Showing posts with label ‎SwapnaRengith‎. Show all posts
Showing posts with label ‎SwapnaRengith‎. Show all posts

...അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം....


...അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം....
---------------------------------
"പൊന്നൂസേ.."അവളവൻെറ മാറിലേക്ക് ചേർന്ന്കിടന്നു."".. നമ്മളിനിയെന്നാ വീട്ടിൽപോകുക"
...."നാളെ മുംബൈയിൽ പോകും.അവിടെയെൻെറ കൂട്ടുകാരൻ ജോലി തരപ്പെടുത്തിയിട്ടുണ്ട്.ഇവിടെ പ്രശ്നങ്ങൾ തീരുമ്പോ വരൂം.അപ്പോ നമ്മുടെ കൈയ്യിലൊരു കുഞ്ഞു ഷഹ്നയുണ്ടാവും."എന്താ വേണ്ടേ".
അവളുടെ താടിപിടിച്ചുയർത്തി.അവൻെറ കണ്ണുകളിൽ തിരയടിക്കുന്ന സ്നേഹം അവൾ കണ്ടു.നാണിച്ചവൾ നെഞ്ചിലേക്ക് മുഖംപൂഴ്ത്തി.അകത്തേക്ക് കയറിയ കാററ് കണ്ണുപൊത്തി.....
അനങ്ങാൻ പററുന്നില്ല..ഇരുട്ടാണ് ചുററും.ആരൊക്കെയോ കൈചൂണ്ടുന്നു.""രാജ്യദ്രോഹി""..മുഖംമൂടുന്നു.കഴുത്തിലേക്ക് കയർവീണു.ഹൃദയമിടിപ്പ് ഉച്ചത്തിലായ്..പെട്ടെന്നവൾ ഞെട്ടിയുണർന്നു.വിയർത്തുകുളിച്ചിരിക്കുന്നു..പൊന്നു എവിടെ??""അവളിവിടുണ്ട്.." ആരോ ഫോണിൽ സംസാരിക്കുന്നു."""ഒന്നുമറിഞ്ഞിട്ടില.നാളെ ഞാൻ റെയിൽവേ സ്റ്റേഷനിൽ അവളെ നിർത്തിയിട്ട് എയർപോർട്ടിൽ പോകുന്നു.അവിടന്ന് മുംബൈ പിന്നെ അഫ്ഗാനിലേക്കും.. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോ അവൾ ""ഭും""".. കൂടെ ആയിരങ്ങളും...ഹ..ഹ."""അവൻ ക്രൂരമായി ചിരിച്ചു.
അവൾ നിന്ന നില്പിൽ ചിതറി.തൻെറ മെഹ്ഫിൽ..ഒരു ഐ.സ് ചാരൻ..അവളുടെ ഉളളുവിറച്ചു കൊണ്ടിരുന്നു.
ബാത്ത്റൂമിൽ നിന്നിറങ്ങിയ അവനൊന്നു ഞെട്ടി.അവൾ..."" ഉറങ്ങിയ്യില്ലേ..".മറുപടിയില്ല.
""നീയെന്നെ ചതിക്കയായിരുന്നല്ലേ..""അവൻെറ ഷർട്ടിൽ കുത്തിപ്പിടിച്ച് അവളലറി.അവൻ കൈതട്ടി മാറ്റി .""അതേടീ..നിനക്ക് മുൻപേ എത്രയോ പേർ.ലൗ ജിഹാദ്.എനിക്കതിന് കാശും കിട്ടി.അവരൊക്കെയിപ്പോ പൊന്നാനിയിലെ മതപാഠശാലയിലുണ്ടാവും.""
പിന്നെ നിൻെറ സൗന്ദര്യം കണ്ടിട്ടാന്നു വിചാരിച്ചോ??നാളെ ആഗസ്റ്റ് 15..ഇത് നടന്നാലെൻെറ അക്കൗണ്ടിൽ ലക്ഷങ്ങളാ വീഴുക..ഹാ..ഹാ"""
""'"ഇല്ല..ഞാൻ ജീവനോടിരിക്കുമ്പോ സമ്മതിക്കില്ല.""''
""""പറഞ്ഞതനുസരിച്ചില്ലേൽ നിൻെറ വീട്ടുകാർ ജീവനോടുണ്ടാകില്ല.കിടന്നുറങ്ങ്.രാവിലെ പോകേണ്ടതാ.""""ലൈറ്റ് ഓഫ് ചെയ്തു.
അവൾ നിശ്ശബ്ദയായി.പിന്നെ മുഖംപൊത്തിക്കരഞ്ഞു.ചെവിയിൽ പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം..മാംസം വെന്ത മണം.നടുക്കത്തൊടെ മുഖമുയർത്തി...""ഇല്ല!!! സ്വാതന്ത്ര്യസമര സേനാനിയായ ഉപ്പൂപ്പയുടെ ചെറുമകളാണ് താൻ.ജീവൻ പോയാലും രാജ്യത്തിനു വേണ്ടി പോരാടും..
ഇതെല്ലാരേം അറിയിക്കണം.ഫോണെവിടെ..ബാഗുപോലുമില്ല.ഡോറും പുറത്ത്നിന്ന് കുറ്റിയിട്ടിരിക്കുന്നു.എല്ലാം മുൻകൂട്ടി തീരുമാനിച്ചിരിക്കുന്നു.മേശമേൽ ചാർജർ മാത്രം.
എല്ലാം നഷ്ട്ടപ്പെട്ടു.ഒന്നും ചെയ്യാനില്ല.ബെഡ്ഡിൻമേലിരുന്നു..അവൻ കൂർക്കംവലിക്കുന്നുണ്ട്.അവൾ പെട്ടെന്നെന്തോ ചിന്തിച്ചുറപ്പിച്ചെഴുന്നേറ്റു.ചാർജറെടുത്ത് നൊടിയിടയിൽ അവൻെറ കഴുത്തിൽ കുരുക്കി ക്രാസിക്കിടയിലൂടെ പുറകോട്ട് വലിച്ചു.പിടയുന്നുണ്ടവൻ..തൻെറ പൊന്നു.കൈയയഞ്ഞു.ഇല്ല..ഇവൻ ജീവിക്കേണ്ടവനല്ല.ചലനം നിലച്ചിട്ടും പിടിവിട്ടില്ല......
ക്ളോക്കിൽ 12 അടിച്ചു.എഴുപത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിതു പോലെ അർദ്ധരാത്രിയിലായിരുന്നു.എന്നിട്ടും ഇപ്പോഴും മതതീവ്രവാദികളുടെയും രാഷ്ട്രീയ മേലാളൻമാരുടെയും കൈയ്യിൽ കിടന്നുപിടയുകയാണ്.
ഉപ്പയില്ലാതെ തന്നെ വളർത്താൻ ഉമ്മ എത്ര കഷ്ട്ടപ്പെട്ടു.വയസ്സുകാലത്ത് താൻ സംരക്ഷിക്കുമെന്ന് സ്വപ്നം കണ്ടുകാണും.തനിക്ക് ജീവിക്കണം.അവളെഴുന്നേറ്റു.ബെഡ്ഡിലവൻെറ ശവശരീരം.നടുങ്ങിനിന്നു.നാളെ പോലീസെത്തും.അന്വേഷണം.താനും ഐ.സ്.ചാരയായ് മുദ്രകുത്തപ്പടും.ഉമ്മയും ഉപ്പൂപ്പയും ആത്മഹത്യ ചെയ്യും.
ഒന്നും വേണ്ട.തന്നോട് കൂടെ എല്ലാം തീരട്ടെ..വീട്ടുകാരെ ചതിച്ച് ദിവസങ്ങൾ മാത്രം പരിചയമുളളവരുടെ കൂടെ പോകുന്ന എല്ലാ പെൺകുട്ടികൾക്കും പാഠമാകട്ടെ തൻറെ ജീവിതം.പതിയെ ഷാളെടുത്ത് കുരുക്കുണ്ടാക്കി.....പുറത്ത് നഗരം അപ്പോൾ പുതിയൊരു സ്വാതന്ത്ര്യ ദിനത്തിലേക്ക് കണ്ണുചിമ്മാൻ തുടങ്ങുകയായിരുന്നു...

Swapna R

നീർക്കുമിളകൾ

Image may contain: 1 person, smiling, standing, sky, ocean and outdoor

വേഗത്തിൽ നടന്നത് കൊണ്ട് അവൾ കിതയ്ക്കുന്നുണ്ടായിരുന്നു..ആരാണത്..മൂടൽമഞ്ഞിനപ്പുറം ആ രൂപം അകന്നുകൊണ്ടിരുന്നു.
പെട്ടെന്ന് മണിമുഴങ്ങി..അടുത്ത് അമ്പലമുണ്ടോ???മണിനാദം നിലയ്ക്കുന്നില്ല.
കണ്ണുകളിറുക്കിയടച്ചു..നിന്നു.
കണ്ണ്തുറന്നപ്പോൾ ഇരുട്ട്.എവിടെയാണിത്.?? വീണ്ടും ബെൽ..ഓാ..അലാറം!! ലൈററിട്ടു.അഞ്ചായല്ലോ.ചേട്ടൻ??ടോർച്ചും മൊബൈലും ഇല്ലാ...ആ നടക്കാൻ പോയല്ലോ..എന്ത്പററി വിളിച്ചില്ലല്ലോ.!! 
അവളടുക്കളയിലേക്ക് കേറി.വരുമ്പോ കട്ടൻകാപ്പി നിർബന്ധാ..
തിളച്ചു വരുന്ന വെളളത്തിൽ അല്പായുസ്സുക്കളായ കുമിളകൾ പൊട്ടിത്തകർന്നു.തണുത്ത കാററിൽ അവൾക്ക് കുളിർന്നു. വീണ്ടും സ്വപ്നം കയറി വന്നു.അത് ചേട്ടനായിരുന്നില്ലേ.മഞ്ഞിനപ്പുറം നടന്നു നീങ്ങിയ ആൾരുപം..
ഓരോ വിഡ്ഢിത്തരങ്ങൾ...
ചേട്ടൻ വന്നാലുടനെ റബ്ബർ വെട്ടാൻ പോകും.പിന്നെ ഓട്ടോയോടിക്കാൻ പോകും.പാവം എത്ര കഷ്ട്ടപ്പെടുന്നു.രണ്ട് പെൺകുട്ടികളെ കെട്ടിച്ചയയ്ക്കണ്ടെ..
അല്ല ചിന്നുവിനെ വിളിച്ചില്ലേ ചേട്ടൻ. മൂടിപുതച്ചു കിടക്കുന്നുണ്ടാവും മടിച്ചി. ചെലവു കൂടിയപ്പോഴാ പശുവിനെ വാങ്ങിയെ.അതിന് പുല്ലു ചെത്തുന്നതെല്ലാം ചേട്ടനാ.
അരിയിട്ടു,കറിയ്ക്കരിയുമ്പോ വരേണ്ടതാണല്ലോ.
.മോളെ..എഴുന്നേററു പഠിക്ക്.ചിന്നൂൂ..അവൾ കണ്ണുമിഴിച്ചു നോക്കി.
മോളെ അച്ഛനെയൊന്നു വിളിച്ചേ.
പശുവിന് പുളിയരിയരി വേവിക്കാൻ വെളിയിലെ അടുപ്പിൽ തീ പൂട്ടി.ആറുമണി കഴിഞ്ഞല്ലോ..ഇന്നെന്ത് പററീ.
അമ്മേ കാപ്പി..ചിഞ്ചു കണ്ണുതിരുമിയെത്തി.വാ കഴുകീട്ട് കൂടിക്കു മോളെ..അല്ലേൽ അച്ഛനടിക്കൂട്ടൊ.അവൾ മിണ്ടാതെ പോയി
അച്ഛനെ ജീവനാണെലും പേടീമുണ്ട് കുട്ടികൾക്ക്.
അവൾ വാതിൽക്കൽ നിന്ന് റോഡിലേക്ക് നോക്കി.കേശവേട്ടാ..ചേട്ടനെ കണ്ടാൽ പെട്ടെന്ന് വരാൻ പറയണെ.അയാൾ തിരിഞ്ഞ്നോക്കി.പിന്നെ മിണ്ടാതെ പോയി.കൂട്ടുകാരനാ..എന്ത്പററി..ആഘോഷിച്ചപ്പോ വല്ല പിണക്കം ഉണ്ടായോ??മോളെ അച്ഛനെ വിളിച്ചോ??
ഞാനാ സാമ്പാറൊന്നു നോക്കട്ടെ....
ഇതെല്ലാം കേട്ട് ചിന്നു മുറിയിൽ വിതുമ്പുന്നുണ്ടായിരുന്നു.അച്ഛൻെറ മരണത്തോടെ മനസ്സ് രണ്ട് മാസങ്ങൾക്ക് മുൻപ് കൈവിട്ടു പോയ അമ്മയെ ഓർത്ത്.അപ്പോഴും അവളുടെ അച്ഛൻ ചുമരിലെ ഫോട്ടോയിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടായിരുന്നു


ഈയാംപാററകൾ



നരച്ച ഇരുട്ടിൽ തീമഴ പെയ്യുന്നുണ്ടായിരുന്നു.ഒരിക്കലും തിരിച്ച് കിട്ടില്ലെന്നറിഞ്ഞ് ഞാനുഴറി.ഹൃദയം മരുഭൂമി പോലെ തരിശായ് കിടന്നു.കളളിമുൾച്ചെടികളിൽ രക്തം കിനിഞ്ഞു.
വരാനിരിക്കുന്ന ലോകാവസാനം ഞൊടിയിടയിൽ മുന്നിലെത്തി.പ്രളയത്തിനായ് ഞാൻ കാത്തു.നോഹയുടെ പെട്ടകത്തിലെന്ന പോലെ ഞാനൊളിപ്പിച്ചു വച്ചതൊക്കെ ഛിന്നഭിന്നമായ്.ഊഷരതയിലെനിക്ക് നിർവൃതി തോന്നി.
മൃതിയുടെ ഭയാനകതകളെന്നെ ആകുലപ്പെടുത്തിയില്ല.ഒരു കുരുക്കിലേക്കോ വിഷത്തുളളിയിലേക്കോ എനിക്ക് നിഷ്പ്രയാസം കുതിക്കാം.എനിക്കെന്നെ തന്നെ അടയാളപ്പെടുത്തണം.പ്രണയത്തിൻെ രക്തസാക്ഷിയായ്..ധീരയായ്..ശക്തയായ്...
എൻെറ ആത്മാവ് പ്രപഞ്ചത്തോട് സംവദിക്കും...ഓരോ പ്രണയത്തിനും വഞ്ചനയുടെ മുഖമുണ്ട്..അത് ഹൃദയത്തെ കോർത്ത് വലിക്കും..""""
എന്നത്തെയും പോലെ ഒരു ഭീരുവിൻെറ ആത്മഹത്യാകുറിപ്പ് ഞാൻ വായിച്ച് നിർത്തി.ജീവഛവങ്ങളായ ആ അച്ഛനുമമ്മയും കണ്ണീരില്ലാതെ നിശ്ചലരായ് ഇരിക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷത്തെ ദുഃഖത്തെ നേരിടാനാകാതെ അൽപ്പായുസ്സായ പ്രണയത്തിനു വേണ്ടി ഈയാംപാററയെപ്പോലെ അവൾ ജീവിതമുപേക്ഷിച്ചു.
ആർക്കു നേരെ വിരൽചൂണ്ടണം.??
യാതൊരു പ്രശ്നങ്ങളെയും അഭിമുഖീകരിക്കാനാകാതെ കുട്ടികളെ വളർത്തുന്ന മാതാപിതാക്കൾക്ക് നേരെയോ ..മാതാപിതാക്കളുടെ സ്നേഹം മനസ്സില്ലാക്കാത്തവർക്കു നേരെയോ??? പ്രണയമെന്ന പേരിനു കളങ്കം വരുത്തുന്ന കമിതാക്കളോ??
ചിലപ്പോളാ വിരൽ എന്നിലേക്കു തന്നെ നീളാമെന്നതിനാൽ നിർത്തുന്നു....
പ്രണയം...ഇരകളെ സൃഷ്ട്ടിക്കാനോ ഭീരുക്കളെ സൃഷ്ട്ടിക്കാനോ ഉളളതല്ല...അത് നല്ല ജീവിതത്തിൻെറ തുടക്കമാണ്...

by: Swapna ranjith

(ഗദ്യകവിത മത്സരം)..അവസാന വാക്ക്


ഇതൊരു ചിന്തയാണ്..
കമ്പ്യൂട്ടറിൻെറ അവസാന
കിളിവാതിലും പൂട്ടി മടങ്ങുന്ന
നിങ്ങൾക്കൊരോർമ്മപ്പെടുത്തൽ
ഇനിയൊപ്പോഴോ നിങ്ങൾ
കടന്നുപോകേണ്ട
ദശാസന്ധിയുടെ നേർസാക്ഷ്യം
തീ തുപ്പുന്ന പീരങ്കികളും
മുറിവേററവൻെറ രോദനവും
എന്നെ ഭയപ്പെടുത്തുന്നില്ല..
ഒരു വെടിനിർത്തലിനും കാത്തിരിക്കുന്നുമില്ല..
യുദ്ധത്തിന് ശേഷമുളള
നിശ്ശബ്ദതയിൽ ചിറകടിക്കുന്ന
പ്രാവുകളെ വെറുപ്പാണെനിക്ക്..
രക്തമൊളിപ്പിച്ച സമാധാനദൂതർ
കഴുകൻമാരെയാണെനിക്കിഷ്ടം
മാംസദാഹികൾ...
ഹെലികോപ്ടറിൽ നിന്നു വീഴുന്ന
റൊട്ടികഷ്ണങ്ങൾക്കായ് കടിപിടി
കൂടണമെനിക്ക്...
സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ
നിങ്ങളുതിർക്കുന്ന
വെടിയുണ്ടകൾ താങ്ങാൻ
കഴിവില്ലയെനിക്ക്..
പുനർജനിക്കായ് കേഴുന്നുമില്ല..
അവസാനമീ തീരത്ത്
അഭയാർത്ഥിയായ്
നനഞ്ഞ് വീർത്ത ശരീരമാകണം..
അതിൽ കൈയൊപ്പ് ചേർത്ത്
പ്രശസ്തരാകാമിനി നിങ്ങൾക്ക്..
ഇത് നിങ്ങൾക്കെൻെറ അവസാനവാക്ക്.....

by: 
Swapna Rengith

ചതുരക്കാഴ്ചകൾ...


പച്ചവിരിച്ച പാടങ്ങളും
ആകാശത്തേക്ക് കൈകൂപ്പി
നിൽക്കുന്ന ഒററമരവും
ആമ്പൽതോടുകളും
വിസ്മൃതിയില്ലാക്കുന്ന
ചതുരകാഴ്ചകൾ...
ഈച്ചയാർക്കുന്ന പ്ളാററ്ഫോമുകൾ
ചലമൊഴുകുന്ന കാലുകൾ
നീട്ടി നായയെ ചവിട്ടുന്ന യാചകൻ
--ഗോവിന്ദചാമിയുടെ ശേഷക്കാരനോ??
ചുററുംമുഴങ്ങുന്ന കലമ്പലിലും
മൗനത്താലൊരായിരം കഥ
പറയുന്ന വൃദ്ധദമ്പതികൾ
--മക്കളുടെ വേലക്കാരുടെ ശമ്പളം കുറയ്ക്കണം
വേർപിരിയലിൻറ നിമിഷമാവാം
പാറിപ്പറക്കുന്ന മുടിയിഴകൾ
ചിന്തിച്ചിരിക്കുന്ന സ്ത്രീരൂപം
--വൈകിയെത്തുന്ന അമ്മയെ
കാണാതുറങ്ങുന്ന കുഞ്ഞുമുഖം
തെളിയുന്നതാവാം
ഫോണിൽ കൊഞ്ചുമ്പോഴും
നോട്ടം കൈമാറുന്ന ജോഡികൾ
--വരാനിരിക്കുന്ന ട്രെയിനിൽ
അടുത്തിരുന്ന്
ഒരു സ്ഥലത്തിറങ്ങിയേക്കാം
ഇരുളിൻ മറവിൽ നിന്നൊരമ്മ
മുഷിഞ്ഞ നോട്ടുകൾ
ബ്ളൗസിൽ തിരുകി
തനിയെ കളിക്കുന്ന കുഞ്ഞിനെ
വാരിയെടുത്ത് പലഹാരക്കട
ലക്ഷ്യമാക്കുന്നു..
ഇങ്ങനെ ഒരു ചൂളംവിളിയിൽ
മറയുന്ന ഒരായിരം തീവണ്ടികാഴ്ചകൾ...


By: 
Swapna Rengith 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo