Slider

എന്റെ വീഴ്ചകൾ

0
Image may contain: 1 person, closeup

നാളെ...
ഓർക്കുവാൻ വയ്യ. ഞാൻ ഈ കൊട്ടാര സദൃശ്യമായ വീട് വിട്ടു വെറുമൊരു വാടക വീട്ടിലേക്കു മാറും. ഇതു അവസാനത്തെ രാത്രി. ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
നിദ്ര എന്നെ എന്നോ മറന്നു പോയി. തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടക്കാൻ ശ്രമിക്കുമ്പോൾ ഓർമ്മകൾ ഒരു പേടി സ്വപ്നം പോലെ മുന്നിൽ പല്ലിളിച്ചു ഭയപ്പെടുത്തുന്നു. നാളെ കാലത്തു ആറുമണിക്ക് തന്നെ ഈ കൊട്ടാരത്തിന്റെ പുതിയ ഉടമ താക്കോൽ വാങ്ങാൻ എത്തും.
എനിക്കെന്തു പറ്റി ?ആലോചിക്കുമ്പോൾ ഭ്രാന്ത് ആയിരം മുനയുള്ള കൂർത്ത പല്ലുകൾ കൊണ്ട് മസ്തിഷ്ക്കം തകർക്കുന്നു.
ഇതൊരു വീടായിരുന്നില്ല. കോടികൾ ചിലവഴിച്ചു നിർമ്മിച്ച കൊട്ടാരം വീടിന്റെ ഓരോ ഭാഗവും പൂർത്തിയാകുമ്പോൾ ആളുകൾ മൂക്കത്തു വിരൽ വെച്ചു. ഇതു പോലെ ഒരു വീട് മറ്റെങ്ങും ഇല്ല.
മൂന്നേക്കർ സ്ഥലം. അതിനു ചുറ്റും മതിലുകൾ ഒരു കോട്ട പോലെ ഉയർത്തി. അതിനുള്ളിൽ മണി സൗധം. പൂന്തോട്ടം. നീന്തൽ കുളം വിശാലമായ വാഹന പാർക്കിങ് ഏരിയ. ഏതു വശത്തു നിന്നും വരുന്നു വാഹനങ്ങൾക്കു അകത്തു പ്രവേശിക്കാനുള്ള കവാടം.
രാജസ്ഥാനിൽ നിന്നും നേരിട്ടു ഇറക്കുമതി ചെയ്തു പാകിയ ഗ്രാനൈറ്റ് പ്രതലങ്ങൾ. അതിവിശിഷ്ടമായ ഇരിപ്പിടങ്ങൾ. ഹോ.... ഓർക്കാൻ വയ്യ.
പോര. സ്വന്തമായി ഒരു ട്രാൻസ്‌ഫോർമർ. ഒരു തരത്തിലും വൈദ്യുതി കടം കൊള്ളരുത്. ഒരു വ്യവസായ ശാല പോലെ തോന്നിക്കുന്ന സെറ്റ് അപ്.
ഗൃഹ പ്രവേശനത്തിനോ ?
ഓർക്കാൻ കഴിയുന്നണില്ല. അത്ര ആർഭാടം. ടീവീ ചാനലിൽ കുക്കറി ഷോ അവതരിപ്പിക്കുന്ന പാചക വിദഗ്ധന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ വിഭവങ്ങൾ. ഒരു സെറ്റിന് തൊള്ളായിരം രൂപ മാത്രം.
ക്ഷണിച്ചത് പത്ര മാധ്യമങ്ങളിലൂടെ.
വന്നവരെത്രെ പോയവരെത്ര. തിന്നതിനേക്കാളും ബാക്കിവെച്ച വിഭവങ്ങൾ. കുന്നുകണക്കെ. പിന്നീടാണ് ആലോചിച്ചത് പട്ടിണി പാവങ്ങളെ. ആർക്കു വേണം അവരെ ?
ഇപ്പോൾ ഞാനും......
അവശിഷ്ടങ്ങൾ മാറ്റാൻ പതിനായിരങ്ങൾ ചിലവഴിക്കേണ്ടി വന്നു. ഇന്ന് അതിൽ ഒരായിരത്തിന് വേണ്ടി കൈ നീട്ടേണ്ട ഗതികേട്. കാലം എനിക്കായി കരുതി വെച്ച ശിക്ഷ.
കോടികൾ.
അതെവിടെ നിന്നും ഉണ്ടായി ?വിയർപ്പിൽ നിന്നും. മണലാരണ്യത്തിലെ വിയർപ്പിൽ നിന്നും.
ഇല്ലായ്മയിൽ നിന്നും ഒരു വൻ ബിസിനസ് സാമ്രാജ്യം കീഴടക്കി. സ്വർണ്ണ കൊയ്ത്തു. റിയൽഎസ്റ്റേറ്റ്. ഇറക്കുമതി കയറ്റുമതി. ഹാ എന്തൊരു സാമ്രാജ്യം ?
അഞ്ഞൂറിൽ അധികം സ്റ്റാഫ്കൾ.
അവിടെ ഞാൻ ഒരു രാജാവ് തന്നെ.
കിരീടം വെക്കാത്ത രാജാവ്.
പക്ഷെ എല്ലാം പെട്ടെന്നായിരുന്നു.
ഒരു സിനിമാക്കഥ പോലെ. തകർച്ച
വിവരം ഇല്ലായ്മ ബന്ധുക്കൾ സുഹൃത്തുക്കൾ ചൂഷണം ചെയ്തു. അവർ ഇന്നു കോടിപതികൾ. വൻ ബിസിനെസ്സുകാർ. ബാങ്കുകൾ എന്നെ ജയിലിലാക്കി.
അടവുകൾ തെറ്റി.
സ്വത്തുക്കൾ വിറ്റാലും തീരാത്ത കടങ്ങൾ.
ഒടുവിൽ എന്റെ സ്വപ്നവീടും.
അപ്പോൾ കാളിങ്ബെൽ ശബ്‌ദിച്ചു.
ചിന്തയിൽ നിന്നും ഞെട്ടി പുറത്തേക്കു നോക്കിയപ്പോൾ വെയിൽ പുറത്തു കാത്തു നിൽക്കുന്നു.
അതാ അയാൾ വന്നിരിക്കുന്നു.
എന്റെ സ്വപ്നത്തിന്റെ താക്കോൽ വാങ്ങാൻ.
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo