നിയതി തൻ മരുഭൂവിലുണരുന്നു ഇന്നലെ
ഒറ്റചിലമ്പുമായ് വേവുന്ന മനവുമായ്
പിടയുമാത്മാവുമായ്
ഘോരശാപത്തിന്റെ വിഷമുള്ളുപകരുവാൻ..
പ്രണയശ്രീകോവിൽ തകർത്തൊരീ അധികാര രിപുവിനെ നിഗ്രഹിച്ചീടുവാൻ
..അലറിയാടുക്കുന്നവൾ ഹൃദയരക്തമിടമുറിയാതൊഴുകുന്ന നീലനേത്രവുമായ്
ഇടയ്ക്കവളെന്തോ പുലമ്പുന്നുണ്ടതൊക്കെയും കാണികൾക്ക്
പരിഹാസകാഴ്ചയായി ..
കാരണമവൾതൻ വെല്ലുവിളിയും സീൽക്കാരവും ക്രോധവുമെല്ലാം-
ഒരാൾക്കുനേര്മാത്രം പാണ്ട്യ രാജ്യ നൃപനോടത്രേ....

കൊട്ടാരവളപ്പിനുള്ളിലേയ്ക്കവൾ വലത്തുകരത്തിലുയർത്തിയ പൊൻ ചിലമ്പുമായി കൊടുങ്കാറ്റു വേഗത്തിൽ പാഞ്ഞടുത്തു..പിന്നെ
കൊട്ടാരമുറ്റത്തു വലം വെച്ചു് നെഞ്ചിൽ
പാതിവൃത്യത്തിന്റെ കനൽ എരിഞ്ഞു....
കൊട്ടാരമുറ്റത്തു വലം വെച്ചു് നെഞ്ചിൽ
പാതിവൃത്യത്തിന്റെ കനൽ എരിഞ്ഞു....
വലത്തുകരത്തിലെ ശാപമുദ്രയാമൊറ്റചിലമ്പവൾ കൊട്ടാരമുറ്റത്തേയ്ക്കു ക്രോധാർത്തയായി
വലിച്ചെറിഞ്ഞു ..
വാക്കുകളസ്ത്രമായവളിലൂടെ പുറപ്പെട്ടാ..
കൊട്ടാരത്തിനന്തപ്പുരങ്ങൾ ഭേദിച്ചു..
'അധികാരതിമിരത്തിന്നടയാളമാം നിനക്കറിയില്ല എൻ നഷ്ടമെന്തെന്നോ
അതിൻ മൂല്യമെന്തെന്നോ..
കല്ലിനെ പിളർക്കുന്ന നിന്റെ ശിക്ഷയിൽ
നഷ്ടമായതെനിക്കെന്റെ മംഗല്യസൂത്രത്തിനുടമയെ, എന്റെ ആത്മാവിന്റെ
ഇണയെ ..
തെറ്റു ചെയ്യില്ല എൻ നാഥനൊരിക്കലും
നിഷ്കപട സ്നേഹത്തിന്നവതരമത്രെ..
നഷ്ടമാക്കി നീയെൻ യൗവനവുംമതിന്റെ
നിർവൃതി തന്നടയാളമായൊരെൻ സിന്ദൂരതിലകവും ..
നാരാധമ' വെന്തുവെണ്ണീറായീടും നീയും നിന്റെ രാജ്യവും നീ പാടുത്തുയർത്ത കോട്ടകളും നിന്റെ വംശവും ..
ഇവിടെ നിന്റെയീ കൊട്ടാരമുറ്റത്തു ഞാനിതായെന്റെ ജന്മമുപേക്ഷിക്കട്ടെ..
പോവുന്നു ഞാനെൻ പ്രിയനോടൊപ്പമീ ശാപജന്മതത്തിന്നന്ത്യം കുറിക്കുന്നു മ്ലേച്ച നീതിയാൽ നീ കാത്ത നിന്പ്രജ..

അലറിക്കൊണ്ടവൾ ശിരസ്സുതകർത്തുതന് പ്രാണൻ ത്യജിച്ചു ...
കാണികളൊക്കെയും വിഹ്വലമനവുമായി പിവാങ്ങി,ആരോ അവളുടെ മോഹനമേനി
മറവുചെയ്തു...
രാത്രിയിൽ അന്തപ്പുരത്തിന്നകത്തളങ്ങളിൽ,നീതിദേവത പിഴച്ചതിന് കാരണമാരാഞ്ഞെങ്കിലും നൃപനമുന്നിൽ ഉത്തരമായവൾ വലിച്ചെറിഞ്ഞൊരാ പൊൻചിലമ്പുകിലുങ്ങി...
തൻ പ്രിയ പത്നിതൻ നഷ്ടമായപൊൻ ..
ചിലമ്പിനിണയുമായ് ഒത്തുചേർത്തരചനാ ഒറ്റചിലമ്പിനെ ...
കണ്ണ്നീർ ധാരയായൊഴുകി തൻ നീതികേടിനാലൊരു പതിവ്രതയാം പ്രജ പ്രാണൻ വെടിഞ്ഞിതെന് കണ്മുന്നിൽ ..

കൊഴിഞ്ഞു പോവുന്ന ദിനങ്ങൾക്കൊപ്പമാ
സാധുവാമവളുടെ സ്ത്രീത്വത്തിന്റെ ശാപവും വിസ്‌മൃതമായി ..
മറക്കാതെ വിധിയവൾക്കായ് കണ്ണുതുറന്നിരുന്നാരുമാറിയാതെ..
ഓരോമനസ്സിൽ നിന്നുമവളും അവൾതൻശാപവും മറവിതൻ ആഴിയിലലിഞ്ഞു...
രാവുപുറപ്പെട്ടുണരുന്നൊരു പ്രഭാതമായ് ..
അലർച്ചകളാൽ മുഖരിതമായ് ചോളരാജ്യമുണർന്നു...
അഗ്നിയാ സാമ്രാജ്യത്തിനുള്ളിൽ പ്രതികാര നൃത്തമാടി..
കൊട്ടാരവും കുടിലും മരങ്ങളും പുല്ലുകളും പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം വെന്തുവെണ്ണീറായി ..
ചോളവംശമൊന്നാകെ അഗ്നിക്കു ഭക്ഷണമായി ..
പാതിവൃത്യത്തിന് ശാപം തടയിടാനായില്ലല്ലോ അധികാരഗർവിന് ..
പരിശുദ്ധമാം സ്ത്രീത്വമൊരിക്കലും പരാജയപ്പെടാൻ കാലമനുവദിക്കിലൊരിക്കലും..

അമ്മയായി വാത്സല്യക്കടലായി വിശ്വസ്തയാം പ്രണയിനിയായി സർവംസഹയായ സ്ത്രീത്വത്തിന് രാക്ഷസഭാവം കൈവന്നതിന് കാരണമാരെന്നാലും അറിയുക സർവംസ്വജീവനും നഷ്ടപ്പെട്ടാലവൾ സഹിക്കുമീ ഭൂമിയിൽ..സഹിക്കയില്ലവളുടെ പ്രിയനും ചാരിത്രയശുദ്ധിയും തനയരും നഷ്ടമാവുകിൽ....
ഇനിയുമൊരു കണ്ണകി ഒറ്റചിലമ്പുമായ് അലറിവിളിക്കാതിരിക്കട്ടെ, കാലമേ കാക്കുക പരിശുദ്ധിയാളുന്ന സ്ത്രീത്വങ്ങളെയെന്നും.....

By
Nisa Nair
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക