നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉദകം കഥ


എത്ര കെെകൊട്ടി വിളിച്ചിട്ടും ഒരു കാക്കയും പറന്നു താഴ്ന്നുവന്നില്ല. മുറ്റത്തെ മാവിന്‍ കൊമ്പത്ത് അടുക്കളയിലേക്ക് ഓട്ടക്കണ്ണിട്ടു നോക്കി ഇരിയ്ക്കാറുള്ള കാക്കകളെല്ലാം ഏതോ അരുളപ്പാടിനെ അനുസരിക്കുന്നതൂ പോലെ എവിടെയോ പോയിമറഞ്ഞിരിക്കൂന്നു.
ഒരു ജീവിതം മുഴുവന്‍ സ്നേഹിക്കാനല്ലാതെ മറ്റോന്നിനും കഴിയാതെ നിസ്സഹായയായീ ജീവിച്ച അമ്മയ്ക്ക് ഇപ്പോള്‍ ആ മായാബന്ധത്തില്‍ നിന്ന് മോചനം കിട്ടിയിട്ടുണ്ടാവാം. തിരിച്ചുകിട്ടാത്ത സ്നേഹത്തില്‍ നിന്നുള്ള മുക്തിയായിരുന്നിരിക്കാം അമ്മയ്ക്ക് മ്രുതൃൂ. ഇനിയൊരിക്കലും ,അയച്ച കത്തുകള്‍ക്ക് മറുപടികാത്ത് തെക്കെ പടിക്കലേയ്ക്ക് നോക്കിയിരിക്കേണ്ടല്ലോ!
അമ്മയുടെ കത്തുകള്‍ പലതും ഞാന്‍ വായിയ്ക്കാറില്ല. അതിലെ ഉള്ളക്കം എന്താവുമെന്ന് എനിക്ക് ഹ്രുദിസ്ഥമാണ്.
''നീ വേേേഗം വരണം. '' അങ്ങനെയാണ് കത്തു തുടങ്ങുക. 'വേഗ'ത്തിന്റെ വേഗത എന്നെ അനുഭവിപ്പിക്കാര്‍ വേണ്ടിയിയിരിയ്ക്കാം, ''വേേേ' എന്ന് വലിച്ചുനീട്ടിയാണ് അമ്മ എന്നും എഴുതുക. അതൊരക്ഷരപ്പെശകാവുമെന്നാണ് ആദൃമൊക്കെ ഞാന്‍ കരുതിയിരുന്നത്. എല്ലാ കത്തുകളിലും അത് ആവര്‍ത്തിക്കപ്പെടുകമാത്രമല്ല ,ചിലപ്പോഴൊക്കെ ദീര്‍ഘത്തിന്റെ മാത്ര പതിവിന്‍ മടങ്ങു വര്ദ്ധിച്ച് 'വേേേേ' എന്ന് നീണ്ടു നീണ്ടൂ പോവുകയും പതിവായപ്പോള്‍, ആ ദീര്‍ഘത്തിന്റെ അനന്തമായ വലിച്ചു നീട്ടല്‍ ,തൂടുത്തുവിട്ട ഒരു ശരാഗ്രം പോലെ എന്നെ മുറിപ്പെടുത്താന്‍ തുടങ്ങി.അപ്പോള്‍ മുതലാണ് ഒരു ഭീരുവിനെപ്പോലെ ഞാന്‍ അമ്മയുടെ കത്തുകളില്‍ നിന്ന് ഒളിച്ചുമാറിത്തുടങ്ങിയത്.
ആ വേേേേഗത്തിന്റെ പിന്നാലെ വരുന്ന വാക്കുകളും ചാട്ടുളി പോലെ മൂര്‍ച്ചയുള്ളവയാണെന്ന് എനിക്ക് വായിക്കാതെതന്നെ വായിക്കാമായിരുന്നു.
'' നിനക്ക് ഇപ്പോള്‍ എന്നെ വേണ്ട. ഞാനൊരെച്ചിലില. ഊണു കഴിഞ്ഞാല്‍ ഇല കൂപ്പയില്‍ വലിച്ചറീയാം.
നീ ദാഹമറിയാതെ വളര്‍ന്ന തണലില്‍പ്പിള്ള. ഞാന്‍ പോരിവെയിലില്‍ അലയുന്നവള്‍..''
''തിന്നും കുടിച്ചും മദിക്കുന്ന'' എന്റെ മുമ്പില്‍ കുപ്പയില്‍ വീണ് ഈച്ചയാര്‍ക്കുന്ന എച്ചിലിലയുടെ ചിത്രം വരച്ചു കാട്ടാനുള്ള അമ്മയുടെ അക്ഷരകല എന്നെ നൊമ്പരപ്പെടുത്തി.
കുട്ടിക്കാലത്ത് വീട്ടിലെ കോലായിരുന്ന് ആശാന്‍ എഴുത്താണി കോറി ശീലിപ്പിച്ച അക്ഷരങ്ങള്‍കൊണ്ട് അനാഥരുടേയും അശരണരുടേയും കഥ പറയുകയിയിരുന്നു അമ്മ. എഴുത്താണിയുടെ മൂര്‍ച്ചയുള്ള അക്ഷരങ്ങളുടെ പരുപരുത്ത രൂപങ്ങള്‍ തന്നെ ആ സന്ദേശത്തിന് മാറ്റുകൂട്ടുന്നവയായിരുന്നു.ഒട്ടും വടിവില്ലാതെ,അവിടവിടെ മുനമ്പും മുള്ളും കൂര്‍ത്തു നില്‍ക്കുന്നതായിരുന്നു അമ്മയുടെ കെെപ്പട. വായിക്കുമ്പോള്‍ കണ്ണും കരളും നോവും.
ഉദകത്തിനു ശേഷം ദക്ഷിണ വാങ്ങി എന്നെ അനുഗ്രഹിച്ച പുരോഹിതന് അമ്മയെ അനുനയിപ്പിയ്ക്കാനായില്ല.തുറന്നു വായിക്കാത്ത കത്തുകള്‍ക്ക് ഒരു പ്രതികാരമോ എന്തോ,
മുറ്റത്ത് ചിന്നിച്ചിതറി കിടന്നൂ, ഞാനുരുട്ടിവെച്ച പിണ്ഡവൂം ഊരിയിട്ട ദര്‍ഭപ്പുല്‍ പവിത്രവും.!

By
Rajan Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot