ബോംബെ to ഡൽഹി
******************
മുംബൈയിൽ നിന്നും വിമാനം ഡൽഹി ലക്ഷ്യമാക്കി കുതിച്ചുയർന്നു. എന്തിനാണാവോ ദൈവം തനിക്ക് ഇത് കണ്മുന്നിൽ തന്നെ കാണിച്ച് തന്നത്. അല്ലെങ്കിൽ ഇത്ര നല്ല വേറെ റിപ്പോർട്ടേഴ്‌സ് ഉണ്ടായിട്ടും കമ്പനി തന്നെ സെലക്ട് ചെയ്യാൻ എന്താ കാരണം.
******************
മുംബൈയിൽ നിന്നും വിമാനം ഡൽഹി ലക്ഷ്യമാക്കി കുതിച്ചുയർന്നു. എന്തിനാണാവോ ദൈവം തനിക്ക് ഇത് കണ്മുന്നിൽ തന്നെ കാണിച്ച് തന്നത്. അല്ലെങ്കിൽ ഇത്ര നല്ല വേറെ റിപ്പോർട്ടേഴ്‌സ് ഉണ്ടായിട്ടും കമ്പനി തന്നെ സെലക്ട് ചെയ്യാൻ എന്താ കാരണം.
"Sir would you like to drink coffee"
എയർഹോസ്റ്റസ് ആണ്. No thanks എന്നും പറഞ്ഞ് അവളെ ഒഴിവാക്കി. രവിയുടെ ചിന്തകൾ ഒരുപാട് വർഷം പിന്നിലോട്ടു പായുകയായിരുന്നു.
തൃശ്ശൂർ നഗരത്തിൽ നിന്നും അധികം ദൂരത്തല്ലാത്ത ഒരു ഗ്രാമമായിരുന്നു അത്. പാടവരമ്പുകളും ചെറിയ ഒരു കാവും കുറച്ച് മലനിരകളും ഉള്ള ഒരു കൊച്ചു ഗ്രാമം. അവിടെയായിരുന്നു രവി ജീവിച്ചിരുന്നത്. അവന് ആകെ ഉണ്ടായിരുന്ന ഒരു സുഹൃത് അവൾ മാത്രമായിരുന്നു നളിനി. ആറാം ക്ലാസ്സ് വരെ അവർ ഒരു സ്കൂളിൽ ഒരുമിച്ചാണ് വളർന്നത്. അവളുടെ കുടുംബത്തെ കുറിച്ച് നാട്ടിൽ അത്ര നല്ല അഭിപ്രായം ഒന്നുമല്ലായിരുന്നു. അതുകൊണ്ട് തന്നെ അമ്മക്കും അച്ഛനും അവൾ വീട്ടിൽ വരുന്നത് ഇഷ്ടമല്ലായിരുന്നു. പക്ഷെ നളിനി പാവമായിരുന്നു. ഒരുപാടു സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു അവൾക്ക്. അവളുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഡോക്ടർ ആകണം എന്നത്. പക്ഷെ എന്തോ വിധി അവളോട് ക്രൂരമായി പെരുമാറി. അവളോട് എവിടെയോ ഒരു ഇഷ്ടം അവൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. പക്ഷെ അച്ഛന്റെ മുഖം ഓർമിക്കുമ്പോൾ പേടിയായിരുന്നു തുറന്നു പറയാൻ.
അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. ഞങ്ങൾ എന്നും ഇരിക്കാറുള്ള ആ അമ്പലകുള കടവിൽ ഓരോ വിശേഷം പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് അത് ശ്രദ്ധിച്ചത് അവളുടെ മുഖത്തിന്റെ ഒരു വശം വീങ്ങിയിരിക്കുന്നു. കുറേ ചോദിച്ചപ്പോൾ അവൾ പറഞ്ഞ് അച്ഛൻ തന്ന സമ്മാനമാണെന്ന്. അവളുടെ അച്ഛൻ ബോംബെയിൽ നിന്നും വന്നിട്ടുണ്ടെന്ന്. അവളെയും അമ്മയെയും അങ്ങോട്ട് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. അവൾക്കറിയാം അവിടെ പോയാൽ അവളും അമ്മയുടെ ചീത്ത വഴിക്കു പോകുമെന്ന്. കാശിനോട് മാത്രം ആർത്തിയുള്ള അവളുടെ വീട്ടുക്കാർ അവളുടെ കരച്ചിലിന് ഒരു വിലയും കൊടുത്തില്ല. രണ്ടു അടി കിട്ടിയത് മാത്രം മെച്ചം. അവൾ അതും പറഞ്ഞ് കൊണ്ട് പൊട്ടിക്കരയുകയായിരുന്നു. എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നു. ഇന്ന് അവളോട് തന്റെ ഇഷ്ടം തുറന്നു പറയാമെന്നു കരുതിയാ വന്നത്, പക്ഷെ ഈ അവസ്ഥ കണ്ടപ്പോൾ ആ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചുമൂടി. അവൾക്ക് അന്ന് ഉണ്ടായിരുന്നത് വെറും 14 വയസ്സ് മാത്രം. അവൾ ബോംബയ്ക്കു യാത്രയാകുമ്പോൾ അവളെ അവസാനമായി ഒന്നു കാണണമെന്നുണ്ടായിരുന്നു. എന്തോ അവർ പുലർച്ചെ തന്നെ അവിടെ നിന്നും പോയി. പിന്നെ എപ്പോൾ കാണുന്നത് നീണ്ട 20 കൊല്ലങ്ങൾക്കു ശേഷം അതും കണ്ടു മുട്ടാൻ ആരും ആഗ്രഹിക്കാത്ത ഒരു സ്ഥലത്ത്.
കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടെ യഥാർത്ഥ ജീവിതം പകർത്തുക എന്നതായിരുന്നു കമ്പനി ഏൽപ്പിച്ച ദൗത്യം. അതിന് വേണ്ടിയാണ് ആ സ്ഥലത്ത് പോയത് തന്നെ. ശരിക്കും ഞെട്ടിപ്പോയി അവിടത്തെ കാഴ്ചകൾ കണ്ട്. വെറും 10 വയസ്സും 12 വയസും ഉള്ള ചെറിയ ചെറിയ പെൺകുട്ടികൾ ഒരു നേരം വയറു നിറക്കാൻ വേണ്ടി ശരീരം വിൽക്കുന്ന കാഴ്ചകൾ. ഈ മാംസകമ്പോളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡും ഈ കുട്ടികൾക്കാണെത്രെ. അന്നാദ്യമായി ഞാനും ഈ ഭൂമിയിൽ പിറന്ന പുരുഷനാണെന്നോർത്തു ലജ്ജിച്ചു പോയി. സ്വന്തം മക്കളുടെ പ്രായമുള്ളവരെ വലിച്ചു കീറുന്ന ഒരു മൃഗം മാത്രമാണല്ലോ ഈ പുരുഷൻ.
അവിടത്തെ ഗല്ലികൾഷൂട്ട് ചെയ്യുന്നതിനിടയിലാണ് പെട്ടെന്ന് ഒരു പരിചയമുള്ള മുഖം ക്യാമറയിലൂടെ കടന്നു പോയത്. ആരോ പറഞ്ഞ് അത് നളിനിയാണെന്ന്, കേരളത്തിൽ നിന്നാണെന്നും. അവൾ എന്നെ കണ്ടിട്ട് മാറിക്കളഞ്ഞതാണോ അതോ കാണാതെ പോയതാണോ എന്ന് ഞാനും സംശയിച്ചു. അവളുടെ വീട് ഞാൻ കണ്ടുപിടിച്ചു. വീടെന്നു പറയാൻ പറ്റില്ല ഒരു ചെറിയ ഒറ്റ മുറി. എന്നെ കണ്ടതും അവൾ മുഖം തിരിച്ചു.
" നളിനി... "
എന്റെ ആ പഴയ നളിനിയെ ആയിരുന്നില്ല അവൾ. അവളുടെ ആ പ്രസരിപ്പും മുഖത്തെ ആ ചിരിയും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.
" ഇവിടെ വില പേശാനല്ലാതെ വേറെ ആരും വരാറില്ല. ദാ അത് കണ്ടോ ആ കാണുന്ന കട്ടിലിൽ ആണ് ഞങ്ങടെ ജീവിതം. ഇവിടത്തെ ഓരോ പെണ്ണുങ്ങളുടെയും സ്വപ്‌നങ്ങൾ ഇവിടെ ഈ കട്ടിലിൽ തീരുന്നു".
നളിനി ഇത് പറയുമ്പോൾ ആരോടൊക്കെയോ ഉള്ള ദേഷ്യത്താൽ വിറക്കുകയായിരുന്നു.
എനിക്ക് അവളെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായില്ല. അന്നും ഇന്നും എന്നും ഇത്തരം സന്ദർഭത്തിൽ വാക്കുകൾക്കായിരുന്നു തനിക്ക് ക്ഷാമം നേരിട്ടത്. ഇനി എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ല. ഒരു കാലത്ത് തന്റെ പാതി പോലെ കൊണ്ട് നടന്ന ഇവളെ ഇവിടെ ഇട്ട് പോരാൻ മനസ്സും അനുവദിക്കുന്നില്ല.
ഫ്ലൈറ്റ് ഡൽഹിയിൽ ലാൻഡ് ചെയ്യാനുള്ള അനൗൺസ്‌മെന്റ് കേൾക്കുന്നുണ്ട്. അവന്റെ കണ്ണിൽ നിന്നും കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി.
" എന്തിനാ കരയുന്നേ.. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ ഞാൻ ഇല്ലേ കൂടെ.... " നളിനി അവളുടെ കൈവിരൽ തുമ്പ് കൊണ്ട് അവന്റെ കണ്ണുനീർ മെല്ലെ തുടച്ചു. അവൻ ആ കൈ എടുത്തു അതിൽ മൃദുവായി ചുംബിച്ചു. ഇനി ഒരു വിധിക്കും അവളെ വിട്ടുകൊടുക്കില്ലെന്നു അവൻ മനസ്സിൽ ഉറപ്പിച്ചു.
By......
CeePee....
CeePee....






