Slider

ഭ്രമം

0

വീണ്ടും ആ പഴയ ഭയം എന്നെ തേടിയെത്തുകയാണ്
പേടിപ്പെടുത്തുന്ന വിചാരങ്ങൾ മനസ്സുലക്കുന്നു
കാതുകളിൽ അലർച്ചകളും അട്ടഹാസങ്ങളും മാത്രം
കണ്ണുകളിൽ കാണുന്നവരെല്ലാം പരിചിതർ
എങ്കിലും ശത്രുക്കൾ തന്നെ
കൊല്ലാൻ തക്കം പാർത്തു നടക്കുന്നവർ
എല്ലാവരും പറയുന്നത് എന്നെ കുറിച്ചു തന്നെ
ആ നോട്ടം കണ്ടില്ലേ അതേ എന്നെ തന്നെയാണ് നോക്കുന്നത്
കാതുകളിൽ വിരൽ കൊണ്ടടച്ചാലും ഈ ശബ്ദങ്ങൾ നിലക്കുന്നില്ലല്ലോ ദൈവമേ
ഓടിയൊളിക്കണം ഒറ്റമനുഷ്യനും ഇല്ലാത്തിടത്തേക്ക്
ഇരുട്ടത്ത് തനിച്ചിരിക്കണം പുതച്ചിരിക്കണം
ഉറക്കെകരയുന്നുണ്ടത്രേ ഞാൻ കരഞ്ഞിട്ടേയില്ല
പൊട്ടി ചിരിക്കാറുണ്ടത്രേ
നിറുത്താതെ സംസാരിക്കുന്നുണ്ടത്രേ
വെറുതേ എന്നെ ഉപദ്രവിക്കാൻ
ഇവരെല്ലാം കൂട്ടുനിൽക്കുന്നു വീട്ടുകാർ പോലും
എനിക്ക് മരിക്കണം മറ്റുളളവർ കൊല്ലുന്നതിനു മുമ്പ്
ആ വൃത്തികെട്ടവർ എെൻറ പുണ്യ ശരീരം
തൊട്ടശുദ്ധമാക്കുന്നതിനു മുമ്പ്
ഞാൻ തന്നെ എന്നെ കൊല്ലും
ബാബു
30/12/16
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo