഗ്രഹിച്ചത്.
കോടതി മുറിയില്‍ നിന്നും അമ്മയുടെ മുഖത്ത് നോക്കാതെ എന്റെ മോളൂനെ നോക്കാതെ അച്ഛന്‍ നടന്നകന്നപ്പോൾ അവിടെ നിന്ന് എന്റെ മോളൂനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മ പൊട്ടി കരയുകയായിരുന്നു,
അപ്പോഴും മനസ്സു കൊതിച്ചത് എന്താണെന്നറിയാമോ മോൾക്ക്..!
ജിനീന്ന് വിളിച്ചു കൊണ്ട് മോളൂന്റെ അച്ഛന്‍ ഒന്ന് ഓടി വന്നെങ്കിലെന്ന്.
ഈ അമ്മയുടെ കണ്ണീരിനും പ്രാർത്ഥനയ്ക്കും എന്റെ മോളൂന്റെ കാത്തിരിപ്പിനും അച്ഛനെ തിരിച്ചു കൊണ്ടുവരാന്‍ കഴിയുമോ എന്നറിയില്ല ..
എന്നാലും എല്ലാം മനസ്സിലാക്കാനുള്ള പ്രായമാകുമ്പോൾ ..അന്ന് ഈ അമ്മ ജീവനോടെ ഇല്ലെങ്കിലും മോള് അമ്മയെ കുറ്റപ്പെടുത്തരുത്, അച്ഛനെ വെറുക്കരുത്,,
കണ്ണില്‍ നിന്നും ഉതിർന്ന് വീണ കണ്ണുനീര്‍ ചുരുദാറിന്റെ കൈയില്‍ അലിയിപ്പിച്ച് കളഞ്ഞ് ജിനി മോളൂട്ടിക്കായി ആ ഡയറിയിലെ അവസാന വാചകം കുറിച്ചിട്ടു..
"മോളൂട്ടി ...നീ ഇത് വായിക്കുന്ന സമയത്ത് ഒരുപക്ഷേ അമ്മ ജീവിച്ചിരിപ്പുണ്ടാകുമോ എന്നറിയില്ല,,
ഇത് വായിച്ചു കഴിഞ്ഞ് അച്ഛനെ കാണാന്‍ മോഹം തോന്നി നീ പോയാല്‍ ..
" എന്റെ നന്ദേട്ടന്റെ മുഖത്ത് നോക്കി നീ പറയണം ..ഈ അമ്മ ഒരുപാട് കാത്തിരുന്നെന്ന് , കരയാതെ ഒരിക്കലും ഉറങ്ങിയിട്ടില്ലെന്ന്, അച്ഛനെ അമ്മയ്ക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നെന്ന്.
കഴുത്തില്‍ നിന്നും ഊരിമാറ്റാത്ത താലിയുമായി ജിനി അവളുടെ നന്ദേട്ടന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു..
അച്ഛനെ കാത്തിരിക്കുന്ന മാളൂട്ടിക്കായി ജിനി സൂക്ഷിച്ച് വെച്ചിട്ടുണ്ട് കണ്ണീരിൽ കുതിർന്ന ജീവതം പകർത്തിയ..
"ജിനിയുടെ ഡയറിക്കുറിപ്പ്"...,,
അൻഷാദ് ഓച്ചിറ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot