
2001 കാലഘട്ടത്തിൽ ടൂറിസത്തിന്റെ വൊക്കേഷണൽ കോഴ്സ് കഴിഞ്ഞപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ടൂറിസം ഗ്രാജുവേഷൻ കോഴ്സ് വയനാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടൂറിസം ഡിഗ്രി വേറെ എവിടെയും കേരളത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അവിടെ പുല്പള്ളിയിൽ പോയി പഠിക്കാൻ തീരുമാനിച്ചത്. ഞങ്ങൾ 11 പേരുണ്ടായിരുന്നു തൃശ്ശൂരിൽ നിന്ന്. ഒരുപാട് ദൂരമായതിനാൽ ഞങ്ങൾ അവിടെ വീട് എടുത്തായിരുന്നു താമസിച്ചിരുന്നത്. അവിടെ ഡിഗ്രി പഠിക്കാൻ വന്ന എല്ലാവരും കേരളത്തിന്റെ പല പല കോണിൽ നിന്നുള്ളവരായിരുന്നു. അതു കൊണ്ട് തന്നെ കോളേജിൽ ഒന്നു ഷൈൻ ചെയ്യണമെങ്കിൽ എന്തെങ്കിലുമൊക്കെ കഴിവു വേണമായിരുന്നു. ദൈവം സഹായിച്ചു ആ ഒറ്റ കഴിവും ഈ കഥാകൃത്തിനുണ്ടായില്ല. എങ്കിലും വിട്ടു കൊടുക്കാൻ നമ്മൾ തയ്യാറല്ലായിരുന്നു. ഫസ്റ്റ് ഇയർ നമ്മൾ ഒതുങ്ങിക്കൂടി. സെക്കന്റ് ഇയറിൽ ഞാൻ തന്നെ എന്റെ ഉള്ളിൽ ചങ്ങലക്കിട്ടു കിടത്തിയ ആ സിംഹം സട കുടഞ്ഞെണീറ്റു. ആർട്സ് ഡേ. എല്ലാവർക്കും ഷൈൻ ചെയ്യാൻ പറ്റിയ സുവർണാവസരം. കഴിവുള്ളവർ എല്ലാവരും ഓരോ പരിപാടിക്കും പേര് കൊടുത്തു. ഞാനും വിട്ടില്ലാ. എന്റെ പേരും ഞാൻ എല്ലാത്തിലും എഴുതി വിട്ടു. ക്ലാസ്സ് കട്ട് ചെയ്ത് പോകാൻ പറ്റിയ അവസരങ്ങൾ പാഴാക്കി കളയാൻ പാടില്ലല്ലോ. കവിത രചന.. ചിത്രരചന.. പദ്യം ചൊല്ലൽ.. കഥരചന... സംസ്‌കൃതശ്ലോകം, ശാസ്ത്രിയസംഗീതം, ചെണ്ടകൊട്ട്... Etc..
അങ്ങിനെ രചനമത്സരങ്ങൾ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ട് അവസാനിച്ചു. പിറ്റേ ദിവസം രാവിലെ സ്റ്റേജ് മത്സരങ്ങൾ ആണ്. ആദ്യം മിമിക്രിയും മോണോആക്റ്റും ആയിരുന്നു. അതിലും ഞാൻ എന്റെ സാന്നിധ്യം അറിയിച്ചു. പിന്നെ നടക്കേണ്ടത് ശാസ്ത്രീയ സംഗീതം ആയിരുന്നു. അതിനിടയിൽ ഒരു ചെറിയ ഇടവേള. അത് കഴിഞ്ഞാണ് ചെണ്ടകൊട്ട് . ആ സമയത്താണ് എന്റെ കൂർമ്മ ബുദ്ധി പ്രവർത്തിച്ചത്. എന്റെ കോളേജിൽ ഏറ്റവും നല്ല പാട്ടുകാരനെ വിളിച്ച് ഞാൻ ഒരു മൈക്കും കൊടുത്തു സ്റ്റേജിന്റെ പുറകിൽ നിർത്തി. ഇടവേളയല്ലേ.... എല്ലാ തരുണീമണികളും ബോർ അടിച്ചിരിക്കുകയായിരുന്നു. സ്റ്റേജിൽ അന്നൗൺസ്‌മെന്റ് മുഴങ്ങി. "അടുത്തതായി ഈ കോളേജിലെ നമ്മൾ അറിയാതെ പോയ ആ പാട്ടുകാരൻ ഒരു പാട്ടു പാടുന്നതാണ്". കാണികളുടെ നിലക്കാത്ത കൈയടികൾ. അതും ഞാൻ റെക്കോർഡ് ചെയ്ത് ഇട്ട കൈയടി ആണെന്ന് ഭൂരിഭാഗം പേരും അറിഞ്ഞില്ല.
കർട്ടൻ ഉയർന്നു. ഞാൻ ആയിരുന്നു ആ സ്റ്റേജിൽ. കരോക്കെ ഇട്ടുകൊണ്ട് ഗാനം ആരംഭിച്ചു. അന്ന് നന്ദനം സിനിമ ഹിറ്റ് ആയ കാലഘട്ടം ആയിരുന്നു. കോളേജിലെ പെൺകുട്ടികളോട് എന്ത് പറഞ്ഞാലും ചോദിച്ചാലും ബാലാമണിയെ പോലെ "എന്റെ കൃഷ്ണാ" എന്ന് പറഞ്ഞിരുന്ന കാലം. ഞാൻ പാട്ട് തുടങ്ങി. "കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ.... "
അതിലെ അവസാന ഭാഗത്തെ "കൃഷ്ണാ..... കൃഷ്ണാ.... " തകർത്തു ഞാൻ പാടി. ഞാൻ അല്ല സ്റ്റേജിന്റെ പുറകിൽ നിൽക്കുന്ന ലവൻ... ഇത് കേട്ടോടെ തരുണീമണികളുടെ കണ്ണിൽ നിന്നും പെരുമഴ പോലെ കണ്ണീർ ഒലിച്ചു വന്നു. മേക്കപ്പ് ഒക്കെ താഴെ വീണ് നമ്മുടെ കോളേജിലെ മണ്ണ് പോലും ഒരു കൊച്ചു സുന്ദരിയായി. ഞങ്ങളെ പഠിപ്പിച്ചിരുന്ന മിസ്സ് വന്ന് ആദ്യമായ് എന്നോട് നന്നായി വരുമെന്ന് പറഞ്ഞു. മിസ്സ് ആദ്യം പറഞ്ഞത് നെടുമുടി വേണു ചേട്ടന്റെ ഡയലോഗ് ആയിരുന്നു. അറിഞ്ഞില്ല.... എന്റെ കുട്ടി ഇത്ര നന്നായി പാടുമെന്ന് മിസ്സ് അറിഞ്ഞില്ല്യ..."
അതിലെ അവസാന ഭാഗത്തെ "കൃഷ്ണാ..... കൃഷ്ണാ.... " തകർത്തു ഞാൻ പാടി. ഞാൻ അല്ല സ്റ്റേജിന്റെ പുറകിൽ നിൽക്കുന്ന ലവൻ... ഇത് കേട്ടോടെ തരുണീമണികളുടെ കണ്ണിൽ നിന്നും പെരുമഴ പോലെ കണ്ണീർ ഒലിച്ചു വന്നു. മേക്കപ്പ് ഒക്കെ താഴെ വീണ് നമ്മുടെ കോളേജിലെ മണ്ണ് പോലും ഒരു കൊച്ചു സുന്ദരിയായി. ഞങ്ങളെ പഠിപ്പിച്ചിരുന്ന മിസ്സ് വന്ന് ആദ്യമായ് എന്നോട് നന്നായി വരുമെന്ന് പറഞ്ഞു. മിസ്സ് ആദ്യം പറഞ്ഞത് നെടുമുടി വേണു ചേട്ടന്റെ ഡയലോഗ് ആയിരുന്നു. അറിഞ്ഞില്ല.... എന്റെ കുട്ടി ഇത്ര നന്നായി പാടുമെന്ന് മിസ്സ് അറിഞ്ഞില്ല്യ..."
ശാസ്ത്രീയ സംഗീതത്തിനും ഇത് തന്നെയായിരുന്നു എന്റെ പ്ലാൻ. പക്ഷെ അവന് അർഹിച്ച അഭിനന്ദനങ്ങൾ എനിക്ക് കിട്ടുന്നത് കണ്ടപ്പോൾ അവന് സഹിച്ചില്ല. അവൻ മുങ്ങി. ഞാൻ സ്റ്റേജിന്റെ പിന്നിൽ നിന്ന് വിയർക്കാൻ തുടങ്ങി. "അടുത്തതായി നമ്മുടെ കോളേജിലെ പാട്ടിന്റെ ഗന്ധർവ്വൻ.. "നേരത്തെ പറയാൻ കൊടുത്ത പേപ്പർ ആ കർട്ടൻ പൊക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥി ഇപ്പോളാ വായിക്കുന്നത്. അവന്റെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ എനിക്ക് മനസ്സിലായി, സീനിയേഴ്സിനെ സുഖിപ്പിക്കാൻ ഉള്ള ഒരു അവസരവും ഇവർ പാഴാക്കില്ലല്ലോ. ഒരുപാട് പെൺകുട്ടികളുടെ ആരാധനകഥാപാത്രമായ ഞാൻ ഈ ഒരു നിമിഷം കൊണ്ട് എന്റെ വില കളയാൻ തയ്യാറല്ലായിരുന്നു. ഞാൻ ഒന്നു മനസ്സിൽ ഉറച്ചു. ജീവിക്കുന്നെങ്കിൽ സിംഹമായി മരിക്കുന്നെങ്കിലും അങ്ങിനെ തന്നെ. എന്റെ അവസാന കച്ചിതുരുമ്പായ ആ പേപ്പർ ഞാൻ കയ്യിലെടുത്തു. നിറഞ്ഞ കൈയടി.. ഞാൻ എന്റെ തൊണ്ട കൊണ്ട് സ്വരസ്ഥാനമൊക്കെ ശരിയാക്കി. ദാസേട്ടനെ മനസ്സിൽ ധ്യാനിച്ച് ഞാൻ തുടങ്ങി....
ആ.... ആാ..... ആ....
എന്റെ ആ ക്ക് കുറച്ച് നീളം കൂടിപ്പോയോ എന്ന് എനിക്ക് തോന്നി. ഞാൻ മിസ്സ് നെ ഇടംകണ്ണിട്ടു നോക്കി. ഇല്ല, മിസ്സ് ഇപ്പോളും ഒരുപാട് പ്രതീക്ഷയിലാണ്. ഞാൻ 'ആ' പാടൽ ഒന്നു നിർത്തി വീണ്ടും തുടങ്ങി.....
രാമനൊരു കല്ലെടുത്തു കുളത്തിലിട്ടു 'ബ്ലും'....
രാമൻ രണ്ട് കല്ലെടുത്ത് കുളത്തിലിട്ടു 'ബ്ലും...' 'ബ്ലും..'
രാമൻ മൂന്ന് കല്ലെടുത്ത് കുളത്തിലിട്ടു
'ബ്ലും..' 'ബ്ലും..' 'ബ്ലും..'
'ബ്ലും..' 'ബ്ലും..' 'ബ്ലും..'
അങ്ങിനെ പത്തു കല്ലു വരെ ഞാൻ കുളത്തിലിട്ടു. എന്റെ സംഗീതം വളരെ ഗൗരവത്തോടെ ആസ്വദിക്കാൻ വന്ന മിസ്സും പിള്ളേരും കൂട്ടച്ചിരി കൊണ്ട് എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. അത് കഴിഞ്ഞ് ചെണ്ടകൊട്ട് മത്സരത്തിന് കയറാൻ പോകുന്ന എന്നെ കണ്ട മിസ്സ് എന്റെ മുന്നിൽ കൈകൂപ്പി കൊണ്ട് കെഞ്ചി "പ്ലീസ് പ്രജിത് ഇനിയും ഞങ്ങളെ കൊല്ലരുത്.."
എന്തൊക്കെയായാലും എനിക്ക് ആ ബാച്ചിലെ മിസ്റ്റർ തൊലിക്കട്ടി ക്കുള്ള അവാർഡ് തന്നാണ് എന്നെ വിട്ടത്. അതോടെ നല്ല കഴിവുള്ളവർക്കൊന്നും കിട്ടാത്ത ഒരു പാട് ഫാൻസ് എനിക്ക് കിട്ടി.
കോളേജ് ജീവിതം കഴിഞ്ഞിട്ട് വർഷം 13 കഴിഞ്ഞിരിക്കുന്നു. ഇന്നും ഒന്നു കണ്ണടച്ചാൽ എനിക്ക് ആ ആരവങ്ങൾ കേൾക്കാം. സമയത്തിനെ പുറകിലേക്ക് ഓടിക്കാൻ വെറും മനുഷ്യരായ നമ്മൾക്ക് കഴിയില്ലല്ലോ. പിന്നെ ഒരു ആശ്വാസം എന്ത് പൊട്ടത്തരങ്ങൾ എഴുതിയാലും ലൈക്കും കമന്റും തന്ന് പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ഒക്കെയുണ്ടല്ലോ എന്നതാണ്...
By....
CeePee....
CeePee....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക