നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു അനുഭവകഥ ,,,


പ്ലസ് ടു വിന് പഠിക്കുന്ന കാലം , ക്ലാസിൽ 25 ആൺകുട്ടികളും 25 പെൺകുട്ടികളും . ഞങ്ങൾടെ കൂട്ടത്തിൻ അധികം ആരോടും സംസാരിക്കാത്ത ഒരു പാവം കുട്ടി ഉണ്ടാരുന്നു . മായ ( പേര് സാങ്കൽപികം ), ഇടതുർന്ന മുടിയിൽ തുളസിക്കതിർ ചൂടി നെറ്റിയിൽ ചന്ദനക്കുറി തൊട്ട് എന്നും അവൾ ക്ലാസിൽ വരുന്നത് , പാടും ന്യത്തം ചെയ്യും നന്നായി പഠിക്കും , എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു .
ഒരുപാട് ആൺകുട്ടികൾ അവൾക്ക് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ചെന്നിട്ടും അവൾ ആരേയും കണ്ടതായി നടിച്ചില്ല . പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് അവൾ ഒരു ക്രിസ്ത്യൻ പയ്യനുമായി പ്രണയത്തിലാണെന്ന് .
പ്ലസ് ടു കഴിഞ്ഞ് ഞങ്ങൾ പല വഴിക്ക് പിരിഞ്ഞു. അവൾ അടുത്തുള്ള ഒരു കോളേജിൽ ഡിഗ്രിക്കും ഞാൻ ഐ റ്റി ഐ യിൽ സിവിൽ ഡിപ്ലോമ കും ചേർന്നു . സെക്കൻഡ് ഇയറിൽ പഠിക്കുമ്പോഴാണ് കേൾക്കുന്നത് അവൾ ആ പയ്യന്റെ ഒപ്പം ഒളിച്ചോടി എന്ന് .
അവൾ ആ കുടുംബത്തിലെ മൂത്ത മകൾ ആയിരുന്നു അവൾക്ക് താഴെ നാലു പെൺകുട്ടികൾ ,അച്ഛൻ ഗൾഫിൽ .
അവനാകട്ടേ ഏക മകൻ നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബം: അവൾ പോയതോടെ അവളുടെ കുടുംബം ആകെ തകർന്നു . അച്ഛൻ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോന്നു . അവരെ സ്വീകരിക്കാൻ അവളുടെ വീട്ടുകാർ തയ്യാറായില്ല . ഏക മകനായതുകൊണ്ടാകാം ചെക്കന്റെ വീട്ടുകാർ അവരെ സ്വീകരിച്ചു .
പിന്നീട് ഒരു വർഷത്തിനു ശേഷം ഒരിക്കൽ യാദൃച്ഛികമായി ഞാൻ അവളെ കണ്ടു . വഴിയരികിൽ ഭർത്താവിനെയും കാത്തു നിൽക്കുകയായിരുന്നു അവൾ . സന്തോഷവതിയായിരുന്നു എന്റെ വിവാഹ മാണെന്ന് അറിഞ്ഞപ്പോൾ കുടുംബ ജീവിതത്തെ പറ്റി അവൾ ഒരു പാട് സംസാരിച്ചു , ഭർത്താവ് കൂടെയുണ്ടെങ്കിൽ മറ്റൊന്നും നമുക്ക് വേണ്ട , എന്നവൾ അഭിമാനത്തോടെ പറഞ്ഞു . പിന്നെ താൻ ഒരു അമ്മയാകാൻ പോകുന്നു എന്നു തെല്ലു നാണത്തോടെയും . സംസാരിച്ചു നിൽക്കെ അവളുടെ ഭർത്താവ് വന്നു . എന്നോട് യാത്ര പറഞ്ഞ് അവർ പോയി;
പിന്നീട് 2 മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ ഒരു സഹപാഠിയെ ഒരു shop ൽ വെച്ചു കാണാനിടയായി . വിശേഷങ്ങൾ ചോദിക്കുന്നതിനിടെ മായയുടെ കാര്യം ആരാഞ്ഞു. അപ്പോഴാണ് അവളാ നടുക്കുന്ന സത്യം പറഞ്ഞത് . അവളുടെ ഭർത്താവ് ആത്മഹത്യ ചെയ്തു പോലും . വീട്ടിൽ അവന്റെ അച്ഛനുമായുണ്ടായ വാക്കുതർക്കമാണ് അവനെ ആത്മഹത്യയിൽ കൊണ്ട്‌ എത്തിച്ചത് , അവളുടെ കാര്യമാണ് കഷ്ടം , ഈ ആഘാതത്തിൽ അവൾക്ക് കുഞ്ഞിനെയും നഷ്ടപ്പെട്ടു , അവൾ തീർത്തും അനാഥത്വത്തിലേക്ക് ,,,
പിന്നീട്‌ അറിയാൻ കഴിഞ്ഞു അവന്റെ വീട്ടുകാർ അവളുടെ സംരക്ഷണം ഏറ്റെടുത്തെന്ന്. ഇപ്പോ എവിടെ എന്നോ എന്തെന്നോ അറിയില്ല . ഒരു നേർത്ത നൊമ്പരമായി അവൾ ഞങ്ങൾക്ക് ഉള്ളിൽ ഇന്നു മുണ്ട്
പ്രിയ കൂട്ടുകാരീ , മണലാരണ്യത്തിൽ നിനക്കും അനുജത്തിമാർക്കും വേണ്ടി കഷ്ടപെട്ട പിതാവിനെ നീ ഓർത്തില്ല , ഭർത്താവ് അടുത്തില്ലാതെ 5 പെൺകുട്ടികളെ തനിച്ചു സംരക്ഷിച്ച മാതാവിനെ നീ ഓർത്തില്ല ,നീ പോയാൽ അതിനു ശേഷമുള്ള നിന്റെ അനുജത്തിമാരുടെ ഭാവി നീ ഓർത്തില്ല . എന്നിട്ടു നീ നേടിയതോ എല്ലാം നഷ്ടപ്പെട്ട് ഒരു അന്യ വീട്ടിൽ അഗതിയെ പോലെ ഒരു ജീവിതം .
പ്രണയത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രിയ സുഹൃത്തുക്കളോടായ് ,,,,
നാളെ എന്തെന്ന് പ്രവചിക്കാൻ നമുക്കാവില്ല എങ്കിലും എന്തു വന്നാലും നേരിടാനും സംരക്ഷിക്കാനും മാതാപിതാക്കളെക്കാൾ വലിയൊരു ആശ്രയവുമില്ല ..
ലിജിയ ഷാനവാസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot