കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതും അനുപമക്ക് വാട്ടർ അതോറിറ്റിയിൽ LD ക്ളാർക്ക് ആയി ജോലി കിട്ടി... റാങ്ക് ലിസ്റ്റിൽ വന്നിട്ട് കുറച്ചു നാളായെങ്കിലും ഇപ്പഴാണ് പോസ്റ്റിംഗ് വന്നത് ...
ഭർത്താവ് സന്തോഷ് ടൗണിൽ ഒരു സ്റ്റേഷനറി കട നടത്തുന്നു.. ചെറിയ ചില പ്രാരാബ്ധങ്ങളും വീടിൻ്റെ ലോണും ഉണ്ടെങ്കിലും സന്തോഷം നിറഞ്ഞ അന്തരീക്ഷമായിരുന്നു അവൻ്റെ വീട്ടിൽ .
വിവരം അറിഞ്ഞതും അവൻ കട നേരത്തെ അടച്ചു വീട്ടിലെത്തി.... അവൾക്ക് രണ്ടു ജോടി ചുരിദാറും അവൾക്കിഷ്ടപെട്ട മുല്ലപൂവും വാങ്ങിയാണ് അയാൾ വീടണഞ്ഞത്....

അനൂ എന്നു വിളിച്ചുകൊണ്ട് അവൻ അവളെ എടുത്തുയർത്തി....
''അയ്യോ സന്തുട്ടാ ആരെങ്കിലും കാണും....''
''ആരു കാണാനാ അച്ഛനും അമ്മയും അപ്പുറത്തല്ലേ....''
''ഉം ന്നാലും....''
''അനൂ നീ വന്നതുമുതൽ എൻ്റെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ട് സത്യത്തിൽ നീ എൻ്റെ ഭാഗ്യമാണ് മോളേ ....''
''അയ്യോ അങ്ങനെയൊന്നും പറയല്ലേ ''
അവളവൻ്റെ വായ പൊത്തി....
''ഞാനാണു ഭാഗ്യം ചെയ്തവൾ സ്ത്രീധനമൊന്നും വാങ്ങാതെ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നില്ലേ...
അതുമാത്രം പോരേ ഏട്ടനെ മനസ്സിലാക്കാൻ ..''
*********************************************
തൻ്റെ അക്കൗണ്ടിൽ നിന്ന് ആദ്യത്തെ ശമ്പളം കൈപറ്റിയപ്പോൾ അവളുടെ കൈ വിറച്ചു... അവൾ അച്ഛനെ ഓർത്തു തനിക്ക് വേണ്ടി ഒരുപാടു കഷ്ടപെട്ട പാവം അച്ഛൻ... റാങ്ക് ലിസ്റ്റിൽ വരുന്നതു വരെ കടം വാങ്ങിയിട്ടാണെങ്കിലും കോച്ചിംഗിനയച്ച
അച്ഛനെ ഓർത്തപ്പോൾ ആദ്യ ശമ്പളം അച്ഛനെ ഏൽപ്പിച്ച് ആ കാലുതൊട്ടു വന്ദിക്കാൻ അവളുടെ മനസ്സു തുടിച്ചു... പക്ഷേ സന്തുവേട്ടൻ സമ്മതിക്കോ അറിയില്ല അഥവാ സമ്മതിച്ചാൽ തന്നെ ഏട്ടൻ്റെ അച്ഛനും അമ്മയും സമ്മതിക്കോ ..

ആധി നിറഞ്ഞ മനസ്സുമായാണ് അവൾ അന്ന് വീടെത്തിയത്... അയാൾ വന്നതും അവളുടെ മുഖഭാവം ശ്രദ്ധിച്ചു....അവളെ എന്തോ അലട്ടുന്നുണ്ട്.... അയാൾ അപ്പോൾ ഒന്നും ചോദിച്ചില്ല...രാത്രി അവർ മാത്രമായപ്പോൾ അവൾ അവൻ്റെ അടുത്തിരുന്നു.. അയാളുടെ കൈപിടിച്ചു തൻ്റെ നെഞ്ചോടു ചേർത്തു ...
''സന്തുട്ടാ ഇന്ന് ശമ്പളം കിട്ടി...''
''ഉം ''അയാൾ മൂളി...
''ഒരു കാര്യം പറഞ്ഞാ ദേഷ്യം വരോ...?''
''ഇല്ല പറയ്...''
''അത് പിന്നെ ...''
''പറയെടോ....''
''ആദ്യത്തെ ശമ്പളം ഞാൻ അച്ഛനു കൊടുത്തോട്ടെ....ഈ പ്രാവശ്യം മാത്രം മതി...വിരോധം ണ്ടാവോ...''
അവൻ കുറച്ചു നേരം അവളെ തന്നെ നോക്കിയിരുന്നു....അവൾക്ക് ടെൻഷൻ കൂടി വന്നു...
ഒടുവിൽ അവൻ പറഞ്ഞു....

''അനൂ എനിക്കു നിൻ്റെ വീട്ടിലെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടാണല്ലോ നിന്നെ വിവാഹം കഴിച്ചത്...
എന്നെ മനസ്സിലാക്കുന്ന ഒരു പാവം കുട്ടി
വേണംന്നേ ഞാൻ കരുതീട്ടുള്ളൂ... നിൻ്റെ അച്ഛൻ എൻ്റെയും അച്ഛനാണ്...നിൻ്റെ മനസ്സ് എനിക്കറിയാം ..തീർച്ചയായും നിൻ്റെ ആഗ്രഹപ്രകാരം നടക്കട്ടെ ... എൻ്റെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം...''

''ഏട്ടാ ഞാൻ.....''
''നീ ഒന്നും പറയണ്ട... ഒരു കാര്യം കൂടി എല്ലാ മാസവും ഒരു നിശ്ചിത തുക അച്ഛനു കൊടുത്തോളൂ... അച്ഛനെ സഹായിക്കാൻ വേറെ മക്കളില്ലല്ലോ നമ്മൾ മാത്രമല്ലേ ഉള്ളൂ ... ഒരു പെൺകുട്ടി മാത്രം ഉള്ള എല്ലാ വീട്ടിലും ഇതുതന്നെ അവസ്ഥ....ഏകമകളെ വിവാഹം കഴിച്ചയച്ചാൽ ഒറ്റപ്പെട്ടു പോകുന്ന ജൻമങ്ങൾ....''
സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....അവൻ അവളെ ചേർത്തു പിടിച്ചു ....നെറുകയിൽ തലോടി....അവളൊരു കുഞ്ഞിനെ പോലെ അയാളെ വാരിപുണർന്നു...!!
Unnikrishnan Thachampara
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക