Showing posts with label ShajuTrissokkaran. Show all posts
Showing posts with label ShajuTrissokkaran. Show all posts

ഇരുട്ടിന്റെ ലോകത്ത്.

Image may contain: 1 person, closeup
*************************
ആളൊഴിഞ്ഞ സമയത്ത് പുറത്തിറങ്ങി മതിൽ ചാരി നിൽക്കുമ്പോൾ അകലെ നിന്നും തന്റെ കാൽ കുടയുടെ സഹായത്താൽ അടയാളങ്ങൾ ശ്രദ്ധിച്ച് നടന്നു വരുന്ന ചന്ദ്രേട്ടനെ ശ്രദ്ധിച്ചു.
രണ്ടു കണ്ണിന്റെയും കാഴ്ച ഏറെക്കുറെ ഇല്ലാതായിട്ടും ഇല്ലായ്മയെ പഴിക്കാതെ എന്തെങ്കിലും തൊഴിൽ ചെയ്ത് തന്നെ ജീവിക്കണം എന്ന ആശയം ഉള്ള പഴയ തലമുറയുടെ വക്താവായിരുന്നു ചന്ദ്രേട്ടൻ.
മോന്റെ കടയായിന്നു തോന്നുണൂ!
ഉവ്വ് ചന്ദ്രേട്ടാ....
അപ്പോ തീരെ കണ്ണ് കാണില്ലേ?
ഞാൻ ചോദിച്ചു.
തീരെ കാണാനില്ല കുറച്ച് ദിവസായിട്ട്.
അപ്പോ എങ്ങിനെയാ വാഹനങ്ങൾ ഉള്ള ഈ റോഡിലൂടെ നടക്കണേ?
ചെറുപ്പം മുതൽ നടന്ന റോഡല്ലെ ഇത്.
താനൊക്കെ ശിശുവായപ്പോ ഞാനിവിടെ പണിക്കുപോയ വഴി!
അതെനിക്കു തെറ്റോ?
അന്നാലും അതിശയം തന്നെ!
ഞാൻ പറഞ്ഞു.
ഒരു അതിശയം വേണ്ട.
വേണേൽ എന്തും പറ്റും.
മല്ലുള്ള പണികൾ എന്തായാലും ഇനി പറ്റില്ല.
അതാ കല്യാണ ബ്രോക്കർ പണി നോക്കിയത്.
വല്ലതും നടക്കുന്നുണ്ടോ ചേട്ടാ?
കുറവാ.
ഇപ്പോ അടുത്ത് വല്ലതും നടത്തിയോ?
ഞാൻ ചോദിച്ചു.
സത്യം പറഞ്ഞാൽ ഒന്നും നടത്താൻ പറ്റീല്ലാ.
അങ്ങിനെ പറഞ്ഞാ പിന്നെ ആരും വേറെ കേസ് പിന്നെ തരില്ല.
മോനോടായത് കൊണ്ട് നേര് പറയാ.
ഒരു നിഷ്കളങ്കമായ ചിരിയോടെ ചന്ദ്രേട്ടൻ പറഞ്ഞു.
കണ്ണ് കാണാതെ എങ്ങിനെയാ ഇത് നടത്താൻ പറ്റാ?
അതെന്നാ കുഴപ്പം.
പലരും നല്ല ഭംഗിയുള്ളതാണ് എന്ന് പറഞ്ഞ് തുണ്ട് കടലാസ് തരും.
ഞാനത് വിശ്വസിച്ച് ഓരോരുത്തരെ കാണിക്കും.
അവര് നേരിട്ട് കാണുമ്പോഴല്ലെ ഭംഗിയില്ലാന്ന് അറിയണെ.
പിന്നെ എന്നെയായതുകൊണ്ട് വല്യ ചീത്ത പറയാറില്ല.
വീണ്ടും ദൈന്യതയോടെയുള്ള ഒരു പുഞ്ചിരി മുഖത്ത് വന്നു.
മോന് തിരക്കുണ്ടോ?
ഏയ്.,, കച്ചവടം മോശമാണ്.
അതെല്ലെ പുറത്തിങ്ങനെ നിൽക്കുന്നെ.
ഞാൻ പറഞ്ഞു.
എന്നാ ഒരുപകാരം ചെയ്യോ?
എന്താണ്?
ഞാൻ ചോദിച്ചു.
ഈ തുണ്ട് കെട്ടിൽ കൊറച്ച് വളരെ പഴതായതുണ്ട്.
ചിലത് കല്യാണം കഴിഞ്ഞതൊക്കെയാണ്.
നമ്മുക്ക് കുറച്ച് നേരം ഇതൊന്ന് തിരഞ്ഞ് നോക്കിയാലോ?
കുറെ ഉണ്ടോ?
ഏയ്.
എന്നാ വാ.... അറിയണത് നമ്മുക്ക് മാറ്റാം.
ആളുടെ അവസ്ഥയും മനസ്സും കണ്ടപ്പോൾ ഉള്ളിൽ ചിരി വന്നെങ്കിലും പുറമെ ചിരി വന്നില്ല.
ഞങ്ങൾ ഒരു നേരെം പോക്ക് പോലെ കവർ തുറന്ന് പരിശോധന തുടങ്ങി.
കല്യാണം കഴിഞ്ഞതും കഴിയാത്തതും തിരിച്ചറിയാനുള്ള ശ്രമം.
കൂട്ടായ് ചന്ദ്രേട്ടന്റെ പഴയ ഇടിവെട്ടു തമാശകളും ആയി.
✍️ ഷാജു തൃശ്ശോക്കാരൻ

കടമകൾ

Image may contain: 1 person, closeup
***************
ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാൻ ബസ്സു പിടിക്കാൻ ഓടുന്നതിനിടയിൽ ഒരു ചേച്ചി ഓടി കടയിൽ വന്നു.
ചേട്ടാ ടൈംപീസ് ഉണ്ടോ?
ക്ലോക്ക് മതിയോ?
ക്ലോക്ക് വേണ്ട. അലറാം വേണം.
ഇപ്പൊ മൊബ്ബലിന്റെ കാലമല്ലെ , അതിൽ അലറാം വയ്ക്കാലോ.
അത് ശബ്ദം പോരാ.
എന്നാൽ ടൈംപീസ് ഉണ്ട്.
വില കുറഞ്ഞത് മതി .
വർഷക്കാലമാ. പണി കുറവാണ്.
ഇത് 70 രൂപയാകും. ചൈനയാണ്.
മണി അടിക്കില്ലെ?
അതൊക്കെ അടിക്കും.
3 മണിയ്ക്ക് അലറാം വച്ച് തരോ?
രാവിലെ 3 മണിയ്ക്കോ?
അതെ.
അതെന്തിനാ 3 മണിയ്ക്ക്?
എന്നാലെ ചോറും കറിയും വച്ച് ഏഴെരയ്ക്ക് കമ്പനിയിൽ പണിയ്ക്ക് എത്താൻ പറ്റൂ.
6 മണിയുടെ ബസ്സ് കിട്ടണമെങ്കിൽ ഒന്നര കിലോമീറ്റർ ഓടി വന്നിട്ടു വേണം.
പിള്ളേർക്കുള്ള ചോറ് പാത്രത്തിലാക്കി എല്ലാം കഴിഞ്ഞിട്ടേ ഈ ഓട്ടം നടക്കൂ.
ഒരു പാവം കമ്പനി തൊഴിലാളി സ്ത്രീ പറഞ്ഞ വാക്കുകൾ ആണിത്. കുടുംബം പോറ്റാൻ വേണ്ടി 18 മണിക്കൂറും പണിയെടുക്കുന്ന ഒരു പാട് ഇത്തരം അമ്മമാർ നാട്ടിലുണ്ട്.
അതിനിടയിലാണ് ഇന്ന് Tv യിൽ 16 കാരിയായ മകളെ കൊന്ന് ജഢം പൊട്ടക്കിണററിൽ ഉപേക്ഷിച്ച് അമ്മ കാമുകനോടൊപ്പം മുങ്ങി എന്ന വാർത്ത കേൾക്കുന്നത്.
അതും അമ്മ. ഇതും അമ്മ.
അതെ പേരിന് മാതാപിതാക്കൾ ആകുന്നവരും കർമ്മം കൊണ്ട് മാതാപിതാക്കൾ ആകുന്നന്നവരും ഉണ്ട്.
ഒരു രസത്തിന് കേട്ടു തള്ളാവുന്ന വാർത്തകൾക്കപ്പുറം ബന്ധങ്ങളുടെ ഇഴപിരിയുന്ന കാലഘട്ടത്തിൽ കൂടുതൽ ശ്രദ്ധാലൂവാകണം ഓരോരുത്തരും.
✍️ ഷാജു തൃശ്ശോക്കാരൻ
29/06/2019

ഓറഞ്ച്, റെഡ്

Image may contain: 1 person, closeup
********************
സ്ക്കൂൾ അവധി കഴിഞ്ഞ് തുറന്നാൽ പിന്നെ കുട്ടികൾക്ക് വാർത്ത കേൾക്കാൻ അല്പം ശ്രദ്ധ കൂടുതലാണ്.
വേറെയൊന്നിനുമല്ല, മുടക്ക് ഉടനെ വല്ലതും കിട്ടോ എന്നറിയണം.
അത്രമാത്രം!
ജൂൺ 6 നു സ്കൂൾ തുറന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ ശനി, ഞായർ അവധിയാണല്ലോ.
അതു കഴിഞ്ഞ് തിങ്കളാഴ്ച ക്ലാസ്സിൽ പോകുവാൻ സ്വാഭാവികമായും മടിയുണ്ടാകും.
ഇതിനിടയിൽ ആണ് കാലാവസ്ഥക്കാർ ഓറഞ്ച്, ചുവപ്പ് കാർഡ് കാണിച്ചത്.
ഇത് കണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരുത്തൻ ചോദിച്ചു.
ചേട്ടാ. മഴയ്ക്ക് ഓറഞ്ചും, റെഡും പറയുന്നത് അപകടമല്ലെ ?
അങ്ങിനെയൊക്കെയാണ് പറയാ.
നീ ഇപ്പോ എന്താ ചോദിച്ചത്?
അല്ല, തൃശ്ശൂരിൽ തിങ്കളാഴ്ച ഓറഞ്ച് ആണ് .
അപ്പോ സ്ക്കൂളിനു അവധിയുണ്ടാകുമോ?
ശരിക്കും പറഞ്ഞാൽ ഓറഞ്ചിന് ഒരാഴ്ചയും റെഡിന് രണ്ടാഴ്ചയും ആണ് അവധി വേണ്ടത്.
അവന്റെ ഉള്ളിലിരിപ്പ് അറിഞ്ഞ് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അതില്ല.
എന്തായാലും ഒരു ദിവസം മുടക്കുണ്ടാകും.
അല്ലെ. അവൻ പറഞ്ഞു.
എന്റെ പൊന്നുമോനെ, സ്ക്കൂൾ തുറന്നല്ലെ ഉള്ളൂ. നീ പോയി ആ പുസ്തകം എടുത്ത് വായിക്ക്.
മഴക്കാലമായാൽ മഴ പതിവാ .
അതിനെല്ലാം സ്ക്കൂൾ അടയ്ക്കാൻ നിന്നാൽ
പഠിക്കാൻ സമയം കിട്ടോ?
പണ്ട് അതിന് ഓറഞ്ച് ഒന്നും ഇല്ലല്ലോ?
ഇത്രയും ചരിത്ര പഠനം നീ നിന്റെ പാഠപുസ്തകതോട് കാണിച്ചാൽ നീ വലിയവനാകും. അവധി മാത്രം അന്വേഷിച്ച് നടക്കാതെ ആ പുസ്തകമൊക്കെയൊന്ന് തുറന്നു നോക്ക്.
വലിയ താൽപര്യമില്ലാതെ, പ്രതീക്ഷ ഇല്ലാത്ത പോൽ അവൻ ചിരിച്ചു കൊണ്ട് പോയി.
മഴ കനക്കും, ഡാമുകൾ നിറയും, അവധി കിട്ടും എന്ന മോഹത്തോടെ.........
✍️ ഷാജു തൃശ്ശോക്കാരൻ:
09/06/2019

ഉച്ചയ്ക്ക്...

Image may contain: 1 person, sitting, beard and indoor

ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മയങ്ങാൻ എല്ലാവർക്കും താൽപര്യമാണ്.
അതു പോലെ തന്നെ ഞാനും ഒന്ന് കുറച്ചു നേരം ഒന്നു ഉറങ്ങാൻ കിടന്നപ്പോൾ ഫോൺ റിങ്ങ് ചെയ്തു.
ഏറ്റവും അടുത്ത ഒരു സുഹൃത്ത് ആണ് ഫോണിൽ.
വീട്ടിൽ ഒരിക്കൽ വന്നിട്ടുണ്ട്.
ഹലോ ഷാജു, വീട്ടിൽ ഉണ്ടോ?
ഉണ്ടല്ലോ എന്താ കാര്യം?
ഞാൻ ഈ അടുത്ത പ്രദേശത്ത് ഉണ്ട്.
ഒന്ന് നിന്റെ വീടു വരെ വരുന്നുണ്ട്.
സന്തോഷം.
ഒരു 10 മിനിറ്റ്‌ ട്ടാ.
ശരി.
ഞാൻ ഉടനെ എണീറ്റു.
ഭാര്യയോട് ചായ ഒന്ന് ശരിയാക്കാൻ പറഞ്ഞു.
ബേക്കറിയിൽ പോയി ബിസ്ക്കറ്റും വാങ്ങി വന്നു.
മകളോട് വരുന്ന അങ്കിളിന്റെ പേരും, ആന്റിയുടെ പേരും പറഞ്ഞ് കൊടുത്തു.
ആന്റി ഡോക്ട്ടറാണ്.
സംസാരിച്ച് കമ്പനി കൊടുത്തോളോ എന്നും ഓർമ്മിപ്പിച്ചു.
എന്താവും വരുന്നത്? മകൾ ചോദിച്ചു.
അങ്കിൾ പുതിയൊരു കാറ് വാങ്ങിയിട്ടുണ്ട്.
അതു കൊണ്ട് ചുമ്മാ കറങ്ങാൻ ഇറങ്ങിയതാകും.
അല്ലാതെ വേറെ കാരണമൊന്നും കാണുന്നില്ല.
ഞാൻ പറഞ്ഞു.
കുറച്ചു സമയത്തിനുള്ളിൽ ഒരു കാർ പടിക്കലെത്തി.
കാറിൽ പറഞ്ഞ സുഹൃത്ത് ഉണ്ടെങ്കിലും ഫാമലി ആയിരുന്നില്ല.
വേറെ രണ്ടു പേർ.
എന്താണ് കാര്യം? അപ്രതീക്ഷിതമായി.
കാര്യമുണ്ട്.
ഞങ്ങൾ അകത്ത് വരട്ടെ.
ചിരിച്ചു കൊണ്ടവൻ പറഞ്ഞു.
കൂടെയുള്ളവരുടെ സെറ്റപ്പ് കണ്ടപ്പോൾ എന്തോ ഒരു തട്ടിപ്പ് കേസ്സ് പോലെ തോന്നി.
പറയാം ഷാജു. ഞങ്ങൾ രക്ഷപെടാൻ ഒരു പുതിയ പ്ലാനും ആയി ഇറങ്ങിയതാ.
എന്തായാലും കൂടെ ഷാജുവും രക്ഷപെട്ടോട്ടെ എന്നു കരുതി!
കൂട്ടത്തിൽ പരിചയമില്ലാത്ത മുഖം പറഞ്ഞു.
ഞാൻ എന്റെ രക്ഷകനെ കൗതുകത്തോടെ നോക്കി!
എന്താ പരിപാടി?
ഞങ്ങൾ ഒരു പുതിയ പരിപാടിയുമായി ഇറങ്ങിയതാണ് .കേൾക്കുമ്പോൾ നെറ്റ് വർക്ക് ആണെന്ന് തോന്നും. പക്ഷെ നെറ്റ് വർക്ക് അല്ല.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് എങ്ങിനെയാ പൈസ ഉണ്ടാക്കിയത് എന്ന് ഷാജുവിന് അറിയോ?
ഇല്ല. ഞാനത് ഇതുവരേയും അന്വേഷിച്ചില്ല. കുടുംബം നോക്കാനുള്ള തത്രപ്പാടിൽ
അത് അന്വേഷിക്കാൻ മറന്നു പോയി.
ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
എന്നാൽ അറിഞ്ഞോ നെറ്റ് വർക്കിലൂടെയാണ് ട്രംപ് പണം ഉണ്ടാക്കിയത്. എന്തായാലും ഷാജു ഒന്ന് കേൾക്കണം നമ്മൾ ദരിദ്രനായ് ജനിക്കുന്നത് നമ്മുടെ തെറ്റ് അല്ല മറിച്ച് ദരിദ്രനായ് മരിക്കുന്നത് നമ്മുടെ തെറ്റ് കൊണ്ടാണ്.
ഇതൊക്കെ ഞാൻ കുറെകേണ്ടിട്ടുണ്ട്.
നെറ്റ് വർക്ക് പരിപാടിയിൽ എനിക്ക് താൽപര്യം ഇല്ല.
നിങ്ങൾ വേറെ വല്ല വിശേഷം ഉണ്ടെങ്കിൽ പറയണം.
ഞാൻ പറഞ്ഞു.
ഉടനെ എന്റെ സുഹൃത്ത്.
ഷാജു വെറും 6000 രൂപ മുടക്കിയാൽ മതി. അതിന് കുറച്ച് പ്രൊഡക്റ്റ് നമുക്ക് കിട്ടും. പിന്നെ നീ ഒരാളെ ചൂണ്ടി കാട്ടിയാൽ മതി. സംസാരിക്കാൻ നമ്മുടെ ടീം ലീഡർ ഉണ്ട്.
അത്രയേ ഉള്ളൂ.
നമ്മുടെ ടീം ലീഡറിന് ദിവസം 4000നും 5000നും ഇടയിൽ സംഖ്യ ദിവസവും കിട്ടുന്നുണ്ട്.
ആളത് നെറ്റിൽ കാട്ടി തരും.
ഞാൻ പറഞ്ഞു, നീ ഇത്ര പൊട്ടൻ ആയല്ലോ.
വെറും 6000 രുപ മുടക്കിയാൽ ദിവസം 5000 രൂപ കിട്ടും എന്നു പറഞ്ഞപ്പോൾ വിശ്വസിച്ചല്ലോ! നമ്മുക്ക് നമ്മുടെ ധനകാര്യ മന്ത്രിയെ കണ്ട് ഈ പ്രൊജകറ്റ്‌ അവതരിപ്പിക്കാം.
ദിവസം എല്ലാവർക്കും 4000 രൂപ കിട്ടാൻ ആകെ 6000 രൂപ മുടക്കിയാൽ പോരെ.
ഇത്രയും സംബിൾ ഫോർമുല നിങ്ങളുടെ കയ്യിൽ ഇരിക്കുമ്പോൾ ഇവിടെ ചായ കുടിച്ചിരിക്കാതെ നമ്മുക്ക് മന്ത്രിയ്ക്ക് appointment എടുക്കാൻ നോക്കാം.
അപ്പോ നീ ഇല്ല.
ഞാനില്ല. എന്നോട് വിഷമം തോന്നരുതേ! കഷ്ടം!വിദ്യഭ്യാസം ഉള്ള അവനെ നോക്കി ഞാൻ പറഞ്ഞു.
അൽപ്പം വിഷമത്തോടെ അവർ യാത്ര പറഞ്ഞിറങ്ങി.
ഓണകാലമെത്തി വല്ലവന്റെയും കയ്യിൽ നക്കാപ്പിച്ച വല്ലതും ഉണ്ടാകും എന്നത് കരുതി അത് തട്ടിപ്പറിക്കാൻ ഇത്തരക്കാർ ഇറങ്ങിയിട്ടുണ്ട് എന്ന് ജാഗ്രത പാലിക്കുവാൻ വേണ്ടിയാണ് ഈ സംഭവം ഞാൻ എഴുതുന്നത്. കാര്യത്തിന്റെ വ്യക്തത വരാത്ത സുഹൃത്തുക്കൾ മറ്റുള്ളവരെ കുഴിയിൽ ചാടിക്കാനും മെനകെടുരുതേ.
By. ഷാജു തൃശ്ശോക്കാരൻ
13/08/2018

ജോസ്

Image may contain: 1 person, sitting, beard and indoor
ജോലി ചെയ്യാൻ മടിയനായ ജോസിനെ വീട്ടുകാർ നിർബന്ധിച്ച് ഗൾഫിലോട്ട് വിസ ശരിയാക്കി അയച്ചു.
എങ്ങനെയെങ്കിലും കല്യാണം ആലോചിക്കുന്ന സമയത്തെങ്കിലും ഉപകാരപ്പെടും എന്ന പ്രതീക്ഷയിൽ.
പറയാൻ ഒരു ജോലിയെങ്കിലും വേണ്ടെ! ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോസ് രണ്ടു വർഷം കടിച്ചു തൂങ്ങി നിന്നു.
വീട്ടുകാരും കരുതി ജോസ് ഒന്നു നന്നായി കിട്ടി എന്ന്.
ലീവിനെത്തിയ ജോസിനോട് കല്യാണകാര്യം പറഞ്ഞപ്പോൾ ഗൾഫിൽ പോകാൻ പറഞ്ഞ അത്രയും എതിർപ്പൊന്നും കൂടാതെ സമ്മതിച്ചു.
കല്യാണവും നടന്നു.
ലീവിന്റെ സമയം കഴിയാറായിട്ടും ജോസിന് ജോലിക്കു പോകാൻ ഒരു താൽപര്യവും ഇല്ല.
പഴയ പോലെ തന്നെ മടി.
അങ്ങിനെ ലീവും കഴിഞ്ഞു. ജോലിയും പോയി.
പാവം പെൺകുട്ടി.
വല്ലാത്ത പ്രയാസമായി.
എന്തു പറഞ്ഞിട്ടും ജോസേട്ടൻ ജോലിയ്ക്ക് പോകാനുള്ള പരിപാടിയില്ല എന്നവൾ അറിഞ്ഞു.
അവസാനം ഒരു ധ്യാനത്തിന് പോകാൻ ഇരുവരും തീരുമാനിച്ചു.
മനമില്ലാ മനസ്സോടെയാണ് ജോസ് സമ്മതിച്ചത്.
വല്ല അൽഭുതമോ സംഭവിച്ചാലോ എന്ന പ്രതീക്ഷയായിരുന്നു പെൺകുട്ടിയ്ക്ക് .
ധ്യാനത്തിനിടയിൽ അച്ചൻ പ്രസംഗിച്ചു " ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല, കളപ്പുരകളിൽ ശേഖരിക്കുന്നുമില്ല: എന്നിരുന്നല്ലാം ദൈവം അവയെ കാത്തു പരിപാലിക്കുന്നു"
ഇത് കേട്ടപ്പോൾ ജോസിന് ഇഷ്ടമായി. കാര്യങ്ങൾ നമ്മുടെ വഴിയ്ക്കാണല്ലോ വരുന്നത്. പണിയെടുക്കുന്നത് എന്തിനാ? ദൈവം കാത്തു പരിപാലിക്കില്ലേ! ജോസ് ഇട കണ്ണിട്ട് ഭാര്യയെ ഒന്ന് നോക്കി.
അവൾ നല്ല ശ്രദ്ധയോടെ ധ്യാനം കേൾക്കുന്നു.
അച്ചൻ വീണ്ടു മറ്റൊരു സമയത്ത് പറഞ്ഞു "നീ നിന്റെ നെറ്റിയിലെ വിയർപ്പു കൊണ്ട് അന്നം കണ്ടെത്തണം" ഇത് കേട്ടപ്പോൾ ഭാര്യ ജോസിനെയൊന്ന് നോക്കി.
ജോസ് കേൾക്കാത്ത പോലെ കുമ്പിട്ട് ഇരിക്കുന്നു.
ധ്യാനം കഴിഞ്ഞപ്പോൾ രണ്ടു പേരും പരസ്പരം ചോദിച്ചു.
എങ്ങിനെയുണ്ട്?
ജോസ് :- അച്ചന് എന്റെ അഭിപ്രായമാ. എന്തിനാ നമ്മൾ ടെൻഷൻ അടിക്കുന്നേ.
ദൈവം നമ്മെ കാത്തു പരിപാലിക്കില്ലെ. ആകാശത്തിലെ പറവകളെ നോക്കാൻ പറഞ്ഞത് കേട്ടില്ലേ? നീ ആ കഥ കേട്ടോ? എനിയ്ക്കത് വളരെ പിടിച്ചു.
ഭാര്യ.. ചേട്ടൻ അത് മാത്രമേ കേട്ടുള്ളൂ. നീ നിന്റെ നെറ്റിയിലെ വിയർപ്പ് കൊണ്ട് ജീവിക്കാൻ പറഞ്ഞത് കേട്ടില്ലേ? ആകെ കേട്ടത് ആകാശത്തിലെ പറവയുടെ കഥ മാത്രമാണോ? പറവക്ക് വിശക്കുമ്പോൾ അപ്പുറത്തെ പറമ്പിൽ പോയി എന്തു വേണമെങ്കില്ലും ഭക്ഷിക്കാം. മനുഷ്യന് അത് പറ്റോ?
എന്റെ ദൈവമേ എന്റെ ഒരു വിധി.
ആ പാവം തേങ്ങി.
ചേട്ടൻ നേരെയാവണമെങ്കിൽ ചേട്ടൻ തന്നെ കരുതണം.
കരച്ചിൽ കണ്ടപ്പോൾ അവനും അല്പ്പം പ്രയാസമായി.
പെണ്ണിന്റെ കണ്ണീർ അല്ലെ.
ഒരു കോമ്പ്രമൈസ് .
ഞാൻ ജോലിക്കു പോകാം. അവന്റെ തീരുമാനം പ്രഖ്യാപിച്ചു.
ഇത് ധ്യാനം കൂടിയതുകൊണ്ടാണോ, പെണ്ണു കരഞ്ഞതുകൊണ്ടാണോ എന്നു ചോദിച്ചാൽ എനിയ്ക്ക് മറുപടിയില്ല.......
By: ഷാജു തൃശ്ശോക്കാരൻ
on 07/07/2018

പഠിക്കാത്തവരുടെ ശ്രദ്ധയ്ക്ക്.

Image may contain: 1 person, tree and outdoor

വർഷങ്ങൾക്ക് മുമ്പ് പത്താം ക്ലാസ്സിലെ യാത്രയപ്പ് ദിനം.
ഓരോ മാഷുമാരും ടീച്ചർമാരും ക്ലാസ്സിൽ വന്ന് കുട്ടികളോട് വളരെ വിഷമത്തിൽ യാത്ര പറയുകയും നല്ല ഉപദേശങ്ങൾ തരുകയും ചെയ്തത് ചില നേരങ്ങളിൽ ഓർക്കാറുണ്ട്.
നിങ്ങളെ തല്ലിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഭാവിയ്ക്ക് വേണ്ടിയാണെന്നും ഒരിക്കലും ശിക്ഷിക്കണമെന്ന ആഗ്രഹം കൊണ്ടല്ല എന്നും പറഞ്ഞ് സ്നേഹപൂർവ്വം യാത്രയാക്കിയ അദ്ധ്യാപകർ ആണ് ഏറെയും.
ക്ലാസ്സിലെ ഒന്നുങ്കിൽ നല്ല കുട്ടിയാകുക അല്ലെങ്കിൽ ചീത്ത കുട്ടിയാകുകയും ചെയ്താൽ ഒരിക്കലും ടീച്ചർമാർ അവരെ മറക്കാറില്ലന്നും മീഡിയം കുട്ടികളെ കുറച്ച് കഴിഞ്ഞാൽ പേര് ഓർക്കുക പ്രയാസമാണെന്നും അതിനാൽ ഞങ്ങളെ നിങ്ങൾ എന്നു കണ്ടാലും ചിരിച്ച് സംസാരിക്കാൻ വരണം എന്നും പറഞ്ഞിട്ടുള്ളത് സ്നേഹപൂർവ്വം ഓർക്കുന്നു.
ഇതിനിടയിലാണ് ഏറ്റവും രസികനായ ഒരദ്ധ്യാപകന്റെ അവതരണം നിങ്ങളോട് സൂചിപ്പിക്കുന്നത്.
എന്തും തമാശ രൂപേണയാണ് ആൾ പറഞ്ഞ് തരാറുള്ളത്.
അത് കൊണ്ട് ബോറഡിക്കാതെ സമയം പോകും.
മാഷും പതിവുപോലെ അന്ന് ക്ലാസ്സിൽ വന്നു.
എല്ലാ ദിവസത്തേയും പോലെ ചിരിച്ച് വരാതെ അല്പം വിഷമം മുഖത്ത് കാട്ടിയായിരുന്നു വരവ്. കുട്ടികൾക്കും ആകെ പ്രയാസമായി. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്തതിനു ശേഷം കുറച്ച് നല്ല ഉപദേശങ്ങൾ.
നല്ല മാർക്കിൽ പഠിച്ച് SSLC പാസ്സായാൽ കോളേജിൽ എളുപ്പം സീറ്റ് ലഭിക്കും.
സീറ്റിന് ആരുടേയും ശുപാർശ ആവശ്യമായി വരുകയില്ല.
ഇഷ്പ്പെട്ട ഗ്രൂപ്പും ലഭിക്കും.
അതിനാൽ കഴിവുള്ള എല്ലാവരും ഫസ്റ്റ് ക്ലാസ്സിൽ തന്നെ പാസാകണം.
അല്ലെങ്കിൽ 300 മാർക്കെങ്കിലും വാങ്ങി സെക്കന്റ് ക്ലാസ്സ് .
(അന്ന് 600ൽ ആണ് SSLC)
മാഷ് തുടർന്നു......
ഇനി അഥവാ 210 ഓ അതിലും കുറവ് മാർക്ക് നേടിയാലും പേടിക്കേണ്ട.
അവർക്കും കിട്ടും ഇതേ SSLC ബുക്ക്.
പക്ഷെ ആ ബുക്കിന് വേറെ ചില പ്രത്യേക ഉപയോഗം ആണ് വരിക എന്നു മാത്രം.
ഇതും പറഞ്ഞ് മാഷ് പറഞ്ഞു....
അത്തരക്കാർ ഞാൻ പറയുന്നത് ഇനി ശ്രദ്ധിച്ച് കേൾക്കണം.
കയ്യിലുള്ള നോട്ടുബുക്കിലെ ഒരു പേജ് മാഷ് എടുത്തു.
ഏകദേശം ഈ വലുപ്പം ഉണ്ടാകും SSLCബുക്ക്.
ഒരു 16 പേജ് അഥവാ ചട്ട മാറ്റിയാൽ 8 ഷീറ്റ് ഉണ്ടാകും എന്നർഥം. മനസ്സിലായോ?
കുട്ടികൾ വലിയ ആകാംഷയിൽ ആയിരുന്നു.
മാഷ് എന്തോ വലിയൊരു കാര്യം നമ്മുക്ക് വേണ്ടി പറയാൻ പോകുന്ന പ്രതീതി
.
ഇനി അവർ ഇത് നടു മടക്കണം. അപ്പോ 8 എന്നത് 16 ഷീറ്റ് ആയി.
മനസ്സിലായോ?
എല്ലാവരും ഉവ്വ് എന്നർത്ഥത്തിൽ തലയാട്ടി.
ഇനി നിങ്ങൾ കയ്യിലുള്ള പേനാക്കത്തി ഉപയോഗിച്ച് ശ്രദ്ധിച്ച് 16 ഷീറ്റ് ആയി കട്ട് ചെയ്യണം.
കാര്യം തമാശയിലേക്കാണ് പോകുന്നത് എന്ന് അപ്പോഴാണ് കുറെയെണ്ണത്തിന് ഓടിയത്.
അതിനു ശേഷമുള്ള കാര്യവും വളരെ ശ്രദ്ധിക്കണം.
ഒരടി നീളത്തിൽ ഒരു ടെലിഫോൺ കമ്പി ഫ്ലയർ ഉപയോഗിച്ച് കട്ട് ചെയ്യണം.
എന്നിട്ട് S ആകൃതിയിൽ വളക്കുക. അപ്പോ ഒരു ഹുക്കിന്റെ ഉപയോഗം ഈ കമ്പി കഷ്ണം കൊണ്ട് നടക്കും.
മാഷിന്റെ മുഖത്തും നിറഞ്ഞ പുഞ്ചിരിയായി തുടങ്ങി.
അതിനു ശേഷം ഈ 16 ഷീറ്റും ഈ ഹുക്കിൽ കോർത്ത് ടോയ്ലറ്റിന്റെ
കോണിൽ തൂക്കിയിട്ടാൽ വിമാനത്തിലെ പോലെ വെള്ളത്തിനു പകരം ഉപയോഗിക്കാം.
എല്ലാവരും പൊരിഞ്ഞ ചിരി. വളരെ പ്രതീക്ഷയോടെ കേട്ടിരുന്നിട്ട് മാർക്ക് കുറയുന്നവർക്ക് ഉള്ള SSLC ബുക്കിന്റെ ഉപയോഗം അവതരണം വളരെ രസിപ്പിച്ചു.
ഈ ബിറ്റ് മാഷിന്റെ സൂപ്പർ ഹിറ്റ് ആയതു കൊണ്ടാകാം ഈ അടുത്ത് മാഷിനെ ഒരു ഹോട്ടലിൽ വച്ച് കണ്ടപ്പോൾ വിശേഷങ്ങൾ പറഞ്ഞതിനടയിൽ ഒരു കുസൃതി ചോദ്യം.
SSLC ബുക്ക് ഉപയോഗിച്ച് കഴിഞ്ഞോ?
By, ഷാജു തൃശ്ശോക്കാരൻ
12/01/2018

യാത്രയപ്പ്

Shaju Trissokkaran T P's Profile Photo, Image may contain: 1 person, tree and outdoor

വർഷങ്ങൾക്ക് മുമ്പ് പത്താം ക്ലാസ്സിലെ യാത്രയപ്പ് ദിനം.
ഓരോ മാഷുമാരും ടീച്ചർമാരും ക്ലാസ്സിൽ വന്ന് കുട്ടികളോട് വളരെ വിഷമത്തിൽ യാത്ര പറയുകയും നല്ല ഉപദേശങ്ങൾ തരുകയും ചെയ്തത് ചില നേരങ്ങളിൽ ഓർക്കാറുണ്ട്.
നിങ്ങളെ തല്ലിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഭാവിയ്ക്ക് വേണ്ടിയാണെന്നും ഒരിക്കലും ശിക്ഷിക്കണമെന്ന ആഗ്രഹം കൊണ്ടല്ല എന്നും പറഞ്ഞ് സ്നേഹപൂർവ്വം യാത്രയാക്കിയ അദ്ധ്യാപകർ ആണ് ഏറെയും.
ക്ലാസ്സിലെ ഒന്നുങ്കിൽ നല്ല കുട്ടിയാകുക അല്ലെങ്കിൽ ചീത്ത കുട്ടിയാകുകയും ചെയ്താൽ ഒരിക്കലും ടീച്ചർമാർ അവരെ മറക്കാറില്ലന്നും മീഡിയം കുട്ടികളെ കുറച്ച് കഴിഞ്ഞാൽ പേര് ഓർക്കുക പ്രയാസമാണെന്നും അതിനാൽ ഞങ്ങളെ നിങ്ങൾ എന്നു കണ്ടാലും ചിരിച്ച് സംസാരിക്കാൻ വരണം എന്നും പറഞ്ഞിട്ടുള്ളത് സ്നേഹപൂർവ്വം ഓർക്കുന്നു.
ഇതിനിടയിലാണ് ഏറ്റവും രസികനായ ഒരദ്ധ്യാപകന്റെ അവതരണം നിങ്ങളോട് സൂചിപ്പിക്കുന്നത്.
എന്തും തമാശ രൂപേണയാണ് ആൾ പറഞ്ഞ് തരാറുള്ളത്.
അത് കൊണ്ട് ബോറഡിക്കാതെ സമയം പോകും.
മാഷും പതിവുപോലെ അന്ന് ക്ലാസ്സിൽ വന്നു.
എല്ലാ ദിവസത്തേയും പോലെ ചിരിച്ച് വരാതെ അല്പം വിഷമം മുഖത്ത് കാട്ടിയായിരുന്നു വരവ്. കുട്ടികൾക്കും ആകെ പ്രയാസമായി. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്തതിനു ശേഷം കുറച്ച് നല്ല ഉപദേശങ്ങൾ.
നല്ല മാർക്കിൽ പഠിച്ച് SSLC പാസ്സായാൽ കോളേജിൽ എളുപ്പം സീറ്റ് ലഭിക്കും.
സീറ്റിന് ആരുടേയും ശുപാർശ ആവശ്യമായി വരുകയില്ല.
ഇഷ്പ്പെട്ട ഗ്രൂപ്പും ലഭിക്കും.
അതിനാൽ കഴിവുള്ള എല്ലാവരും ഫസ്റ്റ് ക്ലാസ്സിൽ തന്നെ പാസാകണം.
അല്ലെങ്കിൽ 300 മാർക്കെങ്കിലും വാങ്ങി സെക്കന്റ് ക്ലാസ്സ് .
(അന്ന് 600ൽ ആണ് SSLC)
മാഷ് തുടർന്നു......
ഇനി അഥവാ 210 ഓ അതിലും കുറവ് മാർക്ക് നേടിയാലും പേടിക്കേണ്ട.
അവർക്കും കിട്ടും ഇതേ SSLC ബുക്ക്.
പക്ഷെ ആ ബുക്കിന് വേറെ ചില പ്രത്യേക ഉപയോഗം ആണ് വരിക എന്നു മാത്രം.
ഇതും പറഞ്ഞ് മാഷ് പറഞ്ഞു....
അത്തരക്കാർ ഞാൻ പറയുന്നത് ഇനി ശ്രദ്ധിച്ച് കേൾക്കണം.
കയ്യിലുള്ള നോട്ടുബുക്കിലെ ഒരു പേജ് മാഷ് എടുത്തു.
ഏകദേശം ഈ വലുപ്പം ഉണ്ടാകും SSLCബുക്ക്.
ഒരു 16 പേജ് അഥവാ ചട്ട മാറ്റിയാൽ 8 ഷീറ്റ് ഉണ്ടാകും എന്നർഥം. മനസ്സിലായോ?
കുട്ടികൾ വലിയ ആകാംഷയിൽ ആയിരുന്നു.
മാഷ് എന്തോ വലിയൊരു കാര്യം നമ്മുക്ക് വേണ്ടി പറയാൻ പോകുന്ന പ്രതീതി
.
ഇനി അവർ ഇത് നടു മടക്കണം. അപ്പോ 8 എന്നത് 16 ഷീറ്റ് ആയി.
മനസ്സിലായോ?
എല്ലാവരും ഉവ്വ് എന്നർത്ഥത്തിൽ തലയാട്ടി.
ഇനി നിങ്ങൾ കയ്യിലുള്ള പേനാക്കത്തി ഉപയോഗിച്ച് ശ്രദ്ധിച്ച് 16 ഷീറ്റ് ആയി കട്ട് ചെയ്യണം.
കാര്യം തമാശയിലേക്കാണ് പോകുന്നത് എന്ന് അപ്പോഴാണ് കുറെയെണ്ണത്തിന് ഓടിയത്.
അതിനു ശേഷമുള്ള കാര്യവും വളരെ ശ്രദ്ധിക്കണം.
ഒരടി നീളത്തിൽ ഒരു ടെലിഫോൺ കമ്പി ഫ്ലയർ ഉപയോഗിച്ച് കട്ട് ചെയ്യണം.
എന്നിട്ട് S ആകൃതിയിൽ വളക്കുക. അപ്പോ ഒരു ഹുക്കിന്റെ ഉപയോഗം ഈ കമ്പി കഷ്ണം കൊണ്ട് നടക്കും.
മാഷിന്റെ മുഖത്തും നിറഞ്ഞ പുഞ്ചിരിയായി തുടങ്ങി.
അതിനു ശേഷം ഈ 16 ഷീറ്റും ഈ ഹുക്കിൽ കോർത്ത് ടോയ്ലറ്റിന്റെ
കോണിൽ തൂക്കിയിട്ടാൽ വിമാനത്തിലെ പോലെ വെള്ളത്തിനു പകരം ഉപയോഗിക്കാം.
എല്ലാവരും പൊരിഞ്ഞ ചിരി. വളരെ പ്രതീക്ഷയോടെ കേട്ടിരുന്നിട്ട് മാർക്ക് കുറയുന്നവർക്ക് ഉള്ള SSLC ബുക്കിന്റെ ഉപയോഗം അവതരണം വളരെ രസിപ്പിച്ചു.
ഈ ബിറ്റ് മാഷിന്റെ സൂപ്പർ ഹിറ്റ് ആയതു കൊണ്ടാകാം ഈ അടുത്ത് മാഷിനെ ഒരു ഹോട്ടലിൽ വച്ച് കണ്ടപ്പോൾ വിശേഷങ്ങൾ പറഞ്ഞതിനടയിൽ ഒരു കുസൃതി ചോദ്യം.
SSLC ബുക്ക് ഉപയോഗിച്ച് കഴിഞ്ഞോ?
By, ഷാജു തൃശ്ശോക്കാരൻ
12/01/2018

ഒക്കെ ശരിയാക്കാം.

Image may contain: 1 person, smiling, eyeglasses, selfie, beard and closeup

കച്ചവടം എല്ലാം പട്ടണത്തിലെ വൻകിട മാളുകളിലേയ്ക്ക് കുടിയേറിയപ്പോൾ നാട്ടുപുറത്തെ സാധാരണ
കച്ചവടക്കാരുടെ സ്ഥിതി വളരെ കഷ്ടമായി തുടങ്ങി.
കടം വാങ്ങാൻ മാത്രം നാട്ടിലെ ചെറിയ കടകളും കയ്യിൽ പണം ഉണ്ടെങ്കിൽ മാളും ഓൺ ലൈനും ആണ് ഇപ്പോഴത്തെ രീതി.
നാട്ടുപുറങ്ങളിലും സൂപ്പർ മാർക്കെറ്റുകൾ വ്യാപകമായി തുടങ്ങുകയും ചെയ്തു.
കച്ചവടം ഇല്ലെങ്കിലും ഉണ്ടെങ്കിലും രാവിലെ തന്നെ നാട്ടിലെ ചെറുകിട കടകൾ എല്ലാം പ്രവൃത്തനം ആരംഭിക്കും.
നോട്ട് ചില്ലറയാക്കാൻ വരുന്നവരും ഒപ്പം നാളെ തരാം എന്ന് പറഞ്ഞ് വരുന്നവരും പതിവ് പോലെ ആദ്യം എത്തും.
കൊടുത്തതിന്റെ പൈസ തിരികെ കിട്ടണമെങ്കിൽ അവരുടെ എല്ലാ ബുദ്ധിമുട്ടുകളും കഴിഞ്ഞാൽ മാത്രം .
അപൂർവ്വമായി ശരിയ്ക്ക് കൊടുക്കുന്നവരും ഉണ്ട്.
മുൻപ് ഉണ്ടായ ഒരു സംഭവം തമാശ പോലെ ഞാൻ ഇന്നും ഓർക്കുന്നു.
അതായത് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം.
മാസങ്ങളായി പണം തരാനുള്ള ഒരാളെ കണ്ടു.
എന്തായി നമ്മുടെ പണം?
തരാം....... നീട്ടി പറഞ്ഞു.
കുറെ കാലമായല്ലോ. എന്തെങ്കിലും കുറശേ തരാൻ നോക്ക്.
തരാം ന്നെ, പിന്നെ പണി കുറവാ.. ആ ജയലളിത കിടക്കുന്ന കിടപ്പ് നോക്കേയ്.
അത് ശരിയാകാതെ ബുദ്ധിമുട്ടാ.
ഏത് ജയലളിതാ?
തമിഴ്‌നാട് മുഖ്യമന്ത്രി.
ചേട്ടൻ പേപ്പർ വായിക്കാറില്ലേ?
അത് നിന്റെ ആരാ? നീയാണോ അതിന്റെ ചിലവ് വഹിക്കുന്നേ?
ചേട്ടാ തമിഴ്നാട്ടിൽ നിന്നും സാധനങ്ങൾ വരാത്ത കാരണം പണി കുറവാണ്. കുറച്ച് കഴിയും.
ജയലളിത നല്ല ആരോഗ്യം ഉള്ള സമയത്ത് വാങ്ങിയതാ ഇനി അസുഖം മാറിയാലെ പണം കിട്ടു.
ഇതിലും നല്ലത് നിനക്ക് കക്കാൻ പോകുന്നതല്ലെ?
ഒക്കെ ശരിയാക്കാം.
കൂളായി ആൾ നടന്നു പോയി.
ഒന്നും സംഭവിക്കാത്ത പോലെ.
അതെ അലമ്പില്ലാതെ കാര്യം നടക്കണമെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി സുഖം പ്രാപിക്കണം.
ഇതാണ് നാട്ടിലെ സൗഹൃദ കച്ചവട സ്ഥാപനങ്ങളുടെ അവസ്ഥ.
By: ഷാജു തൃശ്ശോക്കാരൻ
10/01/2018

ഭാഗ്യം


നമ്മുടെ സർക്കാർ ഓഫീസുകളിൽ പോയി കാര്യങ്ങൾ നടന്നു കിട്ടിയാൽ മഹാഭാഗ്യം ആണ് എന്ന് കരുതുന്നവർ ഏറെയുണ്ട്.
അത് അങ്ങനെയല്ല എന്ന് വാദിക്കുന്നവരും ഉണ്ടാകാം.
പക്ഷെ എളുപ്പം നടക്കേണ്ട കാര്യങ്ങൾക്ക് വേണ്ടി പല പ്രാവശ്യം നടത്തിക്കുന്നവർ ഇന്നും എന്നും ഉണ്ട്.
പല പാവങ്ങളും അവരുടെ പണി കളഞ്ഞ് ഓരോ കാര്യങ്ങൾക്ക് വേണ്ടി ഓഫീസുകൾ കയറിയിറങ്ങുന്നത് നിത്യസംഭവമാണ്.
ഒരിക്കലും ലോട്ടറി ടിക്കറ്റ് എടുക്കാത്ത ഗോപി ചേട്ടൻ വർത്തമാനം പറയാൻ ഇടയായപ്പോൾ പറഞ്ഞു
"എന്റെ 30 രൂപ ലോട്ടറി എടുത്ത് ഇന്നലെ പോയി "
അതിന് ചേട്ടൻ ലോട്ടറി എടുക്കാറില്ലല്ലോ?
ഇല്ല.പക്ഷെ ഇന്നലെ തോന്നി ഭാഗ്യമുള്ള ദിവസമാണെന്ന്.
അതെന്താ അങ്ങനെ തോന്നിയത്?
വീട്ടു നംബർ കിട്ടാൻ പഞ്ചായത്തിൽ പോയി. പറഞ്ഞദിവസം തന്നെ കിട്ടി.
അതു കാരണം ഒരു തോന്നൽ വല്യ ഭാഗ്യം വരാൻ പോകുന്നു എന്ന്.
ഇനി ലോട്ടറി പോയതിനും വിഷമമില്ല.
കൂടുതൽ ദിവസം പണി കളഞ്ഞ് നടക്കാതെ തന്നെ കാര്യം സാധിച്ചല്ലോ.
അതു തന്നെ മഹാഭാഗ്യം.
കേട്ടപ്പോൾ തമാശയെങ്കിലും പറഞ്ഞതിലും കാര്യമില്ലേ?
അർഹത പെട്ടത് ലഭിക്കാൻ മുമ്പ് പലവട്ടം നടന്നിട്ടുള്ളതുകൊണ്ടാകാം ആ പാവത്തിന് ഇങ്ങനെ തോന്നിയത്.
മനുഷ്യർ എല്ലാവരും നല്ലത് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു.
അതായിരിക്കും ഭൂമിയിലെ സ്വർഗ്ഗം.
മനുഷ്യർ പണിയുന്ന സ്വർഗ്ഗം.
By: ഷാജു തൃശ്ശോക്കാരൻ
06/01/2018

കള്ളൻ


സമയം രാത്രി 1 മണി കഴിഞ്ഞിട്ടുണ്ടാകും.
പുറതെന്തോ ഒരു കാൽ പെരുമാറ്റം.
നല്ല ഉറക്കത്തിലായാലും ചെറിയൊരു ശബ്ദം കേട്ടാൽ പെട്ടെന്ന് തന്നെ ബാബു ഞെട്ടിയുണരും.
ഉറക്കം തൂങ്ങുന്നതു വരെ ചാനലിലെ ഹൊറർ ചിത്രം കണ്ടിരുന്നതിനാൽ അൽപ്പം ഭയം മനസ്സിൽ ഉണ്ടായിരുന്നു.
1 മണി മുതലാണ് കള്ളന്മാരുടെ ശല്യമുണ്ടാകുന്നത് എന്ന് വായിച്ചിട്ടുള്ളതിനാൽ ചെറിയൊരു ഭയം മനസ്സിൽ.
എന്നാലും എണിറ്റിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ചെറിയൊരു ശബ്ദം പുറത്ത്.
ഭയമുണ്ടെങ്കില്ലും ആദ്യം റൂമിൽ ലെയ്ററ് പ്രകാശിപ്പിച്ചു.
പുറത്തെ ചവറുകളിലിലൂടെ ആരോ ഓടുന്ന പോലെ ഒരു ശബ്ദം.
എന്തായാലും ടോർച്ച് എടുത്ത് റൂം തുറന്ന് വർക്ക് ഏരിയായിൽ ഗ്രില്ല് അടഞ്ഞ് തന്നെയല്ലെ എന്ന് ഉറപ്പ് വരുത്തി അകത്തെ വാതിൽ തുറന്നു.
ഒന്നും കാണാനില്ല.
ഇനി കള്ളന്മാർ ഒളിച്ചിരിപ്പുണ്ടാകുമോ?
ടോർച്ച് പറമ്പിലെ വാഴകൂട്ടത്തിലേയ്ക്ക് അടിച്ചു നോക്കി.
പെട്ടെന്ന് ഒന്ന് ഉള്ള് പേടിച്ചു പോയി.
രണ്ട് തിളങ്ങുന്ന കണ്ണുകൾ.
സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു കറുത്ത പൂച്ചയായിരുന്നു.
എന്നാലും ആ നേരം ആയതിനാൽ വല്ലാതെ പേടിച്ചു പോയി.
വേറെയൊന്നും കാണാത്തതിയാൽ ലെയ്റ്റ് അണച്ച് വീണ്ടും ഉറങ്ങാൻ കിടന്നു.
പെട്ടെന്ന് ഉറക്കം വരുന്ന ലക്ഷണവുമില്ല.
മനസ്സിൽ അന്യസംസ്ഥാന കള്ളന്മാരും പത്രവാർത്തകളും മിന്നായം പോലെ പാഞ്ഞു.
കുറച്ച് കഴിഞ്ഞ് വെറുതെ കണ്ണ് തുറന്ന് കിടന്നപ്പോൾ ഹാളിലെ ലെയ്റ്റ് പെട്ടെന്ന് പ്രകാശിച്ചത് വാതിലിന്റെ പഴുതിലൂടെ കണ്ടു. വീണ്ടും വല്ലാത്ത ഭയം.
ബഡ്റൂമിൽ നിന്നും വാതിൽ തുറന്ന് നോക്കാൻ ഭയം.
എന്നാൽ അനക്കം ഒന്നും കേൾക്കാനുമില്ല.
ഉള്ള വാതിൽ പഴുതിലൂടെ സൂക്ഷിച്ചു നോക്കി.
ഒരു LED ബൾബ് കത്തുന്നുണ്ട്. റൂമിൽ കയറുമ്പോൾ ഹാളിൽ പ്രകാശം ഇല്ലായിരുന്നു എന്ന് ഉറപ്പായിരുന്നു.
ഭയം കൊണ്ട് തൊണ്ട വരണ്ടു. കുറച്ച് വെള്ളം എടുത്ത് കുടിച്ചു. റൂമിൽ ലെയ്റ്റ് ഓൺ ചെയ്തു.
എന്തു ചെയ്യും?
സമയം നോക്കി 3.30 ആയി.
നേരെം പുലരണമെങ്കിൽ ഒരു 2 മണിക്കൂർ കൂടി കഴിയണം.
ഇത്രയും സമയത്തെ മനസ്സിന്റെ പരാക്രമവും ഒന്നും ഭാര്യ അറിഞ്ഞിട്ടില്ല.
പാവം അതിനെ വെറുതെ വിളിച്ചു ഭയപെടുത്തേണ്ട എന്നു കരുതി.
എന്തായാലും നേരം പുലരുന്നതുവരെ ഇങ്ങനെ തന്നെ ഇരിക്കാം എന്നു കരുതി.
അപ്പോൾ അതാ ലെയ്റ്റ് കെട്ടു .
എന്നാൽ റൂമിലെ ഫാൻ തിരിയുന്നുണ്ട്.
അപ്പോൾ കറണ്ട് പോയതല്ല. അഥവാ കറണ്ട് പോയി എങ്കിൽ ഇൻവെർട്ടർ ഓൺ ആണ്.
അപ്പോ ആര് ഹാളിലെ ലെയ്റ്റ് ഓഫ് ചെയ്തു.
വീണ്ടും വല്ലാത്ത പേടി. എന്തായാലും സമയം പുലർച്ച 4.30 ആയി കിട്ടി. നേരം വെളുക്കാറായല്ലോ ! സമാധാനമായ്.അപ്പോൾ വീണ്ടും ഹാളിലെ ലെയ്റ്റ് പ്രകാശിച്ചു.
വാതിലിൽ ചാരി നേരം ഒരു കണക്കിന് നേരം വെളുപ്പിച്ചു.
സമയം 5.10 !
അലറാം തെറ്റാതെ തന്നെ മുഴങ്ങി.
ഭാര്യ എണിറ്റു.
നോക്കുമ്പോൾ വാതിൽ ചാരി ബാബു ഇരിക്കുന്നു.
എന്താ ചേട്ടാ ഉറങ്ങാതിരിക്കുന്നോ?
നെഞ്ചുവേദനയാണോ?
നടന്ന കാര്യങ്ങൾ പതുകെ പറഞ്ഞു.
ഭാര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.
ചേട്ടാ ഞാൻ അത് പറയാൻ മറന്നതാ. KSEB യിൽ നിന്നും കിട്ടിയ ആ LED കുറച്ച് ദിവസമായി ഇടയ്ക്ക് കത്തും. ഇടയ്ക്ക് കെടും!
ഇത് അത് തന്നെയാ.
പാവം ചേട്ടൻ. കുറച്ച് നേരം ഉറങ്ങിക്കോ! ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
എന്നിരുന്നാലും ശ്രദ്ധിച്ചു കൊണ്ട് അവൻ വാതിൽ തുറന്നു.
കാരണം പുറത്ത് നടക്കാൻ ഇറങ്ങിയ ആളുകളുടെ ഉച്ചത്തിലുള്ള സംഭാഷണം കേൾക്കാമായിരുന്നു.
അവൾ പറഞ്ഞത് പോലെ അത് ആ LED ബൾബിന്റെ പ്രശ്നം തന്നെയായിരുന്നു.തന്റെ ഒരു ദിവസത്തെ ഒറക്കം കളഞ്ഞ LEDയേയും പൂച്ചയേയും മനസ്സിൽ ശപിച്ച് അവൻ കുറച്ച് നേരമെങ്കിലും ഒന്ന് ഉറങ്ങാം എന്ന് കരുതി പുതച്ച് കിടന്നു.
By :ഷാജു തൃശ്ശോക്കാരൻ.
04/01/2018

ഹാപ്പി ന്യൂ ഇയർ



രാവിലെ ചുമ്മാ മതിൽ ചാരി നിന്നപ്പോൾ ഒരുത്തൻ ബൈക്കിൽ എത്തി.
പതിവിലും നല്ല സന്തോഷം ഉണ്ടായിരുന്നു അവന്റെ മുഖത്ത്.
ഒരു ലോട്ടറി അടിച്ച പോലെ. ഇത്രയും പ്രതീഷയോടെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
എന്തു പറ്റി?
ന്യൂ ഇയർ അല്ലെ! ആഘോഷം തുടങ്ങാം എന്നു കരുതി.
അതിന് 2 ദിവസം കൂടിയുണ്ടല്ലോ!
ഉണ്ടല്ലോ!പക്ഷെ എന്റെ പുതുവൽസരം ഇപ്പോൾ തുടങ്ങും.
എന്താ പരിപാടി?
ഒരെണ്ണം വാങ്ങി ! രാവിലെയാകുമ്പോൾ അത്ര തിരക്കില്ല.
അതു ശരി, കുപ്പി വാങ്ങിയതിന്റെ സന്തോഷമാണ് അല്ലെ?
എടാ 2018 മുതലെങ്കിലും ഒന്നു നന്നാകടാ! അതിന് ഇതെല്ലാ വാങ്ങേണ്ടത്.
അല്ല ചേട്ടാ ഇത് നല്ലതാ വാങ്ങിയത്. സീസർ.
സാധാരണ ലോക്കൽ അല്ല. നിറഞ്ഞ പുഞ്ചിരിയോടെ അവൻ പറഞ്ഞു.
എടാ, പുതുവൽസരാരംഭം എങ്കിലും കുടംബത്തോടെ സന്തോഷത്തിൽ ഒന്ന് തുടങ്ങ്.
അതിന് നീ കുപ്പി അകത്താക്കി കിടന്നാൽ പറ്റോ?
അതിന് അവർക്ക് നാളെ
ഐസ്ക്രീം വാങ്ങി കൊടുക്കും.
പോട്ടെ ചേട്ടാ...
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി.
2018നെ സ്വാഗതം ചെയ്യാൻ! സുബോധമില്ലാതെ സ്വാഗതം ചെയ്യാൻ.
തലേ ദിവസം വരെ ഉള്ളികെന്തു വിലയാ എന്ന് വിലപിച്ചവൻ 1000 ന് മുകളിൽ മദ്യം ഒരു ദിവസത്തേയ്ക്ക് ഒരു പരിഭവം കൂടാതെ വാങ്ങി പോകുമ്പോൾ ഉള്ള ആ സന്തോഷം പരിധിയില്ലാത്തത് തന്നെയായിരുന്നു.
ഹാപ്പി ന്യൂ ഇയർ !

By Shaju trissokkaran

മീൻ

Image may contain: 1 person, smiling, eyeglasses, selfie, beard and closeup

ഞങ്ങൾ തൃശ്ശൂർകാരുടെ ചെറിയൊരു അഹങ്കാരമാണ് തൃശ്ശൂർ പൂരം.
സാമ്പിൾ വെടിക്കെട്ട് മുതൽ തുടങ്ങും പൂര നഗരിയിൽ പൂരത്തിന്റെ വലിയ തിക്കും തിരക്കും.
വലിയ വീരഗാഥ കഥങ്ങളും, പഴയ കാലവെടിക്കെട്ട് വിശേഷങ്ങളും ആന കഥകളും നാട്ടിൽപുറം തൊട്ട് പട്ടണം വരെയുള്ള ആൾകൂട്ടങ്ങളിൽ നേരെം പോക്കായി പറഞ്ഞിരിക്കുന്നവർ ധാരാളം.
വലിയ തിക്കും തിരക്ക് പരിപാടികൾ വീർപ്പ് മുട്ട് ഉണ്ടാക്കുന്നതിനാൽ സാമ്പിൾ വെടിക്കെട്ടിന് ഞാനും പോകാറുണ്ട്.
ഒരു രസം തന്നെയാണ്.
പോകുന്നുണ്ട് എന്നറിഞ്ഞാൽ ഏതെങ്കിലും ഒരു കൂട്ടുക്കാരൻ ബൈക്കിൽ പിൻസീറ്റിൽ ഉണ്ടാകും.
ഒരു കിലോമീറ്റർ അകലെ ബൈക്ക് വച്ച് കാഴ്ചകൾ കണ്ടു നടന്നു ചെല്ലുമ്പോഴെക്കും സാമ്പിൾ തുടങ്ങിയിട്ടുണ്ടാകും. മനോഹരമായ വെടിക്കെട്ട് പൂരപറമ്പിൽ നടക്കുമ്പോൾ കുറെയധികം പേർ അത് ആസ്വദിക്കാതെ അവരുടെ ഫോണിൽ പകർത്താൻ ശ്രദ്ധിച്ച് നിൽപ്പുണ്ടാകും.
മറ്റുള്ളവർ പകർത്താൻ ശ്രമിക്കുമ്പോൾ കയ്യിലുള്ള ചൈനാ ഫോൺ ഉപയോഗിച്ച് വീഡിയോ എടുത്ത് വെടിക്കെട്ടും വീഡിയോയും കാണാൻ കഴിയാത്തവരേയും കളിയാക്കി പൂരകാഴ്ചകൾ കണ്ട് കുറെ നേരം അങ്ങിനെ കഴിയും.
അവസാനം പൂരപന്തലിന്റെ മനോഹാരിതയും ആസ്വാദിച്ച് എല്ലാവരും ചെയ്യാറുള്ളത് പോലെ വീട്ടിലേയ്ക്ക് ഹലുവ വാങ്ങി കപ്പലണ്ടി കൊറിച്ച് ശക്തൻ സ്റ്റാന്റിന്റെ അരികിലേക്ക് നടക്കും.
അന്നേരം അവിടം ഭയങ്കര തിരക്കായിരിക്കും.
ബൈക്ക് എടുക്കണമെങ്കിൽ പോലും കുറച്ചതികം നേരം നിൽക്കണം.
ആ നേരം മാർക്കെറ്റിൽ നിന്നും എന്തെങ്കിലും വാങ്ങും.
ഞാൻ ഓർക്കുന്ന ആ ദിവസം കൂട്ടുകാരൻ പറഞ്ഞു മീൻ മാർക്കെറ്റിന്റെ വശത്ത് വളരെ വില കുറവിൽ ഈ സമയത്ത് മീൻ ലഭിക്കും.
നമ്മുക്കൊന്ന് നോക്കാം.
എന്തായാലും ഒന്നു കറങ്ങാം എന്ന് ഞാനും പറഞ്ഞു.
ഒരു വെളിച്ചവും ഇല്ലാത്ത സ്ഥലത്ത് ഒരു കാരണവർ ഒരു മെഴുകുതിരി കത്തിച്ച് മീൻ പരത്തിയിരിക്കുന്നു.
ഞങ്ങൾ വില ചോദിച്ചു.
നല്ല വെട്ടു മീനാ മോനോ.
പൂരം കാരണം കച്ചവടം ഇല്ല.
കിലോ 250 ന്റെയാ.നിങ്ങള് 100 രൂപ തന്നാൽ മതി.
എന്നാൽ 1 കിലോ താ. അവൻ പറഞ്ഞു.
മോനേ ഇതാകെ 2 കിലോ ഉണ്ട്. നിങ്ങൾ 150 തന്നാ മതി.
പെട്ടെന്ന് ആലോചിച്ചപ്പോൾ നല്ല ലാഭം.എന്നാൽ ആയിക്കോട്ടെ എന്നു കരുതി.
രണ്ട് കവറിൽ ആക്കി പണം കൊടുത്ത് ബൈക്കിന്റെ അരിക്കിൽ ലാഭകച്ചവടം നടത്തിയ സന്തോഷത്തിൽ എത്തി.
ഞങ്ങൾ വളിപ്പ് പറഞ്ഞ് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ വലിയ നാറ്റം.
ഞാൻ ചോദിച്ചു.
ഒരു ചീഞ്ഞ നാറ്റം. വല്ല മീൻ വണ്ടിയും പോയിട്ടുണ്ടാകുമോ?
നീ ബൈക്ക് നിറുത്ത്. ഇത് മീൻ വണ്ടി പോയതിന്റെ തന്നയാ. അവൻ പറഞ്ഞു.
കുറച്ച് നേരം അവിടെ നിന്നിട്ടു ഒരു കുറവും ഇല്ല. ചീഞ്ഞമണം കൂടി കൂടി വരുന്നതുപോലെ.
അവസാനം ചീഞ്ഞ മണം കൂടിയപ്പോൾ ഞങ്ങൾ വീണ്ടും മീൻ വണ്ടിയെ പ്രാകി ബൈക്ക് സ്റ്റാർട്ട് ചെയ്ത് യാത്ര തുടർന്നു.1/2 കിലോമീറ്റർ യാത്ര തുടർന്നപ്പോഴെക്കും ഞങ്ങൾക്ക് ബോധം വന്നു.
ഈ മണം വേറെ മീൻ വണ്ടിയിൽ നിന്നല്ല.
നമ്മുടെ കൂടെയുള്ള ചീഞ്ഞ മീന്റെ മണമാണ്.
ആ കാരണവർ നമ്മുക്ക് പണി തന്നടാ.
ഒട്ടും ആലോചിക്കാൻ നിന്നില്ല. ആരും കാണാതെ ആ രണ്ട് പൊതി മീനും ചാലിലേയ്ക്ക് വീക്കി 150 പോയ വിഷമത്തിൽ ആ കാരണവരെ മനസ്സിൽ പ്രാകി യാത്ര തുടർന്നു....
അയാൾ കളയേണ്ട മീൻ ഞങ്ങളുടെ കയ്യിൽ നിന്നും 150 രൂപ വാങ്ങി ഞങ്ങളെ കൊണ്ട് കളയിപ്പിച്ച ആ വിദ്വാന്റെ ബുദ്ധി അസാമാന്യം തന്നെ.

By Shaju Trissokkaran

ഏക് ബുൾട്ടി.

Image may contain: 1 person

ലോകത്ത് 6909 ഓളം ഭാഷകൾ ഉണ്ട് എന്നാണ് അറിവ്.
അതിൽ തന്നെ 420 ഭാഷകൾ ഉപയോഗിക്കുന്നവർ പത്ത് ലക്ഷത്തിനു മുകളിലും ഉണ്ട്. ഇത്രയധികം ഭാഷകൾ എങ്ങിനെയായിരിക്കും ഉണ്ടായത്.
നമ്മുടെ നാട്ടിൽ അന്യസംസ്ഥാന കാരായ തൊഴിലാളികൾ പലരും പറയുന്ന ഭാഷ അവർക്ക് തന്നെ അറിയൂ.
മലയാളി ഹിന്ദി പഠിക്കാൻ ഇടയില്ലാ എന്നറിഞ്ഞ് അവർ ഒരു തരം ഭാഷ പഠിച്ചു പറഞ്ഞു തുടങ്ങി.
മലയാളവും അല്ല ഹിന്ദിയും അല്ലാത്ത ഒരുതരം ഭാഷ.
എന്നിരുന്നാലും ഭാഷ തടസം കൂടാതെ ഒരു മാതിരി കാര്യങ്ങൾ നടന്നു പോകുന്നുണ്ട്.
ഒരു ഞായറാഴ്ച കടയിൽ ചെരിപ്പ് ചോദിച്ച് ഒരു ഹിന്ദി പയ്യൻ വന്നു.
ഏക് കാം കാ മോഡൽ ചപ്പൽ ദിഹായേ.
വില കുറഞ്ഞ പണിയെടുക്കാനുള്ള ചെരിപ്പ് ആണ് അവൻ ചോദിക്കുന്നത് എന്നു മനസ്സിലായപ്പോൾ ചിലവാകാതെ കിടന്ന ഒരു ജോടി ചെരിപ്പ് എടുത്തു പറഞ്ഞു.
അഛാ ചപ്പൽ, ഫിഫ്ട്ടി റുപ്പീസ്.
ഒരു കണക്കിന് പറഞ്ഞു തീർത്തു.
അഛാ കമ്പനി ?
യെ അഛാ കമ്പനി.
അത് കഴിഞ്ഞ് അപ്പോ തോന്നിയ ഒരു പേര് കൂടി പറഞ്ഞു.
ബുൾട്ടി ചപ്പൽ.
ബുൾട്ടി എന്നു കേട്ടപ്പോൾ അവന് എല്ലാം മനസ്സിലായപ്പോലെ എന്നോട് പറഞ്ഞു.
ബുൾട്ടി അച്ഛാ ഹെ.
എന്തായാലും ആ ബുൾട്ടി വാക്കിൽ ചിലവാകാത്ത ചെരുപ്പ് ചിലവായി കിട്ടി.
തൊട്ടടുത്ത ദിവസം അവന്റെ ഒരു കൂട്ടുക്കാരൻ വന്ന് ചോദിച്ചു,
ഏക് ബുൾട്ടി ചപ്പൽ.
ഇന്നലെത്തെ ബുൾട്ടി മറന്നു പോയതിനാൽ എനിയ്ക്ക് ഒന്നും മനസ്സിലായില്ല.
അപ്പോ അവൻ തന്നെ പറഞ്ഞു.
കൽ ദിൻ മേ തും ഏക് ബുൾട്ടി ചപ്പൽ മേരാ ദോസ്തോം കൊ ദേ ദിയാ.
കാര്യം ഏതാണ്ട് പെട്ടെന്ന് പിടി കിട്ടി.
ഇന്നലെ കൊടുത്ത ആ ചെരിപ്പ് ബുൾട്ടി ചപ്പൽ എന്ന പേരിൽ അറിഞ്ഞു തുടങ്ങി.
ഇപ്പോ സ്ഥിരം ബുൾട്ടി ചെരിപ്പിന് ആളുകളായി തുടങ്ങി.
അതു കൊണ്ട് തന്നെ ചിലവാകാത്തവ ചിലവായും തുടങ്ങി.
എനിയ്ക്കും അതിശയമായി.
ഇങ്ങനെയൊക്കൊയാകും ഓരോ പദങ്ങളും ഭാഷയും ഉണ്ടായത് എന്ന് സംശയമായി.
By; ഷാജു തൃശ്ശോക്കാരൻ
12/12/2017


കുടുംബ ബന്ധങ്ങൾ

Image may contain: 1 person, smiling, eyeglasses, selfie, beard and closeup

ഒരിക്കൽ ഞാൻ പ്രായമായ ഒരു പുരോഹിതനെ കാണാൻ പോയി. നല്ല കാലത്ത് ഒരു പിടി സുഹൃത്തുകൾ ഉണ്ടാവുമെങ്കിലും പ്രായമാകുമ്പോൾ തിരകൊഴിഞ്ഞ് ഒറ്റയാൻ ആകുന്നവരാണ് മനുഷ്യർ ഏറേയും.
പിന്നെ വീണ്ടും നല്ല വാക്കുകൾ
കേൾക്കുക മരണ ശേഷമായിക്കും. ഞാൻ ചെന്ന് കുറച്ച് നേരം സംസാരിച്ചിരുന്നപ്പോൾ വലിയ സന്തോഷമായി. നിങ്ങളൊക്കെ ഓർക്കുന്നുണ്ടല്ലോ എന്ന് സന്തോഷപൂർവ്വം പറഞ്ഞ് സംസാരം തുടങ്ങിയപ്പോൾ ഒരു ഭർത്താവും ഭാര്യയും ഒരു മകനും കൂടി എത്തി.അവർക്ക് കുറച്ച് പേഴ്സണൽ കാര്യങ്ങൾ സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ എന്നോട് കുറച്ച് നേരം പുറത്തിരിക്കാൻ പറഞ്ഞു.
ഞാൻ ആ കൊച്ചു റൂമിനു പുറത്ത് ഇരുന്നു. മനപൂർവ്വം അല്ലെങ്കിലും അവിടെ നടക്കുന്ന സംഭാഷണം മുഴുവനും എനിയ്ക്ക് കേൾക്കാമായിരുന്നു.
സംഭവം ഇത്രയേ ഉള്ളൂ.
വിദേശത്ത് ജോലിയുള്ളവരാണ് രണ്ടു പേരും.
മകന് ഭയങ്കര വാശി.
കുറച്ച് വലുതാകുമ്പോൾ ശരിയാകും എന്നവർ കരുതി. പക്ഷെ ഇപ്പോൾ അവൻ കൂടുതൽ വഷളനായിരിക്കുന്നു.
പറഞ്ഞ കാര്യം നടന്നില്ലെങ്കിൽ ഉടനെ എന്തെങ്കിലും തല്ലി പൊളിക്കും.
റൂമിലെ പുത്തൻ LED Tv പോലും ഒരു കൂസലും കൂടാതെ തല്ലി പൊളിച്ചപ്പോൾ സൈക്കാട്രി പ്രശ്നമാണോ എന്നു അവർക്ക് സംശയം.
നാട്ടിൽ വിവരം സൂചിപ്പിച്ചപ്പോൾ ആ സ്ത്രീയുടെ അമ്മ പറഞ്ഞു ഈ അച്ഛനെ ഒന്നു കാണാൻ. പിശാചിനെ വരെ ഓടിക്കാനുള്ള കഴിവ് ഈ അച്ഛന് ഉണ്ട് എന്ന് അമ്മ പറഞ്ഞപ്പോൾ അവർ ലീവെടുത്ത് ഉടനെ നാട്ടിൽ എത്തി.
അച്ഛൻ എല്ലാം കേട്ടിരുന്നു.
ഇവൻ ജനിച്ചതു മുതൽ ഇതുവരെയുള്ള കഥകൾ.
അവസാനം അച്ഛൻ പറഞ്ഞു "ഇവന് ഒരു പിശാച് ബാധയുമില്ല, അസുഖവുമില്ല. നിങ്ങൾ ആദ്യം നിങ്ങളുടെ തിരക്ക് മാറ്റി വച്ച് ആദ്യം മോനെ സ്നേഹിക്കാൻ പഠിക്ക്. നിങ്ങളൊക്കൊ മക്കളായിരുന്നപ്പോൾ നിങ്ങളെ നോക്കിയതുപോലെയാണോ നിങ്ങൾ അവനെ നോക്കുന്നത് എന്ന് ചിന്തിച്ചു നോക്കു. അവന് വേണ്ടത് നിങ്ങളുടെ LED Tv യോ അടിച്ചു പൊളിയോ അല്ല. അവന് അവന്റെ അപ്പനും അമ്മയും മതി. അത് അവൻ ആഗ്രഹിച്ച് നേരത്ത് കിട്ടിയിട്ടില്ല. അന്ന് നിങ്ങളുടെ തിരക്ക് അവനെ ഡേ കെയറിൽ ആക്കി.
നിങ്ങൾ ഇപ്പോൾ അവന് പേരിനേ
അമ്മയും അപ്പനും ആകുന്നുള്ളൂ.
പറ്റുമെങ്കിൽ അത്യാവശം വരുമാനം ഒക്കെ ഉണ്ടല്ലോ, ഒരാളെങ്കിലും കുറച്ച് നാള് ലീവ് എടുക്കൂ. എന്ന് പറഞ്ഞ് അച്ഛൻ നിറുത്തി.
റൂമിൽ നിന്നും പുറത്ത് അവർ കടന്നപ്പോൾ കരഞ്ഞു വീർത്തു മുഖമായി ആ അമ്മ.
സന്തോഷം തീരെയില്ലാത്ത മുഖവുമായി അപ്പച്ചൻ.
പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ മകനും.
എന്നെ കണ്ടപ്പോൾ ഞാനെല്ലാം കേട്ടു എന്നു കരുതിയാകണം വളരെ ബുദ്ധിമുട്ടി ഒരു ചിരിക്കാൻ അവർ ശ്രമിച്ചു.
എനിയ്ക്കും വളരെ വിഷമം തോന്നി.
സമൃദ്ധിയിലായിട്ടും പരാജയം അറിയുന്ന നിമിഷങ്ങൾ.
ഞാനപ്പോൾ ഓർത്തു വർഷങ്ങൾക്ക് മുമ്പ് ഗാന്ധിജി തന്റെ ആത്മകഥയിൽ നാലാം ഭാഗത്തിൽ 36 അധ്യായത്തിൽ അന്ന് എഴുതിയ വരികൾ.
"ബാലികാ ബാലന്മാരെ നേരായ മാർഗ്ഗത്തിൽ വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നത് എത്രമേൽ ക്ലേശകരമാണെന്നും പ്രതിദിനം എനിയ്ക്ക് കൂടുതൽ കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്നു. അവരുടെ യഥാർത്ഥ അദ്ധ്യാപകനും രക്ഷാകർത്താവുമായി തീരണമെങ്കിൽ ഞാൻ അവരുടെ ഹൃദയത്തെ സ്പർശിക്കണം. അവരുടെ സുഖങ്ങളിലും ദു:ഖങ്ങളിലും ഞാൻ പങ്കുകൊള്ളണം. അവരെ അഭീമുഖികരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാനവരെ സഹായിക്കണം. അവരിൽ അലയടിക്കുന്ന യൗവ്വനത്തിന്റെ തായ അഭിലാഷങ്ങളെ ശരിയായ മാർഗ്ഗങ്ങളിലൂടെ തിരിച്ചുവിടുകയും വേണം."
അതെ വർഷങ്ങൾക്ക് മുമ്പ് എഴുതിയ വരികൾ. തുടർന്ന് അച്ഛനുമായി സംസാരിച്ചപ്പോൾ ഞാൻ ഇതും ഷയർ ചെയ്തു......
ജീവിതം ശൂന്യമാകാതിരിക്കാൻ അവനവൻ തന്നെ ശ്രദ്ധിക്കുക. അത്രമാത്രം
By: ഷാജു തൃശ്ശോക്കാരൻ
10/12/2017

ജിം


Image may contain: 1 person

വർഷങ്ങൾക്ക് മുമ്പ് അല്പം മസ്സിൽ എല്ലാം ശരീരത്തിൽ ആകാം എന്നു കരുതി ഞാൻ ജിമ്മിൽ പോകുവാൻ തീരുമാനിച്ചു. എന്തായാലും നന്നാവാൻ തീരുമാനിച്ച സ്ഥിതിയ്ക്ക് നല്ലൊരു ജിം ക്ലാസ്സ് തന്നെ തിരഞ്ഞെടുത്തു.
ഇൻസ്ട്രക്റ്റർ എന്നെ കണ്ടപ്പോൾ ചോദിച്ചു .
പെട്ടെന്ന് എന്താ ഒരു തീരുമാനം?
ഒന്നൂല്ല്യ. കുറച്ച് മസ്സിൽ ആയിക്കോട്ടെ എന്നു കരുതി.
നല്ല കാര്യം. പക്ഷെ പെട്ടെന്ന് തന്നെ ആകും എന്ന് വിചാരിക്കരുത്.
ഒരു ആറ് മാസമെങ്കിലും ആകും ഈ ശരീരത്തിൽ എന്തെങ്കിലുമൊന്ന് ആവാൻ ട്ടോ.
ധൃതിയില്ല. ആയാൽ മതി.
ഞാനും പറഞ്ഞു.
അടുത്ത ദിവസം മുതൽ രാവിലെ ഞാൻ ജിംമ്മിൽ പോയി തുടങ്ങി.
എല്ലാവരും നല്ല തടിയൻമാരും നല്ല മസ്സിൽമാൻമാരും.
പ്രായത്തിൽ മൂപ്പ് ഉണ്ടെങ്കിലും വലുപ്പത്തിൽ ശിശു ഞാനായിരുന്നു.
ആദ്യം ഒരു മാസം മെഷീനിൽ കയറാതെ ചെറിയ എക്സർസൈസ്സ് മാത്രം മതിയെന്ന് ഇൻസ്ട്രക്റ്റർ പറഞ്ഞു.
ചെറിയ എക്സർസൈസ്സുകൾ ചെയ്ത് പോരുമ്പോൾ ഒരു തൃപ്തിയും തോന്നിയില്ല. ഒപ്പം മറ്റുള്ളവരുടെ മസ്സിലുകൾ കാണുമ്പോൾ ഒരു ജാള്യതയും.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ആരും കാണാതെ മെഷീനിൽ വെയ്റ്റ് ഇട്ട് സീറ്റിൽ ഇരുന്നു. ഹാൻഡിൽ അനക്കാൻ നോക്കിയപ്പോൾ ഒരു രക്ഷയുമില്ല.
ആകെ പാടെ മുഖം ഒന്നു കോച്ചി വലിഞ്ഞു എന്നു മാത്രം.
ഇത് കണ്ട് പെട്ടെന്ന് അവിടെ മാറി വെയ്റ്റ് എടുത്തിരുന്ന ഒരുവൻ വന്നു.
ചേട്ടനോട് ആരാ ഇത് ചെയ്യാൻ പറഞ്ഞത്.
2 മാസമെങ്കിലും കഴിഞ്ഞാലെ ഇത് ചേട്ടന് പറ്റൂ.
ഞങ്ങൾക്ക് മറ്റന്നാൾ മൽസരത്തിന് പോകുവാൻ ഉള്ളതാ.
ചേട്ടൻ ഇങ്ങനെയൊക്കെ കാട്ടിയാൽ നാളെ ക്ലബ് അവധി കൊടുക്കേണ്ടി വരും ട്ടോ. ഞങ്ങളുടെ പ്രാക്റ്റീസും മുടങ്ങും
അവർ എല്ലാവരും കൂട്ട ചിരി. ഞാൻ എന്റെ ഇല്ലാത്ത മസ്സിൽ നോക്കി ഒരു വളിച്ച ചിരി പാസാക്കി.
അന്നോടെ തീർന്നു എന്റെ ജിം ക്ലാസ്സും മസ്സിൽ മോഹവും.......
By, ഷാജു തൃശ്ശോക്കാരൻ
08/12/2017

ട്രെയിൽ യാത്ര

Image may contain: 1 person

എന്റെ ജീവതത്തിലെ ആദ്യ ട്രെയിൽ യാത്ര ഇന്ന് എന്തോ പെട്ടെന്ന് മനസ്സിലേയ്ക്ക് ഓടി വന്നു.
പോയ സ്ഥലത്തിന്റെ പ്രത്യേകകൊണ്ടാകും ഒരു പക്ഷെ 26 വർഷങ്ങൾക്ക് മുമ്പുള്ള ആ സംഭവം ഇന്നലെ സംഭവിച്ചതു പോലെ തോന്നാൻ കാരണം.
1991 ൽ ഞാൻ ആമ്പല്ലൂരിലെ ത്യാഗരാജാ പോളിടെക്നിക്കിലെ വിദ്യാർത്ഥിയായിരുന്നു. ആ വർഷം NSS ന്റെ നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് ഉത്തര പ്രദേശിലെ വിവാദമായ അയോദ്ധ്യയ്ക്ക് സമീപം ബാരബാങ്കിയിലായിരുന്നു. കേരളത്തിൽ നിന്നും ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്ത പത്ത് പേരിൽ ഒരാളായിരുന്നു ഞാൻ. അന്നുവരെ ട്രയിൻ യാത്ര ചെയ്യാതിരുന്നതുകൊണ്ടും പത്രങ്ങളിൽ അന്ന് വളരെ വാർത്താ പ്രാധാന്യം ഉള്ള സ്ഥലമായ അയോദ്ധ്യ ക്യാമ്പിന്റെ ഭാഗമായി സന്ദർശിക്കും എന്നതുകൊണ്ടും പുസ്തകങ്ങളിൽ കേട്ടറിവുള്ള പല സ്ഥലങ്ങളും കാണാൻ കഴിയും എന്നതുകൊണ്ടും യാത്ര പുറപ്പെടുന്നതിനു ദിവസങ്ങൾക്കു മുമ്പേ സ്ഥലങ്ങളും ക്യാമ്പും സ്വപനം കണ്ടു തുടങ്ങിയിരുന്നു.
1991 മാർച്ച് 9ന് തൃശ്ശൂരിൽ നിന്നും ഞങ്ങൾ വിദ്യാർത്ഥികൾ 10 പേരും ഒരു സാറും ( രാധാകൃഷ്ണസാർ ) കേരള എക്സ്പ്രസ്സിൽ ഉചകഴിഞ്ഞ് 3 മണിയ്ക്ക് യാത്ര തുടങ്ങി.ഇന്ന് കാലത്ത് വിദേശയാത്രകൾ പോലും വെക്കേഷന് പോകുന്ന കുട്ടികൾ ഉണ്ടെങ്കിലും ഞങ്ങൾ പത്ത് പേരും ദീർഘയാത്ര ആദ്യമായി ചെയ്യുന്നവരായിരുന്നു.
ട്രയിനിൽ കയറിയ പാടെ കന്നിയാത്രയുടെ സന്തോഷത്തിൽ ആകെ പാട്ടും ലഹളയുമായിരുന്നു. കമ്പാർട്ടുമെന്റിലെ എല്ലാവരുമായി കുറഞ്ഞ സമയത്തിനുള്ളിൽ ചങ്ങാത്തമായി.
ഭൂരിഭാഗം പേരും ഉത്തര പ്രദേശ് ഡൽഹി പ്രദേശത്തേയ്ക്ക് ഉള്ളവരായിരുന്നു.
കുറച്ച് ജവാൻമാരും ഉണ്ടായിരുന്നു.
കുളിയും കളിയും ഭക്ഷണവും ട്രയിനിൽ തന്നെയായപ്പോൾ ട്രയിൽ ശരിക്കും ഒരു വീട് പോലെയായി.
സ്ഥിരം യാത്രക്കാർ ഓരോ സ്ഥലങ്ങളെ പറ്റിയും വിവരിച്ചുതന്നിരുന്നു. ഫൂലൻ ദേവിയുടെ ചമ്പൽകാടും ഭീകരമായ ഭോപ്പാൽ വിഷവാതക ദുരന്തവും ഉണ്ടായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ വലിയൊരു അനുഭവം തന്നെയായിരുന്നു.
11 ന് രാവിലെ ഞങ്ങൾ ത്സാൻസി സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും ഖോരഗ്പൂരിലേയ്ക്കുള്ള ട്രയിനിൽ ബാരബാങ്കിയായിരുന്നു ലക്ഷ്യം.
ഏകദേശം 350 km.
രാവിലെ പുറപെട്ടാൽ രാത്രി 7 ന് എത്തും. ജീവിതത്തിൽ ആദ്യമായ് ഗോതമ്പ് വയലുകളും കിലോമീറ്ററുകൾ നീണ്ട കൃഷിയിടങ്ങളും കണ്ട്, നിറയെ ഹിന്ദിക്കാരുമാരുമായി ചൂളം വിളിച്ച് പോകുന്ന തീവണ്ടിയിൽ പാട്ടും കമ്പനിയുമായി പോയപ്പോൾ ഒരു ഹിന്ദി സിനിമ കാണുന്ന പോലെയായിരുന്നു.
ലതറിന്റെ കേന്ദ്രമായ കാൺപൂരും ഉത്തര പ്രദേശിന്റെ തലസ്ഥാനമായ ലക്നോവും ട്രയിനിൽ നിന്നും കണ്ടപ്പോൾ തന്നെ സംതൃപ്തിയായി. ഒരു 7.30 ന് ഞങ്ങൾ ബാരബാങ്കി സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷനിൽ കേരളസംഘത്തെ സ്വീകരിക്കാൻ ക്യാമ്പ് കേന്ദ്രമായ ജവഹർലാൽ നെഹ്രു മെമ്മോറിയൽ Pg കോളേജിലെ പ്രിൻസിപ്പാൾ ക്യാമറക്കാരുമായി എത്തിയപ്പോൾ വല്യ ഗമയായിരുന്നു.
പിറ്റെ ദിവസം പ്രദേശിക ഹിന്ദി പത്രത്തിൽ ഞങ്ങളുടെ ചിത്രവും ക്യാമ്പ് കേന്ദ്രത്തിൽ വച്ച് കണ്ടു.
12-ാം തിയ്യതി മുതൽ 21-ാം തിയ്യതി വരെയായിരുന്നു ക്യാമ്പ്.
ക്യാമ്പ് ഉദ്ഘാടനം അന്നത്തെ up മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ആയിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും വ്യത്യസ്ത സംസ്ക്കാരങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാർത്ഥികളുമായി പരിചയപെടാനും സൗഹൃദം സ്ഥാപിക്കാനും വലിയൊരു അവസരം അങ്ങിനെ ലഭിച്ചു.എല്ലാ ദിവസവും വൈകീട്ട് ഓരോ സംസ്ഥാനത്തേയും കലകൾ സ്റ്റേജിൽ അവതരിപ്പിക്കും.
ഇതിന് ഗ്രാമങ്ങളിൽ നിന്നും സാധാരണക്കാർ കൂട്ടം കൂട്ടമായി എത്തും.
കേരളത്തിന്റെ ദിവസത്തിൽ പാട്ട് പാടാനറിയാത്ത എന്റെ നാടക ഗാനത്തിന് ഗംഭീര കയ്യടി കിട്ടിയപ്പോൾ ഞാൻ സത്യത്തിൽ അന്തം വിട്ടു പോയി.
ക്യാമ്പിന്റെ ഭാഗമായി ഗ്രാമീണരെ വീടുകളിൽ പോയി കാണാൻ അവസരം ഉണ്ടായി. മേൽകൂരയൊന്നും ഇല്ലാഞ്ഞ കാലിതൊഴുത്തും വീടും ഒരുമിച്ച് ഉള്ള കുടുംബങ്ങളെ ഞാൻ അന്നാദ്യം കണ്ടു.
ഏക്കർ കണക്കിനുള്ള കരിമ്പിൽ തോട്ടത്തിനു മദ്ധ്യ കുറച്ച് വീട്ടുക്കാർ.
മനുഷ്യരും മൃഗങ്ങളും എല്ലാം ഏകദേശം ഒരേ പോലെ തന്നെ താമസം.
ഞങ്ങൾക്ക് ഇരിക്കാൻ മുളകൾ കൊണ്ട് കെട്ടിയുട്ടാക്കിയ കട്ടിലുകൾ ഉണ്ടായിരുന്നു. ഇളക്കിയാടുന്ന ആ കട്ടലിലാണ് അവരുടെ സോഫസെറ്റി.
സ്നേഹാപൂർവ്വം സ്വീകരിച്ച് ഓരോ ചെണ്ട അവർ ഞങ്ങളുടെ കഴുത്തിൽ തൂക്കി .
അവരോടൊപ്പമുള്ള നൃത്തത്തിന്റെ ലഹരി ഇന്നും ഓർക്കുന്നു.
ക്യാമ്പിന്റെ അവസാനം വിവാദം കൊടികുത്തി നിൽക്കുന്ന ആ കാലഘട്ടത്തിൽ അയോദ്ധ്യ അമ്പലവും ഹനുമാൻ മന്ദിറും സരയൂ നദിയും എല്ലാം കാണാൻ കഴിഞ്ഞു. ബാരബാങ്കിയിൽ നിന്നും ഏകദേശം 110 KM ഉണ്ട് അയോദ്ധ്യയിലേയ്ക്ക്.
അന്ന് ചുറ്റും വൈദ്യുതി വേലിയ്ക്ക് അകത്ത് ക്യാമറയുടെ നീരീക്ഷണത്തിൽ കൂടെ സൈനികരുണ്ടായിരുന്നിട്ടു കൂടി കൈകൾ തലയ്ക്ക് പിന്നിൽ കൂട്ടി പിടിച്ചാണ് അയോദ്ധ്യയിലെ വിവാദ ഭൂമി ഞാൻ കണ്ടത്.
26 വർഷം കഴിഞ്ഞെങ്കില്ലും ഇന്നും ആ യാത്ര ഇന്നലെ നടന്നതു പോലെ തോന്നുന്നു.

By: Shaju Trissokkaran

നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്ന്
=================
എന്റെ ഒരു സുഹൃത്ത് പത്രം കിട്ടിയാൽ ഉടനെ ഒന്നും വായിക്കാതെ തന്നെ ഉൾപേജുകളിലേയ്ക്ക് പെട്ടന്ന് മറിച്ച് പോകുന്നത് കാണാം.
എത്ര വലുതാക്കി എഴുതിയ തലക്കെട്ട് ആയാലും ഇതു തന്നെ നടപടി.
ആകാംക്ഷ കൊണ്ട് ചോദിച്ചു.
ഇതെന്താ തലക്കെട്ട് വാർത്തയെല്ലാം നേരെത്തെ വായിച്ചോ?
ഏയ്, ആദ്യം എന്റെ തലവര ഒന്നു വായിക്കട്ടെ. എന്ന് പറഞ്ഞ് "നിങ്ങളുടെ ഇന്ന് " എന്ന കോളത്തിലേക്ക് പെട്ടെന്ന് പോയി.
എന്നിട്ട് വായിച്ച് നോക്കി
"എന്തായാലും ഇന്ന് കുഴപ്പം ഇല്ല ''
അതെന്താ?
കാര്യവിജയം, സന്തോഷം. ഇഷ്ട ഭക്ഷണ സമൃദ്ധി .എന്നിവ കാണുന്നു. ഇങ്ങനെ കിട്ടാറില്ല.
എനിക്ക് മുഖത്ത് ചിരി വന്നു. ഈ പാവത്തിന്റെ ഭാവി ഇത്
എഴുതുന്നവന്റെ കയ്യിലാണല്ലോ? അയാൾക്ക് എന്നും നല്ലത് എഴുതാൻ തോന്നണേ.
ഇന്നലെ അപ്പോൾ എങ്ങനെയുണ്ടായി?
ഇന്നലെ എന്താ പറ്റിയത് എന്നറിയില്ല. നാൾ പ്രകാരം ധനലാഭം ഉണ്ടായിരുന്നു.അതു കാരണം ഉള്ള കാശിനു ലോട്ടറി എടുത്തു.ഉള്ളത് എല്ലാം പോയി. അത് ചില കൂറ് കണക്കിലുള്ള മാറ്റമാകും.
ഞാൻ തിരുത്താൻ പോയില്ല. കാരണം ഇന്ന് എല്ലാം നല്ലത് എഴുതിയ സന്തോഷത്തിലാണ് ആ പാവം.
കിട്ടിയ മനോബലം എന്തിനാ കളയുന്നേ.
ധൈര്യമായ് പോ, ഇന്ന് ശരിയാകും. അയാളുടെ മുഖത്ത് പെരുത്ത് സന്തോഷം.
ഞാനും കരുതി ഇന്ന് ഇങ്ങനെ പോകട്ടെ.
നാളെ വിഷമം പറയുകയാണെങ്കിൽ പറയാം
" ഇതൊന്നും നോക്കി ജീവിതം പാഴാകണ്ട " എന്ന്.
മനസ്സിൽ തോന്നി എന്തായാലും ഇത് എഴുതുന്നവർക്ക് നല്ലത് മാത്രം എഴുതിയാൽ പോരെ.
അത് വായിക്കുന്നവർക്ക് ഒരു മനോബലം കിട്ടല്ലോ. അങ്ങിനെയെങ്കിലും ഒരു സൽകർമ്മം !
By: ഷാജു തൃശ്ശോക്കാരൻ

പ്ലീസ്, ഇതാരും വായിക്കരുത്.

പ്ലീസ്, ഇതാരും വായിക്കരുത്.
********************************
മനുഷ്യരുടെ ഒരു പ്രത്യേകതയാണ് നിയന്ത്രണങ്ങളെ എതിർക്കുക. ചെയ്യരുത് എന്നു പറഞ്ഞവ ചെയ്യാനും, പറയരുത് എന്നു പറയുന്നവ പറയാനും,കാണരുത് എന്നു പറയുന്നവ കാണാനും ഉള്ള ആഗ്രഹം പ്രപഞ്ചോൽപ്പത്തി മുതൽ ഉണ്ട്.
ബൈബിളിൽ ആദത്തോട് ഈ ഒരു കനി ഭക്ഷിക്കരുത് എന്ന് ദൈവം പറഞ്ഞപ്പോൾ ആ ഒരു കനി ഭക്ഷിക്കുവാൻ ആണ് ആദത്തിനും ഹവ്വയ്ക്കും ഏറ്റവും കൂടുതൽ പ്രേരണയുണ്ടായത്.
അതും സാക്ഷാൽ ദൈവം തമ്പുരാൻ പോലും പറഞ്ഞിട്ട്. അപ്പോൾ പിന്നെ മനുഷ്യനായിട്ട് ഉള്ള നിയന്ത്രണങ്ങളെ എതിർക്കുവാൻ ഉള്ള പ്രേരണയെ പറ്റി പറയേണ്ടതില്ലല്ലോ?
രാജ്യത്തുള്ള ലൈംഗികാതിക്രമങ്ങൾ ലൈംഗിക വിദ്യഭ്യാസത്തിന്റെ പോരായ്മ കൊണ്ടാണ് എന്ന് പറയുന്നവർ ഏറെയുണ്ട്.
ഉന്നത വിദ്യഭ്യാസം നേടിയ എത്രയോ പേർ, രാഷ്ട്രീയ രംഗത്ത് നയിക്കുന്ന എത്രയോ പേർ കുത്തഴിഞ്ഞ ഈ അഴിഞ്ഞാട്ടങ്ങളുടെ പേരിൽ പിടിയിലാകുന്നു.
അപ്പോൾ വിദ്യഭ്യാസം അല്ല ഇതിന്റെ അളവ് കോൽ എന്ന് വ്യക്തം.
ലൈംഗിക വിദ്യഭ്യാസം അവശ്യമുള്ള ഒന്നു തന്നെ എന്നു വ്യക്തം.
അത് നന്നേ ചെറുപ്രായത്തിൽ തന്നെ വേണം എന്നു വാദിക്കുന്നത് ശരിയാണോ?
ശരീരവും മനസ്സും ഓരോന്നിനു പക്വത നേടുന്ന പ്രായത്ത് വേണം ഓരോന്ന് പഠിപ്പിക്കുവാൻ.
ഈയടുത്ത് സ്ക്കൂൾ ടെംബോ ഡ്രൈവറെ കുട്ടിയെ പീടിപ്പിച്ചു എന്ന് പറഞ്ഞ് നാണം കെടുത്തിയത് നാം വായിച്ചിട്ടുണ്ടാകും. കൗൺസിലിംങ്ങ് എന്ന് പറഞ്ഞ് എല്ലാവരും ഇന്ന് കൗൺസിലേഴ്സ് ആണ്.
അപക്വമായ മാർഗ്ഗ നിർദേശങ്ങൾ നൽകുന്ന എത്രയോ വ്യക്തികൾ ഈ മേഖലയിൽ ഉണ്ടാകും.
ഏറ്റവും പരമമായത് മാതാപിതാക്കൾ നല്ല മാതാപിതാക്കൾ ആവുക എന്നതാണ്.
മക്കളുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കണം.
മക്കളുടെ ഏറ്റവും അടുത്ത സുഹൃത്ത് ആകണം.
അവരുടെ ഒരു അധ്യാപകനാകണം.
അവർക്ക് എന്തും തുറന്ന് പറയുവാൻ സ്വാതന്ത്രവും വേണം. നല്ല പാഠങ്ങൾ വീട്ടിൽ നിന്നും തുടങ്ങണം.
അല്ലെങ്കിൽ വായിക്കരുത് എന്നു പറഞ്ഞാൽ വായിക്കാനും കാണരുത് എന്നു പറഞ്ഞാൽ കാണാനും ശ്രമിക്കും ഒപ്പം അതാണ് ശരി എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും.
By: ഷാജു തൃശ്ശോക്കാരൻ

അടുത്ത ഒരു തലമുറയ്ക്ക് ഇവിടെ ജീവിക്കണം

ചെറിയ മുറ്റവും വലിയ വീടും എന്ന സങ്കൽപ്പത്തിലേയ്ക്ക് മനുഷ്യൻ വളർന്നപ്പോൾ ഇല്ലാതാകുന്ന ഒന്നാണ് പച്ചപ്പ്.
വർഷത്തിൽ ഒരിക്കൽ ഹൈറേഞ്ചിലേയ്ക്കുള്ള യാത്രകൾ ആകും അധികം വൈകാതെ പച്ചപ്പ് നമ്മുക്ക് കാട്ടി തരുക. മുറ്റത്ത് ഇല കൊഴിയുക, മനോഹരമായ വീടിന്റെ മനോഹാരിത നഷ്ടപെടൽ തുടങ്ങിയവ മുറ്റത്തെ മരം മുറിക്കാനുള്ള കാരണങ്ങളാണ്. പക്ഷെ മനോഹരമായ വീട്ടിന് അലങ്കാരമായ് നാം ജീവിക്കണമെങ്കിൽ ശുദ്ധവായു വേണം.
ഈ ശുദ്ധവായു ലഭിക്കുന്നതിന് മുഖ്യ പങ്ക് വഹിക്കുന്നത് മരങ്ങൾ ആണ് എന്ന് നാം അറിയണം.
എന്തും ഏതും വില കൊടുത്ത് വാങ്ങുന്ന അവസ്ഥയിൽ എത്തിയ നാം ഈയൊരു ചെറിയ കണക്ക് തിരിച്ചറിയണം.
ശരാശരി ഒരു മനുഷ്യൻ പ്രതിദിനം മൂന്ന് സിലിണ്ടറിനു തുല്യമായ ഓക്സിജൻ ശ്വസിക്കുന്നുണ്ട്. എങ്കിലെ അവന്റെ ജീവൻ നിലനിൽക്കൂ.
ഒരു സിലിണ്ടർ ഓക്സിജന് 700 രുപ വച്ച് കണക്കാക്കിയാൽ ഈ വകയിൽ പ്രതിദിനം 2100 രുപ ചിലവ് വരും.
അതായത് 365 ദിവസം ഉള്ള ഒരു വർഷം തള്ളി തീക്കാൻ ഏകദേശം 766000 രുപ .
ശരാശരി 65 വർഷം ജീവിക്കണമെങ്കിൽ 5 കോടി രൂപയുടെ ഓക്സിജൻ ഇക്കണക്കിൽ വേണം.
അതാണ് വൃക്ഷങ്ങൾ നമ്മുക്ക് സൗജന്യമായി തരുന്നത്.
ഈ കണക്ക് ബോധ്യപെടുത്തും നമ്മുടെ ജീവൻ നിലനിൽക്കാൻ വൃക്ഷങ്ങളുടെ പങ്ക്.
ഒന്ന് തീരുമാനിക്കണം നാം, നട്ടില്ലെങ്കിലും ഞാനായിട്ട് വൃക്ഷങ്ങൾ നശിപ്പിക്കില്ല. അടുത്ത ഒരു തലമുറയ്ക്ക് ഇവിടെ ജീവിക്കണം.
By ഷാജു തൃശ്ശോക്കാരൻ.

അവന്റെ പേരോ മനുഷ്യൻ


വെറുതെ വീടിന്റെ ചവിട്ടുപടിയിൽ ചാരിയിരിക്കാൻ ചില നേരങ്ങളിൽ വല്യ രസമാണ്.
അങ്ങിനെ ഇരിക്കുന്ന നേരത്ത് മാത്രമാണ് വഴിയിലൂടെ ആരു പോയാലും ഒന്നു ചോദിക്കും,
വേറെ പണിയൊന്നുമില്ലേ?
അങ്ങിനെ എനിയ്ക്കു മനസ്സിലായി വേറൊരു പണിയുമില്ലെങ്കിൽ ഇരിക്കുന്ന സ്ഥലമാണ് ചവിട്ടുപടി. അതായത് അത്രയും മനസ്സ് ഫ്രീ
യായി ഞാനിരിക്കുന്ന സ്ഥലം.
ഈ ചവിട്ടുപടിയിൽ ഇരുന്ന് വെറുതെ ശൂന്യതയിലേയ്ക്കെന്നോണം മുകളിലേയ്ക്ക് നോക്കിയപ്പോൾ രണ്ട് കിളികൾ വൈദ്യുത് കമ്പിയിൽ കൊത്തി കളിച്ചിരിക്കുന്നു.
ഒന്ന് മറ്റൊന്നിനെ കൊത്തി കുറച്ച് നീങ്ങിയിരിക്കും.
ഉടനെ കൊത്ത് കൊണ്ട കിളി ഒന്നുമറിയാത്ത പോലെ കൊത്തിയവന്റെ അരികലേയ്ക്ക് നീങ്ങിയിരിക്കും.
പിന്നെ മറ്റവനെ ഒരു കൊത്ത്. പിന്നെ പഴയ സ്ഥലത്തേയ്ക്ക്.
ഈ പ്രക്രിയ കുറെ നേരം തുടർന്നു.
അത് കഴിഞ്ഞ് സന്തോഷത്തോടെ രണ്ടു പേരും പറന്നു നീങ്ങി.
ഏറെ കുറെ മിക്ക ദിവസവും ഇതേ കിളികളെ ഞാൻ അതേ സ്ഥലത്ത് കാണാറുണ്ട്.
അതുകൊണ്ട് ഒന്നു മനസ്സിലായി അവ തല്ലുകൂടി പോകുന്നതല്ല.
അതവരുടെ കളി, അതവരുടെ തമാശ.പരിഭവമില്ലാത്ത കളികൾ.
പക്ഷെ സൃഷ്ടികളിൽ ശ്രേഷ്ഠനായ മനുഷ്യൻ മാത്രം ഇന്ന് മറക്കാനും പൊറുക്കാനും തയ്യാറല്ല.
അവൻ ഒരുകൊത്ത് കൊത്തിയാൽ പത്ത് കൊത്ത് തിരിച്ച് കൊത്തും.
അതാണ് അവന്റെ ശാസ്ത്രം.
തോൽക്കാൻ മനസ്സില്ല എന്നതാണെങ്കിൽ നന്മയുടെ കാര്യത്തിൽ തോൽക്കാൻ മന:സ്സുണ്ട്. തിന്മയുടെ കാര്യത്തിലാണെങ്കിൽ മനസ്സില്ല.
അതാണ് മനുഷ്യൻ. പരിഭവങ്ങളെയും ശത്രുതയേയും താലോലിക്കുന്നവൻ.
അവന്റെ പേരോ മനുഷ്യൻ.

Shaju

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo