Showing posts with label SimiSatheesh. Show all posts
Showing posts with label SimiSatheesh. Show all posts

കാണാതായവരിൽ ചിലർ

Image may contain: 1 person, smiling, selfie, closeup and indoor

കാണാതായവരിൽ ചിലർ....
തട്ടിൻ പുറത്തെ പിച്ചളയിൽ
ഓർമകളുടെ ക്ലാവ്
പടിഞ്ഞാറേ പറമ്പിൽ
കൊന്നപ്പെണ്ണിന് പൂക്കാലം
ഓലമടലിൻ തുമ്പിൽ
അടർന്നു വീണ കാക്കപ്പൊന്നു
താഴത്തെ പുല്ലാനിക്കാട്ടിൽ
ഊരിയെറിഞ്ഞ പാമ്പുറ
മുളങ്കാടിന്റെ കാണാപ്പൊത്തിൽ
കുളക്കോഴിക്കു കല്യാണം
പോക്കുവെയിലിൽ പാത്തു പാത്തു
കീരി ക്കാരണവരുടെ വര ത്തു പോക്ക്
കൊയ്ത്തൊഴിഞ്ഞ പാടത്തു കൊറ്റി -
പെണ്ണിന്റെ തപസ്സ്..
കൂവ പൂത്ത കുന്നിൻ മുകളിൽ
ചെമ്പോത്തിനു വിരുന്ന്..
ഒരു തുടം വെള്ളത്തിൽ
പൊന്മ പെണ്ണിന് മുങ്ങികുളി...
കണ്ണീരിറ്റിയ നാക്കിലയിൽ 

By: Simi Sathessh

അപരാജിത

അപരാജിത
തികച്ചും സാധാരണമായ ഒരു അവധി ദിവസത്തിൽ, ഉച്ച മയക്കത്തിന്റെ ആലസ്യത്തിനൊടുവിൽ ഏത്തപ്പഴം ചുട്ടെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു അവൾ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു കെട്ടി രണ്ടു ഏത്തപ്പഴവും അവൾ ചാരത്തിനുള്ളിലെ കനലിലേക്കു പൂഴ്ത്തി വെച്ചു. അടുക്കള ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അയാൾ വാഴക്കു തടമെടുക്കുകയായിരുന്നു. അയാൾ അങ്ങിനെയാണ് ജോലി ഇല്ലാത്ത ദിവസങ്ങളിലും ജോലി ഉള്ള വൈകുന്നേരങ്ങളിലും അയാൾ സദാ സമയം തൊടിയിലായിരിക്കും. തൊടിയിലെ അധ്വാനം കഴിഞ്ഞു കൈകാൽ കഴുകി വന്നാൽ അയാൾക്ക് കഴിക്കാൻ ചായയും പലഹാരവും വേണം. പുറത്തു നിന്ന് നോക്കുന്നവർക്ക് മക്കളില്ലാത്ത ഒരു കുറവ് മാത്രേ അവരുടെ ജീവിതത്തിൽ കാണാൻ കഴിഞ്ഞുള്ളു. പഴകിയ മണമുള്ള ആ തറവാട് വീടും പഴഞ്ചനെന്നു അവൾക്കു തോന്നിയ അയാളും അവൾക്കു വല്ലാത്ത മടുപ്പായിരുന്നു.
അവളുടെ ഒപ്പം ജോലി ചെയ്യുന്ന സുഗന്ധി ടീച്ചർ ആണ് അവൾക്കു ഒരു മൊബൈൽ സമ്മാനിക്കുന്നത്. സുഗന്ധി ടീച്ചർടെ ഭർത്താവ് വിദേശത്തു നിന്ന് കൊണ്ട് വന്നതാണ്.ഏറെ നാളായി അവളുടെ ആഗ്രഹം ആയിരുന്നു അത്‌. അവർ തന്നെയാണ് അവൾക്കു ഫേസ്ബുക് എന്ന മായാ ലോകവും പരിചയപെടുത്തുന്നതും. അയാളാകട്ടെ മൊബൈൽ ഒരു അത്യാവശ്യത്തിനു ഉപയോഗിക്കുന്ന ഒരു ഉപകരണം എന്നതിൽ ഉപരി അതിനെ കണക്കാക്കിയതേ ഇല്ല്യ. അങ്ങിനെ അവളും മുഖപുസ്തകത്തിന്റെ ഒരു ഭാഗമായി. ഇളം വയലറ്റിൽ നിറയെ മഞ്ഞപ്പൂക്കൾ ഉള്ള സാരി ധരിച്ച പ്രൊഫൈൽ ചിത്രത്തിൽ അവൾ ഏറെ സുന്ദരിയായിരുന്നു. പരിചയമുള്ളവരും അല്ലാത്തവരുമായി ഒരുപാട് സൗഹൃദങ്ങൾ അവൾക്കുണ്ടായി. അവളുടെ ചെറിയ ലോകം വിശാലവും വിസ്‌തൃതവുമാവുന്നതായി അവൾക്കു തോന്നി. രാവിലത്തെ പത്രപാരായണത്തിലും ടീവീ ചാനൽചർച്ചകളിലും മാത്രം ഒതുങ്ങുന്നതായ അയാൾ അവളുടെ കണ്ണിൽ ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവിനോളം മാത്രമായി.
മുഖപുസ്തകം വഴിയാണ് അവൾ സജീവിനെ പരിചയപ്പെടുന്നത്. അയാൾ കാഴ്ചയിൽ വളരെ സുന്ദരനും സംസാരത്തിൽ വളരെ മുമ്പനുമായിരുന്നു. ആദ്യമൊക്കെ അവൾ ഒഴിഞ്ഞു മാറി.ഒരു സൗഹൃദത്തിൽ എന്തു തെറ്റാണു ഉള്ളത്.... എന്ന മനസിന്റെ ന്യായികരണത്തിൽ അവൾ ഒടുവിൽ അവനോടു ചാറ്റ് ചെയ്യാൻ തുടങ്ങി. സ്വതവേ മിതഭാഷിയായ അവളുടെ ഭർത്താവാകട്ടെ ഇതൊന്നും അറിഞ്ഞു പോലുമില്ല. സ്വീകരണമുറിയിലെ ചാനൽ ചർച്ചകൾക്കു അയാൾ കാതോർക്കുമ്പോൾ അവൾ സജീവുമായി ചാറ്റ്
ചെയ്യുന്ന തിരക്കിൽ ആയിരുന്നു.
ഒരു ഞായറാഴ്ച. ...
വീട്ടു ജോലികൾ എല്ലാം തീർത്തു പത്രം വായിക്കുകയായിരുന്നു അവൾ
അയാളാകട്ടെ കർഷക സംഘത്തിന്റ ഒരു യോഗത്തിലും. പെട്ടന്നാണ് ഉൾപ്പേജിലെ ആ വാർത്ത അവളുടെ കണ്ണിൽപെട്ടത്. അതു
സജീവിന്റെ ചിത്രമായിരുന്നു. കാമുകിയെ വെട്ടി നുറുക്കി പ്ലാസ്റ്റിക് ചാക്കിൽ ആക്കിയതാണ് വാർത്ത. ഫേസ്ബുക് വഴി സ്‌നേഹം നടിച്ചു വീട്ടമ്മാരെയെയും പെൺകുട്ടികളെയും ചതിയിൽ പെടുത്തുന്നതാണത്രേ അവന്റെ വിനോദം. വല്ലാത്ത വിറയലോടെയാണ് അവൾ അതു മുഴുവനും വായിച്ചത്. അവൾക്കു വല്ലാതെ ഭയം തോന്നി. വീടിനുള്ളിൽ ഏതൊക്കെയോ നിഴലുകൾ അനങ്ങുന്നതായും വീട് ഒരു ഭീമാകാര രൂപം പൂണ്ടു തന്നെ വിഴുങ്ങാൻ ശ്രെമിക്കുന്നതായും മൊബൈൽ സ്വയം കത്തുന്ന ഒരു തീക്കട്ടയായും അവൾക്കു തോന്നി.
ഭർത്താവ് തിരികെ വരുമ്പോൾ പതിവില്ലാത്ത വിധം അവൾ തൊടിയിലെ ചീര കൂട്ടങ്ങൾക്കിടയിലായിരുന്നു. ആൾ മറയില്ലാത്ത പൊട്ടകിണറ്റിനടിയിലെ ചെളിയിലേക്കു മൊബൈൽ കയ്യിന്നു വീണുപോയെന്നു കേട്ടപ്പോളും അയാൾ ഒന്നും മിണ്ടിയില്ല.
അന്നു ആദ്യമായി,അയാളുടെ മൗനം ഒരു അനുഗ്രഹമായി അവൾക്കു തോന്നി...
Simisatheesh.

ഭാന്വേച്ചി


ഭാന്വേച്ചി
പാതി ഉറക്കത്തിൽ കേട്ടത് കാളിയമ്മൂമ്മേടെ വീട്ടിലെ ബഹളമായിരുന്നു. ഭാന്വേച്ചി ക്കു പ്രാന്ത് കൂടിതാവും.കാളിയമ്മൂമ്മ നന്നേ ചെറുപ്പത്തിൽ എന്നെ നിലത്തു വെക്കാതെ നോക്കിതു ന്നു അമ്മ എപ്പളും പറയും. അമ്മേടെ അടുക്കള പണി തിരക്കിൽ അത് അമ്മക്ക് വലിയ ആശ്വാസായിരുന്നു. വളർന്നപ്പളും എന്നോട് കൊഞ്ചിയെ കാളി അമ്മൂമ്മ സംസാരിക്കു.എന്റെ കുട്ടീന്നാ കാളി അമ്മൂമ്മ എന്നെ വിളിച്ചിരുന്നെ. ആ വീട്ടിൽ അവർ രണ്ടു പേർ മാത്രേ ഉണ്ടായിരുന്നുള്ളു. ഒരു മകൻ പണ്ടേ നാടു വിട്ടു പോയിരുന്നു. ഭർത്താവ് നേരത്തെ മരിച്ചു പോയിരുന്നു.
ഭാന്വേച്ചി അങ്ങിനെ ഇരിക്കുമ്പോൾ തീരെ മിണ്ടാതാവും. അവിടെയും ഇവിടെയും ഒക്കെ ആലോചിച്ചു മണിക്കൂറുകളോളം നിൽക്കും. അത് കാണുമ്പഴേ അച്ചമ്മ പറയും അത്ര പന്തിയല്ല... സൂക്കേടിന്റെ തൊടക്കാ ന്നു ആ സമയത്തു ഭാന്വേച്ചി നമ്മളെ നോക്കണ കണ്ടാൽ പേടിയാവും.മട്ടും ഭാവോം മാറി തുടങ്ങുമ്പോ അച്ഛമ്മേടടുത്തു വരും.. ഊതിക്കാൻ. അച്ചമ്മേടെ മുന്നിലിട്ട തടുക്കിൽ ഇരിക്കാൻ കൂട്ടക്കാതെ വരുമ്പോ അമ്മ അടുക്കള ജനലിൽ കൂടെ ശാസിക്കും "നീ അവിടെ ഇരികെന്റെ ഭാനോ ന്നു "അപ്പോ ഭാനേച്ചി അനുസരണയോടെ ഇരിക്കും. അച്ഛമ്മ എന്തൊക്കെ യോ മന്ത്രം ചൊല്ലി ഊതും. ഒടുവിൽ ഭസ്മവും നെറ്റിലും കയ്യിലും കാലിലും തേച്ചു കൊടുക്കും. കതകിന്റെ മറവിൽ കൂടെ മാത്രേ അസുഖമുള്ള ഭനേച്ചിയെ ഞാൻ നോക്കാറുള്ളു. നല്ല തടിച്ച ഒത്ത ഉയരവും ഉള്ള ആളായിരുന്നു ഭാനേച്ചി. ചുരുണ്ടു നീളം കുറഞ്ഞ മുടിയായിരുന്നു. സാരി മാത്രേ ധരിക്കൂ. അസുഖം തുടങ്ങിയാൽ മുടി പിന്നെ കെട്ടില്ല, അത് അങ്ങനെ സ്പ്രിങ് പോലെ കഴുത്തിന് ചുറ്റും പരന്നു കിടക്കും.
ചില രാത്രികളിൽ ഭാന്വേച്ചി വലിയ ബഹളം വെക്കും. അലറി കരയും കാരണമില്ലാതെ ഉറക്കെ ചിരിക്കും. രാത്രിടെ നിശബ്ദതയിൽ അതങ്ങനെ മുഴങ്ങി കേൾക്കും. അന്നൊക്ക അത്തരം ദിവസങ്ങൾ കാളരാത്രികൾ ആയിരുന്നു എനിക്ക്. ഭൂതപ്രേത പിശാചുകളെക്കാളും ഞാൻ ഭയന്നിരുന്നു ഭാന്വേച്ചീടെ അത്തരം ഭാവങ്ങളെ. തീരെ സഹിക്കാൻ കഴിയാത്ത രാത്രികളിൽ നാട്ടുകാർ നിർബന്ധിച്ചു കൈകൾ പിടിച്ചു കെട്ടി ആസ്പത്രിയിൽ കൊണ്ടുപോകും...
വര്ഷങ്ങൾ കഴിഞ്ഞു..ഞങ്ങൾ മറ്റൊരു നാട്ടിലേക്ക് ചേക്കേറി. ഇതിനിടയിൽ കാളിയമ്മൂമ്മേടെ മോൻ വലിയൊരു പണക്കാരനായി തിരിച്ചു വന്നെന്നും അവർ വലിയ വീട് വെച്ചു എന്നും ഒക്കെ അറിഞ്ഞു. ഒരിക്കൽ ഞങ്ങളവിടെ പോയി എപ്പോഴുംസങ്കടം കൊണ്ടു നനവാർന്ന കാളി അമ്മൂമ്മയുടെ മുഖം നിലാവ് പോലെ തെളിഞ്ഞിരുന്നു. ഭാന്വേച്ചി പ്രസരിപ്പോടെ
ആ വലിയ വീട് ഞങ്ങളെ ഓടി നടന്നു കാണിച്ചു. സൽക്കരിച്ചു. അവൾക്കിപ്പോ സൂകേടൊന്നും വരാറില്ലെന്നു കാളി അമ്മൂമ്മ പറഞ്ഞു. പഴയ കാലങ്ങൾ ഓർക്കാറില്ലെന്നു ഭാന്വേച്ചി യും. കാളി അമ്മൂമ്മ ഞങ്ങളെ ചേർത്തണച്ചു അമർത്തി ചുംബിച്ചു.
ജീവിതം ചിലപ്പോൾ കഥയേക്കാൾ മികച്ചു നിൽക്കും. ക്ലൈമാക്സ് ആരെയും അത്ഭുദപ്പെടുത്തും അല്ലെ... ?


Simi S

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo