Slider

കുടുംബ ബന്ധങ്ങൾ

0
Image may contain: 1 person, smiling, eyeglasses, selfie, beard and closeup

ഒരിക്കൽ ഞാൻ പ്രായമായ ഒരു പുരോഹിതനെ കാണാൻ പോയി. നല്ല കാലത്ത് ഒരു പിടി സുഹൃത്തുകൾ ഉണ്ടാവുമെങ്കിലും പ്രായമാകുമ്പോൾ തിരകൊഴിഞ്ഞ് ഒറ്റയാൻ ആകുന്നവരാണ് മനുഷ്യർ ഏറേയും.
പിന്നെ വീണ്ടും നല്ല വാക്കുകൾ
കേൾക്കുക മരണ ശേഷമായിക്കും. ഞാൻ ചെന്ന് കുറച്ച് നേരം സംസാരിച്ചിരുന്നപ്പോൾ വലിയ സന്തോഷമായി. നിങ്ങളൊക്കെ ഓർക്കുന്നുണ്ടല്ലോ എന്ന് സന്തോഷപൂർവ്വം പറഞ്ഞ് സംസാരം തുടങ്ങിയപ്പോൾ ഒരു ഭർത്താവും ഭാര്യയും ഒരു മകനും കൂടി എത്തി.അവർക്ക് കുറച്ച് പേഴ്സണൽ കാര്യങ്ങൾ സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ എന്നോട് കുറച്ച് നേരം പുറത്തിരിക്കാൻ പറഞ്ഞു.
ഞാൻ ആ കൊച്ചു റൂമിനു പുറത്ത് ഇരുന്നു. മനപൂർവ്വം അല്ലെങ്കിലും അവിടെ നടക്കുന്ന സംഭാഷണം മുഴുവനും എനിയ്ക്ക് കേൾക്കാമായിരുന്നു.
സംഭവം ഇത്രയേ ഉള്ളൂ.
വിദേശത്ത് ജോലിയുള്ളവരാണ് രണ്ടു പേരും.
മകന് ഭയങ്കര വാശി.
കുറച്ച് വലുതാകുമ്പോൾ ശരിയാകും എന്നവർ കരുതി. പക്ഷെ ഇപ്പോൾ അവൻ കൂടുതൽ വഷളനായിരിക്കുന്നു.
പറഞ്ഞ കാര്യം നടന്നില്ലെങ്കിൽ ഉടനെ എന്തെങ്കിലും തല്ലി പൊളിക്കും.
റൂമിലെ പുത്തൻ LED Tv പോലും ഒരു കൂസലും കൂടാതെ തല്ലി പൊളിച്ചപ്പോൾ സൈക്കാട്രി പ്രശ്നമാണോ എന്നു അവർക്ക് സംശയം.
നാട്ടിൽ വിവരം സൂചിപ്പിച്ചപ്പോൾ ആ സ്ത്രീയുടെ അമ്മ പറഞ്ഞു ഈ അച്ഛനെ ഒന്നു കാണാൻ. പിശാചിനെ വരെ ഓടിക്കാനുള്ള കഴിവ് ഈ അച്ഛന് ഉണ്ട് എന്ന് അമ്മ പറഞ്ഞപ്പോൾ അവർ ലീവെടുത്ത് ഉടനെ നാട്ടിൽ എത്തി.
അച്ഛൻ എല്ലാം കേട്ടിരുന്നു.
ഇവൻ ജനിച്ചതു മുതൽ ഇതുവരെയുള്ള കഥകൾ.
അവസാനം അച്ഛൻ പറഞ്ഞു "ഇവന് ഒരു പിശാച് ബാധയുമില്ല, അസുഖവുമില്ല. നിങ്ങൾ ആദ്യം നിങ്ങളുടെ തിരക്ക് മാറ്റി വച്ച് ആദ്യം മോനെ സ്നേഹിക്കാൻ പഠിക്ക്. നിങ്ങളൊക്കൊ മക്കളായിരുന്നപ്പോൾ നിങ്ങളെ നോക്കിയതുപോലെയാണോ നിങ്ങൾ അവനെ നോക്കുന്നത് എന്ന് ചിന്തിച്ചു നോക്കു. അവന് വേണ്ടത് നിങ്ങളുടെ LED Tv യോ അടിച്ചു പൊളിയോ അല്ല. അവന് അവന്റെ അപ്പനും അമ്മയും മതി. അത് അവൻ ആഗ്രഹിച്ച് നേരത്ത് കിട്ടിയിട്ടില്ല. അന്ന് നിങ്ങളുടെ തിരക്ക് അവനെ ഡേ കെയറിൽ ആക്കി.
നിങ്ങൾ ഇപ്പോൾ അവന് പേരിനേ
അമ്മയും അപ്പനും ആകുന്നുള്ളൂ.
പറ്റുമെങ്കിൽ അത്യാവശം വരുമാനം ഒക്കെ ഉണ്ടല്ലോ, ഒരാളെങ്കിലും കുറച്ച് നാള് ലീവ് എടുക്കൂ. എന്ന് പറഞ്ഞ് അച്ഛൻ നിറുത്തി.
റൂമിൽ നിന്നും പുറത്ത് അവർ കടന്നപ്പോൾ കരഞ്ഞു വീർത്തു മുഖമായി ആ അമ്മ.
സന്തോഷം തീരെയില്ലാത്ത മുഖവുമായി അപ്പച്ചൻ.
പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ മകനും.
എന്നെ കണ്ടപ്പോൾ ഞാനെല്ലാം കേട്ടു എന്നു കരുതിയാകണം വളരെ ബുദ്ധിമുട്ടി ഒരു ചിരിക്കാൻ അവർ ശ്രമിച്ചു.
എനിയ്ക്കും വളരെ വിഷമം തോന്നി.
സമൃദ്ധിയിലായിട്ടും പരാജയം അറിയുന്ന നിമിഷങ്ങൾ.
ഞാനപ്പോൾ ഓർത്തു വർഷങ്ങൾക്ക് മുമ്പ് ഗാന്ധിജി തന്റെ ആത്മകഥയിൽ നാലാം ഭാഗത്തിൽ 36 അധ്യായത്തിൽ അന്ന് എഴുതിയ വരികൾ.
"ബാലികാ ബാലന്മാരെ നേരായ മാർഗ്ഗത്തിൽ വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നത് എത്രമേൽ ക്ലേശകരമാണെന്നും പ്രതിദിനം എനിയ്ക്ക് കൂടുതൽ കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്നു. അവരുടെ യഥാർത്ഥ അദ്ധ്യാപകനും രക്ഷാകർത്താവുമായി തീരണമെങ്കിൽ ഞാൻ അവരുടെ ഹൃദയത്തെ സ്പർശിക്കണം. അവരുടെ സുഖങ്ങളിലും ദു:ഖങ്ങളിലും ഞാൻ പങ്കുകൊള്ളണം. അവരെ അഭീമുഖികരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാനവരെ സഹായിക്കണം. അവരിൽ അലയടിക്കുന്ന യൗവ്വനത്തിന്റെ തായ അഭിലാഷങ്ങളെ ശരിയായ മാർഗ്ഗങ്ങളിലൂടെ തിരിച്ചുവിടുകയും വേണം."
അതെ വർഷങ്ങൾക്ക് മുമ്പ് എഴുതിയ വരികൾ. തുടർന്ന് അച്ഛനുമായി സംസാരിച്ചപ്പോൾ ഞാൻ ഇതും ഷയർ ചെയ്തു......
ജീവിതം ശൂന്യമാകാതിരിക്കാൻ അവനവൻ തന്നെ ശ്രദ്ധിക്കുക. അത്രമാത്രം
By: ഷാജു തൃശ്ശോക്കാരൻ
10/12/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo