Slider

മഴക്കാലവും മണ്ണ് തീറ്റയും.

0
Image may contain: 1 person, sunglasses and beard

കുട്ടിക്കാലത്ത് മഴ എനിക്കൊരു ലഹരിയായിരുന്നു...ഉണങ്ങി വരണ്ട മണ്ണിൽ ആദ്യത്തെ മഴതുള്ളി വീഴുമ്പോൾ ഉയരുന്ന ആ മണ്ണിൻ്റെ ഗന്ധം സിരകളെ ഉത്തേച്ചിപ്പിക്കും...ആ കാലത്ത് ഞാൻ കള്ള കൃഷ്ണനെ പോലെയായിരുന്നു...മണ്ണ് തിന്നുക എന്നതായിരുന്നു എൻ്റെ പ്രധാന വിനോദം.ഞങ്ങളുടെ വീടൊരു കട്ടപുരയായിരുന്നു.അയൽവാസിയുടെ വീട് വെട്ട്കല്ല് കൊണ്ട് പണിതാതാണെങ്കിലും മുൻവശം മാത്രമെ തേപ്പ് നടത്തിയിരുന്നുള്ളു..കല്ലുകൾക്കിടയിൽ ചോക്ക്പോലെ വെളുത്ത ഒരുതരം വസ്തുകാണും അത് മഴവെള്ളം കൊള്ളുമ്പോൾ നല്ല ചോക്ലേറ്റ് മാതിരിയാവും അത് തോണ്ടി തിന്നും ഞങ്ങളുടെ വീടിൻ്റെ പുറക് വശത്ത് പോയി കട്ട കഷ്ണങ്ങൾ വെള്ളമൊഴിച്ച് തിന്നും.അന്നതിന് ഭയങ്കര രുചി തോന്നിയിരുന്നു..ഇപ്പോഴും അതിൻ്റെ സ്വാദ് നാവിലുണ്ട്...ഒരു ദിവസം മണ്ണ് തിന്നുന്നതും കണ്ട്കൊണ്ടാണ് അമ്മ വരുന്നത്...പൊതുവേ അടി വാങ്ങാത്ത ഞാൻ അന്ന് അമ്മയുടെ അടിയുടെ ചൂടറിഞ്ഞു...മണ്ണ് തിന്ന കള്ള കൃഷ്ണൻ യശോദയുടെ മുന്നിൽ വാ പിളർന്ന് കാണിച്ച മാതിരി ഞാനും അമ്മയുടെ മുന്നിൽ വാ പിളർന്ന് കാണിച്ചപ്പോൾ അമ്മ ബോധം കെട്ടത് ഭൂമിയും മൂന്ന് ലോകങ്ങളും ഒന്നിച്ചു കണ്ടതിനല്ല മറിച്ച് പുഴുകുത്തേറ്റ് പോട് വന്ന എൻ്റെ മുഴുവൻ പല്ലുകളും കണ്ടത് കൊണ്ടായിരുന്നു...പിറ്റേന്ന് പട്ടുവത്തുള്ള ഒരു അപ്പോത്തികിരിയുടെ അടുത്ത്കൊണ്ട് പോയി എൻ്റെയാ ലഹരിയെ അമ്മ ഇല്ലായ്മ ചെയ്തു...ഇപ്പോഴും ആദ്യത്തെ മഴ ഭൂമിയെ പുണരുമ്പോൾ ആ കുട്ടിക്കാലം ഓർമ്മയിൽ തെളിയും....

By: BijuPerumchelloor
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo