Showing posts with label GeethaKA. Show all posts
Showing posts with label GeethaKA. Show all posts

ചിന്തകൾ

Image may contain: 2 people


ചിന്തകൾ പക്ഷികളെപ്പോലെ
ഉയരങ്ങളിലേക്ക് പറന്നു-
കൊണ്ടേയിരിക്കും.
ദൂരങ്ങൾ താണ്ടി,തളരവേ
അവ, ചില്ലകൾ തേടും തൂവലുകൾ പലവട്ടം കോതിയൊതുക്കും.
പ്രതീക്ഷകളുടെ
തുരുത്തുകൾ തിരയും.
മൗനമാർന്ന ഇടവേളക്കു
ശേഷം ചില്ലകൾ വിട്ടു
ലക്ഷ്യത്തിലേക്ക്
കുതിക്കുക തന്നെ ചെയ്യും.
ഗീത കെ. എ
01-07-17 💙

പ്രണയമാണെനിക്കിപ്പോഴും

Image may contain: 2 people, people sitting, tree and outdoor

പ്രണയമാണെനിക്കിപ്പോഴും
എന്റെ വേദനകളെ നെഞ്ചിലേറ്റുന്ന
മൂർച്ചയേറും വാക്കുകളെ .
ഒരു കടലായി എന്നിൽ നിറഞ്ഞ്
ഏതോ തീരങ്ങളിൽ തലതല്ലി
തകരുന്ന സ്വപ്നങ്ങളെ .
മനസ്സിന്റെ അടിത്തട്ടിൽ നിന്നുയരും കണ്ണുനീർക്കണങ്ങളെ .
പറയാതെ ഞാനറിഞ്ഞ നിന്റെ
സ്നേഹത്തിന്റെ ചുവന്ന പൂക്കളെ .
പ്രണയമാണെനിക്കിപ്പോഴും
വരണ്ട ഹൃദയങ്ങളിൽ നിന്നും
ഉറവപ്പൊട്ടി ഒഴുകുന്ന തെളിനീർ ചാലുകളെ .
ഏകാന്തതയിൽ എനിക്ക് കൂട്ടിന്
വരുന്ന നിഴൽ ചിത്രങ്ങളെ
ഗതകാലത്തിന്റെ വെളിച്ചവുമായി
എന്നിലേക്കോടിയെത്തുന്ന ഓർമ്മകളെ.
പൊള്ളുന്ന വെയിലിലും
മനസ്സിലേക്കടർന്നു വീഴുന്ന മഴത്തുള്ളികളെ .
നിറമാർന്ന ചിന്തകളിൽ നിന്നും
വിടരുന്ന കാവ്യബിംബങ്ങളെ
പ്രണയമാണെനിക്കിപ്പോഴും
എന്നിലെ അസ്വാസ്ഥൃങ്ങൾക്ക് മേൽ
സ്വാന്തനമാവുന്ന ചെറു തലോടലുകളെ .
ഇരുളിന്റെ യാമങ്ങളിലെപ്പോഴോ
പൂക്കുന്ന നിശാഗന്ധികളെ .
തിരിച്ചു കിട്ടാത്ത ബാല്യത്തിന്റെ,
കൗമാരത്തിന്റെ കൗതുകങ്ങളെ .
പ്രണയമാണെനിക്കിപ്പോഴും
വരാനിരിക്കുന്ന നല്ല നിമിഷങ്ങളെ
ഈ ജീവിതത്തിന്റെ നന്മകളെ
ഹൃദയത്തിലിനിയും ശേഷിക്കുന്ന
കനിവിന്റെ കണികകളെ .
------ഗീത.കെ.എ. ------

പ്രണയമാണെനിക്കിപ്പോഴും

Image may contain: 2 people, people sitting, tree and outdoor

പ്രണയമാണെനിക്കിപ്പോഴും
എന്റെ വേദനകളെ നെഞ്ചിലേറ്റുന്ന
മൂർച്ചയേറും വാക്കുകളെ .
ഒരു കടലായി എന്നിൽ നിറഞ്ഞ്
ഏതോ തീരങ്ങളിൽ തലതല്ലി
തകരുന്ന സ്വപ്നങ്ങളെ .
മനസ്സിന്റെ അടിത്തട്ടിൽ നിന്നുയരും കണ്ണുനീർക്കണങ്ങളെ .
പറയാതെ ഞാനറിഞ്ഞ നിന്റെ
സ്നേഹത്തിന്റെ ചുവന്ന പൂക്കളെ .
പ്രണയമാണെനിക്കിപ്പോഴും
വരണ്ട ഹൃദയങ്ങളിൽ നിന്നും
ഉറവപ്പൊട്ടി ഒഴുകുന്ന തെളിനീർ ചാലുകളെ .
ഏകാന്തതയിൽ എനിക്ക് കൂട്ടിന്
വരുന്ന നിഴൽ ചിത്രങ്ങളെ
ഗതകാലത്തിന്റെ വെളിച്ചവുമായി
എന്നിലേക്കോടിയെത്തുന്ന ഓർമ്മകളെ.
പൊള്ളുന്ന വെയിലിലും
മനസ്സിലേക്കടർന്നു വീഴുന്ന മഴത്തുള്ളികളെ .
നിറമാർന്ന ചിന്തകളിൽ നിന്നും
വിടരുന്ന കാവ്യബിംബങ്ങളെ
പ്രണയമാണെനിക്കിപ്പോഴും
എന്നിലെ അസ്വാസ്ഥൃങ്ങൾക്ക് മേൽ
സ്വാന്തനമാവുന്ന ചെറു തലോടലുകളെ .
ഇരുളിന്റെ യാമങ്ങളിലെപ്പോഴോ
പൂക്കുന്ന നിശാഗന്ധികളെ .
തിരിച്ചു കിട്ടാത്ത ബാല്യത്തിന്റെ,
കൗമാരത്തിന്റെ കൗതുകങ്ങളെ .
പ്രണയമാണെനിക്കിപ്പോഴും
വരാനിരിക്കുന്ന നല്ല നിമിഷങ്ങളെ
ഈ ജീവിതത്തിന്റെ നന്മകളെ
ഹൃദയത്തിലിനിയും ശേഷിക്കുന്ന
കനിവിന്റെ കണികകളെ .
------ഗീത.കെ.എ. ------

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo